തിരുവനന്തപുരത്ത് നിന്ന് ആരംഭം
തിരുവനന്തപുരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാവിലെ 8.50ന് പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസില്‍ (16382) ആണ് തീര്‍ത്ഥാടകരെ തിരുപ്പതിയില്‍ എത്തിക്കുന്നത്.
Photo Courtesy: Dikkoos at English Wikipedia
മറ്റു റെയില്‍വെ സ്റ്റേഷനുകള്‍
തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് തിരുപ്പതിയിലേക്കുള്ള യാത്ര ആരംഭിക്കാം.
Photo Courtesy: RanjithSiji
തിരുപ്പതിയില്‍
പുലര്‍ച്ചെ മൂന്നേകാലിനാണ് തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ കന്യാകുമാരി എക്സ്പ്രസ് എത്തിച്ചേരുന്നത്. അവിടെ നിന്ന് വിശ്രമത്തിനായി ഹോട്ടലിലേക്ക്. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം ദര്‍ശനത്തിനായി തിരുമലയിലേക്ക്.
Photo Courtesy: Bhaskaranaidu
തിരുപ്പതിയേക്കുറിച്ച്
പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. വിശദമായി വായിക്കാം
Photo Courtesy: Adityamadhav83
ദര്‍ശനത്തിന് ശേഷം
ദര്‍ശനത്തിന് ശേഷം ഹോട്ടലില്‍ എത്തി ലഞ്ച് കഴിക്കുന്നു. അതിന് ശേഷം പദ്‌മാവതി ക്ഷേത്ര സന്ദര്‍ശനം. തുടര്‍ന്ന് ഹോട്ടലില്‍ എത്തി അത്താഴവും വിശ്രമവും.
Photo Courtesy: Abhimude12
കാളഹസ്തിയിലേക്ക്
തിരുപ്പതിയിലെ ബ്രേക്ക് ഫാസ്റ്റിന് ശേഷം ശ്രീകാളഹസ്തി ക്ഷേത്രത്തിലേക്കാണ് അടുത്തയാത്ര. അവിടെ ദര്‍ശനം നടത്തി. ലഞ്ച് കഴിഞ്ഞ് 2.25ന് റെനിഗുണ്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറുന്നു. പിറ്റേദിവസം രാവിലെ 10.30 ഓടെ തിരുവനന്തപുരത്ത് എത്തിച്ചേരാം.
Photo Courtesy: Krishna Kumar Subramanian
കാളഹസ്തിയേക്കുറിച്ച്
ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ് കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാളഹസ്‌തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ശ്രീ, കാള, ഹസ്‌തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ് ശ്രീകാളഹസ്‌തി എന്ന പേര് രൂപപ്പെട്ടിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: McKay Savage from London, UK
യാത്ര ചെലവ്
തനിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ ഒരാള്‍ക്ക് 7835 രൂപയാണ് ചെലവ് വരുന്നത്. രണ്ട് പേര്‍ ഒന്നിച്ചാണെങ്കില്‍ ഒരാള്‍ക്ക് 5900 രൂപയും മൂന്ന് പേരാണെങ്കില്‍ ഒരാള്‍ക്ക് 4730 രൂപയുമാണ് നിരക്ക്.
Photo Courtesy: Nikhilb239
കുട്ടികള്‍ക്കുള്ള നിരക്ക്
അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് 3960 രൂപയാണ് നിരക്ക്. കുട്ടികള്‍ക്ക് പ്രത്യേക ബെഡും ഉണ്ടായിരിക്കും.
Photo Courtesy: Unknownwikidata:Q4233718
ബുക്ക് ചെയ്യാന്‍
ടോള്‍ ഫ്രീനമ്പര്‍ 1800110139, ഈ മെയില്‍ [email protected], വെബ്സൈറ്റ്