Search
  • Follow NativePlanet
Share
» »നഷ്ടപ്രതാപത്തിന്‍റെ അടയാളങ്ങളുമായി തിരുമലൈ നായക് പാലസ്

നഷ്ടപ്രതാപത്തിന്‍റെ അടയാളങ്ങളുമായി തിരുമലൈ നായക് പാലസ്

മധുര എന്നുകേട്ടാൽ ആദ്യം മുന്നില്‍തെളിയുക അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ആ വലിയ ക്ഷേത്രമാണ്. പതിനഞ്ച് ഏക്കർ സ്ഥലത്തായി മൂവായിരത്തിയഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള ലോക വിസ്മയങ്ങളിലൊന്നായ മധുര മീനാക്ഷി ക്ഷേത്രം. അത്ഭുതങ്ങളുടെ കൂടാരമായ ഈ ക്ഷേത്രം മാത്രമല്ല ഇവിടെയുള്ളത്. ഈ ക്ഷേത്രത്തോളം തന്നെ വിശാലമായ ഒരു കൊട്ടാരം ഇതിനടുത്തായി നിലനിന്നിരുന്നു എന്നറിഞ്ഞാൽ വിസ്മയം അത്ഭുതമായി മാറും. തിരുമലൈ നായക് പാലസ് എന്ന തമിഴ്നാടൻ അത്ഭുതത്തെക്കുറിച്ച് കൂടുതലായി അറിയാം...

തിരുമലൈ നായക് പാലസ്

തിരുമലൈ നായക് പാലസ്

നിർമ്മിതിയും പ്രത്യേകതകളും ഒക്കെ നോക്കുമ്പോൾ തമിഴ്നാടിന്റെ അത്ഭുതമായാണ് തിരുമലൈ നായക് പാലസ് അറിയപ്പെടുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം എ‍ഡി 1636 ൽ മധുരൈ നായക വംശത്തിലെ തിരുമലൈ നായക് ആണ് നിർമ്മിക്കുന്നത്.

PC:Vanilabalaji

രാജസ്ഥാൻ ശൈലിയിലെ തമിഴ്നാടൻ കൊട്ടാരം

രാജസ്ഥാൻ ശൈലിയിലെ തമിഴ്നാടൻ കൊട്ടാരം

അക്കാലത്തെ സ്ഥിരം നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്തമായി രജ്പുത് ശൈലിയുടെയും ദ്രാവിഡ നിർമ്മാണ രീതിയുടെയും ഒരു സങ്കലനത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് ഇവിടെ കാണുന്ന കൊട്ടാരമാണ് പ്രധാന കൊട്ടാരം. ഇപ്പോൾ അവശേഷിക്കുന്നതിന്റെ നാലിരട്ടി വലുതായിരുന്നുവത്രെ ഇവിടുത്തെ ആദ്യ കൊട്ടാര സമുച്ചയം. ചിലയിടങ്ങളിൽ ഇസ്ലാമിക് നിർമ്മാണ രീതിയുടെ അടയാളങ്ങളും കാണാം.
മധുരയ്ക്ക് ചുറ്റുമായി ഒട്ടേറെ കൊട്ടാരങ്ങളും നിർമ്മിതികളും പടുത്തുയർത്തിയ തിരുമലൈ നായകിന്റെ പേരുകേട്ട നിർമ്മിതിയാണിത്.

PC:Suresh, Madurai

കൊട്ടാരങ്ങളും നടുമുറ്റങ്ങളും

കൊട്ടാരങ്ങളും നടുമുറ്റങ്ങളും

കൊട്ടാരങ്ങളും നടുമുറ്റങ്ങളും ഒക്കെയായി വലിയ ഒരു നിർമ്മിതിയായിരുന്നു ഇത്. ഭീമാകാരങ്ങളായ തൂണുകളാണ് ഇവിടുത്തെ ഒരു കാഴ്ച. ഒരു ഇറ്റാലിയൻ ശില്പിയുടെ സഹായത്തോടെയാണ് കൊട്ടാര നിർമ്മാണം രാജാവ് പൂർത്തീകരിച്ചത് എന്നൊരു കഥയുണ്ട്. നാനൂറ് വർഷത്തിലധികം പഴക്കമുള്ള കൊട്ടാരത്തിന്റെ പലഭാഗങ്ങളും തിരുമലൈ നായകിന്റെ കാലശേഷം നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അത് കൂടാതെ രാജാവിന്റെ സ്വന്തം കൊച്ചുമകൻ മറ്റൊരു കൊട്ടാരം നിർമ്മിക്കുവാനായി ഇതിന്റെ പലഭാഗങ്ങളും എടുത്തിട്ടുമുണ്ട്. പിന്നീട് പ‌ത്തൊൻപതാം നൂറ്റാ‌ണ്ടിൽ അന്നത്തെ മദ്രാസ് ഗവർണർ ആയിരുന്ന നേപ്പ്യർ പ്രഭു ഇടപെട്ടാണ് കൊട്ടാരം ഇന്നത്തെ അവസ്ഥയിൽ സംരക്ഷിക്കാൻ ആ‌രംഭിച്ച‌ത്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് കൊട്ടാരം സംരക്ഷിക്കുന്നത്.

PC:Karthik Easvur

സ്വർഗ വിലാസവും രംഗ വിലാസവും

സ്വർഗ വിലാസവും രംഗ വിലാസവും

ഇന്ന് ഇവിടെ കാണുന്ന നഷ്ട പ്രതാപത്തോടെ നിൽക്കുന്ന കൊട്ടാരത്തിന് രണ്ട് ഭാഗങ്ങളുണ്ട്. കവാടം പിന്നിട്ട് കൊട്ടാരത്തിലെത്തിയാൽ നടുമുറ്റത്തേക്കാണ് എത്തുക. 41,979 ചതുരശ്ര അടി വിസ്തൃതി ഇതിനുണ്ട്. ഇതിനു ചുറ്റും വലിയ തൂണുകളിൽ നില്‍ക്കുന്ന വരാന്തകളും കാണാം. നടുമുറ്റത്തോടൊപ്പം തന്നെ ഭംഗിയുള്ളതാണ് ഇവിടുത്തെ നൃത്തമണ്ഡപവും.

PC:Karthik Easvur

പ്രവേശനം

പ്രവേശനം

തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരത്തിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് സന്ദർശന സമയം. പ്രവേശന ഫീസും ഉണ്ട്. വൈകുന്നേരങ്ങളിൽ ചിലപ്പതികാരം കഥയെ ആസ്പദമാക്കി ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇവിടെയുണ്ട്.തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് ഷോ. ഇംഗ്ലീഷ് ഷോ വൈകിച്ച് 6.45 ന് തുടങ്ങും. 50 രൂപയാണ് മുതിർന്നവർക്കുള്ള ഫീസ്. എട്ടു മണിക്ക് തുടങ്ങുന്ന തമിഴ് ഷോയ്ക്ക് 25 രൂപയാണ് ഫീസ്.

PC: Ve.Balamurali

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മധുര സിറ്റിയിൽ നിന്നും 1.2 കിലോമീറ്റർ അകലെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍ വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍

വർഷത്തിൽ 10 മാസം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഗോവൻ ഗ്രാമംവർഷത്തിൽ 10 മാസം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഗോവൻ ഗ്രാമം

</a><a class=കൊങ്കൺ തീരത്ത് ഇതിലും മികച്ച ഒരിടം കാണില്ല!" title="കൊങ്കൺ തീരത്ത് ഇതിലും മികച്ച ഒരിടം കാണില്ല!" />കൊങ്കൺ തീരത്ത് ഇതിലും മികച്ച ഒരിടം കാണില്ല!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X