Search
  • Follow NativePlanet
Share
» »നിത്യവും ഹനുമാനെത്തും തന്‍റെ സ്വാമിക്ക് പൂജ ചെയ്യുവാന്‍... തെളിവായി തുളസിദളവും മണിയൊച്ചയും!

നിത്യവും ഹനുമാനെത്തും തന്‍റെ സ്വാമിക്ക് പൂജ ചെയ്യുവാന്‍... തെളിവായി തുളസിദളവും മണിയൊച്ചയും!

രാമായണ മാസ തീര്‍ത്ഥാടനത്തില്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന എറണാകുളം ജില്ലയിലെ തിരുമറയൂര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം എന്നും വിശ്വാസികള്‍ക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും. വറുതിയില്‍ നിന്നും കഷ്ടപാടുകളില്‍ നിന്നും ആശ്വാസം തേടിപ്പോയിരുന്ന യാത്രകള്‍ ഇന്ന് വിശ്വാസത്തിലേക്ക് മാത്രമെത്തിയിട്ടുണ്ട്. ആ മാറാത്ത വിശ്വാസത്തിന്‍റെ അടയാളങ്ങളിലൊന്നാണ് തിരുമറയൂര്‍ ഹനുമദ് പൂജിത ശ്രീരാമ സ്വാമി ക്ഷേത്രം. രാമായണ മാസ തീര്‍ത്ഥാടനത്തില്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന എറണാകുളം ജില്ലയിലെ തിരുമറയൂര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

 തിരുമറയൂര്‍ ക്ഷേത്രം

തിരുമറയൂര്‍ ക്ഷേത്രം

നിരവധി വിശ്വാസങ്ങളാല്‍ സമൃദ്ധമായ ക്ഷേത്രമാണ് തിരുമറയൂര്‍ ക്ഷേത്രം. എറണാകുളം ജില്ലയില്‍ പിറവം പേപ്പതിക്കു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രീരാമനാണ് പ്രതിഷ്ഠ.

ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്

പട്ടാഭിഷേക രൂപത്തില്‍

പട്ടാഭിഷേക രൂപത്തില്‍

ശ്രീരാമന്‍റെ പട്ടാഭിഷേക രൂപത്തിലാണ് പ്രതിഷ്ഠയുടെ ഭാവമുള്ളതിനാല്‍ രാമനൊപ്പം സഹോദരന്മാരായ ലക്ഷ്മണന്റെയും ഭരതന്റെയം ശത്രുഘനന്‍റെയും ഒപ്പം സീതാദേവിയുടെയും സാന്നിധ്യം ക്ഷേത്രത്തിലുണ്ട് എന്നാണ് വിശ്വസിക്കുന്നത്.

പേരുവന്ന വഴി

പേരുവന്ന വഴി

രാമായണത്തിലെ പലസംഭവങ്ങള്‍ക്കും സാക്ഷിയായ പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസക്കാലത്ത് രാമന്‍ സീതയോടും ലക്ഷ്മണനോടും ഒപ്പം ഇതുവഴി യാത്ര ചെയ്തു പോയിരുന്നുവത്രെ. ഇവിടെ വെച്ചുതന്നെയാണ് മാരീചന്‍ മാനിന്റെ രൂപത്തിലെത്തിയതും അതിന്റെ രാമന്‍ അമ്പെയ്തു വീഴ്ത്തിയതും. മറഞ്ഞിരുന്ന് അമ്പെയ്ത ഇടമായതിനാലാണ് പ്രദേശത്തിന് തിരുമറയൂര്‍ എന്ന പേരു വന്നതത്രെ.

ഹനുമാന്‍റെ സാന്നിധ്യം

ഹനുമാന്‍റെ സാന്നിധ്യം


ലോകത്തിലെ ഏക ഹനുമത് പൂജിത ശ്രീരാമസ്വാമി ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. തന്റെ നാഥനായ രാമന് സ്ഥിരമായി ഹനുമാന്‍ പൂജചെയ്യുമത്രെ.

പൂജ ചെയ്യുവാനെത്തുന്ന ഹനുമാന്‍

പൂജ ചെയ്യുവാനെത്തുന്ന ഹനുമാന്‍

ഹമുനാന്‍റെ സാന്നിധ്യം എല്ലാ ദിവസവും ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ 3.30 ന് ഹനുമാന്‍ ശ്രീരാമന് പൂജ ചെയ്യുവാനായി ക്ഷേത്ര സന്നിധിയില്‍ എത്തുമത്രെ. അതിനു തെളിവായി പൂജ ചെയ്യുമ്പോളുള്ള ശംഖുവിളിയും മണിയുടെ ശബ്ദവുമെല്ലാം കേള്‍ക്കുമത്രെ. ഇതു കേട്ടതായി പരിസരത്തുള്ള പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവായി പലരും പിറ്റേന്ന് പുലര്‍ച്ചെ പൂജയുടെ ഭാഗമായ പൂക്കളും തുളസിയുമെല്ലാം ഇവിടെ കാണുമത്രെ.

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

കുന്നിന്‍ചെരുവിലെ ക്ഷേത്രം

കുന്നിന്‍ചെരുവിലെ ക്ഷേത്രം

പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണതയുള്ള ഒരു സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാടത്തിനു നടുവിലെ ഒരു ചെറിയ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് നിരവധി ആളുകള്‍ എത്താറുണ്ട്. കര്‍ക്കിടക മാസത്തിലാണ് ഇവിടെ കൂടുതലും വിശ്വാസികള്‍ എത്തുന്നത്.

വിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെവിശ്വാസത്തിന്‍റെ അത്യുന്നതിയില്‍... ഐശ്വര്യം ചൊരിയും ജഗനാഥ ക്ഷേത്രങ്ങളിലൂടെ

തിരുമൂഴിക്കുളം ക്ഷേത്രം

തിരുമൂഴിക്കുളം ക്ഷേത്രം

തിരുമറയൂര്‍ ക്ഷേത്രത്തിനു തൊട്ടടുത്തായാണ് തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പണ്ടു ഉത്സവ സമയത്ത് ഇരു ക്ഷേത്രങ്ങളും തമ്മില്‍ ഉപഹാരങ്ങള്‍ കൈമാറുന്ന ഒരു രീതി ഇവിടെ നിലനിന്നിരുന്നു, തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നാണിതിന്റെ മുഴുവന്‍ പേര്. ചെമ്പുമേഞ്ഞ രണ്ടുനില വട്ട ശ്രീകോവിലിനുള്ളില്‍ ലക്ഷ്മണന്റെ പൂര്‍ണ്ണകായ ചതുര്‍ബാഹു പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഇവിടുത്തെ പ്രതിഷ്ഠ രാവണന്റെ പുത്രനായ മേഘനാഥനെ വധിക്കുവാന്‍ പുറപ്പെടുന്ന ഭാവമാണ് കാണിക്കുന്നത്.
PC: Ssriram mt

 108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്ന്

108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്ന്

ലക്ഷ്മണ ക്ഷേത്രമാണെങ്കിലും ഭാരതത്തിലെ പ്രശസ്തമായ 108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 ക്ഷേത്രങ്ങളില്‍ ലക്ഷ്മണന്റെ പേരിലുള്ള ഏക ക്ഷേത്രവും ഇതുതന്നെയാണ്.
വൈഷ്ണവരെ സംബന്ധിച്ചെടുത്തോളം 108 വൈഷ്ണവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഏറെ പവിത്രമായിട്ടുള്ള കാര്യമാണ്. പുരാതന കാലത്ത് ഏറ്റവുമധികം തമിഴ് വൈഷ്ണവര്‍ സന്ദര്‍ശിച്ചിരുന്ന ഒരു ക്ഷേത്രം കൂടിയാണിത്.
PC: Ssriram mt

കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!കാറു മുതലാളിമാരുടെ രാജ്യം!ഫ്രാന്‍സിലേക്ക് കാറോടിച്ച് പോയി ജോലി ചെയ്യുന്ന സമ്പന്നരുടെ നാട്!!

രാമായണ കാലത്തിന്‍റെ പുണ്യങ്ങളുമായി രാമപുരം രാമക്ഷേത്രം...രാമായണ കാലത്തിന്‍റെ പുണ്യങ്ങളുമായി രാമപുരം രാമക്ഷേത്രം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X