Search
  • Follow NativePlanet
Share
» »തിരുവാഭരണ ഘോഷയാത്ര 2023- പന്തളത്തു നിന്നും അയ്യപ്പനെ തേടി വളർത്തച്ഛന്‍റെ സമ്മാനമെത്തുന്ന പുണ്യദിനം

തിരുവാഭരണ ഘോഷയാത്ര 2023- പന്തളത്തു നിന്നും അയ്യപ്പനെ തേടി വളർത്തച്ഛന്‍റെ സമ്മാനമെത്തുന്ന പുണ്യദിനം

എന്താണ് തിരുവാഭരണ ഘോഷയാത്രയെന്നും ഇതിന്‍റെ പ്രാധാന്യവും വിശ്വാസങ്ങളും എന്തൊക്കെയാണെന്നും നോക്കാം..

മകരവിളക്ക് കാലത്തെ ഏറ്റവും അനുഗ്രഹ ദായകമായ സമയങ്ങളിലൊന്നാണ് തിരുവാഭരണ ഘോഷയാത്ര. കാനനവാസനായ അയ്യപ്പന് മകരവിളക്ക് നാളിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പോകുന്ന ഘോഷയാത്ര വിശ്വാസികളുടെ ആഘോഷമാണ്. യാത്ര കടന്നുപോകുന്ന നാടും വഴികളും മനസ്സൊരുമയോടെ , പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്ന ദിവസങ്ങൾ. എന്താണ് തിരുവാഭരണ ഘോഷയാത്രയെന്നും ഇതിന്‍റെ പ്രാധാന്യവും വിശ്വാസങ്ങളും എന്തൊക്കെയാണെന്നും നോക്കാം..

Cover PC:PC: Official Site

തിരുവാഭരണം

തിരുവാഭരണം

തിരുവാഭരണ ഘോഷയാത്ര എന്താണെന്നു പറയുന്നതിനു മുൻപ് എന്താണ് തിരുവാഭരണം എന്നറിയണം. ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ മകകര വിളക്ക് ഉത്സവത്തിന്റെ സമയത്ത് നടക്കുന്ന ദീപാരാധനയിൽ ഈ ആഭരണങ്ങൾ ചാര്‍ത്തിയാണ് അയ്യപ്പനെ ആരാധിക്കുന്നത്. പന്തളം മഹാരാജാവ് അയ്യപ്പന് നല്കിയ സമ്മാനമാണ് ഈ ആഭരണങ്ങൾ എന്നാണ് വിശ്വാസം. ഇതിനു പിന്നിലും ഒരു കഥയുണ്ട്. അയ്യപ്പൻ യുവരാജാവായി വാഴിക്കപ്പെട്ടപ്പോൾ അതുനേരിട്ടുകാണുവാൻ അയ്യപ്പന്റെ വളർത്തുപിതാവായ പന്തളം മഹാരാജാവിന് സാധിച്ചില്ല. ആ വിഷമത്തിനു പരിഹാരമായി ഈ ആഭരണങ്ങൾ പണികഴിക്കുകയും ഇതുധരിച്ച് വർഷത്തിലൊരിക്കലെങ്കിലും അയ്യപ്പനെ കാണുവാൻ അനുഗ്രഹം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവത്രെ. അതനുസരിച്ചാണ് മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തെ തിരുവാഭരണങ്ങൾ ധരിപ്പിക്കുന്നത്.

PC:Anoopan

മൂന്ന് വലിയ പെട്ടികൾ

മൂന്ന് വലിയ പെട്ടികൾ

പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് ഈ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്. മൂന്ന് വലിയ പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളിൽ തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, തിരുമുഖം,പ്രഭാമണ്ഡലം,വലിയ ചുരിക, ചെറിയ ചുരിക,ആന, കടുവ,ശരപൊളി മാല, വെളക്കു മാല.
മണി മാല, എറുക്കും പൂമാല.കഞ്ചമ്പരം,
വെള്ളി കെട്ടിയ വലംപിരി ശംഖ്കലശത്തിനുള്ള തൈലക്കുടം,ജീവത,കൊടികൾ തുടങ്ങിയവ ഉൾപ്പെടുന്നു.

തിരുവാഭരണം ഘോഷയാത്ര

തിരുവാഭരണം ഘോഷയാത്ര

എല്ലാ വർഷവും ശബരിമല തീർത്ഥാടന കാലയളവിൽ
തിരുവാഭരണങ്ങൾ വിശ്വാസികൾക്ക് ദർശിക്കുവാൻ സാധിക്കും. 2022 നവംബർ 17ന് ആരംഭിച്ച ദർശനം തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ജനുവരി 12 വരെ ദർശിക്കാം. പന്തളം കൊട്ടാരത്തിലാണ് ഇതുള്ളത്. ജനുവരി 12ന് തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്നു ഘോഷയാത്രയ്ക്കായി വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തിക്കും. ഇവിടെ നിന്നാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത്.

PC:Anoopan

തിരുവാഭരണ ഘോഷയാത്ര 2023

തിരുവാഭരണ ഘോഷയാത്ര 2023

ജനുവരി 12 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടു കൂടി തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. സാധാരണയായി ഭഗവാൻറെ സാന്നിധ്യത്തിന്റെ അടയാളമായി കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കാണുന്നതോടെ യാത്ര ആരംഭിക്കും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ 83 കിലോമീറ്റർ ദൂരമാണ് യാത്രയുടെ ദൂരം. മൂന്നു ദിവസമെടുത്താണ് യാത്ര ശബരിമല ക്ഷേത്രസന്നിധിയിലെത്തുന്നത്.

തിരുവാഭരണ ഘോഷയാത്ര പാരമ്പരാഗത പാത

തിരുവാഭരണ ഘോഷയാത്ര പാരമ്പരാഗത പാത

നിരവധി ക്ഷേത്രങ്ങള്‍ കടന്നാണ് തിരുവാഭരണ ഘോഷയാത്ര വരുന്നത്. കടന്നുപോകുന്ന വഴികളെല്ലാം യാത്രയെ സ്വീകരിക്കുവാനായി ഒരുങ്ങിയിരിക്കും. യാത്രയുടെ ഒന്നാമത്തെ ദിവസം ചെറുകോൽ സുബ്രമണ്യസ്വാമി ക്ഷേത്രം, കുരുടാമണ്ണിൽപടി, അയിരൂർ പുതിയകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാത്രി വിശ്രമം പുതിയകാവ് ദേവി ക്ഷേത്രത്തിലാണ്.

13-ാം തിയതി പുലർച്ചെ തന്നെ രണ്ടാമത്തെ ദിവസത്തെ യാത്ര തുടങ്ങും. മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂച്ചാൽപ്പാലം വഴി കീക്കൊഴൂർ കരയിലെത്തും. തുടർന്ന് ആയിക്കൽ തിരുവാഭരണപ്പാറയിൽ എത്തിയ ശേഷം പിന്നീട് റാന്നി ബ്ലോക്ക് പടിയിലെത്തും. കുത്തുകല്ലുങ്കൽപടി, ഇടക്കുളം,പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്,വടശേരിക്കര ചന്തക്കടവ് റോഡ് തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു കഴിയുമ്പോൾ പ്രധാന പാതകൾ കഴിയും. ഇവിടുന്ന് കൂനംകര മുതൽ ളാഹ വനം സത്രം വഴി പോകും. സാധാരണ രണ്ടാമത്തെ ദിവസത്തെ രാത്രി വിശ്രമം ളാഹയിലാണ്.

14-ാം തിയതി പുലർച്ചെ തന്നെ യാത്ര തുടങ്ങും, പ്ലാപ്പള്ളി, ഇലവുംകൽ, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി, വെള്ളച്ചിമല, ഏറ്റപ്പെട്ടി, ഓളിയംപുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി ശബരിമല സന്നിധാനത്ത് എത്തും. വൈകുന്നേരം ഏകദേശം ആറുമണിയോടെ തരുവാഭരണ ഘോഷയാത്ര ശബരിമലയിലെത്തും.

 മകരവിളക്ക് 2023

മകരവിളക്ക് 2023

2023 ജനുവരി 14-ാം തിയതിയാണ് ഈ വർഷത്തെ മകവിളക്ക്. തിരുവാഭരണ ഘോഷയാത്രവഴി കൊണ്ടുവന്ന തിരുവാഭരണങ്ങൾ അയ്യപ്പന് ചാർത്തി ദീപാരാധന നടത്തും. ഈ സമയത്തു തന്നെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുകയും ചെയ്യും. മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ ( മകര വിളക്ക് ഉത്സവം ) കഴിഞ്ഞ് മൂന്നാമത്തെ ദിവസം രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നതാണ് പാരമ്പര്യം.

പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍

ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര്‍ ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര്‍ ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X