Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ മനം മയക്കുന്ന ഹിമാചലിലെ 5 സ്ഥലങ്ങള്‍

സഞ്ചാരികളുടെ മനം മയക്കുന്ന ഹിമാചലിലെ 5 സ്ഥലങ്ങള്‍

By Maneesh

മലഞ്ചെരിവുകളും താഴ്വരകളും മനോഹാരിത തീര്‍ക്കുന്ന ഹിമാലയന്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശ് ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പേരുകേട്ട സ്ഥലമാണ്. മധുവിധു ആഘോഷങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും ആളുകള്‍ ഹിമാചല്‍ പ്രദേശിലാണ് ചേക്കേറുന്നത്.

സഞ്ചാരികളുടെ മനം മയകുന്ന ഹിമാചൽ പ്രദേശിലെ അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

ഷിംല

കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഷിംലയാണ് ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം. തണുപ്പ് വിസ്മയം തീർക്കുന്ന ഷിംല നഗരത്തെ ഒരു മാന്ത്രിക ലോകമാക്കുന്നത്, മഞ്ഞുമൂടിയ മലനിരകളും ദേവാദാരു മരങ്ങളുമാണ്. കോളനിവാഴ്ചകാലത്ത് നിർമ്മിച്ച കെട്ടിടങ്ങളും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്.

Photo Courtesy: Rohit Chhiber

ഇന്ത്യയിലെ അറിയപ്പെടുന്ന ഐസ് സ്‌കേറ്റിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഷിംല. നിലംമുഴുവന്‍ മഞ്ഞുവീണ് മൂടിക്കിടക്കുന്ന ശൈത്യകാലത്താണ് സ്‌കേറ്റിംഗിനായി ആളുകള്‍ ഷിംലയിലെത്തുന്നത്. ജുംഗ, ഛെയില്‍, ചുര്‍ധാര്‍, ഷാലി പീക്, രവി, ഛനാബ്, ഝെലം തുടങ്ങിയ നദികളും പര്‍വ്വതങ്ങളും റാഫ്റ്റിംഗിനായും ട്രക്കിംഗിനായും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.

Photo Courtesy: Nick Irvine-Fortescue

ഷിംലയേക്കുറിച്ച് വായിക്കാം

ഷിംലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഷിംലയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

മണാലി

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. കുളളു - മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല. സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മണാലി സ്ഥിതിചെയ്യുന്നത്. ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തിലാണ് മണാലി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nishanth Jois

മണാലിയുടെ ഏറ്റവും മനോഹരമായ 30 ചിത്രങ്ങൾ കാണാംമണാലിയുടെ ഏറ്റവും മനോഹരമായ 30 ചിത്രങ്ങൾ കാണാം

മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മണാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മണാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പാന്ഥോ ധാം, ചന്ദ്രകാനി പാസ്, രഘുനാഥ ക്ഷേത്രം, ജഗന്നഥി ദേവീക്ഷേത്രം എന്നിവയും മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.

Photo Courtesy: Raman Virdi

മണാലിയേക്കുറിച്ച് വായിക്കാം

മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

മണാലിക്ക് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ധർമ്മശാല

ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ധര്‍മശാല. തലസ്ഥാനമായ ഷിംലയില്‍ നിന്നും 247 കിലോമീറ്റര്‍ ദൂരത്തായി സ്ഥതിചെയ്യുന്ന ധര്‍മശാലയിലാണ് ഇന്ത്യയിലെ പേരുകേട്ട ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്. കംഗ്രാ വാലിയിലേക്കുള്ള പ്രേശനകവാടം എന്നറിയപ്പെടുന്ന ധര്‍മശാലയിലാണ്‌യ ദലൈലാമയുടെ ആശ്രമം. മനോഹരമായ മലനിരകളുടെ കാഴ്ചകള്‍ തരുന്ന ധര്‍മശാലയിലേക്ക് മണാലിയില്‍ നിന്നും 243 കിലോമീറ്ററും ചണ്ഡീഗഡില്‍ നിന്നും 251 കിലോമീറ്ററും ഡല്‍ഹിയില്‍നിന്നും 496 കിലോമീറ്ററും ദൂരമുണ്ട്.

Photo Courtesy: Pushyamitra Navare

കനത്ത കാടിന് നടുവിലാണ് ധര്‍മശാല സ്ഥിതി ചെയ്യുന്നത്. മൂന്നുവശത്തും ധൗലാധര്‍ റേഞ്ചുകളാണ് ധര്‍മശാലയ്ക്ക് അതിര്‍ത്തി. ഓക്കുമരങ്ങളുടെയും നിത്യഹരിതവൃക്ഷങ്ങളുടെയും കേന്ദ്രം കൂടിയാണ് ധര്‍മശാല. ധര്‍മശാലയുടെ കലാ - സാംസ്‌കാരിക പാരമ്പര്യം കണ്ട് മനസ്സിലാക്കാനായി കംഗ്രാ ആര്‍ട്ട് മ്യൂസിയത്തിലേക്ക് ഒരു യാത്ര നടത്തിയാല്‍ മാത്രം മതി. അഞ്ചാം നൂറ്റാണ്ടുമുതലുളള നാണയങ്ങളും പാത്രങ്ങളും പെയിന്റിംഗുകളും ആഭരണങ്ങളും രാജകീയ ഉടയാടകളും എഴുത്തോലകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ധർമ്മശാലയേക്കുറിച്ച് വായിക്കാം

ധർമ്മശാലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

സ്പിതി

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്പിതിയുടെ പ്രധാന പ്രത്യേകത അവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തമായ സംസ്‌കാരവും ബുദ്ധ വിഹാരങ്ങളുമാണ് സ്പിതിയില്‍ എവിടെയും കാണാന്‍ കഴിയുക. ഇന്ത്യയില്‍ ജനവാസം ഏറെ കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണിത്. ഭോടിയാണ് സ്പിതിയിലെ പ്രാദേശിക ഭാഷ.

Photo Courtesy: Simon

ഷിംലയില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നും ടാകിസികളില്‍ സ്പിതിയിലെത്താം. റോഡുമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ദേശീയപാത 21ലാണ് സഞ്ചരിക്കേണ്ടത്. രഹ്തങ് പാസ്, കുന്‍സും പാസ് എന്നീ രണ്ട് വഴികളിലും സ്പിതിയിലെത്താം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ രണ്ട് പാതകളം സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് അടച്ചിടുക പതിവാണ്.

സ്പിതിയേക്കുറിച്ച് വായിക്കാം

സ്പിതിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

സ്പിതിക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഡൽഹൗസി

ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി. 1854 ല്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായ ഡല്‍ഹൌസി പ്രഭു തന്റെ വേനല്‍ക്കാല സുഖവാസ കേന്ദ്രമെന്ന നിലയിലാണ് 13 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഒരുക്കിയെടുത്തത്. കത്ലോഗ്,പോര്‍ത്രിയന്‍,തെഹ്ര,ബക്രോട,ബലുന്‍ എന്നീ കുന്നുകൾ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ ടൂറിസം.

ഡല്‍ഹിയില്‍ നിന്നും ഏകദേശം 563 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ഡല്‍ഹൌസിക്ക് 191 കിലോമീറ്റര്‍ അകലെ അമൃതസറും,43 കി. മീ. അകലെ ചമ്പയും,315 കി. മീ. അകലെയായി ചാണ്ഡിഗഡും സ്ഥിതി ചെയ്യുന്നു.

സഞ്ചാരികളുടെ മനം മയക്കുന്ന ഹിമാചലിലെ 5 സ്ഥലങ്ങള്‍

Photo Courtesy: rajkumar1220

ഡൽഹൗസിയേക്കുറിച്ച് കൂടുതൽ വായിക്കാം

ഡൽഹൗസിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഡൽഹൗസിക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X