Search
  • Follow NativePlanet
Share
» »സൈക്കിളിങ്ങിനു പുറപ്പെടും മുൻപ്

സൈക്കിളിങ്ങിനു പുറപ്പെടും മുൻപ്

സൈക്കിളിങ്ങിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

സൈക്കിളിൽ കഴിയുന്നത്രയും ദൂരം താണ്ടുക...സഞ്ചാരികൾക്കിടയിൽ ഹിറ്റായി വന്നിരിക്കുന്ന പുതിയ ട്രെൻഡിലൊന്ന്... പ്രകൃതിയെ മലിനമാക്കാതെ ആരോഗ്യ സംരക്ഷണത്തോടൊപ്പം യാത്രയും ലക്ഷ്യം വയ്ക്കുന്ന സൈക്കിളിങിനു പിന്നാലെയാണ് സഞ്ചാരികൾ. ഇതിനകം തന്നെ ലഡാക്കിലും ഹിമാലയത്തിലും ഡെൽഹിയിലും ഒക്കെ സൈക്കിളിൽ പോയി വന്ന സഞ്ചാരികളുടെ കഥ നമ്മൾ കേട്ടുകഴിഞ്ഞതാണല്ലോ... എന്നാൽ ഒരു സുപ്രഭാതത്തിൽ സൈക്കിളിമെടുത്ത് ഇറങ്ങിയേക്കാം എന്നു വിചാരിച്ചാൽ നടക്കുന്ന ഒരു കാര്യമല്ല ഇത് എന്നതാണ് സത്യം. കൃത്യമായ പരിശീലനവും ആരോഗ്യവും ഉണ്ടെങ്കിൽ മാത്രമേ സൈക്കിളിൽ ദൂരം താണ്ടാൻ സാധിക്കു. കൂടാതെ, ഇതിനിറങ്ങും മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുകകൂടി വേണം. സൈക്കിളിങ്ങിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

 ആരോഗ്യമുണ്ടെങ്കിൽ മാത്രം

ആരോഗ്യമുണ്ടെങ്കിൽ മാത്രം

തികഞ്ഞ ആരോഗ്യം ഉണ്ടെങ്കിൽ മാത്രം ഇറങ്ങിപ്പുറപ്പെടുവാൻ കഴിയുന്ന ഒന്നാണ് സൈക്കിളിങ്ങ്. അനാരോഗ്യത്തോടെ ഇതിനു ഇറങ്ങിയാൽ ഫലം നിരാശയായിരിക്കും. യാത്ര പൂർത്തിയാക്കുവാൻ സാധിക്കില്ല എന്നു മാത്രമല്ല, അത് പിന്നീട് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മാത്രമല്ല, യാത്ര എന്തു സംഭവിച്ചാലും യാത്ര പൂർത്തിയാക്കും എന്നു മനസ്സിൽ ഉറപ്പിച്ചിട്ടു വേണം ഇറങ്ങുവാൻ.

കണ്ടീഷനിലുള്ള സൈക്കിൾ

കണ്ടീഷനിലുള്ള സൈക്കിൾ

വർക്കിങ് കണ്ടീഷനിലുള്ള സൈക്കിൾ ഉപയോഗിക്കുക. മോശം അവസ്ഥയിലുള്ള വാഹനം മുഴുവൻ യാത്രയെയും പ്രതികൂലമായി ബാധിക്കും എന്നു മാത്രമല്ല, കൂടെയുള്ളവർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

റൈഡിഗ് ഗിയർ ഉപയോഗിക്കുക

റൈഡിഗ് ഗിയർ ഉപയോഗിക്കുക

മറ്റേതു റൈഡിനു പോകുന്നതുപോലയും സൈക്കിൾ യാത്രയിൽ മുഴുവൻ റൈഡുകളും ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. മറ്റ് യാത്രകൾ പോലെ അത്ര സുരക്ഷിതമായിരിക്കില്ല സൈക്കിൾ യാത്ര. അതിനാൽ റൈഡിങ് ഗിയറുകൾ ഉപയോഗിക്കുന്നത് ജീവന് അത്രയും സുരക്ഷിതമായിരിക്കും എന്ന് ഓർമ്മിക്കുക.

ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക

ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക

ദൂരങ്ങളിലേക്ക് സൈക്കിളിൽ പോകുമ്പോൾ ഗ്രൂപ്പായി പോകുവാൻ ശ്രമിക്കുക. കൃത്യമായ ക്രമീകരണങ്ങളോടുകൂടി, മുൻകരുതലുകളും ആവശ്യത്തിനു വിശ്രമവും ഒക്കെയെടുത്ത് പോകുവാൻ ക്ലബ്ബുകളോടൊന്നിച്ചുള്ള യാത്ര സഹായിക്കും.

അതിരാവിലെ ആരംഭിക്കാം

അതിരാവിലെ ആരംഭിക്കാം

സൈക്കിളിനു പോകുമ്പോൾ യാത്രകൾ അതിരാവിലെ ആരംഭിക്കുന്നതാണ് നല്ലത്. വെയില്‍ കനക്കുന്നതിനു മുൻപേ പരമാവധി ദൂരം മുന്നേറുവാൻ ശ്രമിക്കുക. വെയിലായാൽ അത് യാത്രയെ ബാധിക്കും. വെയിലിൽ സഞ്ചരിക്കുമ്പോൾ ആവശ്യത്തിനു വിശ്രമിച്ച് മാത്രം യാത്ര തുടരുക.

കൃത്യമായ ഇടവേളകൾ എടുക്കുക

കൃത്യമായ ഇടവേളകൾ എടുക്കുക

സൈക്കിളിങ്ങിൽ കൃത്യമായ ഇടവേളകൾ എടുക്കുക. വിശ്രമിച്ച് മാത്രം യാത്ര ചെയ്യുക. തളർന്നു എന്നു തോന്നിയാൽ വിശ്രമം എടുക്കുവാൻ മടിക്കരുത്. ചികിത്സ വേണമെങ്കിൽ അതും ചെയ്യുക.

ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുക

ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുക

ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ഫസ്റ്റ് എയ്ഡ് കിറ്റുകൾ കരുതുക. അതിൽ അത്യാവശ്യം വേണ്ടുന്നു എന്നു തോന്നുന്ന മരുന്നുകൾ സൂക്ഷിക്കുവാൻ മറക്കേണ്ട.

അനുയോജ്യമായ വസ്ത്രം

അനുയോജ്യമായ വസ്ത്രം

നേരിട്ട് വെയിലടിച്ചു പോകുന്ന യാത്രയായതിനാൽ അതിനു യോജിക്കുന്ന വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രമിക്കുക. അധികം ഇറുക്കമുള്ളതും പോളിയെസ്റ്ററുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. ജാക്കറ്റുകൾ ധരിക്കുക. നേരിട്ട് വെയിലടിക്കുന്ന ഭാഗങ്ങളിൽ സാധിക്കുമെങ്കിൽ തെർമൽസ് ധരിക്കുക

കണ്ണുകൾ സുരക്ഷിതമാക്കാം

കണ്ണുകൾ സുരക്ഷിതമാക്കാം

തലയിൽ ഹെൽമെറ്റ് ധരിക്കുന്നതിനോടൊപ്പം തന്നെ കൂളിങ് ഗ്ലാസും ഉപയോഗിക്കുക. പൊടിയിൽ നിന്നും വെയിലിൽ നിന്നും കണ്ണിനെ സുരക്ഷിതമാക്കി നിർത്തുവാൻ ഇത് സഹായിക്കും.

നന്നായി ഭക്ഷണം കഴിക്കുക

നന്നായി ഭക്ഷണം കഴിക്കുക

സൈക്കിളിങ് ശാരീരിക അധ്വാനമുള്ള പണിയായതിനാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കുക. കലോറി കൂടുതൽ എത്തുന്ന തരത്തിലുള്ള സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളവും കുടിക്കുക.

 അനുമതി നോക്കുക

അനുമതി നോക്കുക

കടന്നു പോകുന്ന സ്ഥലങ്ങൾ കൃത്യമായി പഠിച്ചതിനു ശേഷം മാത്രം റൂട്ട് പ്ലാൻ ചെയ്യുക. മുൻകൂട്ടി അനുമതി ആവശ്യമുള്ള സ്ഥലങ്ങളാണെങ്കിൽ അത് നേരത്തെതന്നെ റെഡിയാക്കുക.

സൈക്കിളില്‍ കണ്ടു തീര്‍ക്കാം ഈ നാടുകള്‍സൈക്കിളില്‍ കണ്ടു തീര്‍ക്കാം ഈ നാടുകള്‍

Read more about: tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X