» »കുന്ന് കയറി ചെന്നാൽ കാണാവുന്ന തടാകങ്ങ‌ൾ; ഉത്തരാഖണ്ഡിലെ 7 അതിശയങ്ങൾ

കുന്ന് കയറി ചെന്നാൽ കാണാവുന്ന തടാകങ്ങ‌ൾ; ഉത്തരാഖണ്ഡിലെ 7 അതിശയങ്ങൾ

Posted By: Staff

മഞ്ഞ്മൂടിയ മലനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്വരകൾ സഞ്ചാരികളെ എപ്പോഴും ആകർഷിപ്പിക്കുന്നതാണ് ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡി‌ലെ ഭൂപ്രകൃതി. ഈ താഴ്വരകളിലും മല‌ഞ്ചെരുവുകളിലുമൊക്കെ സുന്ദരമായ തടാകങ്ങൾ സഞ്ചാരികളെ കാ‌ത്തിരിക്കുന്നുണ്ട്. ദിവസങ്ങളോളം നടന്ന് വേണം ‌പല തടാകങ്ങളിലും എത്തിച്ചേരാൻ.

ഏറെ കഷ്ടപ്പാടുകൾ സഹിച്ച് കുന്ന് കയറി വേണം ഈ തടാകങ്ങളുടെ കരയിൽ എത്തിച്ചേരേണ്ടെതെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ് ഈ തടാകങ്ങ‌ൾ.

ഹിമാലയന്‍‌ താഴ്വരയിലെ തടാകങ്ങള്‍

മനശാന്തി ഗ്യാരണ്ടി; ഇന്ത്യയിലെ ഏറ്റവും ശാന്തമായ 25 സ്ഥലങ്ങള്‍

എത്തി‌ച്ചേരാന്‍ ബുദ്ധിമുട്ടില്ലാത്ത, ഉത്തരാഖണ്ഡിലെ 10 സ്ഥലങ്ങള്‍

ട്രെക്ക് ചെയ്യാൻ പറ്റിയ ഉത്താരാഖണ്ഡിലെ ഏറ്റവും സുന്ദരമായ 7 തടാകങ്ങൾ പരിചയപ്പെടാം

01. രൂപ്കുണ്ഡ് തടാകം (5029 മീറ്റർ)

01. രൂപ്കുണ്ഡ് തടാകം (5029 മീറ്റർ)

ഉത്തരാ‌ഖാണ്ഡിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രൂ‌പ്കുണ്ഡ് തടാകത്തിൽ എത്തിച്ചേരുക എന്നത് വലിയ ഒരു സാ‌ഹസികത തന്നെയാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ‌ത്രിശൂൽ കൊടുമുടിയിലെ ഒരു വിദൂര മേഖ‌ലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. നൂറ് കണക്കിന് മനുഷ്യരുടെ അസ്തികൾ ഈ തടാകത്തെ നിഗൂഢ തടാകം എന്ന വിശേഷണത്തിന് കാരണമാക്കുന്നുണ്ട്.

Photo Courtesy: Schwiki

രൂപ്കുണ്ഡ് ട്രെ‌ക്കിംഗ്

രൂപ്കുണ്ഡ് ട്രെ‌ക്കിംഗ്

രൂപ്‌കുണ്ഡിൽ എത്തിച്ചേരുക എന്നത് വളരെ ദുഷ്കരമായ കാര്യമാണ്. 23 കിലോമീറ്റർ കാൽ നടയായി കുന്ന് കയറി വേണം ഇവിടെ എത്തിച്ചേരാൻ. ഉത്തരാഖണ്ഡിലെ വാൻ ഗ്രാമ‌ത്തി‌ൽ (Wan village) നിന്നാണ് ഇവിടേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. പോകാൻ ‌പറ്റിയ സമയം: ഒക്ടോബർ, മാർച്ച്, ഏപ്രിൽ, മെയ്. വിശദമായി വായിക്കാം

Photo Courtesy: Djds4rce

രൂപ്കുണ്ഡിൽ എത്തി‌ച്ചേ‌രാൻ

രൂപ്കുണ്ഡിൽ എത്തി‌ച്ചേ‌രാൻ

നൈനിറ്റാൽ ജില്ലയിലെ കാത്ത്ഗോഡം (Kathgodam) റെയിൽവെ സ്റ്റേഷനിൽ ബസ് മാർഗ ലോഹചുങിൽ എത്തിച്ചേരാം. ഏകദേശം 14, 15 മണിക്കൂർ യാത്രയുണ്ട് ലോഹചുങ്ങിലേക്ക് (Lohajung). ലോഹ ചുങ്ങിൽ നിന്ന് 20 കിലോ‌മീറ്റർ അകലെയായാണ് വാൻഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോഹചുങ്ങിൽ നിന്ന് ഗ്രാമത്തിലേക്ക് ടാക്സി ലഭിക്കും.
Photo Courtesy: Schwiki

02. കേദാർ താൽ തടാകം (5000 മീറ്റർ)

02. കേദാർ താൽ തടാകം (5000 മീറ്റർ)

ഉത്തരാഖണ്ഡിലെ ഉത്തരകാശി മേഖലയിലെ ഗംഗോ‌ത്രിയിൽ നിന്ന് 18 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഏറ്റവും സുന്ദരമായ തടാകമാണ് ഈ തടാകം
Photo Courtesy: Kailas98

കേദാർ താൽ ട്രെക്കിംഗ്

കേദാർ താൽ ട്രെക്കിംഗ്

ഗംഗോത്രിയും കേദർ താൽ തടാകവും ഉത്തരാഖണ്ഡിലെ അറിയപ്പെടുന്ന സ്ഥലങ്ങളാണ്. ഏപ്രിൽ മാസം പകുതി മുതൽ ജൂൺ വരെയും ആഗസ്റ്റ് മുതൽ ഒക്ടോബർ പകുതി വരെയുമാണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം. വിശദമായി വായിക്കാം

Photo Courtesy: Peter Andersen

കേദർതാലിൽ എത്തിച്ചേരാൻ

കേദർതാലിൽ എത്തിച്ചേരാൻ

ഋഷികേശി‌ൽ നിന്ന് അഞ്ചര മണിക്കൂർ യാത്ര ചെയ്യണം ഗംഗോത്രിയിൽ എത്താൻ. ഡ‌ൽഹിയിൽ നിന്ന് ഗംഗോത്രിയിലേക്ക് നേരിട്ട് ബസുകൾ ലഭിക്കും. ഡൽഹിയിൽ നിന്ന് 530 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗംഗോത്രിയിൽ എത്തിച്ചേരാൻ 12 മണിക്കൂർ യാത്ര ‌ചെയ്യണം.
Photo Courtesy: Amir85 at English Wikipedia

03. ഹേമകുണ്ഡ് തടാകം (4632 ‌മീറ്റർ)

03. ഹേമകുണ്ഡ് തടാകം (4632 ‌മീറ്റർ)

സിഖ് മതക്കാരുടെ തീർത്ഥാടന കേ‌ന്ദ്രമായ ഹേംകുണ്ഡ് സാഹിബിന് സമീപത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മണൻ തന്റെ ത‌പസ് പൂർത്തിയാക്കിയ സ്ഥലമാണ് എന്നും ഈ സ്ഥലത്തേക്കുറിച്ച് ഒരു വിശ്വാസമുണ്ട്.
Photo Courtesy: Amareshwara Sainadh

ഹേംകുണ്ഡ് ട്രെക്കിംഗ്

ഹേംകുണ്ഡ് ട്രെക്കിംഗ്

ഗോവിന്ദ്ഗഢിൽ നിന്ന് ദേവതാരു മര‌ങ്ങളുടേയും കാട്ടുപൂക്കളുടെയുമൊക്കെ കാഴ്ചകൾ കണ്ടാണ് ഇവിടേയുക്കുള്ള ട്രെക്കിംഗ്. ഉത്തരാഖണ്ഡിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇത്. മെയ് ജൂൺ മാസങ്ങളിലും സെപ്തംബർ ഒക്ടോബർ മാസങ്ങളിലുമാ‌ണ് ഇവിടെ ട്രെക്കിംഗ് ചെയ്യാൻ പറ്റിയ സമയം. വിശദമായി വായിക്കാം

Photo Courtesy: Panesar00888

ഹേംകുണ്ഡിൽ എത്തിച്ചേരാൻ

ഹേംകുണ്ഡിൽ എത്തിച്ചേരാൻ

ഋഷികേശിൽ നിന്ന് 273 കിലോമീറ്റർ ഉണ്ട് ഗോവിന്ദ്ഗഡിലേക്ക്. ഗോവിന്ദ്ഗഡിൽ നിന്ന് 13 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യണം ഈ തടാകക്കരയിൽ എത്തിച്ചേരാൻ.
Photo Courtesy: Satbir 4

04. സതോപന്ത് താൽ തടാകം (4600 മീറ്റർ)

04. സതോപന്ത് താൽ തടാകം (4600 മീറ്റർ)

മതപരമായി ഏറെ പ്രാധാന്യമുള്ള ഉത്തരാഖണ്ഡിലെ മറ്റൊരു തടാകമാണ് സതോപന്ത്. സ്വർഗത്തിലേക്കുള്ള ബൈപ്പാസ് എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. ഭീമസേനന് സ്വർഗ യാത്ര അവസാനിപ്പിക്കേണ്ടി വന്ന സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. സതോപന്തിന് സമീപത്തുള്ള സ്വർഗാരോഹിണി കൊടുമുടി വഴിയാണ് യുധിഷ്ഠിരൻ സ്വർഗ പ്രവേശം നേടിയത് എന്നാണ് വിശ്വാസം.
Photo Courtesy: Soumit ban

സതോപന്ത് താൽ ട്രെക്കിംഗ്

സതോപന്ത് താൽ ട്രെക്കിംഗ്

ഉത്തരാഖണ്ഡിലെ ഏറ്റവും സുന്ദരമായ ട്രെക്കിംഗ് പാതകളി‌ൽ ഒന്നാണ് സതോപന്ത് തടാകത്തിലേക്കുള്ള ട്രെക്കിംഗ് പാത. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള റെസ്റ്റ് ഹൗസുകളൊന്നും യാത്രയിൽ കാണാൻ കഴിയി‌ല്ല. മെയ് മുതൽ സെപ്തംബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
Photo Courtesy: Soumit ban

സതോപന്ത് താലിൽ എത്തിച്ചേരാൻ

സതോപന്ത് താലിൽ എത്തിച്ചേരാൻ

ബദ്രിനാഥിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് സതോപന്ത് തടാകം സ്ഥിതി ചെയ്യുന്നത്. ഡെറാഡൂൺ, ഹരിദ്വാർ, ഋഷികേശ് എന്നിവിട‌ങ്ങളിൽ നിന്ന് ബദ്രിനാഥിലേക്ക് ബസുകൾ ലഭിക്കും.
Photo Courtesy: Soumit ban

05. ദോദി താൽ (3024 മീറ്റർ)

05. ദോദി താൽ (3024 മീറ്റർ)

ദോദി താൽ തടാകത്തിലെ വെള്ളത്തിന് ത്വക്ക് രോഗങ്ങൾ മാറ്റാനുള്ള ഔഷധ ഗുണങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ഉത്തരഖാണ്ഡിലെ ഉത്തരകാശിയിൽ നിന്ന് 32 കിലോമീറ്റർ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Hari Krishnan

ദോദി താൽ ട്രെക്കിംഗ്

ദോദി താൽ ട്രെക്കിംഗ്

ജനുവരി മാസവും നല്ല മഴയുള്ള സമയവും ഒഴികെ വർഷത്തിൽ ഏത് സമയത്തും ട്രെക്കിംഗ് നടത്താൻ ‌പറ്റിയ സ്ഥലമാണ് ദോദി താൽ. വിശദമായി വായിക്കാം

Photo Courtesy: Hari Krishnan

ദോദിതാലിൽ എത്തിച്ചേരാ‌ൻ

ദോദിതാലിൽ എത്തിച്ചേരാ‌ൻ

ഋഷികേശിൽ നിന്നോ ഹരി‌ദ്വാറിൽ നിന്നോ ടാക്സിയി‌ൽ സംഗംഛത്തി വരെ എത്തിച്ചേരാം അവിടെ നിന്ന് 22 കിലോമീറ്റർ ട്രെക്ക് ചെയ്യണം ഇവിടെ എത്തിച്ചേരാൻ.
Photo Courtesy: Hari Krishnan

06. ഡിയോറിയ താൽ തടാകം (2438 മീറ്റർ)

06. ഡിയോറിയ താൽ തടാകം (2438 മീറ്റർ)

രുദ്രപ്രയാഗില്‍ നിന്നും 49 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ ദിയോറിയ താല്‍. ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട അതിസുന്ദരമായൊരു തടാകമാണിത്‌. ഗംഗോത്രി, ബദ്രിനാഥ്‌, കേദാര്‍നാഥ്‌, യമുനോത്രി, നീല്‍കാന്ത്‌ കൊടുമുടികള്‍ ഉള്‍പ്പടെ ചൗകാംബ മലനിരകളുടെ പ്രതിഫലനം ഈ തടാകത്തിലെ ജലത്തില്‍ കാണാം എന്നാതാണ്‌ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker

ഡിയോറിയ താൽ ട്രെക്കിംഗ്

ഡിയോറിയ താൽ ട്രെക്കിംഗ്

തരതമ്യേന ഉയരം കുറഞ്ഞ സ്ഥലത്താണ് ഡിയോറിയ തടാകം സ്ഥിതി ചെയ്യുന്നത്. സാരി വി‌ല്ലേജില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ ഇവിടേയ്ക്ക് കുന്ന് കയറണം. സമുദ്രനിരപ്പില്‍ നിന്ന് 2438 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ കരയില്‍ ക്യാമ്പ് ചെയ്യാനുള്ള അ‌വസരവും ഉണ്ട്. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker

ഡിയോറിയ താലിൽ എത്തിച്ചേരാ‌ൻ

ഡിയോറിയ താലിൽ എത്തിച്ചേരാ‌ൻ

ഋഷികേശിൽ നിന്ന് 7 മണിക്കൂർ ഡ്രൈവ് ചെയ്താൽ സാരി ഗ്രാമത്തിൽ എത്തിച്ചേരാം. ഋഷികേശിൽ നിന്ന് 220 കിലോമീറ്റർ ആണ് സാരിഗ്രാമത്തിലേക്കുള്ള ദൂരം. സാരിഗ്രാത്തിൽ നിന്ന് 3 കിലോമീറ്റർ ട്രെക്ക് ചെയ്താൽ ഡിയോറിയ തടാകത്തിൽ എത്തിച്ചേരാം.
Photo Courtesy: Travelling Slacker

07. വസുകി താൽ (4135 മീറ്റർ)

07. വസുകി താൽ (4135 മീറ്റർ)

കേദ‌ർനാഥി‌ൽ നിന്ന് 8 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 4135 മീറ്റർ ഉയരത്തിലായാണ് വസുകി താൽ തടാകം സ്ഥിതി ചെയ്യുന്നത്. ജൂൺ മുത‌ൽ ഒക്ടോബർ വരെയാണ് ഈ തടാകം സന്ദർശിക്കാൻ പറ്റിയ സമയം.

Photo Courtesy: uttarakhand.org

Read more about: uttarakhand trekking lakes

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...