
അഞ്ച് മൂര്‍ത്തികള്‍ സഹവര്‍ത്തിത്തത്തോടെ ഒരുമിച്ചു വാഴുന്ന അപൂര്‍വ്വ ക്ഷേത്രം... വിഷ്ണുവിനെയും പരമശിവനെയും തുല്യരായി കാണുന്ന ഈ ക്ഷേത്രം വൈഷ്ണവര്‍ക്കും ശൈവര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഉയ്യവന്ത പെരുമാളെന്ന പേരില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

ഭാരതപ്പുഴയുടെ തീരത്തെ വിശിഷ്ട ക്ഷേത്രം
അഞ്ച് പ്രതിഷ്ഠാ മൂര്‍ത്തികള്‍ ഒരുമിച്ച് വാഴുന്ന തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

വൈഷ്ണവര്‍ക്കും ശൈവര്‍ക്കും ഒരുപോലെ
വൈഷ്ണവര്‍ക്കും ശൈവര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവിനും തുല്യ പ്രാധാന്യമാണ് കല്പ്പിച്ചിരിക്കുന്നത്. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളുടെ കൂട്ടത്തിലും വൈഷ്ണവരുടെ 108 തിരുപ്പതികളുടെ കൂട്ടത്തിലും ഈ ക്ഷേത്രത്തിനു സ്ഥാനമുണ്ട്.
PC:Ssriram mt

അഞ്ച് മൂര്‍ത്തികള്‍
നാലു വിഷ്ണു പ്രതിമകളും ഒരു ശിവലിംഗപ്രതിഷ്ഠയുമാണ് ഇവിടെയുള്ളത്. ഈ അഞ്ച് പ്രതിഷ്ഠകളെ ചേര്‍ത്താണ് അഞ്ച് മൂര്‍ത്തി ക്ഷേത്രം എന്ന് ഇതറിയപ്പെടുന്നത്.

രണ്ട് നാലമ്പലങ്ങള്‍
ശിവനും വിഷ്ണുവും ഒരുമിച്ച് വാഴുന്നതിനാല്‍ ക്ഷേത്രത്തിന് രണ്ട് നാലമ്പലങ്ങളാണുള്ളത്. എന്നാല്‍ ഇവയ്ക്ക് പൊതുവായ മതിലാണുള്ളത്.

പാണ്ഡവരും ക്ഷേത്രവും
ക്ഷേത്രത്തിന്റെ ഉല്പ്പത്തിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണുള്ളത്. അതില്‍ പ്രശസ്തമായത് വനവാസക്കാലത്ത് ഇവിടെയെത്തിയ പാണ്ഡവരുടെ കഥയാണ്.ഇവിടെ ഭാരതപ്പുഴയുടെ തീരത്ത് താമസിച്ചപ്പോള്‍ നകുലനും സഹദേവനും ചേര്‍ന്ന് ഒരു പ്രതിഷ്ഠയും മറ്റു മൂന്നുപേര്‍ ചേര്‍ന്ന് ഓരോ പ്രതിഷ്ഠയും നടത്തിയത്രെ. പരശുരാമനാണ് ശിവലിംഗം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം.
PC:Ssriram mt

എത്തിച്ചേരാന്‍
പാലക്കാട് നിന്നും പ്രധാനമായും 3 വഴികളാണ് തിരുമിറ്റിക്കോട് ക്ഷേത്രത്തിലെത്താനുള്ളത്.

മുണ്ടൂര്‍ വഴി
പാലക്കാട് നിന്നും മുണ്ടൂര്‍ -പെരിങ്ങോട്-ചെര്‍പ്പുളശ്ശേരി-പട്ടാമ്പി വഴിയാണ് ആദ്യത്തേത്. 69.2 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കാനുള്ളത്.

ഷൊര്‍ണൂര്‍ വഴി
പാലക്കാട് നിന്നും പറളി-മങ്കര-ഒറ്റപ്പാലം-ചെറുതുരു്തതി-ദേശമംഗലം-ഏഴുമങ്ങാട് വഴി ഇവിടെയെത്താം. പാലക്കാട് നിന്നും ഏറ്റവും എളുപ്പത്തില്‍ 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാന്‍ സാധിക്കും.

ആലത്തൂര്‍ വഴി
പാലക്കാടു നിന്നും ആലത്തൂര്‍-ചേലക്കര-വരവൂര്‍-ഏഴുമങ്ങാട് വഴി ഇവിടെയെത്താം. 80 കിലോമീറ്ററാണ് ദൂരം.