» »ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 10 ഉദ്യാനങ്ങൾ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 10 ഉദ്യാനങ്ങൾ

Written By:

ബാംഗ്ലൂരിൽ വന്നിട്ടുള്ള ആരും തന്നെ ലാൽബാഗിൽ പോകതിരിന്നിട്ടുണ്ടാകില്ല. ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു പാർക്കാണ് ലാൽബാഗ്. നിരവധിപ്പേരാണ് ദിവസവും ലാൽബാഗ് സന്ദർശിക്കുന്നത്. വിശ്രമത്തിനും, ജോഗിംഗിനുമൊക്കെ ഈ പാർക്ക് തെരഞ്ഞെടുക്കുന്നവർ വിരളമല്ല.

വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന, ഇത്തരത്തി‌ൽ കർണാടകയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഗാർഡനാണ് മൈസൂരിലെ വൃന്ദാവൻ ഗാർഡൻ. കാശ്മീരിലെ ഷാലിമാർ ഗാർഡന്റെ ശൈലിയിലാണ് മൈസൂരിലെ വൃന്ദാവനം നിർമ്മിച്ചിരിക്കുന്നത്. മുഗൾ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഗാർഡൻ ആണ് ശ്രീനഗറിലെ ഷാലിമാർ ഗാർഡൻ. മുഗൾ ഭരണാധികാരിയായ ജഹാംഗീർ ആണ് ഈ ഗാർഡൻ നിർമ്മിച്ചത്.

ഇത്തരത്തിൽ നിരവധി ഗാർഡനുകൾ ഇന്ത്യയിൽ ഉണ്ട് അവയിൽ പ്രശസ്തവും സുന്ദരവുമായ ചില ഗാർഡനുകൾ നമുക്ക് കാണാം.

മുംബൈയിലെ ഹാംഗിംഗ് ഗാർഡൻ

മുംബൈയിലെ ഹാംഗിംഗ് ഗാർഡൻ

മുംബൈയിലെ പ്രശസ്തമായ മലബാർ ഹില്ലിൽ ആണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഫിറോസ മേത്ത ഗാർഡൻ എന്നാണ് ഈ പൂന്തോട്ടത്തിന്റെ ഔദ്യോഗിക നാമം. മലബാർ ഹില്ലിലെ പടിഞ്ഞാറ് വശത്തായാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ അറബിക്കടലിലെ സൂര്യാസ്തമയം കാണാം ഇതു കാണാനായി ധാരാളം പേർ ഇവിടെ എത്താറുണ്ട്.

Photo Courtesy: Nichalp

മൈസൂരിലെ വൃന്ദാവൻ ഗാർഡൻ

മൈസൂരിലെ വൃന്ദാവൻ ഗാർഡൻ

കർണാടകയിലെ മൈസൂരിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. മുഗൾ ശൈലിയിൽ നിർമ്മിച്ച ഈ ഗാർഡൻ മൈസൂരിലെ കൃഷ്ണരാജസാഗരഡാമിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. കാശ്മീറിലെ ഷാലിമാർ ഗാർഡന്റെ ശൈലിയിലാണ് ഈ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Joe Ravi

ചാണ്ഡിഗഢിലെ റോക്ക് ഗാർഡൻ

ചാണ്ഡിഗഢിലെ റോക്ക് ഗാർഡൻ

ഇന്ത്യയിലെ വ്യത്യസ്തമായ ഒരു ഗാർഡൻ ആണ് ഇത്. പലതരം ശില്പങ്ങളാണ് ഈ ഉദ്യാനത്തിന്റെ പ്രത്യേകത. ചാണ്ഡിഗഢിലെ സുഖ്ന തടാകത്തിന് അടുത്തായാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. പാഴ്വസ്തുക്കൾക്കൊണ്ടാണ് ഇവിടുത്തെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുപ്പികൾ, കുപ്പിച്ചില്ലുകൾ, വളപ്പൊട്ടുകൾ, ഓട്ടിൻ കഷണങ്ങൾ, തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച ശില്ങ്ങൾ കാണാൻ വളരെ സുന്ദരങ്ങളാണ്.

Photo Courtesy: Giridhar Appaji Nag

ഡൽഹിയിലെ ലോദി ഗാർഡൻ

ഡൽഹിയിലെ ലോദി ഗാർഡൻ

ഡൽഹിയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് ഷായുടെയും സിക്കന്ദർ ലോദിയുടെയും ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലുള്ളവർ പ്രഭാത സവാരി നടത്തുന്ന സ്ഥലമാണ് ഇത്.

Photo Courtesy: PP Yoonus

പഞ്ച്കുളയിലെ പിഞ്ചോർ ഗാർഡൻ

പഞ്ച്കുളയിലെ പിഞ്ചോർ ഗാർഡൻ

ഹരിയാനയിലെ പഞ്ച്ഗുളയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മുഗൾഗാർഡനുകളിൽ വച്ച് സുന്ദരമായ ഒരു ഗാർഡനാണ് ഇത്. യാദവിന്ദ്ര ഗാർഡൻ എന്ന പേരിലും ഈ പൂന്തോട്ടം അറിയപ്പെടുന്നുണ്ട്.

Photo Courtesy: Esben Agersnap

ശ്രീനഗറിലെ ഷാലിമാർ ബാഗ്

ശ്രീനഗറിലെ ഷാലിമാർ ബാഗ്

ശ്രീനഗറിനടുത്തള്ള പ്രശസ്തമായ ഡാൽ തടാകത്തിന്റെ കരയിലാണ് ഷാലിമാർ ബാഗ് എന്ന് അറിയപ്പെടുന്ന ഈ മുഗൾഗാർഡൻ സ്ഥിതി ചെയ്യുന്നത്. മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീർ ആണ് അദ്ദേഹത്തിന്റെ ഭാര്യ നൂർ ജഹാന്റെ സ്മരണയ്ക്ക് ഈ പൂന്തോട്ടം നിർമ്മിച്ചത്.

Photo Courtesy: (WT-en) Catchuec

ഡാർജിലിംഗിലെ റോക്ക് ഗാർഡൻ

ഡാർജിലിംഗിലെ റോക്ക് ഗാർഡൻ

ഡാർജിലിംഗിലെ പ്രശസ്തമായ ഗാർഡനാണ് ഇത്. ബാർബൊട്ടി ഗാർഡൻ എന്നും ഇത് അറിയപ്പെടുന്നു. സർ ജോൺ ആ‌ൻഡേർസൺ റോക്ക് ഗാർഡൻ എന്ന പെരിൽ മറ്റൊരു ഗാർഡനും കൂടി ഇവിടെയുണ്ട്.

Photo Courtesy: s P.K.Niyogi

ശ്രീനഗറിലെ നിഷാത് ബാഗ്

ശ്രീനഗറിലെ നിഷാത് ബാഗ്

ശ്രീനഗറിലെ ഷാലിമർ ബാഗിന് അടുത്ത് തന്നെയാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ നഗരത്തിന് അടുത്തായി ഡാ‌ൽ തടാകക്കരയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: McKay Savage

അലഹബാദിലെ കമ്പനി ഗാർഡൻ

അലഹബാദിലെ കമ്പനി ഗാർഡൻ

അലഹബാദിലെ ചന്ദ്രശേഖർ ആസാദ് പാർക്കാണ് കമ്പനി ഗാർഡൻ എന്ന പേരിൽ അറിയപ്പെടുന്നത്. അലഹബാദിലെ ഏറ്റവും വലിയ പാർക്കാണ് ഇത്.

Photo Courtesy: Lara van Dyk

ബാംഗ്ലൂരിലെ ലാൽ ബാഗ്

ബാംഗ്ലൂരിലെ ലാൽ ബാഗ്

ബാംഗ്ലൂരിലെ പ്രശസ്തമായ ബോട്ടോണിക്കൽ ഗാർഡൻ ആണ് ഇത്. റെഡ് ഗാർഡൻ എന്ന പേരിലും ഈ പാർക്ക് അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണമാണ് ഈ ഗാർഡൻ.

Photo Courtesy: Ashishsharma04

ശ്രീനഗറിലെ തുളിപ് ഗാർഡൻ

ശ്രീനഗറിലെ തുളിപ് ഗാർഡൻ

ഏഷ്യയിലെ ഏറ്റവും വലിയ തുളിപ്പ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൻ തുളിപ്പ് ഗാർഡൻ സ്ഥിതി ചെയ്യുന്നത് ശ്രീനഗറിലാണ്. സബർവാൻ മലനിരകളുടെ അടിവാരത്താണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Abdars

Please Wait while comments are loading...