Search
  • Follow NativePlanet
Share
» »ദേവിയെ ചങ്ങലയില്‍ തളച്ച ഈ ക്ഷേത്രത്തെക്കുറിച്ച് അറിയുമോ?

ദേവിയെ ചങ്ങലയില്‍ തളച്ച ഈ ക്ഷേത്രത്തെക്കുറിച്ച് അറിയുമോ?

By Elizabath

യക്ഷിയെ ചങ്ങലയില്‍ തളച്ച ക്ഷേത്രങ്ങളെക്കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കേള്‍ക്കുമ്പോള്‍ ഏറെ അത്ഭുതം തോന്നുന്ന ഒന്നാണ് ദേവിയെ ചങ്ങലയില്‍ തളച്ച ക്ഷേത്രം എന്നത്. അതു മാത്രമല്ല ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ഉഗ്രകോപിയായ ശ്രീരാമ പ്രതിഷ്ഠയുള്ള കണ്ണൂരിലെ തിരുവങ്ങാട് ശ്രീരാസ്വാമി ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.

കള്ളിയങ്കാട്ട് നീലിയെ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയ ക്ഷേത്രം

കണ്ണൂരിലെ ചെമ്പന്‍ അമ്പലം

കണ്ണൂരിലെ ചെമ്പന്‍ അമ്പലം

കണ്ണൂരുകാര്‍ക്ക് തിരുവങ്ങാട് ക്ഷേത്രം എന്നതിലും അധികമായി ചെമ്പന്‍ അമ്പലം എന്ന പേരാകും പരിചിതം. ചെമ്പു തകിടുകൊണ്ടുള്ള മേല്‍ക്കൂര ആയതിനാലാണ് തിരുവങ്ങാട് ശ്രീരാസ്വാമി ക്ഷേത്രം ചെമ്പന്‍ അമ്പലം എന്നറിയപ്പെടുന്നത്.

PC:Dvellakat

തിരുവങ്ങാട് എന്ന പേരു വന്ന കഥ

തിരുവങ്ങാട് എന്ന പേരു വന്ന കഥ

ഐതിഹ്യമനുസരിച്ച് ഒരിക്കല്‍ അഗസ്ത്യ മഹര്‍ഷി ശിഷ്യരോടൊത്ത് കാവേരിയില്‍ സ്‌നാനത്തിനു പോകവേ ശ്വേതന്‍, നീലന്‍ എന്നീ രാക്ഷസന്‍മാര്‍ മഹര്‍ഷിയെ അപമാനിക്കുകയുണ്ടായി. കോപമടക്കാനാവാതെ മഹര്‍ഷി അവരെ ശപിച്ചു. ശാപമോക്ഷത്തിനായി യാചിച്ച രാക്ഷസന്‍മാരില്‍ നീലനോട് തളിയിലപ്പനെയും ശേതനോട് തിരുവങ്ങാട് ക്ഷേത്രത്തിലും പോയി ഭജിക്കാനും ആവശ്യപ്പെട്ടു. അന്ന് വലിയ കാട് മൂടിയിരുന്ന പ്രദേശമായിരുന്ന തിരുവന്‍കാടില്‍ ശ്വേതന്‍ ഭജിച്ചിരുന്നതിനാല്‍ തിരുവെണ്‍കാട് എന്നും പിന്നീടത് തിരുവെങ്ങാട് എന്നും ആയി എന്നാണ് ചരിത്രം.

PC:Dvellakat

അത്യുഗ്രഭാവത്തിലുള്ള ശിവന്‍

അത്യുഗ്രഭാവത്തിലുള്ള ശിവന്‍

അത്യുഗ്രഭാവത്തിലുള്ള ശിവനാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. ഖരവധം കഴിഞ്ഞ് ഉടനെ കോപമടങ്ങാത്ത നിലയിലുള്ള ശ്രീരാമനെ ഇവിടെ മകരത്തിലെ തിരുവോണത്തിലെ അമാവാസിക്ക് പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ കഥകളിയില്‍ ഖരവധം കളിക്കാറുമില്ല.

PC:Dvellakat

തിരുവങ്ങാട്ട് പെരുമാള്‍

തിരുവങ്ങാട്ട് പെരുമാള്‍

ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമസ്വാമിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്കോട്ട് ദര്‍ശനമായി കൃഷ്ണ ശിലയില്‍ തീര്‍ത്തിരിക്കുന്ന ഇവിടുത്തെ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാള്‍ എന്നാണ് വിളിക്കുന്നത്. ശംഖും ഗദയും താമരയും ധരിച്ചു നില്‍ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠയുള്ളത്.

PC:Dvellakat

ചങ്ങലയില്‍ തളക്കപ്പെട്ട ഭഗവതി

ചങ്ങലയില്‍ തളക്കപ്പെട്ട ഭഗവതി

തിരുവങ്ങാട് ക്ഷേത്രത്തില്‍ ചെറിയ മരം കൊണ്ടുള്ള കൂട്ടില്‍ ഭഗവതിയുടെ പ്രതിഷ്ഠ കാണുവാന്‍ സാധിക്കും. ഭഗവതിയെ ചങ്ങലയില്‍ തളച്ച നിലയിലാണ് ഇതുള്ളത്. ഭഗവതിയുടെ സഞ്ചാരം ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയതിനാല്‍ മന്ത്രശക്തി ഉപയോഗിച്ച് ഭഗവതിയെ കൂട്ടിലാക്കുകയും ബന്ധിച്ച് ചങ്ങലയില്‍ തശക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

വേവിക്കാത്ത അരിയാണ് ഇവിടെ ദേവിക്ക് നിവേദ്യമായി സമര്‍പ്പിക്കുന്നത്.

PC:P. Shungoonny Menon

ഉച്ചപൂജയ്ക്ക് മുമ്പായി ബ്രാഹ്മണന് ഭക്ഷണം

ഉച്ചപൂജയ്ക്ക് മുമ്പായി ബ്രാഹ്മണന് ഭക്ഷണം

ക്ഷത്രിയ ഗണത്തിലുണ്ടായിരുന്ന ശ്രീരാമന്‍ എന്നും ബ്രാഹ്മണര്‍ക്ക് ഭക്ഷണം കൊടുത്തതിനു ശേഷം മാത്രമേ കഴിക്കുകയുണ്ടായിരുന്നൊള്ളൂ. അതിന്റെ ഓര്‍മ്മയില്‍ ഇവിടെ ഇപ്പോഴും ഉച്ചപൂജയ്ക്ക് മുമ്പായി ഒരു ബ്രാഹ്മണന് ഭക്ഷണം കൊടുത്തിട്ട് മാത്രമേ പൂജയുള്ളുവത്രെ.

PC:Primejyothi

ഈസ്റ്റ് ഇന്ത്യാ കമ്പനിയും ക്ഷേത്രവും

ഈസ്റ്റ് ഇന്ത്യാ കമ്പനിയും ക്ഷേത്രവും

ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ക്ക് ഈ ക്ഷേത്രം വേദിയായിട്ടുണ്ട്. ഇവിടെ വെച്ചാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും ചേര്‍ന്ന് ഉടമ്പടികള്‍ ഒപ്പു വച്ചതും കൂടിക്കാഴ്ചകല്‍ നടത്തിയതും. കൂടാതെ ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തില്‍ ക്ഷേത്രത്തിന് കാര്യമായ നാസം സംഭവിച്ചിരുന്നുവെങ്കിലും പൂര്‍ണ്ണമായി നശിച്ചില്ല.

PC:Dvellakat

വിഷു ദിവസത്തെ ആഘോഷം

വിഷു ദിവസത്തെ ആഘോഷം

ക്ഷേത്രത്തിലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷം മേടമാസത്തിലാണ് നടക്കുക. വാര്‍ഷികാഘോഷം നടക്കുന്നത് വിഷു ദിവസമാണ്.

മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി ഡാമും ജലബോംബ്! ഞെട്ടല്ലേ... അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതു ഷട്ടറില്ലാത്ത അണക്കെട്ട്

മഹാവിഷ്ണു പൂജിച്ചിരുന്ന ശ്രീകൃഷണ വിഗ്രഹം സൂക്ഷിക്കുന്ന ഗുരുവായൂർ

പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്

PC:Dvellakat

Read more about: temples kannur kannur tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more