Search
  • Follow NativePlanet
Share
» »കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!

കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!

By Elizabath Joseph

ഭംഗിയുള്ള ക്യാൻവാസിൽ വരച്ചിട്ടതുപോലെ തോന്നിക്കുന്ന ഒരിടം...കോടമഞ്ഞും വെള്ളിനൂലു ചാർത്തിയപോലെ ഒഴുകിയിറങ്ങുന്ന അരുവികളും തേയിലത്തോട്ടങ്ങളും ഏലത്തിന്റെ സുഗന്ധവും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു പട്ടണം.... കുമളി! കേരളത്തിൽ ഏറ്റവും അധികം വിദേശികളടക്കമുള്ള സഞ്ചാരികൾ കടന്നു പോകുന്ന കുമളിയെ വാക്കുകളിൽ ഒതുക്കി നിർത്താനാവില്ല. കാപ്പിയുടെ സുഗന്ധവുമായി സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കുമളിയിലെ കാഴ്ചകൾ കാണാം....

കുമളി..ഹൈറേഞ്ചിലെ സ്വർഗ്ഗം

കുമളി..ഹൈറേഞ്ചിലെ സ്വർഗ്ഗം

ഇടുക്കിയിലെ എല്ലാ ഇടങ്ങളും സഞ്ചരികൾക്ക് പ്രിയപ്പെട്ടതാണെങ്കിലും അതിൽ കുറച്ച് സ്നേഹം അധികം തോന്നുന്ന ഇടം കുമളിയാണ്. കോടമഞ്ഞ് പൊതിഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിൽ തികച്ചും സാധാരണക്കാരായ ആളുകൾ ജീവിക്കുന്ന ഇവിടം കണ്ടാൽ വലിയ സംഭവമാണെന്ന് പറയില്ലെങ്കിലും കാണേണ്ട പോലെ കണ്ടാൽ കുമളി സൂപ്പറാണ്.

PC:Dinesh Kumar (DK)

കേരളത്തിന്റെ അതിർത്തി ഗ്രാമം

കേരളത്തിന്റെ അതിർത്തി ഗ്രാമം

തമിഴ്നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ അങ്ങോട്ടേക്കുള്ള യാത്രകളെല്ലാം കുമളിയിൽ കുടിയാണ് കടന്നു പോകുന്നത്. മുന്തിരിപ്പാടങ്ങൾ നിറഞ്ഞ കമ്പവും തേനിയും മേഘങ്ങളുടെ സൈന്ദര്യം കാണിച്ചു തരുന്ന മേഘമലയും സുരുളി വെള്ളച്ചാട്ടവും ഒക്കെ ഇവിടെ നിന്നും എളുപ്പത്തിൽ പോയി വരാന്‍ സാധിക്കുന്ന ഇടങ്ങളാണ്. കൂടാതെ തേക്കടി, പെരിയാർ വന്യജീവി സങ്കേതം , മംഗളാദേവി ക്ഷേത്രം ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്.

PC:Jaseem Hamza

വർഷത്തിലൊന്നു മാത്രം പ്രവേശനമുള്ള മംഗളാദേവി ക്ഷേത്രം

വർഷത്തിലൊന്നു മാത്രം പ്രവേശനമുള്ള മംഗളാദേവി ക്ഷേത്രം

കുമളിയെ സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രശസ്തമാക്കുന്ന ഇടമാണ് കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മംഗളാദേവി ക്ഷേത്രം. മധുര ചുട്ടെരിച്ച് കോപം അടങ്ങാതെ കണ്ണകി വന്നെത്തിയ ഇടമെന്നു വിശ്വസിക്കുന്ന ഇവിടെ വർഷത്തിലൊരിക്കൽ മാത്രമേ വിശ്വാസികൾക്കു പ്രവേശനമുള്ളൂ. ചിത്തിരമാസത്തിലെ പൗർണ്ണമി നാളിൽ മാത്രം ദർശനം തരുന്ന മംഗളാദേവിയുടെ പൊട്ടിപ്പൊളിഞ്ഞ ഇവിടുത്തെ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിനാളുകളാണ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒരു തീർഥയാത്ര പോലെ എത്തുന്നത്.

PC:Vishnubonam

 തേക്കടി കാണാൻ കുമളി വഴി

തേക്കടി കാണാൻ കുമളി വഴി

കുമളിയിൽ കാണുവാൻ എടുത്തുപറയത്തക്ക സ്ഥലങ്ങളില്ലെങ്കിലും ഇവിടെ നിന്നും പോകുവാൻ പറ്റുന്ന ഇടങ്ങളിൽ പ്രധാനപ്പെട്ടതാണ് തേക്കടി. വന്യജീവി സംരക്ഷണ കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവും ഒക്കെ കൂടിച്ചേരുന്ന തേക്കടി വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. തേക്കടി കാണാനായി മാത്രം വരുന്ന വിദേശ സഞ്ചാരികളും ഉണ്ട് എന്നതാണ് രസകരമായ കാര്യം.

PC:Bernard Gagnon

കുമളിയിൽ നിന്നും അഞ്ച് മിനിട്ട് അകലെ

കുമളിയിൽ നിന്നും അഞ്ച് മിനിട്ട് അകലെ

കുമളിയിൽ നിന്നും വെറും അ‍ഞ്ച് മിനിട്ട് ദൂരം മാത്രമേയുള്ളു തേക്കടിയിലേക്ക്. പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ഇവിടെ ബോട്ടിങ്ങും ട്രക്കിങ്ങുമാണ് പ്രധാനപ്പെട്ട ആക്ടിവിറ്റികൾ. താല്പര്യമുള്ളവർക്കായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ടൈഗർ ട്രയൽ എന്ന പേരിൽ ഒരു ടൂർ പാക്കേജുണ്ട്. കാട്ടിലിറങ്ങി കടുവകളെ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

PC:Manoj Karingamadathil

കടുവകളെ കാണാൻ പെരിയാർ കടുവ സംരക്ഷണ കേന്ദ്രം

കടുവകളെ കാണാൻ പെരിയാർ കടുവ സംരക്ഷണ കേന്ദ്രം

കുമളിയിലെത്തിയാൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണത്തടോുകൂടി രൂപം കൊണ്ട് ഒരു ചരിത്രവും ഈ കടവ സംരക്ഷണ കേന്ദ്രത്തിനുണ്ട്. 1978ലാണ് വന്യജീവി സംരക്ഷണ കേന്ദ്രമായിരുന്ന ഇവിടം പെരിയാർ കടുവ സംരക്ഷിത പ്രദേശമായി മാറുന്നത്. ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലായാണ് ഇതുള്ളത്.

PC:Vijay S

മുന്തിരിപ്പാടം പൂത്തു നിൽക്കണ കമ്പവും തേനിയും

മുന്തിരിപ്പാടം പൂത്തു നിൽക്കണ കമ്പവും തേനിയും

Praveen Sഅതിർത്തികൾ കടന്ന് അതിരുകളില്ലാതെ സഞ്ചരിക്കുവാൻ പറ്റിയ ഇവിടെ കാണേണ്ട മറ്റരിടമണ് കമ്പവും കൂട്ടത്തിൽ തേനിയും. മുന്തിരിപ്പാടങ്ങൾ പൂത്തു നിൽക്കുന്ന കാഴ്ചയാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെ ആകർഷിക്കുന്നത്. തനി ഗ്രാമീണ മേഘലയായ ഇവിടെ എത്തിച്ചേരുന്നത് കൂടുതലും മലയാളികളാണ്. വൈഗ നദി ചുറ്റിയൊഴുകുന്ന ഇവിടെ ബോദി മേട്ട്, കുമ്പക്കരൈ വെള്ളച്ചാട്ടം, വീരപാണ്ടി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം.

PC:Praveen S

വെള്ളച്ചാട്ടത്തിന്റെ ഭംഗിയറിയാൻ സുരുളി വെള്ളച്ചാട്ടം

വെള്ളച്ചാട്ടത്തിന്റെ ഭംഗിയറിയാൻ സുരുളി വെള്ളച്ചാട്ടം

കമ്പത്തു നിന്നും 10 കിലോമീറ്ററും തേനിയിൽ നിന്നും 46 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന സുരുളി വെള്ളച്ചാട്ടം തമിള്നാടിന്റെ അതിരപ്പള്ളി എന്നാണ് അറിയപ്പെടുന്നത്.

കുമളിയിൽ നിന്നും ലോവർ ക്യാംപ്-കരുണമുതുവെൻ പട്ടി വഴി സുരുളിയിലെത്താം. ഈ വഴി 25.2 കിലോമീറ്റർ ദൂരമുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തുന്നത്. മേഘമലയിൽ നിന്നുമാണ് സുരുളി ഉത്ഭവിക്കുന്നത്. പ്രാദേശികമായ ഒട്ടേറെ വിശ്വാസങ്ങളും കഥകളും സുരുളിയെ ചുറ്റിയുണ്ട്.

PC:Mprabaharan

മേഘങ്ങളെ തൊടാൻ മേഘമലൈ

മേഘങ്ങളെ തൊടാൻ മേഘമലൈ

കുമളിയിൽ നിന്നും 91 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന മേഘമലൈ പ്രകൃതിഭംഗിയുടെ കാര്യത്തിൽ തോല്പിക്കുവാൻ പറ്റാത്ത ഇടമാണ്. മൂന്നാറിനേക്കാളും സൗന്ദര്യം നിറഞ്ഞ ഇവിടെ എല്ലായ്പ്പോഴും വീശുന്ന കാറ്റും കോടമഞ്ഞുമാണ് പ്രത്യേകത. പതിനെട്ടോളം വളവുകൾ കയറി മാത്രം എത്തുന്ന ഇവിടേക്കുള്ള ഈ യാത്രയാണ് കാര്യം. മുകളിലെത്തിയാൽ അങ്ങനെ വലിയ കാഴ്ചകളൊന്നും കാണാനില്ല.

PC:Shanmugam. M

മേഘമലയിലെ കാഴ്ചകൾ

മേഘമലയിലെ കാഴ്ചകൾ

ഒരുപാട് പ്രതീക്ഷകളുമായി പോകരുതാത്ത ഇവിടെ കഴ്ചകൾ തീർത്തും ഇല്ല എന്നു പറയാനാവില്ല. തൂവാനം ഡാം, മഹാരാജാമേട് വ്യൂ പോയിന്റ്, വെള്ളിമല, മേഘമലൈ വെള്ളച്ചാട്ടം, ഒക്കെയാണ് ഇവിടെ പോകുവാൻ പറ്റിയ സ്ഥലങ്ങൾ

PC:Sivaraj.mathi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X