Search
  • Follow NativePlanet
Share
» »തിരുപ്പൂരെന്ന തിരികെ കിട്ടിയ ഇടത്തിന്റെ കഥ

തിരുപ്പൂരെന്ന തിരികെ കിട്ടിയ ഇടത്തിന്റെ കഥ

വസ്ത്രങ്ങളുടെ പുതുമ കെടാത്ത മണവുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നാടാണ് തിരുപ്പൂർ. ഇന്ത്യയുടെ ടെക്സ്റ്റൈൽ ഹബ്ബെന്നറിയപ്പെടുന്ന തിരുപ്പൂരിനെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. വസ്ത്ര നിർമ്മാണത്തിലും കയറ്റുമതി രംഗത്തും ഒക്കെ തനതായ ഒരു സ്ഥാനമാണ് തിരുപ്പൂരിനുള്ളത്. ഏകദേശം എണ്ണായരത്തിയഞ്ഞൂറിലധികം വസ്ത്ര കമ്പനികൾ ഇവിടെയുണ്ട് എന്നറിയുമ്പോൾ മാത്രമേ ഇവിടുത്തെ വ്യവസായം എത്രകണ്ട് വലുതാണ് എന്നു മനസ്സിലാക്കുവാൻ കഴിയൂ. എന്നാൽ ഇത് മാത്രമാണോ തിരുപ്പുരിലുള്ളത്? അല്ല!! സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കാര്യങ്ങളാൽ സമ്പന്നമാണ് ഇവിടം. അണക്കെട്ടുകളും പൗരാണിക ക്ഷേത്രങ്ങളും ഒക്കെ ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനം കവരുന്നു. തിരുപ്പൂരിന്റെ വിശേഷങ്ങളിലേക്ക്...!!

 തിരുപ്പൂരെന്ന തിരികെ കിട്ടിയ ഇടം

തിരുപ്പൂരെന്ന തിരികെ കിട്ടിയ ഇടം

തിരുപ്പൂരിന്റെ ചരിത്രം തിരഞ്ഞാൽ എത് ചെന്നു നിൽക്കുന്നത് മഹാഭാരത കഥകളിലാണ്. വനവാസക്കാലത്ത് പാണ്ഡവരുടെ കന്നുകാലിക്കൂട്ടങ്ങളെ എതോ കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോയത്രെ. പിന്നീട് അർജുനൻ തന്‍റെ ശക്തിയുപയോഗിച്ച് അതിനെ തിരിച്ചു പിടിച്ചു. അങ്ഹൻെ കന്നുകാലിക്കൂട്ടത്തെ തിരികെ കിട്ടിയ ഇടം എന്ന അർഥത്തിലാണ് ഇവിടം തിരുപ്പൂർ എന്നറിയപ്പെടുന്നത് എന്നാണ് കഥ.

കൊടകു രാജാക്കന്മാരുടെ നാട്

കൊടകു രാജാക്കന്മാരുടെ നാട്

തിരുപ്പൂരിൻറെ ചരിത്രം തുടങ്ങുന്നത് കൊടക് രാജാക്കന്മാരിലാണ്. കൊടക് നാട്ടിൽ ചരന്മാരുടെ കീഴിലായിരുന്നുആദ്യകാലങ്ങളിൽ തിരുപ്പൂരുണ്ടായിരുന്നത്. അക്കാലത്ത് റോമൻ കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നു കൂടിയായി ഇവിടം അറിപ്പെടുന്നു.പിന്നീട് വിജയനഗര രാജാക്കന്മാർ, മൈസൂർ രാജവംശം, മധുര നായക് വംശം തുടങ്ങിയവരുടെ കീഴിൽ ഇവിടം ഭരിക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രങ്ങൾ മുതൽ ട്രക്കിങ്ങ് വരെ

ക്ഷേത്രങ്ങൾ മുതൽ ട്രക്കിങ്ങ് വരെ

സഞ്ചാരികൾക്കായി ഒട്ടേറെ കാര്യങ്ങൾ കരുതി വച്ചിരിക്കുന്ന ഇടമാണ് തിരുപ്പൂർ. അണക്കെട്ടുകൾ, കാടുകൾ, ക്ഷേത്രങ്ങൾ, ട്രക്കിങ്ങ് പോയന്റുകൾ, മലടയിവാരങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.

തിരുപ്പൂർ തിരുപ്പതി ക്ഷേത്രം

തിരുപ്പൂർ തിരുപ്പതി ക്ഷേത്രം

തിരുപ്പൂരിന്റെ ഏറ്റവും വലിയ ആകർഷണമാണ് ഇവിടുത്തെ തിരുപ്പൂർ തിരുപ്പതി ക്ഷേത്രം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ഷേത്രമാണിത്. ആയിരക്കണക്കിന് തീർഥാടകർ വർഷം തോറും എത്തുന്ന ഈ ക്ഷേത്രം എല്ലായ്പ്പോഴും തുറന്നിരിക്കുന്ന ക്ഷേത്രം കൂടിയാണ്. നഗര പരിധിയ്ക്കുള്ളിൽ തന്നെയാണ് ക്ഷേത്രമുള്ളത്.

PC:Ssriram mt

തിരുമൂർത്തി ഹിൽസ്

തിരുമൂർത്തി ഹിൽസ്

പളനി കോയമ്പത്തൂർ പാതയിൽ ഉദുമൽപേട്ടിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് തിരുമൂർത്തി ഹിൽസ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അടിവാരത്തിലാണ് തിരുമൂർത്തി ക്ഷേത്രമുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം വിശ്വാസികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ്.

പ്രകൃതി ഭംഗിയും വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും ഒക്കെ ചേരുമ്പോൾ മനോഹരമായ ഒരു പ്രദേശമായി ഇതു മാറുന്നു. ഇവിടെ തന്നെയാണ് പ്രശസ്തമായ പഞ്ചലിംഗ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC:Hayathkhan.h

ട്രക്കിങ്ങ്

ട്രക്കിങ്ങ്

വിശ്വാസികൾ കഴിഞ്ഞാൽ സഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ അധികവും തിരുമൂർത്തി കുന്നിന്റെ മുകളിലേക്കുള്ള ട്രക്കിങ്ങ് ഇവിടുത്തെ ആകർഷണം. അടിവാരത്തിൽ നിന്നും തുടങ്ങി മുകളിലേക്ക് കയറുന്ന ട്രക്കിങ്ങ് പ്രകൃതിയുടെ ഭംഗി ആസ്വദിച്ച് പോകാൻ പറ്റിയ ഒരു യാത്രയാണ്. യാത്ര പോകുന്നവർ വനംവകുപ്പിന്റെ മലയടിവാരത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങുവാൻ മറക്കരുത്.

PC:Arun Sriram

ആണ്ടിപാളയം തടാകം

ആണ്ടിപാളയം തടാകം

തിരുപ്പൂരിലെത്തിയാൽ വിട്ടുപോകാതെ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ആണ്ടിപാളയം തടാകം. തിരുപ്പൂരിൽ നിന്നും ഒരു ദിവസത്തെ യാത്രകൾക്കായി പോയി വരുവാൻ യോജിച്ച ഇവിടെ കുടുംബവുമായി എത്തുന്നവരാണ് അധികവും. നഗരത്തിനോട് ചേർന്നാണ് ആണ്ടിപാളയം തടാകം സ്ഥിതി ചെയ്യുന്നത്. ബോട്ടിങ്ങിനും ഇവിടെ സൗകര്യമുണ്ട്.

സുഗ്രീവേശ്വര ക്ഷേത്രം

സുഗ്രീവേശ്വര ക്ഷേത്രം

തിരുപ്പൂർ യാത്രയിൽ വിശ്വാസികൾ മറക്കാതെ പോയിരിക്കേണ്ട ഇടമാണ് സുഗ്രീവേശ്വര ക്ഷേത്രം. നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെയാണ് ഇവിടെ സുഗ്രീവേശ്വരനായി ആരാധിക്കുന്നത്. . നൊയ്യാല്‍ നദിയുടെ കൈവഴിയായ നല്ലാറിന്റെ തീരത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. എഡി പത്താം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാക്കന്‍മാരാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചെതെന്നാണ്‌ വിശ്വാസം. എന്നാല്‍ ക്ഷേത്രത്തിനകത്തുള്ള പല രൂപങ്ങളും പണികഴിപ്പിച്ചത്‌ ചോള രാജക്കാന്‍മാരാണന്നാണ്‌ പറയപ്പെടുന്നത്‌.

PC:Raamanp

അവിനാശി ലിംഗേശ്വര ക്ഷേത്രം

അവിനാശി ലിംഗേശ്വര ക്ഷേത്രം

കോയമ്പത്തൂരിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് അവിനാശി ലിംഗേശ്വര ക്ഷേത്രം.

ഈ ക്ഷേത്രവുമായി ബന്ധപ്പട്ട്‌ പറഞ്ഞ്‌ കേള്‍ക്കുന്നൊരു കഥയുണ്ട്‌. ഒരിക്കല്‍ രണ്ട്‌ ബാലന്‍മാര്‍ ഇവിടെയുള്ള തടാകത്തില്‍ കുളിക്കാനെത്തി. ഇതില്‍ ഒരു ബാലനെ തടാകത്തില്‍ ജീവിച്ചിരുന്ന ഒരു മുതല വിഴുങ്ങി. പിന്നീട്‌ മൂന്ന്‌ വര്‍ഷങ്ങളോളം കഴിഞ്ഞിട്ടും രക്ഷപെട്ട ബാലന്‌ ഈ ദുഖത്തില്‍ നിന്ന്‌ കരകയറാനായില്ല. ഒരിക്കല്‍ ഈ വഴി വന്ന സുന്ദര മൂര്‍ത്തി നായനാര്‍ ഇക്കഥ കേള്‍ക്കാന്‍ ഇടവന്നു. ഇതെ തുടര്‍ന്ന്‌ മരിച്ച ബാലനെ അവന്റെ മാതാപിതാക്കള്‍ക്ക്‌ തിരികെ ലഭിക്കുന്നതിനായി ശിവനെ പ്രസാദിപ്പിച്ചു കൊണ്ട്‌ ഒരു പാട്ട്‌ ചിട്ടപെടുത്തി അദ്ദേഹം പാടി. ഉടന്‍ തന്നെ ശൂന്യമായിരുന്ന തടാകം ജലം കൊണ്ട്‌ നിറയുകയും മുതല തിരികെ പ്രത്യക്ഷപെട്ട്‌ കുട്ടിയെ തന്റെ വായില്‍ നിന്നും ജീവനോടെ തിരിച്ചു നല്‍കുകയും ചെയ്‌തു എന്നാണ്‌ ഐതീഹ്യം.

അവിനാശിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന പാതയിൽ രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.

PC: Official Site

അമരാവതി ഡാം

അമരാവതി ഡാം

അമരാവതി നദിയ്ക്ക് ുകറുകെ നിർമ്മിച്ചിരിക്കുന്ന അമരാവതി ഡാം ഉദുമൽപേട്ടിൽ നിന്നും 25 കിലോമീറ്റർ അകലെയാണ്. കൃഷി ആവശ്യങ്ങൾക്കും വെള്ളപ്പൊക്കം തടയുന്നതിമായാണ് അണക്കെട്ട് നിർമ്മിച്ചതെങ്കിലും ഇന്ന് ഇവിടെ നിന്നും വൈദ്യുതി ഉല്പാദനവുമുണ്ട്.ഇത് കൂടാതെ അണക്കെട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് പ്രശസ്തമായ മുതല ഫാം സ്ഥിതി ചെയ്യുന്നതും.

PC:Marcus334

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് 443 കിലോമീറ്റർ ദൂരമാണുള്ളത്. കൊച്ചിയിൽ നിന്നും 240 കിമീയും കോഴിക്കോട് നിന്നും 229 കിമീയുമാണ് ദൂരം. കോയമ്പത്തൂരാണ് തിരുപ്പൂരിന് സമീപത്തുള്ള പ്രധാന നദരം. 55 കിലോമീറ്ററാണ് ദൂരം.

മീനുകളെ വഴിതടയുന്ന മീൻമുട്ടി വെള്ളച്ചാട്ടം

ന്യൂയോർക്കിനെയും ലണ്ടനെയും കടത്തിവെട്ടിയ ഇന്ത്യൻ നഗരങ്ങൾ

കേരളത്തിന്റെ കുന്നിലെ തമിഴ്നാടൻ കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more