Search
  • Follow NativePlanet
Share
» »സഞ്ചാരികളെ അതിശയിപ്പിക്കുന്ന ആന്ധ്രാ പ്രദേശ്! തീരാത്ത കാഴ്ചകളും അത്ഭുതങ്ങളും

സഞ്ചാരികളെ അതിശയിപ്പിക്കുന്ന ആന്ധ്രാ പ്രദേശ്! തീരാത്ത കാഴ്ചകളും അത്ഭുതങ്ങളും

കോട്ടകള്‍, ക‍ൊട്ടാരങ്ങള്‍, പടപ്പുറപ്പാടുകള്‍ക്ക് വേദിയായ രക്തം ചരിത്രമെഴുതിയ ഇടങ്ങള്‍, പിന്നെ എണ്ണമില്ലാത്ത കുന്നുകളും കാടും... എത്ര പോയാലും പറഞ്ഞാലും ഇവിടുത്തെ കാഴ്ചകള്‍ക്ക് ഒരു അവസാനമുണ്ടാവില്ല... പറഞ്ഞുവരുന്നത് ആന്ധ്രാ പ്രദേശിന്റെ വിശേഷങ്ങളാണ്... തിരുപ്പതി ബാലാജിയും കടല്‍ത്തീരങ്ങളും ചേരുന്ന കാഴ്ചകള്‍ വേറെയും ഇവിടെയുണ്ട്.

 തിരുപ്പതി

തിരുപ്പതി

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി. വിഷ്ണു ഭക്തനായ രാമാനുജനാണ് ‌തിരുമലയെ പ്രശസ്തമാക്കിയത്. ഏഴുമലകൾ സ്ഥിതി ചെയ്യുന്ന തിരുമല സപ്തഗിരി എന്നാണ് അറിയപ്പെടുന്നത്. വെങ്കടേശ്വരന്റെ വാസസ്ഥലമാണ് തിരുപ്പതി എന്നാണ് വിശ്വാസം. തിരുപ്പതിയിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ് തിരുമല. എന്നിരുന്നാലും, കുന്നിൻ ചുവട്ടിലുള്ള തിരുമലയിലേക്കുള്ള നഗരവും ഗതാഗത കേന്ദ്രവുമാണ് തിരുപ്പതി.

തിരുമലയിലെ പ്രാരംഭ ക്ഷേത്രം പണികഴിപ്പിച്ചത് തമിഴ് രാജാവായ തോണ്ടൈമാൻ ആണ്. കാഞ്ചീപുരത്തെ പല്ലവന്മാർ (ഒൻപതാം നൂറ്റാണ്ട്), തഞ്ചാവൂരിലെ ചോളന്മാർ (പത്താം നൂറ്റാണ്ട്), മഥുരയിലെ പാണ്ഡ്യന്മാർ, വിജയനഗര രാജാക്കന്മാർ (14, 15 നൂറ്റാണ്ടുകൾ) പതിവായി ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തിൽ വലിയ സംഭാവന നൽകുകയും ചെയ്തു. പ്രത്യേകിച്ചും വിജയനഗര സാമ്രാജ്യത്തിലെ ശ്രീകൃഷ്ണ ദേവരായൻ ക്ഷേത്രത്തിന് വളരെയധികം സംഭാവനകൾ നൽകി.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

തിരുമലയിലെ പ്രാരംഭ ക്ഷേത്രം പണികഴിപ്പിച്ചത് തമിഴ് രാജാവായ തോണ്ടൈമാൻ ആണ്. കാഞ്ചീപുരത്തെ പല്ലവന്മാർ (ഒൻപതാം നൂറ്റാണ്ട്), തഞ്ചാവൂരിലെ ചോളന്മാർ (പത്താം നൂറ്റാണ്ട്), മഥുരയിലെ പാണ്ഡ്യന്മാർ, വിജയനഗര രാജാക്കന്മാർ (14, 15 നൂറ്റാണ്ടുകൾ) പതിവായി ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തിൽ വലിയ സംഭാവന നൽകുകയും ചെയ്തു. പ്രത്യേകിച്ചും വിജയനഗര സാമ്രാജ്യത്തിലെ ശ്രീകൃഷ്ണ ദേവരായൻ ക്ഷേത്രത്തിന് വളരെയധികം സംഭാവനകൾ നൽകി.

 അരാകു വാലി

അരാകു വാലി

ആന്ധ്രയിലെ എടുത്തു പറയേണ്ട പ്രദേശങ്ങളിലൊന്നാണ് അരാകു വാലി. വിസാഗില്‍ നിന്നും 432 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ആന്ധ്രയുടെ ഊട്ടി എന്നും അറിയപ്പെടുന്നു. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായ അരാകു വാലി. കാപ്പിത്തോട്ടങ്ങളും കാടുകളും ആണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലെ ആദ്യത്തെ കാപ്പി മ്യൂസിയം സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെയാണ്, ചുരങ്ങളും കാട്ടുവഴികളും ഈ പ്രദേശത്തെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങളില്‍ ചിലത് മാത്രമാണ്. അനന്തഗിരി, സുൻകരിമേട്ടാ എന്നീ രണ്ടു കാടുകളുടെ ഭാഗമാണ് അാകു വാലി.
PC:Arkadeepmeta

ബോറ ഗുഹകള്‍

ബോറ ഗുഹകള്‍

അരാകു വാലിക്ക് സമീപത്തുള്ള ബോറ ഗുഹകൾ ആണ് ആന്ധ്രപ്രദേശിലെ മറ്റൊരു പ്രധാന കാഴ്ച. സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തിൽ സ്ഥിതി ബോറാ ഗുഹകള്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നാണ്. രണ്ടു കിലോമീറ്റര്‍ നീളത്തിലാണ് ഇത് നീണ്ടു കിടക്കുന്നത്.
എന്നാൽ 0.35 കിലോമീറ്റർ ദൂരം മാത്രമേ സന്ദര്‍ശകർക്ക് ഉള്ളിലേക്ക് പോകുവാൻ അനുമതിയുള്ളൂ.സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നീ രണ്ടു വിധത്തിലുള്ള പാറകളാണ് ബോറാ ഗുഹയില്‍ കാണുവാന്‍ സാധിക്കുന്നത്.

ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ തുടങ്ങിയ ആചാര്യന്മാര്‍ ഇവിടെ വന്നിട്ടുണ്ടെന്നും പൂജകള്‍ നടത്തിയിട്ടുണ്ട് എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

PC:Tarunsamanta

ലേപാക്ഷി

ലേപാക്ഷി

സങ്കീര്‍ണ്ണമായ ക്ഷേത്ര നിര്‍മ്മിതിയാല്‍ പ്രസിദ്ധമാണ് ലേപാക്ഷി ക്ഷേത്രം. ആന്ധ്രാ പ്രദേശ് ടൂറിസത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഇടമാണിത്. 1583 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ നിലം തൊടാത്ത രീതിയിലുള്ള തൂണാണ് ലോകപ്രസിദ്ധമായിരിക്കുന്നത്. എങ്ങനെയാണ് ഇത് നിര്‍മ്മിച്ചതെന്ന് കണ്ടുപിടിക്കുവാന്‍ ബ്രിട്ടീഷുകാരുടെ കാലത്ത് കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ വാസ്തുവിദ്യയുടെ സവിശേഷതയ്ക്കു മുന്നില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. ഒറ്റക്കല്ലിലെ നന്ദിയും ഏഴു തലയുള്ള നാഗവും ഇവിടെയുണ്ട്. കര്‍ണ്ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയിലായാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്.

 മല്ലികാര്‍ജ്ജുന ക്ഷേത്രം

മല്ലികാര്‍ജ്ജുന ക്ഷേത്രം

ശിവനെയും പാര്‍വ്വതിയെയും ഒരുപോലെ ആരാധിക്കുന്ന മല്ലികാര്‍ജ്ജുന ക്ഷേത്രം ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഈ ക്ഷേത്രത്തില്‍ ശിവന്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ നേരിട്ടെത്തും എന്നാണ് വിശ്വസിക്കപ്പെടുന്നത്. പാര്‍വ്വതി ദേവിയുടെ ശക്തിപീഠവും ജ്യോതിര്‍ലിംഗവും ഒരുപോലെ വരുന്ന മഅപൂര്‍വ്വം ക്ഷേത്രം കൂടിാണിത്. രണ്ട് ഹെക്ടര്‍ സ്ഥലത്തിനുള്ളിലായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്

PC:Vjvikram

 തലകോന വെള്ളച്ചാട്ടം

തലകോന വെള്ളച്ചാട്ടം

ആന്ധ്രയിലെ ഏറ്റവും ഉയരം കൂടിയെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തലകോന വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. ചിറ്റൂരിലെ ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനത്തിനുള്ളിലാണ് തലാകോന സ്ഥിതി ചെയ്യുന്നത്. 270 അടി ഉയരത്തിൽ നിന്നാണ് ഇത് പതിക്കുന്നത്. കാടിനുള്ളിലൂടെ ഒഴുകിയിറങ്ങുന്നതുകൊണ്ട് വെള്ളത്തിന്ഔഷധഗുണങ്ങളും ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
PC:K A UDAY

 സതീശ് ധവൻ ബഹിരാകാശ കേന്ദ്രം

സതീശ് ധവൻ ബഹിരാകാശ കേന്ദ്രം

ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്നസതീശ് ധവൻ ബഹിരാകാശ കേന്ദ്രം. ഐ.എസ്.ആർ.ഓ. കീഴിലാണ് ഇതുള്ളത്. റോക്കറ്റ് വിക്ഷേപണം നേരിട്ടു കാണുവാന്‍ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത., ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. അടുത്ത റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ 5 ദിവസം മുന്നേ shar.gov.in എന്ന സൈറ്റിൽ കയറി സൗജന്യമായി ബുക്ക് ചെയ്യാം.

 ഗുഡിമല്ലം ക്ഷേത്രം

ഗുഡിമല്ലം ക്ഷേത്രം

ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണെന്നാണ് വിശ്വാസം. പരശുരാമ ക്ഷേത്രമെന്നും ഐതിഹ്യങ്ങളില്‍ ഇത് അറിയപ്പെടുന്നു. ശിവലിംഗത്തിലെ വേട്ടക്കാരൻറെ രൂപം ഇവിടെ അപൂര്‍വ്വവും പ്രസിദ്ധവുമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകം കൂടിയാണ് ഈ ക്ഷേത്രം.
PC:gotirupati

 ഉണ്ടാവല്ലി ഗുഹകള്‍

ഉണ്ടാവല്ലി ഗുഹകള്‍

ആന്ധ്രാ പ്രദേശിന്റെ ഇന്നലകളിലേക്ക് വെളിച്ചം വീശുന്ന ചരിത്രസ്ഥാനമാണ് ഉണ്ടാവല്ലി ഗുഹകള്‍. ഹൈന്ദവരും ബുദ്ധവിശ്വാസികളും ജൈനമതക്കാരും ഒരോ പോലെ പുണ്യ സ്ഥാനമായി കണക്കാക്കുന്ന ഇവിടം നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഇത് ഇന്ത്യന്‍ റോക്ക് കട്ട് ആര്‍കിടെക്ചറിന്റെ ഏറ്റവും മികച്ച ഉദാഹരണമായാണ് ചരിത്രകാരന്മാര്‍ ഇതിനെ കാണിക്കുന്നത്. ആദ്യം ബുദ്ധമതത്തിനു കീഴിലായിരുന്നുവെങ്കിലും പിന്നീടിവിടം ഹിന്ദു ക്ഷേത്രമായി മാറുകയായിരുന്നു. പിന്നീട് കുറച്ചു കാലം ജൈനമ്മാരും ഇത് ഉപയോഗിച്ചിരുന്നു. ഇതിന് ഗുഹാ ക്ഷേത്രത്തിന് നാലു നിലകളാണ് ഉള്ളത്.
PC:Jayadeep Rajan

ഒറ്റ രാത്രിയ്ക്ക് മാത്രം ലക്ഷങ്ങള്‍, ഷാംപെയ്ന്‍റെ വില പതിനായിരങ്ങള്‍.. അവധിക്കാലം ഇങ്ങനെയും ആഘോഷിക്കാംഒറ്റ രാത്രിയ്ക്ക് മാത്രം ലക്ഷങ്ങള്‍, ഷാംപെയ്ന്‍റെ വില പതിനായിരങ്ങള്‍.. അവധിക്കാലം ഇങ്ങനെയും ആഘോഷിക്കാം

Read more about: andhra pradesh travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X