Search
  • Follow NativePlanet
Share
» »മലയാള സിനിമ ഹിറ്റാക്കിയ 50 ലൊക്കേഷനുകള്‍

മലയാള സിനിമ ഹിറ്റാക്കിയ 50 ലൊക്കേഷനുകള്‍

മലയാളസിനിമ ലൊക്കേഷനാക്കിയ, നിങ്ങള്‍ക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ 50 സ്ഥലങ്ങള്‍ പരിചയപ്പെടാം.

By Staff

ഇന്റര്‍നെറ്റും ടെലിവിഷനും വ്യാപകമാകുന്നതിന് മുന്‍പ് നമ്മള്‍ മലയാളികള്‍ വിവിധ സ്ഥലങ്ങളെക്കുറിച്ച് അറി‌ഞ്ഞിരുന്നത് സിനിമകളിലൂടെയാണ്. സിനിമകളിലെ ലൊക്കേഷനുകളുടെ മനോഹാരിത കണ്ട് മനസ് നിറച്ചിട്ടുള്ളവരാണ് നമ്മള്‍. ഇപ്പോഴും പല സ്ഥലങ്ങളുടേയും സൗന്ദര്യം നമ്മള്‍ അടുത്തറിയു‌ന്നത് സിനിമകളിലൂടെയാണ്.

Paytm ഒരുക്കുന്ന പരിമിതകാല ഓഫർ, Paytm ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ Uber യാത്ര സൗജന്യമായി നേടാൻ അവസരം

മലയാളസിനിമ ലൊക്കേഷനാക്കിയ, നിങ്ങള്‍ക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ 50 സ്ഥലങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ ഹില്‍സ്റ്റേഷനുകളും കോട്ടകളും കൊട്ടാരങ്ങളുമൊക്കെ ഉള്‍പ്പെടും.

01. കിലുക്കത്തിലെ ഊട്ടി

01. കിലുക്കത്തിലെ ഊട്ടി

ഊട്ടി എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത് സൂപ്പര്‍ഹിറ്റ് ചിത്രമായ കിലുക്കം ആയിരിക്കും. നിരവധി തമിഴ് മലയാള സിനിമകള്‍ ഊട്ടിയില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഊട്ടിയേക്കുറിച്ച് വായിക്കാം

Photo Courtesy: L.vivian.richard
02. അധോലോക രാജാക്കന്മാരുടെ മുംബൈ

02. അധോലോക രാജാക്കന്മാരുടെ മുംബൈ

മലയാളത്തിലെ അധോലോക കഥകളെല്ലാം മുംബൈയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു. ഇവകൂടാതെ ചന്ദ്ര‌ലേഖ, ആംഗ്രീ ബേബീസ് ഇന്‍ ലൗ തുടങ്ങി നിരവധി സിനിമകളിലൂടെ മുംബൈ മലായാളികള്‍ക്ക് പരിചിതമായി. മുംബൈയേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Anunandusg

03. സിനിമാക്കഥ പറഞ്ഞ രാമോജിഫിലിം സിറ്റി

03. സിനിമാക്കഥ പറഞ്ഞ രാമോജിഫിലിം സിറ്റി

ഉദയനാണ് താരം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ ആദ്യമായി രാമോജി ഫിലിം സിറ്റിയേക്കുറിച്ച് മനസിലാക്കുന്നത്. വിന്റര്‍, മെയ്ക്കപ്പ്‌മാന്‍ തുടങ്ങി നിരവധി സിനിമകള്‍ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. വിശദമായി വായിക്കാം

Photo Courtesy: Rameshng
04. മമ്മൂട്ടി മെഗാസ്റ്റാര്‍ ആയ ന്യൂഡല്‍ഹി

04. മമ്മൂട്ടി മെഗാസ്റ്റാര്‍ ആയ ന്യൂഡല്‍ഹി

ന്യൂഡല്‍ഹി നഗരം മലയാളികള്‍ വിസ്തരിച്ച് കണ്ടത് മമ്മൂട്ടി നായകനായ ന്യൂഡല്‍ഹിയിലൂടെയാണ്. ഇവകൂടാതെ നിരവധി രാഷ്ട്രീയ സിനിമകളില്‍ ന്യൂഡല്‍ഹി ചിത്രീകരി‌ച്ചിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Thebrowniris

05. ന്യൂഡല്‍ഹിയിലെ നൈ‌നിറ്റാല്‍

05. ന്യൂഡല്‍ഹിയിലെ നൈ‌നിറ്റാല്‍

ന്യൂഡല്‍ഹി സിനിമയില്‍ തന്നെയാണ് നൈനിറ്റാല്‍ എന്ന സുന്ദരമായ സ്ഥലവും മലയാളികള്‍ പരിചയപ്പെട്ടത്. മുന്‍പ് ഹിമാചല്‍ പ്രദേശിന്റെ ഭാഗമായിരുന്ന നൈനിറ്റാല്‍. ഹിമാചല്‍ പ്രദേശ് വിഭജിച്ചപ്പോള്‍. ഉത്തരാഖണ്ഡിന്റെ ഭാഗമായി. വിശദമായി വായിക്കാം

Photo Courtesy: Extra999
06. വെല്‍ക്കം ടു കൊടൈക്കനാല്‍

06. വെല്‍ക്കം ടു കൊടൈക്കനാല്‍

സിദ്ധിഖും ജഗദീഷും പ്രധാന വേഷത്തില്‍ അഭിനയിച്ച അനില്‍ബാബു ചിത്രമാ‌യ വെല്‍ക്കം ടൂ കൊടൈക്കനാല്‍ കൊടൈക്കനാലില്‍ ചിത്രീകരിച്ച‌താണ്. ഒരു കാലത്ത് മലയാള സിനിമകളുടെ ഗാന ചിത്രീകരണങ്ങള്‍ നടന്നിരുന്നത് കൊടൈക്കനാലില്‍ ആയിരുന്നു. വിശദമായി വായിക്കാം

Photo Courtesy: Vinoth Chandar
07. പോക്കിര രാജമാരുടെ മധുര

07. പോക്കിര രാജമാരുടെ മധുര

പോക്കിരിരാജ പോലുള്ള നിരവധി സൂപ്പര്‍ ഹിറ്റ് മലയാളം സിനിമകള്‍ മധുരയുടെ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ളതാണ്. മധുരയിലെ ഏറ്റവും വലിയ ആകര്‍ഷണം അവിടുത്തെ മധുര മീനാക്ഷി ക്ഷേത്രമാണ്. കീഴക്കിന്റെ ഏഥന്‍സ് എന്ന് അറിയപ്പെടുന്ന മധുരയുടെ മനോഹാരിതയാണ് മലയാള സംവിധായകരെ മധുരയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കാരണം. വിശദമായി വായിക്കാം
Photo: Jungpionier

08. സിനിമയില്‍ കാണുന്ന പൊള്ളാച്ചി ചന്ത

08. സിനിമയില്‍ കാണുന്ന പൊള്ളാച്ചി ചന്ത

മിനികോടമ്പക്കം എന്നാണ് പൊള്ളാച്ചി അറിയപ്പെടുന്നത് ഏറ്റവും കൂടുതല്‍ മലയാള സിനിമ ചിത്രീകരിച്ചിട്ടുള്ള തമിഴ്നാട്ടിലെ ലൊക്കേഷനാണ് പൊള്ളാച്ചി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അണ്ണന്‍തമ്പി, ജയറാം നായകനായ മൈലാട്ടം തുടങ്ങി നിരവധി സിനിമകള്‍ പൊള്ളാച്ചിയുടെ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ളതാണ്. വിശദമായി വായിക്കാം
Photo: Valliravindran

09. സിനിമാപ്പാട്ടുകളിലെ തേനി

09. സിനിമാപ്പാട്ടുകളിലെ തേനി

മലയാള സിനിമാക്കാരുടെ തമിഴ്നാട്ടിലെ ഇഷ്ടലൊക്കേഷനുകളില്‍ ഒന്നാണ് തേനി. ഗ്രാമീണ കഥപറയുന്ന സിനിമകളുടെ ഗാന ചിത്രീകരണങ്ങള്‍ കൂടുതലും തേനി കേന്ദ്രീകരിച്ചായിരിക്കും നടക്കാറുള്ളത്. തേനിയിലെ വൈഗൈ ഡാം, ആണ്ടിപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും ഷൂട്ട് നടക്കുന്നത്. വിശദമായി വായിക്കാം
Photo: Sivaraj.mathi

10. തവാങ്ങിലെ നീലാകാശവും ചുവന്ന ഭൂമിയും

10. തവാങ്ങിലെ നീലാകാശവും ചുവന്ന ഭൂമിയും

തമീര്‍ സാഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് തവാങ്ങ് സുപരിചിതമായത്. വിശദമായി വായിക്കാം

Photo Courtesy: Doniv79
11. പുരിയിലെ പച്ചക്കടല്‍

11. പുരിയിലെ പച്ചക്കടല്‍

നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലെ ഒരു ലൊക്കേഷന്‍ പുരിയാണ്. വിശദമായി വായിക്കാം

Photo Courtesy: Abhishek Barua

12. ചെന്നൈ; ദാസനും വിജയനും കണ്ട ദുബായ്

12. ചെന്നൈ; ദാസനും വിജയനും കണ്ട ദുബായ്

നമ്മുടെ ദാസനും വിജയനും എത്തിച്ചേരുന്ന ദുബായ് മലയാളിക്ക് പെട്ടെന്ന് മറക്കാന്‍ മറ്റുവോ. പണ്ട് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ചെന്നൈയിലാണ് നാടോടിക്കാറ്റ് ഷൂട്ട് ചെയ്തത്. ഈ അടുത്ത് പുറത്തിറങ്ങിയ നേരം എന്ന സിനിമയും ചെന്നൈ പശ്ചാത്തലമാക്കി എടുത്ത സിനിമയാണ്. വിശദമായി വായിക്കാം

Photo: Aravind Sivaraj
13. മഴവില്‍ കാവടിയിലെ പഴനി

13. മഴവില്‍ കാവടിയിലെ പഴനി

ജയറാം നായകനായ മഴവില്‍ കാവടി കണ്ടവരൊന്നും പഴനി എന്ന സ്ഥലം മറക്കില്ല. പഴനിയും മലയാള സംവിധായകരുടെ ഇഷ്ടലൊക്കേഷനാണ്. തമിഴ്നാട്ടിലെ ദിണ്ടിക്കല്‍ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മുരുകന്‍ ‌ക്ഷേത്രം ഏറേ പ്രശസ്തമാണ്. വിശദമായി വായിക്കാം

Photo: Nikrishnaa

14. കന്യാകുമാരിയില്‍ ഒരു കവിത

14. കന്യാകുമാരിയില്‍ ഒരു കവിത

കന്യാകുമാരിയില്‍ ഒരു കവിത, മേഘമല്‍ഹാര്‍ തുടങ്ങിയ നിരവധി റൊമാന്റിക് സിനിമകള്‍ ചിത്രീകരിച്ചത് കന്യാകുമാരിയില്‍ വച്ചാണ്. നിരവധി സിനിമകളുടെ ഗാന ചിത്രീകരണം നടക്കാറുള്ളതും കന്യാകുമാരിയില്‍ വച്ചാണ്. വിശദമായി വായിക്കാം

Photo: Kainjock
15. നാഗര്‍കോവിലിലെ ഒഴിമുറി

15. നാഗര്‍കോവിലിലെ ഒഴിമുറി

നാഗര്‍കോവില്‍ തിരുവതാംകൂര്‍ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ള സിനിമകളുടെ ലൊക്കേഷനാണ് നാഗര്‍കോവില്‍. ഈ അടുത്തകാലത്ത്, ഒഴിമുറി തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചിരിക്കുന്നത് നാഗര്‍കോവിലില്‍ വച്ചാണ്.

Photo: PlaneMad

16. അരവിന്ദന്റെ ചിദംബരം

16. അരവിന്ദന്റെ ചിദംബരം

അരവിന്ദന്റെ ചിദംബരം എന്ന സിനിമ ചിത്രീകരിച്ചത് തമിഴ്നാട്ടിലെ ചിദംബരത്താണ്. നടരാജ ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചിദംബരം. ക്ഷേത്രങ്ങള്‍ തന്നെയാണ് ചിദംബരത്തില്‍ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാര്യവും. വിശദമായി വായിക്കാം

Photo: BishkekRocks
17. തെങ്കാശിപ്പട്ടണം കുട്രാളത്താണ്

17. തെങ്കാശിപ്പട്ടണം കുട്രാളത്താണ്

റാഫിമെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന സിനിമ ചിത്രീകരിച്ചത് കുട്രാളത്ത് വച്ചാണ്. തെങ്കാശി എന്ന സ്ഥലം കുട്രാളത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി ബോളിവുഡ് സിനിമകളും കുട്രാളത്ത് വച്ച് ചിത്രീകരിച്ചിട്ടുണ്ട്. കുട്രാളം വെള്ളച്ചാട്ടം പല പാട്ട് സീനുകളിലും കാണാം. വിശദമായി വായിക്കാം

Photo: Mdsuhail
18. സിനിമാക്കാരുടെ സേലം

18. സിനിമാക്കാരുടെ സേലം

സേലം മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ചിലഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് സേലത്ത് വച്ചാണ്. സേലവും മലയാള സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. വിശദമായി വായിക്കാം

Photo: Surya Prakash.S.A.
19. തീവ്രവാദികളുള്ള സിനിമയിലെ കോയമ്പത്തൂര്‍

19. തീവ്രവാദികളുള്ള സിനിമയിലെ കോയമ്പത്തൂര്‍

കോയമ്പത്തൂര്‍ നിരവധി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ബാബകല്ല്യാണി, അന്‍വര്‍ തുടങ്ങിയ സിനിമകള്‍ കോയമ്പത്തൂരില്‍ ചിത്രീകരിച്ചതാണ്. ഈ അടുത്ത് ഇറങ്ങിയ സലാല മൊബൈല്‍സ് എന്ന സിനിമയുടെ ചിലഭാഗങ്ങളും കോയമ്പത്തൂരില്‍ നിന്നാണ് ചിത്രീകരിച്ചത്. വിശദമായി വായിക്കാം

Photo: Sodabottle
20. കാവ്യ മാധവന്‍ കണ്ട ഷിംല

20. കാവ്യ മാധവന്‍ കണ്ട ഷിംല

കാവ്യ മാധവന്‍ നായികയായ ഷീ ടാക്സിയാണ് ഷിംലയില്‍ വച്ച് ഏറ്റവും അ‌വസാനമായി ഷൂട്ട് ചെയ്ത സിനിമ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനിയുടെ പ്രധാന ലൊക്കേഷനും ഷിംലയാണ്. വിശദമായി വായിക്കാം

Photo Courtesy: Abhijeet Singh
21. റിമ കാണിച്ചു തരും ശ്രീനഗര്‍

21. റിമ കാണിച്ചു തരും ശ്രീനഗര്‍

ആഷിഖ് അബു ‌സംവിധാനം ചെയ്യുന്ന റാണീപദ്മിനിയാണ് ശ്രീനഗറില്‍ ചിത്രീകരിച്ച അവസാന മലയാള സിനിമ. ഇന്ത്യയിലെ പട്ടാളക്കാരുടെ കഥ ‌പറഞ്ഞ ഒട്ടുമിക്ക സിനിമകളുടേയും ലൊക്കേഷന്‍ ശ്രീനഗര്‍ ആണ്. വിശദമായി വായിക്കാം

Photo Courtesy: McKay Savage
22. ബാംഗ്ലൂര്‍ ഡെയ്സ് തീരുന്നില്ല

22. ബാംഗ്ലൂര്‍ ഡെയ്സ് തീരുന്നില്ല

ബാംഗ്ലൂര്‍ ഡെയ്സ് ആണ് ബാംഗ്ലൂര്‍ പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഏറ്റവും പ്രശസ്തമായ സിനിമ. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളുടേയും ലൊക്കേഷന്‍ ബാംഗ്ലൂര്‍ ആണ്. മോഹന്‍ലാല്‍ നായകനായ വന്ദനമാണ് ബാംഗ്ലൂര്‍ പശ്ചാത്തലമാക്കി നിര്‍മ്മിച്ച എവര്‍ഗ്രീന്‍ ഹി‌റ്റ്. വിശദ‌മായി വായിക്കാം

Photo Courtesy: Kprateek88
23. പാട്ടു സീനുകളിലെ മൈസൂര്‍

23. പാട്ടു സീനുകളിലെ മൈസൂര്‍

വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് ആണ് മൈസൂരില്‍ ഷൂട്ട് ചെയ്ത പ്രധാനപ്പെട്ട മലയാള സിനിമ. ഇത് കൂടാ‌തെ നിരവധി മലയാള സിനിമകള്‍ മൈസൂരില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. വായിക്കാം


Photo Courtesy: Ashwin Kumar

24. മംഗലാപുര‌ത്തെ ഗ്യാങ്സ്റ്റര്‍

24. മംഗലാപുര‌ത്തെ ഗ്യാങ്സ്റ്റര്‍

മംഗലാപുര‌ത്തെ അധോലോകം പശ്ചാത്തലമാക്കി എടുത്ത സിനിമയാണ് മമ്മൂട്ടി നായകനായ ആഷിഖ് അബു ‌സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍. ഇത് കൂടാതെ നിര‌വധി മലയാള സിനിമയില്‍ മംഗലാപുരം നമ്മള്‍ കണ്ടിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Byawarsi
25. വസായ്കോട്ടയില്‍ മിസ്റ്റര്‍ ഫ്രോഡ്

25. വസായ്കോട്ടയില്‍ മിസ്റ്റര്‍ ഫ്രോഡ്

മിസ്റ്റര്‍ ഫ്രോഡിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്ത സ്ഥലമാണ് വസായ് കോട്ട. മഹാരാഷ്ട്രയില്‍ താനെയ്ക്ക് സമീപമാണ് വാസയ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകര്‍ഷണം ഈ കോട്ട തന്നെയാണ്. വിശദമായി വായിക്കാം

Photo Courtesy: Gladson Machado
26. അജ്മീരില്‍ മമ്മൂട്ടിയുടെ സന്ദര്‍ശനം

26. അജ്മീരില്‍ മമ്മൂട്ടിയുടെ സന്ദര്‍ശനം

ഗ്യാങ്സ്റ്ററിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷന്‍ ആണ് അജ്മീര്‍. അജ്മീരിലെ പ്രശസ്തമായ ദര്‍ഗ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. രാജസ്ഥാനില്‍ ആണ് അജ്മീര്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Singh92karan
27. ഹസ്ബന്റ്സ് ഇന്‍ ഗോവ

27. ഹസ്ബന്റ്സ് ഇന്‍ ഗോവ

സജി സുരേന്ദ്രന്‍ സം‌വിധാനം ചെയ്ത ഹസ്ബന്റ്സ് ഇന്‍ ഗോവയാണ് ഗോവ പശ്ചാത്തലമാക്കി സംവിധാനം ചെയ്ത പ്രധാന മലയാള സിനിമകളില്‍ ഒന്ന്. ഇപ്പോള്‍ ഇറ‌ങ്ങുന്ന പല ന്യൂ ജനറേഷന്‍ സിനിമകളിലും ഗോവ പശ്ചാത്തലമാകാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Amit Chacko Thomas

28. വരിക്കാശ്ശേ‌രി മനയിലെ ലാലേട്ടന്‍

28. വരിക്കാശ്ശേ‌രി മനയിലെ ലാലേട്ടന്‍

കേരളത്തിലെ ലോക്കേഷനുകളുടെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വരിക്കാശ്ശേരി മനയെ വിശേഷിപ്പിക്കാം. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ മീശപിരിച്ചത്, വാരിക്കാശ്ശേരി മനയുടെ പൂമഖത്തെ ചാരുകസേരയില്‍ ഇരുന്നാണ്. ഒറ്റപ്പാലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായാണ് ഈ മന സ്ഥിതി ചെയ്യുന്നത്. സൂപ്പര്‍ സ്റ്റാറുകളുടേതടക്കം നിരവധി സിനിമകള്‍ ഇവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. ആക്ഷന്‍ സംവിധായകനായ ഷാജി കൈലാസിന്റെ ഇഷ്ട ലൊക്കേഷനാണ് വരിക്കാശ്ശേരി മന.

Photo courtesy : Krishnan Varikkasseri

29. തൃപ്പുണ്ണിത്തുറ പാലസിലെ മണിച്ചിത്രത്താഴ്

29. തൃപ്പുണ്ണിത്തുറ പാലസിലെ മണിച്ചിത്രത്താഴ്

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ വിരഹകേന്ദ്രമായ വലിയ കൊട്ടാരം ഓര്‍മ്മയില്ലെ. ഗംഗിയില്‍ കുടിയേറിയ നാഗവല്ലിയേ ഒഴിപ്പിക്കാന്‍ ഡോക്ടര്‍ സണ്ണി എത്തിച്ചേര്‍ന്ന സ്ഥലം. തൃപ്പുണ്ണിത്തുറ പാലസ് ആണ് ഈ സ്ഥലം.
Photo courtesy : Gokulvarmank

30. ബോള്‍ഗാട്ടി പാലസില്‍ വെള്ളി നക്ഷത്രം

30. ബോള്‍ഗാട്ടി പാലസില്‍ വെള്ളി നക്ഷത്രം

നിരവധി സിനിമകളില്‍ കണ്ടിട്ടുള്ള മറ്റൊരു കൊട്ടാരമാണ് കൊച്ചിയിലെ ബോള്‍ഗട്ടി പാലസ്. വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.
Photo courtesy : Challiyan

‌31. ആടുതോമയുടെ ചങ്ങനാശ്ശേരി മാര്‍ക്കറ്റ്

‌31. ആടുതോമയുടെ ചങ്ങനാശ്ശേരി മാര്‍ക്കറ്റ്

സ്ഫടികത്തിലെ ആടുതോമയെ ഓര്‍മ്മയില്ലേ? ആടുതോമയുടെ വിരഹകേന്ദ്രമായിരുന്ന മാര്‍ക്കറ്റ് ഷൂട്ട് ചെയ്തത് ചങ്ങനാശ്ശേരിയില്‍ വച്ചായിരുന്നു.

Photo courtesy: RajeshUnuppally

32. കുതി‌ര മാളികയില്‍ ഗീതാഞ്ജ‌ലി

32. കുതി‌ര മാളികയില്‍ ഗീതാഞ്ജ‌ലി

തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ് കുതിരമാളിക. നിരവധി ചിത്രങ്ങള്‍ ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലി എന്ന ചിത്രമാണ് ഇവിടെ വച്ച് അവസാനമായി ഷൂട്ട് ചെയ്തത്.

Photo courtesy: Dinakarr

33. ക്ലൈമാസില്‍ പദ്മനാഭപുരം കൊട്ടാരം

33. ക്ലൈമാസില്‍ പദ്മനാഭപുരം കൊട്ടാരം

മണിചിത്രത്താഴ് എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Photo courtesy: Infocaster

34. ഓര്‍ഡിനറിയായ ഗവി

34. ഓര്‍ഡിനറിയായ ഗവി

ഒറ്റസിനിമയിലൂടെ പ്രശസ്തമായ സ്ഥലമാണ് ഗവി. സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയിലൂടെയാണ് ഗവി പ്രശസ്തമായത്. പത്തനംതിട്ട ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് ഗവി. വിശദമായി വായിക്കാം

Photo courtesy : Arun Suresh

35. ആലപ്പുഴയിലെ ജലോത്സവം

35. ആലപ്പുഴയിലെ ജലോത്സവം

മലയാള സിനിമയുടെ ആരംഭം മുതല്‍ ആലപ്പുഴ പ്രധാന ലൊക്കേഷനായിരുന്നു. ജലോത്സവം, പുള്ളിപ്പുലിയും ആട്ടിന്‍കു‌ട്ടിയും, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകള്‍ പൂര്‍ണമായും ആലപ്പുഴ പശ്ചാത്തലമാക്കി നിര്‍മ്മിച്ച സിനിമകളാണ്.

Photo courtesy: Effulgence108

36. മൂന്നാറില്‍ രാശി തെളിയിച്ച അയാള്‍

36. മൂന്നാറില്‍ രാശി തെളിയിച്ച അയാള്‍

സുന്ദര‌മായ സ്ഥലമാ‌ണെങ്കിലും അന്ധ വിശ്വാസം കൊണ്ട് ആരും മൂന്നാറില്‍ ഷൂട്ട് ചെയ്യാറില്ലാ. എന്നാല്‍ ലാല്‍ ജോസിന്റെ ‌ അയാളും ഞാനും ത‌മ്മില്‍ എന്ന സിനിമ മൂന്നാറില്‍ ഷൂട്ട് ചെയ്ത് ഹിറ്റായതോടെ മൂന്നാര്‍ സിനിമാക്കാരുടെ ലൊക്കേഷനായി.
Photo courtesy: Bimal K C

37. കണ്ണൂര്‍ കോട്ട, അന്‍വറിലെ ജയില്‍

37. കണ്ണൂര്‍ കോട്ട, അന്‍വറിലെ ജയില്‍

കണ്ണൂര്‍കോട്ട അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍, സുരേഷ് ഗോപി നായകനായ മകള്‍ക്ക് തുടങ്ങിയ സിനിമകളുടെ പ്രധാന ലൊക്കേഷനായിരുന്നു കണ്ണൂര്‍ കോട്ട. അന്‍വറില്‍ ജയിലായിട്ടാണ് ഈ കോട്ട കാണിച്ചിരിക്കുന്നത്.
Photo courtesy: Shiju Balagopal

38. ബാഹുബലിയിലെ അതിരപ്പള്ളി

38. ബാഹുബലിയിലെ അതിരപ്പള്ളി

നിരവധി സിനിമകളിലെ പാട്ട് സീനുകളില്‍ നമ്മള്‍ ആതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളതാണ്. രാവണ്‍, പയ്യ, ഗുരു, ബാഹുബലി തുടങ്ങിയ ചിത്രങ്ങളാണ് ഇവയില്‍ ഏറ്റവും പ്രശസ്തം.

Photo courtesy: Parvathisri

39. തലശ്ശേരിയില്‍ നിന്ന് ഒരു സെല്‍ഫി

39. തലശ്ശേരിയില്‍ നിന്ന് ഒരു സെല്‍ഫി

തട്ടത്തിന്‍‌ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമകളാണ് തലശ്ശേരിക്കഥ പറഞ്ഞ പ്രധാന സിനിമകള്‍. തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ ‌നിന്നാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. വിശദമായി വായിക്കാം

Photo courtesy: Sreeji maxima at en.wikipedia

40. രാഷ്ട്രീയം തിരുവനന്തപു‌രത്ത്

40. രാഷ്ട്രീയം തിരുവനന്തപു‌രത്ത്

കേരളത്തിലെ രാഷ്ട്രീയ സിനിമകളാകുമ്പോള്‍ അത് തിരുവനന്തപുരത്ത് വച്ച് തന്നെ ഷൂട്ട് ചെയ്തിരിക്കും. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവാണ് തിരുവനന്തപുരത്ത് വ‌ച്ച് ഷൂ‌ട്ട് ചെയ്ത അവസാന സിനിമ. വിശദമായി വായി‌ക്കാം

Photo Courtesy: Sreejithk2000

41. ഹിറ്റായി നില്‍ക്കുന്ന തൃശൂര്‍

41. ഹിറ്റായി നില്‍ക്കുന്ന തൃശൂര്‍

തൃശൂര്‍ പശ്ചാത്തലമാക്കി നിരവധി സിനിമകളുണ്ട് അവയില്‍ ഏറേ പ്രശസ്തം പ്രാഞ്ചിയേട്ടനും, പുണ്യാളന്‍ അഗര്‍ബത്തീസും തൂ‌വനത്തുമ്പികളുമാണ്. വിശദമായി വായിക്കാം

Photo Courtesy: Aruna at ml.wikipedia
42. ഇയ്യോബിന്റെ വാഗ‌മണ്‍

42. ഇയ്യോബിന്റെ വാഗ‌മണ്‍

പഴയ മൂന്നാര്‍ കാണിച്ചു തരുന്ന ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ ഷൂട്ട് ചെ‌‌യ്തതത് വാഗമണില്‍ വച്ചാണ്. ഇത് കൂടാതെ നിരവധി മലയാള സിനിമകളുടെ ലൊക്കേഷനാണ് ‌വാഗമണ്‍. വിശദമായി വായിക്കാം

Photo Courtesy: Vanischenu

43. സിനിമകളിലെ തേക്കടി

43. സിനിമകളിലെ തേക്കടി

മലയാള സിനിമകളിലെ സ്ഥിരം പാട്ട് സീന്‍ ലൊക്കേഷനായിരുന്നു ഒരു കാലത്ത് തേക്കടി. വിശദ‌മായി വായിക്കാം

Photo Courtesy: Bernard Gagnon

44. ബേക്കല്‍ കോട്ടയിലെ ഉയിരേ

44. ബേക്കല്‍ കോട്ടയിലെ ഉയിരേ

ബേക്കല്‍ കോട്ട ബോംബേ എന്ന ചിത്രത്തുലെ ഉയിരേ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ബേക്കല്‍ കോട്ടയില്‍ വച്ചാണ്. ഇതോടേയാണ് ബേക്കല്‍ കോട്ട ഏറേ പ്രശസ്തമായത്.

Photo courtesy: Shiju Balagopal

45. ബിഗ് ബി ഇന്‍ ഫോര്‍ട്ട് കൊച്ചി

45. ബിഗ് ബി ഇന്‍ ഫോര്‍ട്ട് കൊച്ചി

രഞ്ജിത്തിന്റെ ബ്ലാക്ക്, അമല്‍ നീരദിന്റെ ബിഗ് ബി ‌തുടങ്ങിയ സിനിമകളിലാണ് ഫോര്‍ട്ട് കൊച്ചിയുടെ സൗ‌ന്ദര്യം മലയാളികള്‍ കണ്ടത്. വിശദമായി വായിക്കാം

Photo Courtesy: Aleksandr Zykov
46. വയനാടാന്‍ കഥകള്‍

46. വയനാടാന്‍ കഥകള്‍

പഴയകാലത്തെ നിരവധി സിനിമകള്‍ വയനാട്ടില്‍ നിന്ന് ഷൂട്ട് ചെയ്തതാണ്. വിശദമായി വായിക്കാം

Photo Courtesy: Rahul Ramdas

47. തൊടുപുഴയിലെ ദൃശ്യം

47. തൊടുപുഴയിലെ ദൃശ്യം

മലയാളത്തിലെ ഭാഗ്യ ലൊക്കേഷനായി മാറിയിരിക്കുകയാണ് തൊടുപുഴ. ദൃശ്യം, ഓംശാന്തി ഓശാന, വെള്ളിമൂങ്ങ തുടങ്ങിയ ഹിറ്റ് സിനിമകള്‍ തൊടുപുഴയില്‍ ഷൂട്ട് ചെയ്ത സിനിമകളാണ്. വിശദമായി വായിക്കാം.
Photo Courtesy: "edward anto"

48. കല്‍ക്കട്ട ന്യൂസ്

48. കല്‍ക്കട്ട ന്യൂസ്

കല്‍ക്കട്ട നഗരവും ചില മലയാള സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്. അതി‌ല്‍ ഏറ്റവും പ്രധാനപ്പെട്ടത് ബ്ലസി സംവിധാനം ചെയ്ത കല്‍ക്കട്ട ന്യൂസ് തന്നെ. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍‌പെ എന്ന സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ കല്‍ക്കട്ടയില്‍ ചി‌ത്രീകരിച്ചിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Manoj Menon

49. കൂര്‍ഗിലെ കുബേരന്‍

49. കൂര്‍ഗിലെ കുബേരന്‍

കർണാടകയിലെ കൂർഗ് പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അ‌തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒർമ്മിക്കുന്നത് കുബേരൻ ആണ്. വിശദമായി വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X