Search
  • Follow NativePlanet
Share
» »ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

യുവത്വത്തിന്‍റെ യാത്രകളുടെ കൂട്ടുകാരൻ എന്നും ബൈക്കുകളാണ്. രണ്ടു ചക്രത്തിലെ ആ സ്വർഗ്ഗത്തിൽ കയറി കറങ്ങി തീര്‍ക്കുവാൻ ആഗ്രഹിക്കാത്ത നാടുകൾ കാണില്ല. ഒറ്റയ്ക്കു പോയാലും കൂട്ടായി പോയാലും ബൈക്കിലാണ് യാത്രയെങ്കിൽ അടിപൊളി എന്നല്ലാതെ വേറെന്നും പറയുവാനുമില്ല. എന്നാൽ ഒരിടത്തേയ്ക്ക് ഒരു യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറേയധികമുണ്ട്. യാത്ര പോകുന്ന വാഹനത്തിന്റെ കണ്ടീഷൻ മുതൽ ബാഗിന്റെ പാക്കിങ്ങ് വരെ ശ്രദ്ധിച്ചാൽ മാത്രമേ വിജയകരമായി യാത്ര പൂർത്തിയാക്കുവാൻ കഴിയൂ. കണ്ണിൽ കണ്ടെതല്ലാം എടുത്ത് ബാഗിലിട്ട് വണ്ടിയുമെടുത്ത് പോകുന്നതല്ല യഥാർഥ യാത്രയെന്ന്! ഇതാ ബൈക്കിൽ യാത്ര പോകുമ്പോൾ ഓർമ്മിക്കേണ്ട കാര്യങ്ങൾ വായിക്കാം...

വണ്ടിയുടെ കണ്ടീഷൻ

വണ്ടിയുടെ കണ്ടീഷൻ

ഏതു വണ്ടിയിലാണ് യാത്ര ചെയ്യുന്നത് എന്നതിനേക്കാളും അത് നിങ്ങൾക്ക് സൗകര്യ പ്രദമായ വാഹനമാണോ എന്നതാണ് പ്രധാനം. റോയൽ എൻഫീല്‌ഡിലും ഹോണ്ട് ആക്ടീവയിലും ഒരുപോലെ ആളുകൾ ഹിമാലയം കാണുന്നുണ്ടല്ലോ.... ഏതു വണ്ടിയാണെങ്കിലും അത് നിങ്ങൾക്കെത്രമാത്രം സൗകര്യമാണ് എന്ന കാര്യമാണ് പ്രധാനം. അല്ലെങ്കിൽ സൗകര്യപ്രദമായ രീതിയിലേക്ക് അതിനെ മാറ്റുക. സീറ്റുകൾ അഡ്ജസ്റ്റ് ചെയ്തും പുതിയ ലാംപും ഒക്കെ സൗകര്യപൂർവ്വം ആക്കാം. വണ്ടിയുടെ ലുക്കിനേക്കാൾ അത് എങ്ങനെ റൈഡ് ചെയ്യുന്നു എന്നതാണ് പ്രധാനം

പോകുന്നതിനു മുന്‍പേ മെക്കാനിക്കിനെ കാണാം

പോകുന്നതിനു മുന്‍പേ മെക്കാനിക്കിനെ കാണാം

വണ്ടി നല്ല കണ്ടീഷനിലാണ് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമേ ആ വണ്ടിയെടുക്കുന്നതിനെക്കുറിച്ചു പോലും ആലോചിക്കാവൂ. യാത്രയ്ക്കു മുൻപേ വണ്ടിയുടെ ഒരു മുഴുവൻ ചെക്കപ്പ് തന്നെ ഒരു മെക്കാനിക്കിനെ കണ്ട് നടത്തിപ്പിക്കുക. എൻജിൻ ഓയിൽ മാറ്റുക, ടയറുകൾ കണ്ടീഷനിലാമെന്ന് ഉറപ്പു വരുത്തുക, ലൈറ്റുകൾ പരിശോധിക്കുക, ബ്രേക്ക്, ക്ലച്ച്, ഗിയർ, ഇൻഡിക്കേറ്റർ തുടങ്ങിയവ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. ഗുഡ് കണ്ടീൽൻ സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രം വണ്ടി എടുത്താം

രേഖകൾ കയ്യെത്തുന്നിടത്ത്

രേഖകൾ കയ്യെത്തുന്നിടത്ത്

ഒരു യാത്രയ്ക്ക് പോകുമ്പോൾ വണ്ടിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം കയ്യെത്തും ദൂരത്ത് വയ്ക്കുക. ഒറിജിനൽ രേഖകളോടൊപ്പം കർപ്പുകളും കരുതുക. പെട്ടന്ന് എടുക്കുവാൻ പാകത്തിൽ വേണം ഇത് സൂക്ഷിക്കുവാൻ. ഡ്രൈവിങ് ലൈസൻസ്, ബൈക്കിന്റെ ആർസി ബുക്ക്, പുകപരിശോധനാ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയവയാണ് സൂക്ഷിക്കേണ്ട രേഖകൾ.

റൈഡിഗ് ഗിയർ

റൈഡിഗ് ഗിയർ

കൃത്യമായ സുരക്ഷ നല്കുന്ന കാര്യങ്ങൾ ധരിച്ചു വേണം യാത്ര പോകുവാൻ. പാകത്തിനുള്ള ഹെൽമറ്റ്. ജാക്കറ്റ്, ഗ്ലൗസ്, ഷൂ എന്നിവ നിർബന്ധമായും ധരിക്കുവാൻ ശ്രദ്ധിക്കുക. ജാക്കറ്റും ഗ്ലൗസും ധരിക്കുന്നത് ചെറിയ വീഴ്ചകളും മറ്റുമുണ്ടാകുമ്പോൾ അതിൽ നിന്നും പരിക്കു പറ്റാതെ സംരക്ഷിക്കും. ഏതു കാലാവസ്ഥയാണെങ്കിലും ജാക്കറ്റ് ധരിക്കുവാൻ ശ്രദ്ധിക്കുക. ഹെൽമറ്റ് ധരിക്കുവാൻ മറക്കരുത്. മാത്രമല്ല, പുറകിലെ സീറ്റിലിരിക്കുന്നയാളും ഹെല്‍മറ്റ് ധരിക്കുവാൻ ശ്രദ്ധിക്കുക.

കനം കുറഞ്ഞ പാക്കിങ്ങ്

കനം കുറഞ്ഞ പാക്കിങ്ങ്

ഒരു യാത്രയ്ക്കു പോവുകയാണല്ലോ എന്നു കരുതി കണ്ണിൽ കണ്ടെതെല്ലാം എടുത്ത് ബാഗ് പാക്ക് ചെയ്യാതിരിക്കുക. ലഗേജ് ഭാരം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരിക്കണം പാക്കിങ് തുടങ്ങേണ്ടത്.

യാത്രയുടെ ദൈർഘ്യം അനുസരിച്ച് രണ്ടു മുതൽ അഞ്ച് വരെ ഭാരം കുറഞ്ഞ ടീ ഷർട്ട് അല്ലെങ്കിൽ ബനിയൻ കരുതണം. ജീൻസ് രണ്ടെണ്ണത്തിൽ കൂടുതൽ ആവശ്യമില്ല. എളുപ്പം മുഷിയാത്ത തരത്തിലുള്ള നിറത്തിലുള്ളത് എടുക്കുന്നതായിരിക്കും നല്ലത്. നിങ്ങൾക്കു സൗകര്യപ്രദമായ രീതിയിലുള്ള ബാഗ് എടുക്കുക. ഏതു ബാഗ് ആണെങ്കിലും ബൈക്കിൽ പുറകിലെ സീറ്റിൽ കെട്ടിവയ്ക്കാം.

 വെള്ളവും ചോക്ലേറ്റും

വെള്ളവും ചോക്ലേറ്റും

വഴിയിൽ നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കി അത്യാവശ്യം വേണ്ട വെള്ളം വണ്ടിയിൽ വയ്ക്കാം. ഇത് കൂടാതെ അത്യാവശ്യം വേണ്ടുന്ന ലഘുഭക്ഷണങ്ങളും ചോക്ലേറ്റും കരുതുക. എന്തെങ്കിലും അസുഖത്തിന് മരുന്ന് എടുക്കുന്നുണ്ടെങ്കിൽ അതും മറക്കാതെ കരുതുക.

എക്സ്ട്രാ ഫോൺ

എക്സ്ട്രാ ഫോൺ

ബാറ്ററി തീർന്ന് എപ്പോൾ വേണെമങ്കിലും ചതിക്കുന്നവയാണ് സ്മാർട് ഫോണുകൾ. അതിനാല്‍ ഇങ്ങനെ യാത്ര പോകുമ്പോൾ സാധാരണ ഒരു ഫോൺകൂടി കരുതുക. അത്യാവശ്യം ബാറ്ററി ചാർജ് നിൽക്കുന്ന ഈ ഫോൺ അത്യാവശ്യ സമയത്ത് മാത്രം ഉപയോഗിക്കുക. വീട്ടുകാരുടെയും ആവശ്യഘട്ടങ്ങളിൽ വിളിക്കേണ്ടവരുടെയും നമ്പറുകൾ മാത്രം അതിൽ സൂക്ഷിക്കാം.

റൂട്ട് മാപ്പ്

റൂട്ട് മാപ്പ്

പോകേണ്ട ഇടത്തിന്റെ ഒരു മാപ്പ് സൂക്ഷിക്കുക. ചോദിച്ച് ചോദിച്ച് പോകാം എന്നു കരുതിയാൽ അത് എല്ലായ്പ്പോഴും നടക്കണമെന്നില്ല. അതുകൊണ്ട് റൂട്ട് മാപ്പ് ഓഫ് ലൈനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. അതിൽ പ്രധാന പോയന്‍റുകളും സ്റ്റോപ്പുകളും ഒക്ക അടയാളപ്പെടുത്തുക.

വിശ്രമം അത്യാവശ്യം

വിശ്രമം അത്യാവശ്യം

എത്ര വലിയ യാത്രയാണെങ്കിലും എത്ര ചെറിയ യാത്രയാണെങ്കിലും കൃത്യമായ സമയങ്ങളിൽ ഇടവേള എടുക്കുക. വഴിയിലെവിടെയെങ്കിലും കുറച്ച് സമയം നിർത്തി റിലാക്സ് ചെയ്തു മാത്രം യാത്ര തുടരുക. തുടർച്ചായയി യാത്ര ചെയ്യുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും എന്നു മാത്രമല്ല, യാത്രയുടെ രസം ക്ഷീണിച്ചാൽ ആസ്വദിക്കുവാൻ സാധിക്കുകയുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X