Search
  • Follow NativePlanet
Share
» »ഹിമാചൽ സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ച രഹസ്യം

ഹിമാചൽ സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ച രഹസ്യം

വളരെ കുറിച്ച് സ‍ഞ്ചാരികൾ മാത്രം എത്തിയിട്ടുള്ള തീർഥൻ വാലിയെന്ന രഹസ്യഭൂമിയുടെ വിശേഷങ്ങളിലേക്ക്

By Elizabath Joseph

ഹിമാചൽ പ്രദേശ്...പേരുകേൾക്കുമ്പോള്‍ ഇപ്പോള്‌ പുതുമയൊന്നും ആർക്കും തോന്നില്ല. ചിത്രങ്ങളിലൂടെയും പോയി വന്നവരുടെ അനുഭവങ്ങളിലൂടെയും ഒക്കെ സ്ഥിരം പരിചിതമായ ഒരിടമായി മാറിയിരിക്കുകയാണ് ഇന്ന് ഹിമാചൽ പ്രദേശ്. കുളുവും മണാലിയും ഷിംലയും മാത്രമാണ് ഹിമാചൽ എന്ന ചിന്ത മാറ്റിയാൽ മൊത്തത്തിൽ അതിശയിപ്പിക്കുന്ന ഒരിടമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. ഈ പറഞ്ഞ, കേട്ടു മടുത്ത, കുളുവും മണാലിയും ഒക്കെ മാറ്റി വെച്ച ഹിമാചൽ യാത്രയ്ക്ക് പറ്റിയ ഒരു കിടിലൻ സ്ഥലമുണ്ട്. കാലാകാലങ്ങളായി സഞ്ചാരികളിൽ നിന്നും ഹിമാചൽ മറച്ചു പിടിക്കുന്ന ഒരിടം. കന്യാഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തീർഥൻ വാലി. വളരെ കുറിച്ച് സ‍ഞ്ചാരികൾ മാത്രം എത്തിയിട്ടുള്ള തീർഥൻ വാലിയെന്ന രഹസ്യഭൂമിയുടെ വിശേഷങ്ങളിലേക്ക്

തീർഥൻ വാലി

തീർഥൻ വാലി

പ്രകൃതി ഒളിപ്പിച്ച വിസ്നയം എന്നൊക്കെ പറയുന്നതിലും സഞ്ചാരികൾക്ക് ഇതുവരെയയായി അങ്ങ് കീഴടക്കാൻ കഴിയാത്ത ഇടം എന്നു പറയുന്നതായിരിക്കും തീർഥൻ വാലിയെ വിശേഷിപ്പിക്കുവാൻ പറ്റിയത്. സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ കുളു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Bleezebub -

എല്ലാവർക്കും എന്തെങ്കിലും നല്കുന്ന ഇടം

എല്ലാവർക്കും എന്തെങ്കിലും നല്കുന്ന ഇടം

തേടിയെത്തുന്ന എല്ലാവർക്കും എന്നും സൂക്ഷിക്കുവാനായി എന്തെങ്കിലും അനുഭവങ്ങൾ നല്കുന്ന ഒരിടമാണ് തീർഥൻ വാലി. ട്രക്കിങ്ങിനും മീൻ പിടുത്തത്തിനും പക്ഷി നിരീക്ഷണത്തിനും വന്യമൃഗങ്ങളെ കാണുവാനും ഒക്കെയാണ് ഇവിടെ എത്തുന്നവർക്ക് കഴിയുന്ന കാര്യങ്ങൾ.
പ്രത്യേകിച്ച് കാഴ്ചകൾ കാണാനായി ആരും ഇവിടെ എത്താറില്ല. ഇവിടെ എത്തിയാലുള്ള കാഴ്ചകൾ കാണുക എന്നതാണ് പ്രധാനം

എത്തിപ്പെടുക എന്നതാണ് കാര്യം

എത്തിപ്പെടുക എന്നതാണ് കാര്യം

ഹിമാചലിലെ ഓഫ് ബീറ്റ് ട്രക്കിങ്ങ് ഡെസ്റ്റിനേഷൻ എന്ന പേരിലാണ് ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എത്തിപ്പെടുക എന്തുതന്നെയാണ് സഞ്ചാരികളുടെ ലക്ഷ്യം

 ഗ്രാമത്തെ ചുറ്റിയൊഴുകുന്ന നദി

ഗ്രാമത്തെ ചുറ്റിയൊഴുകുന്ന നദി

ഗ്രാമത്തെ ചുറ്റിയൊഴുകുന്ന തീർഥൻ എന്ന നദിയിൽ നിന്നുമാണ് തീർഥൻ വാലിയ്ക്ക് ഈ പേരു ലഭിക്കുന്നത്. കുളുവിലെ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനത്തിലെ ഹാൻസ്കുണ്ട് പീക്കിൽ നിന്നും നിന്നും ഉത്ഭവിക്കുന്ന തീർഥ നദി ബിയാസ് നദിയുടെ കൈവഴിയാണ്. കഠിനമായ വഴികൾ താണ്ടി ഒടുവിൽ ഇവിടെ എത്തിപ്പെടുന്നവർക്ക് തീർഥൻ വാലി എന്തൊക്കെ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത് എന്നറിയുമോ?

PC:Syed sabeeh karhani

നദിക്കരയിലെ സുഖവാസം

നദിക്കരയിലെ സുഖവാസം

ഹിമാലയത്തിലെ ഏതോ മലനിരകളിൽ നിന്നും താഴേക്കെത്തുന്ന തീർഥൻ നദിയുടെ തീരങ്ങളിലെ താമസമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ലർജി എന്ന സ്ഥലത്തു വെച്ച് ബിയാസിനെ കണ്ടു മുട്ടുന്നതിനു മുന്‍പേയുള്ള തീർഥൻ നദിയുടെ തീരങ്ങളാണ് താമസത്തിനു ഏറ്റവും യോജിച്ചത് ഗുഷൈനി, നാഗിനി തുടങ്ങിയവയാണ് നദിക്കരയിലെ താമസത്തിനു യോജിച്ച ഗ്രാമങ്ങൾ.

PC:Himanshu Jain

കാഴ്ചകൾ മാത്രമല്ല

കാഴ്ചകൾ മാത്രമല്ല

ആരെയും കൊതിപ്പിക്കുന്ന കാഴ്ചകൾ മാത്രമല്ല തീർഥൻ വാലിയുടെ പ്രത്യേകത. നദിക്കരയിലെ താമസത്തിനു വേണ്ടിയാണ് കൂടുതലും ആളുകൾ എത്തുന്നതെങ്കിലും അതിലും മനോഹരമായ കുറേ കാര്യങ്ങൾ ഇവിടെയുണ്ട് എന്നതാണ് കാര്യം. ഗ്രാമങ്ങളിലൂടെ ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുവാനും ട്രക്കിങ്ങും മീൻ പിടുത്തവും ഒക്കെയാണ് ഇവിടെയെത്തുന്നവർക്ക് ചെയ്യാൻ പറ്റിയ കാര്യങ്ങൾ. ദേശീയോദ്യാനത്തിനുള്ളിലൂടെയുള്ള ട്രക്കിങ്ങും വിദൂര ഗ്രാമങ്ങളിലേക്കുള്ള ഹൈക്കിങ്ങും ഇവിടെ എത്തിയാൽ നടത്തിയിരിക്കേണ്ട സാഹസിക കാര്യങ്ങൾ തന്നെയാണ്.

PC:Ankitwadhwa10

ഒളിഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ

ഒളിഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ

കാടിനുള്ളിലും പെട്ടന്നു എത്തിച്ചേരുവാൻ സാധിക്കാത്ത സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങൾ തേടി യാത്ര ചെയ്യുന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഫോറസ്റ്റ് അധികൃതരുടെ പ്രത്യേക അനുമതിയോടു കൂടി മാത്രം പ്രവേശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്കുള്ള ഇത്തരം യാത്രകൾ സാഹസികത നിറഞ്ഞതായിരിക്കും.

PC:Bleezebub

പ്രശാർ തടാകം

പ്രശാർ തടാകം

തീർഥ വാലിയിലെ ചുറ്റിക്കറങ്ങലുകൾക്കിടയിൽ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലമാണ് പ്രശാർ തടാകം. പഗോഡയുടെ ഈകൃതിയിൽ നിർമ്മിച്ചിരിക്കുന്ന മൂന്നു നിലകളുള്ള ക്ഷേത്രമാണ് ഇവിടുത്തെ കാഴ്ച. സമുദ്ര നിരപ്പിൽ നിന്നും 2730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശാർ തടാകം മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരിടമാണ്.

PC:Ritpr9

സംരക്ഷിക്കപ്പെടുന്ന സംസ്കാരങ്ങൾ

സംരക്ഷിക്കപ്പെടുന്ന സംസ്കാരങ്ങൾ

ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് കാലമെത്ര മാറിയിട്ടും ഇന്നും മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന ഇവിടുത്തെ ആചാരങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും വിചിത്രമെന്നു തോന്നിക്കുന്ന പൂജാരീതികളും മറ്റും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

 ഫിഷിങ് ക്യാംപ്

ഫിഷിങ് ക്യാംപ്

ചൂണ്ടയിടലിൽ താല്പര്യമുള്ളവർക്ക് ഒഴിവാക്കുവാൻ പറ്റാതത് ഇടമായി ഇന്ന് തീർഥൻ വാലി മാറിയിട്ടുണ്ട്. ഏകദേശം 45 കിലോമീറ്ററോളം നീളത്തിലാണ് ഇവിടെ ഇതിനു സൗകര്യമൊരുക്കിയിരിക്കുന്നത്,.

PC:wikipedia

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. മഴക്കാലങ്ങളിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ഉത്തമം. ഈ സമയങ്ങളിൽ ഉരുൾപ്പൊട്ടലും കുത്തിയൊലിക്കലും ഒക്കെ ഇവിടെ പതിവാണ്.

ജീവൻ കയ്യിൽപിടിച്ചു പോകേണ്ട യാത്രകൾ ജീവൻ കയ്യിൽപിടിച്ചു പോകേണ്ട യാത്രകൾ

വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകാം.. ഇനി തിരികെ വരാൻ തോന്നിയില്ലെങ്കിലോ... വൺവേ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തു പോകാം.. ഇനി തിരികെ വരാൻ തോന്നിയില്ലെങ്കിലോ...

PC:Jan J George

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X