» »രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കും കൊടുംകാട്..ഇത് ശിവന്റെ തീര്‍ഥമലൈ

രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കും കൊടുംകാട്..ഇത് ശിവന്റെ തീര്‍ഥമലൈ

Written By: Elizabath

കാടുകള്‍ കയറാന്‍ കൊതിക്കാത്തവര്‍ ആരുമില്ല. കാട്ടിലെ നിശബ്ദതയും സൗന്ദര്യവും എല്ലാവരെയും ആകര്‍ഷിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് ട്രക്കിങ്ങിലാണ് താല്പര്യം. കാടിന്റെ ആഴങ്ങളിലേക്ക് സാഹസികതയും ചേര്‍ത്തു പിടിച്ചുള്ള സഞ്ചാരത്തിന് ധൈര്യം അല്പമൊന്നും പോര. കേരളത്തിലെ നെല്ലിയാമ്പതി പോലെ, അഗസ്യകൂടം പോലെ, അല്ലെങ്കില്‍ പറമ്പിക്കുളവും തേക്കടിയും പോലെ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് തമിഴ്‌നാട്ടിലെ തീര്‍ഥമലൈ.
ട്രക്കിങ്ങില്‍ സാഹസികത തേടുന്നവര്‍ക്ക് പോയിവരാന്‍ പറ്റിയ തീര്‍ഥമലൈ കാടുകളെക്കുറിച്ചറിയാം...

തീര്‍ഥമലൈ എന്നാല്‍

തീര്‍ഥമലൈ എന്നാല്‍

തമിഴ്‌നാട്ടിലെ വിശുദ്ധസ്ഥലങ്ങളില്‍ ഒന്നാണ് തീര്‍ഥമലൈ. തമിഴില്‍ വിശുദ്ധ ജലം എന്നാണ് ഈ സ്ഥലപ്പേരിനര്‍ഥം. കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇവിടുത്തെ ഒരാകര്‍ഷണം.

PC:Vinoth88

തീര്‍ഥഗിരീശ്വര്‍ ക്ഷേത്രം

തീര്‍ഥഗിരീശ്വര്‍ ക്ഷേത്രം

തീര്‍ഥഗിരീശ്വര്‍ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന മലമുകളിലെ ക്ഷേത്രം പുരാണകാലം മുതല്‍തന്നെ പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തില്‍ നിന്നും അഞ്ച് ഉറവകള്‍ ഉത്ഭവിക്കുന്നുണ്ടത്രെ. അതിനാലാണ് ക്ഷേത്രത്തിന് ഈ പേരു കിട്ടിയതെന്നാണ് വിശ്വാസം. തീര്‍ഥഗിരീശ്വര്‍ എന്ന പേരില്‍ ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.

PC:Youtube

ക്ഷേത്രങ്ങളിലെ ലിഖിതങ്ങള്‍

ക്ഷേത്രങ്ങളിലെ ലിഖിതങ്ങള്‍

മുന്‍പ് പറഞ്ഞതുപോലെ പുരാതന കാലം മുതല്‍ തന്നെ ഇവിടം ഏറെ പ്രശസ്തമായിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് പറയപ്പെടുന്നത്. ചോള,പാണ്ഡ്യ രാജാക്കന്‍മാരുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ക്ഷേത്രങ്ങളില്‍ കൊത്തിവെച്ചിട്ടുള്ള ലിഖിതങ്ങളില്‍ നിന്ന് അക്കാലത്തെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമായിരുന്നു ഇതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

PC: Unknown

കടുത്ത വേനലിലും വറ്റാത്ത വെള്ളം

കടുത്ത വേനലിലും വറ്റാത്ത വെള്ളം

സാധാരണയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ കടുത്ത വേനലിലൂടെയാണ് കടന്നുപോകുന്നത്. പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍. എന്നാല്‍ ഈ സമയത്തും തീര്‍ഥമലൈ കാടുകളില്‍ വെള്ളം കുത്തിയൊലിച്ചു പോകുന്നത് സാധിക്കും.

PC:Youtube

വിശുദ്ധ തീര്‍ഥം

വിശുദ്ധ തീര്‍ഥം

കാടിനു നടുവില്‍ ധാരാളം ഉറവകള്‍ കാണാമത്രെ. രാം തീര്‍ഥം, അഗസ്ത്യ തീര്‍ഥം,ഹനുമാന്‍ തീര്‍ഥം എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. പൂജകള്‍ നടത്താനായി രാമന്‍ പാറ പൊട്ടിച്ചപ്പോള്‍ ലഭിച്ച വെള്ളമാണ് രാമതീര്‍ഥം അറിയപ്പെടുന്നതെന്നാണ് വിശ്വാസം.

PC:Vinoth88

തീര്‍ഥമല ട്രക്കിങ്ങ്

തീര്‍ഥമല ട്രക്കിങ്ങ്

നല്ല കായികബലവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒന്നാണ് തീര്‍ഥമല ട്രക്കിങ്ങ്. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും തെന്നുന്ന പാതകളുമൊക്കെ യാത്രയുടെ ആദ്യാവസാനം വെല്ലുവിളികളായിരിക്കും.

PC:Youtube

 ട്രക്കിങ്ങ് പ്രിയരുടെ ഇഷ്ടസ്ഥലം

ട്രക്കിങ്ങ് പ്രിയരുടെ ഇഷ്ടസ്ഥലം

ട്രക്കിങ്ങ് ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇവയെ എത്തുന്നവര്‍. കൂടാതെ ക്ഷേത്രം സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തില്‍ ട്രക്കിങ് നടത്തുന്നവരും ഉണ്ട്.

PC:Youtube

സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

ഏര്‍ക്കാട്, കൂനൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
PC: Riju K

ക്ഷേത്രം സന്ദര്‍ശിക്കാന്‍

ക്ഷേത്രം സന്ദര്‍ശിക്കാന്‍

നല്ല കണക്ടിവിറ്റിയുള്ള റോഡുകളായതിനാല്‍ കര്‍ണ്ണാടക, കേരളം, സേലം, ഈ റോഡ്, ധര്‍മ്മപുരി, കൃഷ്ണഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്.

PC:Youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സേലം വഴിയാണ് തീര്‍ഥമലയിലേക്കു പോകുന്നത്. റോഡ് വഴി യാത്ര ചെയ്യുമ്പോള്‍ സേലത്തു നിന്നും ധര്‍മ്പുരിയില്‍ നിന്നും ഹരൂര്‍ വഴി തീര്‍ഥമലയിലെത്താം. ധര്‍മ്മപുരിയില്‍ നിന്നും 70 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കൂടാതെ തിരുവണ്ണാമലൈയില്‍ നിന്നും തനിപാടി എന്ന സ്ഥലം വഴിയും ഇവിടെ എത്താം. ബെംഗളുരുവില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണിത്.

Read more about: tamil nadu, trekking