Search
  • Follow NativePlanet
Share
» »ലോകത്തിലെ പത്ത് മനോഹര ബീച്ചുകളിലൊന്ന് ഇതാണ്...ഇതാണ്...അതിവിടെയാണ്!!

ലോകത്തിലെ പത്ത് മനോഹര ബീച്ചുകളിലൊന്ന് ഇതാണ്...ഇതാണ്...അതിവിടെയാണ്!!

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന തിരുമുല്ലവാരത്തിന്റെ വിശേഷങ്ങൾ!!

By Elizabath Joseph

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഒരിക്കലെങ്കിലും ഇവിടെ എത്തി കാഴ്ചകളും മറ്റും കണ്ടാൽ തിരിച്ചുപോകാൻ തോന്നിപ്പിക്കാത്തവിധം മനോഹരിയായ കൊല്ലത്തെ ഇതിൽകൂടുതൽ എങ്ങനെ വിശേഷിപ്പിക്കാനാണ്! അഷ്ടമുടി കായലിനേട് ചേർന്നു കിടക്കുന്ന കൊല്ലം കൂടുതലും പ്രശസ്തമായിരിക്കുന്നത് ഒരു വ്യാപാര നഗരം എന്ന പേരിൽകൂടെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധമുണ്ടായിരുന്ന കൊല്ലത്തെ തുറമുഖ നഗരമെന്ന നിലയിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്ലത്തിന്റെ വിനോദ സഞ്ചാര രംഗത്ത് ഏറെ അറിയപ്പെടുന്ന ഒരിടമാണ് തിരുമുല്ലവാരം ബീച്ച്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന തിരുമുല്ലവാരത്തിന്റെ വിശേഷങ്ങൾ!!

പത്തിലൊന്ന്

പത്തിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പത്തു കടൽത്തീരങ്ങളിലൊന്നായാണ് കൊല്ലത്തിന്റെ സ്വന്തം തിരുമുല്ലവാരം കടപ്പുറം അറിയപ്പെടുന്നത്. ഡിസ്കവറി ചാൽ നടത്തിയ ഒരു സർവ്വേ ഫലപ്രകാരമാണ് തിരുമുല്ലവാരത്തെ തിരഞ്ഞെടുത്തത്.

PC:Arunvrparavur

 പേരുവന്ന വഴി

പേരുവന്ന വഴി

കൊല്ലത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പേരിന്റെ കാര്യത്തിൽ വളരെ വ്യത്യസ്തത പുലർത്തുന്ന ഒരിടമാണിത്. തിരുമുല്ലവാരം എന്ന പേരു വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. മാർത്താണ്ഡവർമ്മയുടെ അംഗരക്ഷകരായിരുന്ന തിരുമല്ലൻമാർ എന്ന വാത്തിൽ നിന്നുമാണ് തിരുമുല്ലവാരം രൂപപ്പെടുന്നത്. മാർത്താണ്ഡവർമ്മ തന്റെ അംഗരക്ഷകരോടൊപ്പം ഒഴിവു സമയങ്ങൾ ഇവിടെയായിരുന്നുവത്രെ ചിലവഴിച്ചിരുന്നത്. ഇതുകൂടാതെ സീതയുമായി ബന്ധപ്പെട്ടും ഒരു കഥ പറയുന്നുണ്ട്. രാമനും സീതയും വനവാസം നയിച്ചിരുന്ന സമയത്ത് അവർ ഇവിടെ എത്തിയിരുന്നു. എന്തെങ്കിലും അപകടമുണ്ടായാൽ രാമനു സൂചന നല്കാനായി സീത ഒരു മുല്ലപ്പൂ എല്ലായ്പ്പോളും ചെവിയിൽ സൂക്ഷിച്ചിരുന്നുവത്രെ. രാവണൻ പുഷ്പക വിമാനത്തിലെത്തി സീതയെ തട്ടിക്കൊണ്ടു പോയപ്പോൾ സീത രാമനെ അറിയിക്കാനായി ഈ പൂവ് താഴേക്കിട്ടു. അതു ചെന്നു വീണ സ്ഥലമാണ് തിരുമുല്ലവാരം എന്നറിയപ്പെടുന്നത് എന്നാണ് കഥ.

PC:Joseph Jayanth

സ്കൂബാ ഡൈവിങ്ങും ബീച്ചും

സ്കൂബാ ഡൈവിങ്ങും ബീച്ചും

കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി സ്കൂബാ ഡൈവിങ്ങിനു പറ്റിയ സ്ഥലമായാണ് ഇവിടം വിലയിരുത്തപ്പെടുന്നത്. അധികം ആഴമില്ലാത്ത കടൽത്തീരത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം.

സുരക്ഷിതം

സുരക്ഷിതം

കൊല്ലത്തെ മറ്റു തീരങ്ങളെ അപേക്ഷിച്ച് കൂടുതൽ ശാന്തമായി കിടക്കുന്ന ഒരിടമാണ് ഈ ബീച്ച്. എല്ലായ്പ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന അറബിക്കടലിനെ ശാന്തമായി കാണുന്ന അപൂർവ്വം ഇടങ്ങളിലൊന്നും തിരുമുല്ലവാരമാണ്. കടലിൽ കുളിക്കുവാനും നീന്തൽ പഠിക്കുവാനും എല്ലാം സൗകര്യങ്ങളൊരുക്കുന്ന ഈ ബീച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ യോജിച്ച സ്ഥലം കൂടിയാണ്. ആഴം കുറവായതിനാൽ ഒന്നും പേടിക്കാതെ കടലിലിറങ്ങാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

PC:Mujib MK

തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം

തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം

കൊല്ലത്തെ ഏറ്റവും പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം. കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെയും പരമ ശിവനെയുമാണ് ആരാധിക്കുന്നത്. തിരുമുല്ലവാരം കടലിനോട് ഏറെ ചേർന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടുത്തെ ക്ഷേത്രക്കുളത്തിലെ വെള്ളത്തിന് ഉപ്പുരസമില്ല എന്നതാണ് പ്രത്യേകത.
വാവു സമയത്തെ പിതൃപൂജയ്ക്കായി ലക്ഷക്കണക്കിന് ആളുകൾ ഇവിടെ എത്താറുണ്ട്. പിതൃപൂജയും തിലോഹോമവുമാണ് ഇവിടുത്തെ പ്രസിദ്ധമായ പൂജകള്‍.

PC:Arunsunilkollam

 പ്രാചീന ബുദ്ധ ക്ഷേത്രം

പ്രാചീന ബുദ്ധ ക്ഷേത്രം

പ്രാചീന കാലത്തെ പ്രശശ്തമായ ബുദ്ധ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രമെന്നാണ് കണക്കാക്കുന്നത്. നിരവധി പുരാതന രേഖകളിലും മറ്റും ഇതിനെ പ്രതിപാദിച്ചു കാണാം. ശ്രീമൂലവാസം എന്നാണ് ഇത് ആ സമയങ്ങളിൽ അറിയപ്പെട്ടിരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും കണ്ടെടുത്ത ബുദ്ധ പ്രതിമകളിൽ വരെ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി ചരിത്രകാരൻമാർ പറയുന്നു. ക്രിസ്തുവിനും മുൻപേയാണ് ഇത് നിലനിന്നിരുന്നത് എന്നാണ് വിശ്വാസം.

PC: Youtube

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കൊല്ലത്തു നിന്നും 8.5 കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 73 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കൊല്ലം റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X