Search
  • Follow NativePlanet
Share
» »കേരളത്തിലെ സൂപ്പർ ബീച്ചുകൾ ഇതാണ്!!

കേരളത്തിലെ സൂപ്പർ ബീച്ചുകൾ ഇതാണ്!!

ബീച്ച് യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒട്ടേറ ബീച്ചുകൾ ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ കുറച്ച് ബീച്ചുകൾ പരിചയപ്പെടാം

കായലുകൾക്കും തടാകങ്ങൾക്കും പേരുകേട്ടിരിക്കുന്ന നമ്മുടെ കേരളത്തിലെ കാഴ്ചകൾ പെട്ടന്ന് കണ്ടു തീർക്കുവാൻ സാധിക്കുന്നവയല്ല. മലനിരകളും കുന്നിൽ പ്രദേശങ്ങളും നദികളും ഒക്കെയായി കാഴ്ചകൾ ഒരുപാടുണ്ടിവിടെ. അത്തരത്തിൽ വാവിധ്യമാർന്ന കാഴ്ചകൾ സമ്മാനിക്കുന്ന മറ്റൊരിടമാണ് ഇവിടുത്തെ ബീച്ചുകൾ. അങ്ങ് കാസർകോഡ് മുതൽ ഇങ്ങേയറ്റത്ത് തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന ബീച്ചുകളാണ് കാഴ്ചയുടെ വ്യത്യസ്സതകള്‍ നല്കുന്നത്. ബീച്ച് യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒട്ടേറ ബീച്ചുകൾ ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ കുറച്ച് ബീച്ചുകൾ പരിചയപ്പെടാം...

 മാരാരി ബീച്ച്

മാരാരി ബീച്ച്

കേരളത്തിലെ ഏറ്റവും സുന്ദരമായ ബീച്ച് ഏതാണ് എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ. അത് മാരാരി ബീച്ചാണ്. ആലപ്പുഴ ജില്ലയിൽ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമത്തോട് ചേർന്നു കിടക്കുന്ന ഇവിടം കാഴ്ചയിൽ ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമത്തിന്റെ തോന്നലാണ് ഉണ്ടാക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന തീരമാണ് ഇവിടുത്തെ പ്രത്യേകത.

PC:Mahendra M

ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

ചരിത്രത്തോട് ചേർന്നു കിടക്കുന്ന ബീച്ചുകളിൽ ഒന്നാണ് കായലിനും കെട്ടുവള്ളങ്ങൾക്കും കയർ വ്യവസായത്തിനും ഒക്കെ പേരുകേട്ടിരിക്കുന്ന ആലപ്പുള ബീച്ച്. 137 വർഷത്തിലധികം പഴക്കമുണ്ട് ഇവിടുത്തെ ബീച്ചിന്. ഇവിടുത്തെ ലൈറ്റ് ഹൗസും സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്.

PC:Dey.sandip

 വിഴിഞ്ഞം ബീച്ച്

വിഴിഞ്ഞം ബീച്ച്

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖവും ബീച്ചുമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ബീച്ച്. കോവളത്തു നിന്നും വെറും 3 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ബീച്ചുള്ളത്.

PC:Koshy Koshy

കോവളം ബീച്ച്

കോവളം ബീച്ച്

കേരളത്തിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ബീച്ചുകളിലൊന്നാണ് തിരുവനന്തപുരത്തു തന്നെയുള്ള കോവളം ബീച്ച്. ആഴം കുറഞ്ഞ കടലും ശക്തി കുറഞ്ഞ തിരമാലകളും ഒക്കെയുള്ള ഇവിടം 17-ാം നൂറ്റാണ്ടിൽ ഹിപ്പികളുടെ വരവോടു കൂടിയാണ് പ്രശസ്തമായത്. ഇന്നും വിദേശികളുടെ ഇടയിൽ ഏറ്റവും പ്രശസ്തമായ ബീച്ചാണിത്. 17 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കടൽത്തീരമാണ്ബീച്ചിന്റെ ഭാഗമായുള്ളത്.

PC:Tanweer Morshed

ബേക്കൽ ബീച്ച്

ബേക്കൽ ബീച്ച്

കാസർകോഡിന്റെ കടൽ സൗന്ദര്യം ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് വരാൻ പറ്റിയ ഇടമാണ് ബേക്കൽ കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബേക്കൽ ബീച്ച്. നീന്തലിനു യോജിച്ച ഇടം അല്ലെങ്കിലും കടലിന്റെയും കോട്ടയുടെയും കാഴ്ചകൾ കാണാൻ ഇവിടേക്കുള്ള യാത്ര പ്രയോജനപ്പെടുത്താം.

PC:Vinayaraj

കാപ്പാട് ബീച്ച്

കാപ്പാട് ബീച്ച്

വാസ്കോഡ ഗാമ കപ്പലിറങ്ങിയ തീരം എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ബീച്ചാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച്. കുട്ടികൾക്കു പോലും സുരക്ഷിതമായി കടലിലിറങ്ങുവാൻ സാധിക്കുന്ന ഇവിടം അതുകൊണ്ടുതന്നെ കുടുംബവുമായി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. ഇതിനു തൊട്ടടുത്തായി 100 വർഷം പഴക്കമുള്ള ഒരു ക്ഷേത്രവുമുണ്ട്.

PC:Aroonkalandy

ബേപ്പൂർ ബീച്ച്

ബേപ്പൂർ ബീച്ച്

ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ച്. ഒരു കിലോമീറ്റിലധികം നീളത്തിൽ കടലിലിലേക്കിറങ്ങി കിടക്കുന്ന കടൽപ്പാലമാണ് ഇവിടുത്തെ ഏറ്റവും ആകർഷണീയമായ കാഴ്ച.

PC:Arunkumar B

ചൊവ്വര ബീച്ച്

ചൊവ്വര ബീച്ച്

തിരുവനന്തപുരത്തെ മറ്റു ബീച്ചുകളെ അപേക്ഷിച്ച് തിരക്കു കുറഞ്ഞതും വൃത്തിയുള്ളതുമായ ബീച്ചാണ് ചൊവ്വര ബീച്ച്. മീൻ പിടിക്കാനായി ആളുകൾ കടലിലേക്കിറങ്ങുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം.

PC:Kerala Tourism

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഡ്രൈവ് ഇൻ ബീച്ചാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്. കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന ബീച്ചിലൂടെ കടലിന്റെ തീരത്ത് വണ്ടി ഓടിക്കാം എന്നതാണ് ഇവിടുത്തെ ആകർഷണം. മറ്റു ബീച്ചുകളെ അപേക്ഷിച്ച് കട്ടിയുള്ള മണ്ണായതു കാരണമാണ് മണലിൽ പൂണ്ടു പോകാതെ വണ്ടിയ്ക്ക് മുന്നോട്ടു പോകുവാൻ സാധിക്കുന്നത്. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണിത്.

PC:Uberscholar

ശംഖുമുഖം ബീച്ച്

ശംഖുമുഖം ബീച്ച്

തിരുവനന്തപുരത്തു നിന്നും എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശംഖുമുഖം ബീച്ച് സൂര്യാസ്തമയം കാണുവാന്‍ പറ്റിയ ഇടമാണ്. മത്സ്യകന്യകയുടെ പ്രതിമയാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച. വേളി ടൂറിസ്റ്റ് വില്ലേജ്, തിരുവനന്തപുരം വിമാനത്താവളം എന്നിവയോട് ചേർന്നാണ് ശംഖുമുഖം ബീച്ചുള്ളത്.

PC:Bindutssopanam

വർക്കല ബീച്ച്

വർക്കല ബീച്ച്

കോവളത്തിനടുത്തു സ്ഥിതി ചെയ്യുന്ന മറ്റൊരു ബീച്ചാണ് വർക്കല ബീച്ച്. കിലോമീറ്ററോളം നീളത്തിൽ വിശാലമായ തീരമാണ് ഇതിന്റെ പ്രത്യേകത. ഗോവയിലെ ബീച്ചുകളുമായി രൂപത്തിൽ വർക്കല ബീച്ചിന് സാദൃശ്യമുണ്ട്.

PC:Shishirdasika

ചെറായി ബീച്ച്

ചെറായി ബീച്ച്

എറണാകുളം ജില്ലയിലെ പ്രധാന ബീച്ചുകളിലൊന്നാണ് ചെറായി ബീച്ച്. എറണാകുളം നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ഡോൾഫിനകളെ കാണാൻ സാധിക്കും

PC:Jan J George

നാട്ടിക ബീച്ച്

നാട്ടിക ബീച്ച്

തൃശൂരില്‍ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ബീച്ചാണ് നാട്ടിക ബീച്ച്. ബീച്ചിൻറെ കാഴ്ചകളേക്കാൾ ഉപരിയായി ബോട്ട് യാത്ര, ആനപ്പുറത്തുളള സ‍ഞ്ചാരം, തുടങ്ങിയവയാണ് ഇവിടം സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്.

PC:Pradeep937

അന്ധകാരനാഴി ബീച്ച്

അന്ധകാരനാഴി ബീച്ച്

ആലപ്പുഴ ജില്ലയിലെ ഏഴുപുന്നയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രശസ്തമാ ബീച്ചാണ് അന്ധകാരനാഴി ബീച്ച്. അധികം സഞ്ചാരികൾ എത്തിച്ചേരാത്ത ഇവിടം തിരക്ക് അനുഭവപ്പെടാത്ത ബീച്ചാണ്.. സുനാമി ഷെൽട്ടറും ബീച്ച് ഹൗസുമാണ് ഇവിടുത്തെ കാഴ്ചകൾ. കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ബീച്ചുള്ളത്.

PC:Suresh G

നീണ്ടകര ബീച്ച്

നീണ്ടകര ബീച്ച്

കൊല്ലത്തെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് നീണ്ടകര ബീച്ച്. മത്സ്യബന്ധനത്തിനാണ് ഇവിടം പേരുകേട്ടിരിക്കുന്നത്.

PC: Arunvrparavur

Read more about: beach kerala kozhikode alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X