Search
  • Follow NativePlanet
Share
» »ശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

ശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെ‌ടുത്തോളം ഏറ്റവും മോശപ്പെട്ട കാലങ്ങളിലൊന്നാണ് ശനിയുടെ അപഹാരം. കണ്ടക ശനിയായും ഏഴര ശനിയായും ശനിദശയായും അഷ്ടമശമിയായും ഒക്കെ ശനി നിത്യ ജീവിതത്തെ ബാധിക്കുമ്പോള്‍ ശനി ദോഷത്തില്‍ നിന്നും വി‌ടുതല്‍ നേടുക എന്നതാണ് ചെയ്യേണ്ട കാര്യങ്ങളിലൊന്ന്...
ശനി ദോഷം മാറുവാന്‍ ശനീശ്വര ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനകളും വഴിപാടുകളും തന്നെയാണ് ഏറ്റവും മുഖ്യം. പാപഗ്രഹമായ ശനിയെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ് നമ്മുടെ രാജ്യത്ത് എന്നതാണ് യാഥാര്‍ത്ഥ്യം. ദോഷഗ്രഹമെന്ന് പൊതുവെ അറിയപ്പെടുന്ന ശനിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തമിഴ്നാട് പുതുച്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന കാരക്കല്‍ ക്ഷേത്രം
എന്ന ദർബരനേശ്വര ക്ഷേത്രം. ഭാരതത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രത്തിന്റെ പ്രത്യേകതകളിലേക്ക്...

തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം

തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം

പാപഗ്രഹമായ ശനിയെ ആരാധിക്കുന്ന ക്ഷേത്രമെന്ന നിലയില്‍ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ് തമിഴ്നാട്ടിലെ തിരുനല്ലാര്‍ ശനീശ്വര ക്ഷേത്രം. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശനിയുടെ അപഹാരത്തില്‍ നിന്നും മോചനം നേടുവാനാണ് വിശ്വാസികള്‍ ശനിദോഷ കാലത്ത് ശനിക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. ശനിയുടെ നോട്ടം പതിഞ്ഞ് കഷ്ടകാലത്തിലായ മഹാരഥന്മാരുടെ കഥ പുരാണേതിഹാസങ്ങളില്‍ നാം കണ്ടി‌ട്ടുള്ളതാണല്ലോ.. അതുകൊണ്ടു തന്നെ ശനിയുടെ ദോഷത്തില്‍ നിന്നും എത്രയും വേഗത്തില്‍ രക്ഷനേടുക എന്നതാണ് വിശ്വാസികള്‍ പരിഹാരമായി കാണുന്നത്.
PC:Rsmn

പേരുവന്നതിങ്ങനെ

പേരുവന്നതിങ്ങനെ

തിരുനല്ലാർ എന്ന പേര് നളമഹാരാജാവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ നിന്നാണ് പ്രദേശത്തിന് ലഭിച്ചതെന്നാണ് കരുതുന്നത്. നളന്‍ ശനിയുടെ മോശം ഫലങ്ങളിൽ നിന്ന് വിടുവിക്കപ്പെട്ടത് ഇവിടെയെത്തി കാരുണ്യം വിളിച്ചപേക്ഷിച്ചാണ് എന്നാണല്ലോ വിശ്വാസം. (നള + അരു = നല്ലരു). ഇവിടെ അരു എന്ന വാക്ക് സുഖപ്പെടുത്തുന്നതിന് എന്നതാണ് സൂചിപ്പിക്കുന്നത്. ദൈവ കൃപയിലൂടെ ശനിയുടെ പിടിയിൽ നിന്ന് നളനെ വീണ്ടെടുത്ത സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.
PC:Yesmkr

നവഗ്രഹ സ്ഥാനം

നവഗ്രഹ സ്ഥാനം

പ്രധാന പ്രതിഷ്ഠയായ ദർബരനേശ്വരനായി ശിവനെ ആണ് ഇവിടെ ആരാധിക്കുന്നതെങ്കിലും ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് ശനിയുടെ സാന്നിധ്യത്തിലാണ്. നവഗ്രഹ സ്ഥാനമാണ് ശനിക്ക് ഇവിടെയുള്ളത്. ഓരോ രണ്ടര വര്‍ഷം കൂടുമ്പോഴും സംഭവിക്കുന്ന ശനിയുടെ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് ശനി പോകുന്ന സമയത്ത് ആയിരക്കണക്കിന് ആളുകളാണ് ഈ ക്ഷേത്രം സന്ദര്‍ശിച്ച് ദോഷങ്ങളില്‍ നിന്നും മുക്തി നേടുവാനായി എത്തുന്നത്.

നളമഹാരാജാവും കാരയ്ക്കല്‍ ക്ഷേത്രവും

നളമഹാരാജാവും കാരയ്ക്കല്‍ ക്ഷേത്രവും


ശനിയുടെ അപഹാരം മൂലം കഷ്ടതയനുഭവിച്ചിരുന്ന നളമഹാരാജാവിന് അതില്‍ നിന്നും മോചനം ലഭിച്ചത് കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചപ്പോളാണ് എന്നാണ് വിശ്വാസം. ശനിയുടെ അപഹാരത്താല്‍ കാലങ്ങളോളം നള രാജാവ് പറഞ്ഞറിയിക്കാനാവാത്ത പ്രയാസങ്ങൾക്ക് വിധേയനായിരുന്നുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. രാജ്യം നഷ്ടപ്പെ‌‌ട്ടതും ഭാര്യയില്‍ നിന്നുള്ള വേര്‍പെടലും ജീവിത സാഹചര്യങ്ങളുടെ മാറ്റവും ദാരിദ്രവും കഷ്ടപ്പാടുമുള്ള ജീവിതവുമെല്ലാം ആയിരുന്നു നളമഹാരാജാവിന് ശനിയില്‍ നിന്നും ലഭിച്ചത്.

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

നള തീര്‍ത്ഥം

നള തീര്‍ത്ഥം

ശനിദോഷത്തില്‍ നിന്നും നളന്
വിടുതല്‍ ലഭിച്ചത് ഈ ക്ഷേത്രത്തിലെ തീര്‍ത്ഥത്തില്‍ മുങ്ങി നിവര്‍ന്നപ്പോളാണ് എന്നാണ് വിശ്വാസം. അതിനാല്‍ ഈ തീര്‍ത്ഥം അറിയപ്പെടുന്നത് തന്നെ നള തീര്‍ത്ഥം എന്ന പേരിലാണ്. ശനിദോഷങ്ങളുള്ളയാള്‍ ഇതില്‍ മുങ്ങിക്കുളിച്ചാല്‍ കര്‍മ്മദോഷങ്ങളെല്ലാം വിട്ടുപോകുമെന്നാണ് മറ്റൊരു വിശ്വാസം.

PC:VasuVR

ശിവന് മുന്‍പ് ശനിയോട്

ശിവന് മുന്‍പ് ശനിയോട്


മുന്‍പ് പറഞ്ഞതുപോലെ ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശനിയെ ശിവന്‍റെ കാവല്‍ക്കാരനായാണ് ഇവിടെ കരുതുന്നത്. ശിവനോട് പ്രാര്‍ത്ഥിക്കുന്നതിനു മുന്‍പ് കാവല്‍ക്കാരനായ ശനിയെ കണ്ട് പ്രാര്‍ത്ഥിച്ചു കയറുന്നതാണ് ഇവിടുത്തെ കീഴ്വഴക്കം. ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്ന കോവിലിന്റെ വാതിലിലെ കാവല്‍ക്കാരനാണ് ശനി. ശിവനെ ദർശിക്കുന്നതിനുമുമ്പ് നിങ്ങൾ ശനി ഭഗവാനെ ആരാധിക്കുകയാണെങ്കിൽ, ശനിയുടെ തിന്മയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ജില്ലാ ആസ്ഥാനമായ കാരൈക്കലിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് തിരുനല്ലാർ. കാരക്കൽ, കുംഭകോണം എന്നിവയുമായി ഇത് നന്നായി ബന്ധപ്പെട്ടിരിക്കുന്നു. തിരുനല്ലാറിലേക്ക് ട്രെയിൻ സർവീസ് ലഭ്യമല്ലെങ്കിലും ക്ഷേത്രത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള കാരക്കൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം. കാരക്കൽ റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, എറണാകുളം, തഞ്ചാവൂർ, ട്രിച്ചി എന്നിവിടങ്ങളിൽ ദിവസേനയുള്ള ട്രെയിൻ സർവീസുകളും മുംബൈ എൽ‌ടിക്ക് പ്രതിവാര ട്രെയിൻ സേവനങ്ങളും ലഭ്യമാണ്.

തിരുനല്ലാർ ക്ഷേത്രത്തിൽ നിന്ന് 154 കിലോമീറ്റർ അകലെയുള്ള ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് ട്രിച്ചി. ട്രിച്ചിയിൽ നിന്ന് തഞ്ചാവൂർ വഴി ട്രെയിൻ, ബസ്, കാർ, മറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയിലൂടെ കുംഭകോണം സന്ദർശിക്കാം.

ശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രംശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രം

ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ<br />ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X