» »ജയ്‌സാല്‍മീറിലെത്തിയാല്‍

ജയ്‌സാല്‍മീറിലെത്തിയാല്‍

Written By: Elizabath

പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ജയ്‌സാല്‍മീര്‍ രാജസ്ഥാനിലെ ഏറ്റവും ആകര്‍കമായ സ്ഥലങ്ങളിലൊന്നാണ്. രാജസ്ഥാന്റെ സുവര്‍ണ്ണ നഗരം എന്നറിയപ്പെടുന്ന ഇവിടം ഥാര്‍ മരുഭൂമിയുടെ കാഴ്ചകള്‍ക്ക് പറ്റിയ സ്ഥലം കൂടിയാണ്.
ഒട്ടേറെ തടാകങ്ങളും വലിയ ജൈന്‍ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഒക്കെ ചേര്‍ന്ന ഇവിടം ക്യാമല്‍ സഫാരിക്കും രാത്രി കാഴ്ചകള്‍ക്കും പേരുകേട്ടതാണ്.
തണുപ്പുകാലം ഇങ്ങടുത്തെത്തിയിരിക്കുമ്പോള്‍ ജയ്‌സാല്‍മീര്‍ സന്ദര്‍ശിക്കുന്നത് മികച്ച ഒരു അനുഭവമായിരിക്കും. ജയ്‌സാല്‍മീറിലെത്തിയാല്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് നോക്കാം...

താര്‍ മരുഭൂമി കാണാം

താര്‍ മരുഭൂമി കാണാം

ഗ്രേറ്റ് ഇന്ത്യന്‍ ഡെസേര്‍ട്ട് എന്നറിയപ്പെടുന്ന താര്‍ മരുഭൂമി ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അതിര്‍ത്തി കൂടിയാണ്.
ലോകത്തിലെ മറ്റു മരുഭൂമികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രദേശമാണ്. ഇവിടുത്തെ ജീവജാലങ്ങളും അധിവസിക്കുന്ന മനുഷ്യരുമൊക്കെ എന്നം പുറംലോകത്തിന് കൗതുകമാണ്. ഏകദേശം 23 തരത്തോളം പല്ലികളും 25 തരം പാമ്പുകളും മയിലും മറ്റു ജന്തുക്കളുമൊക്കെ ഇവിടെയുണ്ട്.

PC: Rajarshi MITRA

കോട്ടകള്‍ കാണാം

കോട്ടകള്‍ കാണാം

മരുഭൂമിക്ക് നടുവിലും കാണാന്‍ സാധിക്കുന്ന കോട്ടകളാണ് ജയ്‌സാല്‍മീറിന്റെ മറ്റൊരു പ്രത്യേകത. അത്തരത്തിലുള്ള ഒരു കോട്ടയാണ് കബാ ഫോര്‍ട്ട്. പലിവാല്‍ ബ്രാഹ്മണന്‍മാര്‍ ഉപേക്ഷിച്ച ഗ്രാമത്തിനു നടുവിലുള്ള ഈ കോട്ട ആരെയും ആകര്‍ഷിക്കുന്ന ഒരു നിര്‍മ്മിതിയാണ്.

കേസര്‍ കസ്തൂരി രുചിക്കാം

കേസര്‍ കസ്തൂരി രുചിക്കാം

പേരു കേള്‍ക്കുമ്പോള്‍ രുചിയേറിയ മധുരപലഹാരമാണെന്ന് വിചാരിച്ചോ...കേസര്‍ കസ്തൂരി രാജ്‌സഥാനിലെ ജയ്‌സാല്‍മീറില്‍ മാത്രം കിട്ടുന്ന ഒരു തരം മദ്യമാണ്. 21 തരം പ്രാദേശിക സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയ ഈ പാനീയം നിര്‍മ്മിക്കുന്ന രീതി അതീവ രഹസ്യമായാണ് ഇവര്‍ സൂക്ഷിച്ചിരിക്കുന്നത്. ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്ക് ഇതിന്റെ രഹസ്യം പകര്‍ന്നു കൊടുക്കുകയാണ് ചെയ്യുന്നത്.

PC: Jon Sullivan

ക്യാമല്‍ സഫാരി

ക്യാമല്‍ സഫാരി

ജയ്‌സാല്‍മീറിന്റെ മാത്രമല്ല രാജസ്ഥാന്റെ മൊത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ക്യാമല്‍ സഫാരി. മരുഭൂമിയിലെ കപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒട്ടകപ്പുറത്തുള്ള യാത്ര മരുഭൂമി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍ ഒന്നാണ്.

PC: jpeter2

സതി നടന്ന സ്ഥലങ്ങള്‍

സതി നടന്ന സ്ഥലങ്ങള്‍

ഇന്ത്യയില്‍ നിനനിന്നുരുന്ന ഏറ്റവും മോശമായ അനാചാരങ്ങളില്‍ ഒന്നായിരുന്ന സതി. ഭര്‍ത്താവ്വ മരിക്കുമ്പോള്‍ ഭര്‍ത്താവിന്‍രെ ചിതയില്‍ ചാടി ഭാര്യയും ദീവന്‍ വെടിയണമെന്ന അനാചാരമാണ് സതി എന്നറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ഇത് സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമം കൊണ്ട് മാത്രം ഇല്ലാതായതാണ്.
താര്‍ മരുഭൂമിയില്‍ സതി നടന്നിരുന്ന ഒട്ടേറെ സ്ഥലങ്ങള്‍ കാണാന്‍ സാധിക്കും. ഇവയെ ഇപ്പോളും കഴിഞ്ഞ കാലത്തിന്റെ സ്മാരകങ്ങളായി നിലനിര്‍ത്തിയിരിക്കുകയാണ്.

PC: Schwiki

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...