Search
  • Follow NativePlanet
Share
» »മാലിന്യക്കൂമ്പാരത്തില്‍ പണിതുയര്‍ത്തിയ മാലദ്വീപിലെ പവിഴദ്വീപ്... വരുമാനം ഏഴുകോടിയോളം...

മാലിന്യക്കൂമ്പാരത്തില്‍ പണിതുയര്‍ത്തിയ മാലദ്വീപിലെ പവിഴദ്വീപ്... വരുമാനം ഏഴുകോടിയോളം...

വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൃത്രിമ ദ്വീപായ തിലഫുഷിയാണ് മാലദ്വീപിലെ ആകര്‍ഷണം...

ഒരു പ്രദേശത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ ലോകത്തിനു മുന്നിലെത്തിക്കുവാന്‍ പല വഴികളുണ്ട്. പ്രത്യേകിച്ച് മാലദ്വീപ് പോലുള്ള, സഞ്ചാരികള്‍ ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാകുമ്പോള്‍ പറയുകയും വേണ്ട... പഞ്ചാര മണല്‍ തീരങ്ങളും അടിത്തട്ടു കാണാവുന്ന നീലക്കടലും ആഢംബരവും പ്രകൃതിഭംഗിയും എല്ലാം ചേര്‍ന്ന കാഴ്ചകള്‍ക്കൊപ്പം ഇവിടുത്തെ മറ്റൊരു കാര്യവും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു പക്ഷേ ടൂറിസം സാധ്യതകള്‍ക്കു തന്നെ ഏറ്റവും വ‌െല്ലുവിളി ഉയര്‍ത്തുന്ന മാലിന്യത്തെയാണ് ഇവിടെ കൂട്ടുപിടിച്ചിരിക്കുന്നത്. വലിച്ച‌െറിയുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൃത്രിമ ദ്വീപായ തിലഫുഷിയാണ് മാലദ്വീപിലെ ആകര്‍ഷണം... തിലഫുഷിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തിലഫുഷി ദ്വീപ്

തിലഫുഷി ദ്വീപ്

മാലദ്വീപിനെക്കുറിച്ച് കേട്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് തിലഫുഷി ദ്വീപിനുള്ളത്. മാലിന്യങ്ങളില്‍ പണിതുയര്‍ത്തിയ ദ്വീപ് മാലദ്വീപിന്റെ മറ്റ് അത്ഭുതക്കാഴ്ചകള്‍ക്കൊപ്പം തന്നെ ആളുകളെ അതിശയപ്പെടുത്തുന്ന ഒന്നാണ്. അങ്ങുയരത്തില്‍ മലപോലെ ഉയര്‍ന്നു നില്‍ക്കുന്ന മാലിന്യങ്ങളില്‍ നിന്നും രൂപപ്പെടുത്തിയ ദ്വീപ് ഇന്ന് മാലദ്വീപിന് വരുമാനവും സമ്മാനിക്കുന്നു.
PC:Ibrahim Asad

കൃത്രിമദ്വീപ്

കൃത്രിമദ്വീപ്

മാലദ്വീപിലെ മാലിന്യങ്ങള്‍, പ്രത്യേകിച്ച് വിനോദസഞ്ചാരത്തിന്റെ ബാക്കിയായ അവശിഷ്ടങ്ങള്‍ ഫലപ്രദമായി സംഭരിക്കുവാന്‍ ഉദ്ദേശിച്ചാണ് 1992 ല്‍ മാലി സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. തുടക്കകാലത്ത് ആഴം കുറഞ്ഞ പവിഴപ്പുറ്റുകളാല്‍ നിര്‍മ്മിതമായ ഒരു ലഗൂണ്‍ ആയിരുന്നു ഇവിടം. ഫു അറ്റോളിലെ ഗിരാവരുവിനും മാലദ്വീപിലെ ഗുൽഹിഫൽഹുവിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
PC:Frédéric Ducarme

തില്‍ഫലഹു തിലഫുഷി ആകുന്നു

തില്‍ഫലഹു തിലഫുഷി ആകുന്നു


ആദ്യകാലത്ത് ലഗൂണ്‍ ആയിരുന്ന തിലഫുഷി അന്ന് അറിയപ്പെട്ടിരുന്നത് തില്‍ഫലഹു എന്നായിരുന്നു. ഏഴു കിലോമീറ്റര്‍ നീളവും 200 മീറ്റര്‍ വീതിയും ആയിരുന്നു ഇതിനുണ്ടായിരുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം 1991 ഡിസംബര്‍ അഞ്ചിന് . തില്‍ഫലഹുവില്‍ മാലിന്യങ്ങള്‍ തള്ളുവാനുള്ള തീരുമാനം എടുക്കുകയും 1992 ജനുവരി 7ന് ആദ്യലോഡ് മാലിന്യം ഇവിടെ ഇടുകയും ചെയ്തു.
PC:Syced

തുടക്കകാലത്ത്

തുടക്കകാലത്ത്

ആദ്യ സമയങ്ങളില്‍ ഇവിടെ മാലിന്യം തള്ളിയത് പവിഴപ്പുറ്റില്‍ കുഴിച്ച , 37,500 ക്യുബിക് അടി വ്യാപ്തിയുള്ള ഒരു കുഴിയിലായിരുന്നു. ഈ കുഴി നിര്‍മ്മിച്ചപ്പോള്‍ ലഭിച്ച മണല്‍ ഉപയോഗിച്ചാണ് അതിന് ചുവരുകള്‍ നിര്‍മ്മിച്ചത്. അങ്ങനെ നിര്‍മ്മിച്ച കുഴിയിലേക്ക് ഒന്നും വേര്‍തിരിക്കാതെ തന്നെ കൊണ്ടുവന്ന മാലിന്യങ്ങള്‍ മുഴുവന്‍ തള്ളുകയും പിന്നീട് ഇവിടുത്തെ തന്നെ വെളുത്ത മണ്‍ ഉപയോഗിച്ച് അതിന്റെ മുകള്‍വശം നിരപ്പാക്കുകയും ചെയ്തു. വളരെ വേഗത്തിലായിരുന്നു മാലദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് മാലിന്യം എത്തിയിരുന്നത്.
PC:Dying Regime

റബ്ബിഷ് ഐലന്‍ഡ്

റബ്ബിഷ് ഐലന്‍ഡ്

ഗാര്‍ബേജ് ഐലന്‍ഡ് എന്നും റബ്ബിഷ് ഐലന്‍ഡ് എന്നും ഇതിനു പേരുണ്ട്. വൻതോതിലുള്ള മാലിന്യ ചരക്കുവാഹനങ്ങൾ, മാലിന്യ ഖനനം നടത്തുന്നവർ, ചവറ്റുകുട്ട കൈകാര്യം ചെയ്യുവാനെത്തുന്നവര്‍ , കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയ ആളുകളാണ് ദ്വീപിലുള്ളത്. ഒരു ദിവസം 330 ടണ്‍ മാലിന്യമാണ് ഇവിടെ എത്തുന്നത്. മറ്റൊരു കണക്കില്‍ ഒരു സ്ക്വയര്‍ മീറ്റര്‍ ഉയരത്തിലാണ് ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും ഇവിടെ മാലിന്യക്കൂമ്പാരത്തിന്‍റെ ഉയരം വര്‍ധിക്കുന്നത്.
PC:Dying Regime

സഞ്ചാരികളുടെ സംഭാവന

സഞ്ചാരികളുടെ സംഭാവന

മാലദ്വീപിലെ മാലിന്യങ്ങളില്‍ വലിയൊരളവ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ സംഭാവനയാണ്. കണക്കുകള്‍ അനുസരിച്ച് ഇവിടെ എത്തുന്ന ഓരോ സഞ്ചാരിയും പ്രതിദിനം 3.5 കിലോ മാലിന്യം തള്ളുന്നുണ്ടത്രെ. മാലദ്വീപിന്‍റെ തലസ്ഥാനമായ മാലെയില്‍ താമസിക്കുന്ന ഒരാള് ഒരു ദിവസം തള്ളുന്ന മാലിന്യത്തെക്കാള്‍ ഇരട്ടിയും ഇവിടുത്തെ മറ്റു ദ്വീപുകളില്‍ നിന്നുള്ള ഒരാളെക്കാള്‍ അ‍ഞ്ചു മടങ്ങ് അധികവുമാണിത്. ഇവിടെയെത്തുന്ന മാലിന്യങ്ങളില്‍ അധികവും ആസ്ബറ്റോസ്, ലെഡ്, ഉപയോഗിച്ച ബാറ്ററികള്‍, ഖനലോഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
PC:Ibrahim Asad

സംരംഭകര്‍ക്ക് നല്കുന്നു

സംരംഭകര്‍ക്ക് നല്കുന്നു

ഓരോ വര്‍ഷവും മാലിന്യമെത്തുന്നതനുസരിച്ച് ദ്വീപും വളരുന്നുണ്ട്. ഇന്ന് ഏകദേശം തിലഫുഷിക്ക് 4.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഒരു ദ്വീപിന്‍റെ വലുപ്പത്തിലേക്ക് ഇവിടം എത്തിയതോടെ സര്‍ക്കാര്‍ സംരംഭകരെ തേടുകയും ചെയ്തു. ഇതുവഴി വ്യാവസായിക ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ താൽപ്പര്യമുള്ള സംരംഭകർക്ക് ഭൂമി പാട്ടത്തിന് നല്കുവാന്‍ തീരുമാനിച്ചു.
PC:Ibrahim Asad

 സംരംഭകരെത്തുന്നു

സംരംഭകരെത്തുന്നു

1997 ല്‍ ആണ് സംരംഭകരെ സര്‍ക്കാര്‍ ക്ഷണിക്കുന്നത്. ആ സമയത്ത് വെറും 22 പേര്‍ മാത്രമായിരുന്നു മുന്നോട്ട് വന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 54 ആളുകള്‍ ഇവിടെയെത്തി. 1.2 ദശലക്ഷം ചതുരശ്ര അടിയാണ് ഇവര്‍ ഉപയോഗക്കുന്നത്. സര്‍ക്കാരിന് ഓരോ വര്‍ഷവും ഏഴു കോടി രൂപയാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
PC:Fizan

ഇന്നത്തെ അവസ്ഥ

ഇന്നത്തെ അവസ്ഥ

നിരവധി വ്യാവസായിക പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവി‌ടെ ന‌‌ടക്കുന്നത്. ബോ‌ട്ട് നിര്‍മ്മാണം, മീഥെയ്ൻ ഗ്യാസ് ബോട്ടിലിങ്, വെയർഹൗസിങ്, സിമന്‍റ് പാക്കിങ് തു‌ടങ്ങിയവയാണ് ഇവി‌ടെ ന‌ടക്കുന്നത്. മാലിന്യങ്ങള്‍ അധികം പ്രകൃതിനാളം ഉണ്ടാകാതെ കത്തിക്കുന്നതിനായുള്ള 50 ‌ടണ്ണിന്റെ ഇന്‍സിനറേറ്റര്‍ സൗകര്യം ഇവി‌ടെ പദ്ധതിയിലുണ്ട്. കൂടുതൽ ഭാരമുള്ള വ്യവസായങ്ങൾക്ക് വേണ്ടി പ്രത്യേകം മണല്‍ നിറച്ച് തിലഫുഷി-2 എന്നൊരു ദ്വീപും ഇവിടെയുണ്ട്.നിലവില്‍ മാലിന്യങ്ങള്‍ ക‌ടലിലേക്ക് ഒഴുകിയെത്തുന്നു എന്ന കാരണത്താല്‍ തിലഫുഷിയിടേക്ക് മാലിന്യം കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുകയാണ്.
PC:Nattu

മാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെമാലയിലെ മുത്തുകള്‍ പോലെ ദ്വീപുകള്‍...സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നയിടം, മാലദ്വീപിന്‍റെ പ്രത്യേകതകളിലൂടെ

മാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളുംമാലദ്വീപിന്‍റെ ഇന്ത്യയിലെ അപരന്‍... കാത്തിരിക്കുന്നു കര്‍ണ്ണാടകയിലെ ഈ ബീച്ചും കാഴ്ചകളും

Read more about: world interesting facts islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X