Search
  • Follow NativePlanet
Share
» »ധനുമാസത്തിലെ തിരുവാതിര: സർവൈശ്വര്യവും ഇഷ്ടമാംഗല്യവും നേടാം, ഈ ശിവപാർവ്വതി ക്ഷേത്രങ്ങളിലെ ദർശനം ഉത്തമം

ധനുമാസത്തിലെ തിരുവാതിര: സർവൈശ്വര്യവും ഇഷ്ടമാംഗല്യവും നേടാം, ഈ ശിവപാർവ്വതി ക്ഷേത്രങ്ങളിലെ ദർശനം ഉത്തമം

വിവാഹിതരായവർ ദീർഘമാംഗല്യത്തിലും ദാമ്പത്യ സൗഖ്യത്തിനും തിരുവാതിര ആചരിക്കുമ്പോൾ കന്യകമാർ മംഗല്യഭാഗ്യത്തിനായി തിരുവാതിര ആചരിക്കുന്നു

ഹൈന്ദവ വിശ്വാസികളായ സ്ത്രീകളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ധനുമാസത്തിലെ തിരുവാതിര. വിവാഹിതരായവർ ദീർഘമാംഗല്യത്തിലും ദാമ്പത്യ സൗഖ്യത്തിനും തിരുവാതിര ആചരിക്കുമ്പോൾ കന്യകമാർ മംഗല്യഭാഗ്യത്തിനായി തിരുവാതിര ആചരിക്കുന്നു. പ്രത്യേക വ്രതമെടുത്താണ് തിരുവാതിര ആചരിക്കുന്നത്.

ധനു തിരുവാതിര 2023

2023 ലെ ധനു തിരുവാതിര ജനുവരി അഞ്ചാം തിയതി വ്യാഴാഴ്ചയാണ്. തിരുവാതിര നോയമ്പ് ബുധനാഴ്ച ജനുവരി 4 വൈകുന്നേരം 6 മണി മുതല്‍ വ്യാഴാഴ്ച രാത്രി 9 മണി വരെയാണ്.

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

ധനുമാസ തിരുവാതിര ആഘോഷത്തിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ക്ഷേത്രമാണ് എറണാകുളം ആലുവയ്ക്ക സമീപം സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനെയും പാർവ്വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നു. ഒരേ ശ്രീകോവിലിലാണ് ശിവന്‍റെയും പാർവ്വതിയുടെയും പ്രതിഷ്ഠകൾ ഉള്ളതെങ്കിലും രണ്ടുപേരുടെയും ദർശനം വ്യത്യസ്ത ദിശകളിലേക്കാണ്. ശിവൻ കിഴക്കു വശത്തേയ്ക്കും പാര്‍വ്വതി പടിഞ്ഞാറേയ്ക്കുമാണ് ദർശനം.

തിരുവൈരാണിക്കുളവും ധനുതിരുവാതിരയും

തിരുവൈരാണിക്കുളവും ധനുതിരുവാതിരയും

ധനുമാസത്തിലെ തിരുവാതിരയിൽ ആണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നട തുറക്കുന്നത്. തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമേ നടതുറന്നുള്ള ദർശനം സാധ്യമാകൂ. 2023ലെ നടതുറപ്പു മഹോത്സവം ജനുവരി 05 മുതൽ 16 വരെ നടക്കും. അഞ്ചാം തിയതി വൈകിട്ട് തുടങ്ങുന്ന തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ശേഷമാണ് നട തുറക്കുന്നത്. രാത്രി എട്ടുമണിക്ക് തുറക്കുന്ന നട അന്ന് പത്ത് മണിക്ക് അടക്കും. പിന്നീട് ആറാം തിയതി മുതൽ 16-ാം തിയതി വരെ പുലർച്ചെ 4 മുതൽ രാത്രി 9.00 വരെ ദര്‍ശനം ഉണ്ടാകും. അവസാന ദിവസം രാത്രി 8.00 വരെ ആയിരിക്കും ദർശനം.

ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം

ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം

എറണാകുളം ജില്ലയിൽ പറവൂരിന് അടുത്താണ് ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അർധനാരീ സങ്കല്പത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമുള്ള ദക്ഷിണാമൂർത്തിയും ബ്രഹ്മ പ്രതിഷ്ഠയും ഇവിടുത്തെ മറ്റു പ്രത്യേകതകളാണ്. ഈ അർധനാരീശ്വരനോട് പ്രാർത്ഥിച്ചാൽ കുടുംബകലഹങ്ങൾ മാറും എന്നാണ് വിശ്വാസം.

എറണാകുളം-ഗുരുവായൂർ റൂട്ടിൽ പറവൂരിൽ നിന്ന് ഏകദേശം അഞ്ച് കിമി ദൂരം സഞ്ചരിച്ചാൽ ചേന്ദമംഗലത്തെത്താം. ഇവിടെനിന്നും ക്ഷേത്രത്തിലേക്ക് നടന്നെത്തുവാനുള്ള ദൂരമേയുള്ളൂ.

PC:Ranjithsiji

മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

ശിവപാർവ്വതിമാരെ ഒരുമിച്ച് ആരാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കലിൽ സ്ഥിതി ചെയ്യുന്ന മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം യഥാർത്ഥത്തിൽ ശിവപരിവാർ ആണ്. ശിവനും പാർവ്വതിക്കുമൊപ്പം ഉപപ്രതിഷ്ഠകളായി ഗണേശനും കാർത്തികേയനും ഉള്ളതിനാലാണ് ശിവകുടുംബമായി ഇതിനെ കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം ഇവിടുത്തേതാണ്. മഹാലിംഗം എന്നറിയപ്പെടുന്ന ഈ ശിവലിംഗത്തിന് 111 അടി ഉയരമുണ്ട്. മനുഷ് ശരീരത്തിലെ ആറു വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി നിർമ്മിച്ച ആറു ധ്യാനമുറികൾ ഈ മഹാശിവലിംഗത്തിനുള്ളിൽ ഉണ്ട്. 108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്റെ 64 ഭാവങ്ങളും ഈ ശിവലിംഗത്തിനുള്ളില് കാണാം

PC:Aadhi Dev

കാട്ടകാമ്പൽ ക്ഷേത്രം

കാട്ടകാമ്പൽ ക്ഷേത്രം

തൃശൂർ ജില്ലയിൽ കുന്നംകുളം കാട്ടകാമ്പൽ സ്ഥലത്താണ് കാട്ടകാമ്പൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ പുരാതന ക്ഷേത്രമായ ഇവിടെ ശിവനേക്കാൾ പ്രാധാന്യം പാർവ്വതി ദേവിക്കാണുള്ളത്, കിഴക്കോട്ട് ദർശനം നൽകിയാണ് ഭഗവതി പ്രതിഷ്ഠ.

PC: RajeshUnuppally

മാരാരിക്കുളം മഹാദേവ ക്ഷേത്രം

മാരാരിക്കുളം മഹാദേവ ക്ഷേത്രം

തിരുവാതിര ആഘോഷിക്കുന്ന കേരളത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ആലപ്പുൻ ചേർത്തലയ്ക്ക് സമീപമുള്ള മാരാരിക്കുളം മഹാദേവ ക്ഷേത്രം.. ശിവനും പാർവ്വതിയും അഭിമുഖമായും സ്വയംഭൂവായും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രമാണിത്. മാരൻ അഥവാ കാമദേവനെ വധിച്ച് അത്യുഗ്രഭാവത്തിലുള്ള ശിവനും ഭഗവാനെ പതിയായി കിട്ടാൻ തപസ്സിരിയ്ക്കുന്ന പാർവ്വതീദേവിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ.

ചൊവ്വല്ലൂർ ശിവ ക്ഷേത്രം

ചൊവ്വല്ലൂർ ശിവ ക്ഷേത്രം

തൃശൂർ ജില്ലയിൽ ഗുരുവായൂർ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ചൊവ്വല്ലൂർ ശിവ ക്ഷേത്രത്തിന് ആയിരത്തിയഞ്ഞൂറോളം വർഷം പഴക്കമുണ്ട്. ശിവൻ, ശ്രീ പാർവതി, ശ്രീ ഗണേശന്‍, ശ്രീ സുബ്രഹ്മണ്യൻ (മുരുകൻ) തുടങ്ങിയ പ്രതിഷ്ഠകളുള്ള ക്ഷേത്രം ശിവകുടുംബസാന്നിദ്ധ്യത്താൽ പ്രസിദ്ധമാണ്.
പടിഞ്ഞാറ് ദര്‍ശനമായി മൂന്നടി ഉയരമുള്ള സ്വയംഭൂലിംഗവും കിഴക്കോട്ട് ദർശനമായി പാർവ്വതീദേവിയുടെ മൂന്നടി ഉയരമുള്ള ശിലാവിഗ്രഹവും ആണ് ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പാർവ്വതി ദേവിയുടെ വിഗ്രഹത്തിന് മധുര മീനാക്ഷി ക്ഷേത്രത്തിലെ വിഗ്രഹവുമായി വളരെ സാദൃശ്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്. സപ്തമാതൃപ്രതിഷ്ഠ, നവഗ്രഹ വിഗ്രഹങ്ങളുടെ പ്രതിഷ്ഠ തുടങ്ങിയവയും ഇവിടെ കാണാം.
ഗുരുവായൂരിൽ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ ദൂരമേ ഈ ക്ഷേത്രത്തിലേക്കുള്ളൂ.

PC:RajeshUnuppally

പള്ളികൊണ്ടേശ്വർ ക്ഷേത്രം

പള്ളികൊണ്ടേശ്വർ ക്ഷേത്രം

പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? പള്ളി കൊള്ളുന്ന ശിവനെ പള്ളികൊണ്ടേശ്വരന്‍ ആയി പ്രതിഷ്ഠിച്ചിരിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിലെ പള്ളികൊണ്ടേശ്വർ ക്ഷേത്രം. ഭോഗശയന ശിവൻ എന്നും ഈ ശിവൻ അറിയപ്പെടുന്നു. ലോകത്തിൽ ഇതുപോലെ ഈ ക്ഷേത്രം മാത്രമേയുള്ളു എന്നതാണ് മറ്റൊരു പ്രത്യേകത. രാമേശ്വരത്ത് പോയി പ്രാർത്ഥിക്കുന്ന പുണ്യം ഈ ക്ഷേത്രത്തിൽ പോയാലും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമിയിലെ സകല ദേവീദേവന്മാരുടെയും സാന്നിധ്യമുള്ള ഇവിടെ പ്രാർത്ഥിച്ചാൽ എന്താഗ്രഹവും സഫലമാകുമെന്നാണ് വിശ്വാസം.

PC:Iramuthusamy

ദോഷം മാറ്റാം, ഐശ്വര്യം നേടാം.. സൂര്യരാശിയനുസരിച്ച് പുതുവർഷത്തിലെ ക്ഷേത്ര ദർശനംദോഷം മാറ്റാം, ഐശ്വര്യം നേടാം.. സൂര്യരാശിയനുസരിച്ച് പുതുവർഷത്തിലെ ക്ഷേത്ര ദർശനം

തിരുവൈരാണിക്കുളം നട നാളെ തുറക്കും! പാർവ്വതി ദേവി ദർശനം നല്കുന്ന 12 നാളുകൾ! കേരളത്തിലിവിടെ മാത്രംതിരുവൈരാണിക്കുളം നട നാളെ തുറക്കും! പാർവ്വതി ദേവി ദർശനം നല്കുന്ന 12 നാളുകൾ! കേരളത്തിലിവിടെ മാത്രം

Read more about: temple festival shiva temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X