Search
  • Follow NativePlanet
Share
» »ഗോവയിൽ പോയില്ലെങ്കിലും ഈ സ്ഥലങ്ങൾ അറിയണം!!

ഗോവയിൽ പോയില്ലെങ്കിലും ഈ സ്ഥലങ്ങൾ അറിയണം!!

By Elizabath Joseph

ഗോവ...പേരു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി...എന്നാൽ അവിടേക്ക് പോകാം എന്നുകൂടിയയായലോ....മനസ്സിൽ പിന്നേം പിന്നേം ലഡ്ഡു പൊട്ടും. എന്നാൽ ഗോവയിലേക്ക് പോകുവാനിറങ്ങിയാലും എങ്ങനെ പോകണമെന്നോ എവിടേക്ക് പോകണമെന്നോ ഏതൊക്കെ സ്ഥലങ്ങൾ കാണണമെന്നോ അറിയാത്ത ഒരുപാടാളുകളുണ്ട്. ചുരുങ്ങിയ ദിവസത്തേനു മാത്രമായി പോകുന്ന യാത്രകളിൽ അവിടുത്തെ മുഴുവൻ ഇടങ്ങളും കണ്ടുവരുവാൻ സാധിക്കില്ല. എന്നാലോ കാണേണ്ട സ്ഥലങ്ങൾ ഒഴിവാക്കുവാനും പറ്റില്ല. ഗോവയിലേക്കുള്ള യാത്രയിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, പ്രധാനപ്പെട്ട അഞ്ചിടങ്ങൾ അറിയാം...

പനാജി

പനാജി

ഒരു ചിത്രത്തിൽ കാണുന്നതുപോലെ മനോഹരമായ ഇടമാണ് ഗോവയുടെ തലസ്ഥാനം കൂടിയായ പനാജി. ഗോവയുടെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന ഇവിടം കണ്ടില്ലെങ്കിൽ പിന്നെ എന്തു ഗോവ യാത്ര....കാലങ്ങളോളം പോർച്ചുഗീസ് ആധിപത്യത്തിന്റെ കീഴിലായിരുന്ന ഇവിടെ അതിന്റെ അടയാളങ്ങൾ ഇന്നും ബാക്കി നിൽക്കുന്നുണ്ട്. പനാജിയിൽ സ്ഥിതി ചെയ്യുന്ന ഗോവ മെഡിക്കൽ കോളെജ് പോർച്ചുഗീസുകാരാണ് നിർമ്മിച്ചത്. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും പഴയ മെഡിക്കൽ കോളേജുകൂടിയാണിത്.

PC:Suddhasatwa Bhaumik

പനാജിയിലെ കാഴ്ചകൾ

പനാജിയിലെ കാഴ്ചകൾ

കാഴ്ചകൾ ഒരുപാടുണ്ട് പനാജിക്ക് സ്വന്തമായി. ഇവയെല്ലാം കണ്ടുതീർത്ത് ഒരു യാത്ര പൂർത്തിയാക്കണമെങ്കിൽ ആഴ്ചകളെടുക്കും എന്നതാണ് സത്യം.

ഓൾഡ് ഗോവ, റെയിസ് മാഗോസ് കോട്ട, ഫോര്‌‍ട്ട് അഗുവാഡ, സെക്രട്ടറിയേറ്റ്, ഡോണ പൗല ബീച്ച്, മിരാമർ ബീച്ച്, ഡോ. സാലിം അലി പക്ഷി സങ്കേതം, ഗോവ സ്റ്റേറ്റ് മ്യൂസിയം, പനാജിം ഹെറിറ്റേജ് വാക്ക്, ശാന്താ ദുർഗ്ഗാ ക്ഷേത്രം, ജുമാ മസ്ജിദ്, ഗോവ ആർക്കിയോളജിക്കൽ മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Swaminathan

വാസ്കോഡ ഗാമ

വാസ്കോഡ ഗാമ

ഗോവയിലെ ഏറ്റവും വലിയ പട്ടണമായ വാസ്കോഡ ഗാ പോർച്ചുഗീസുകാർ നിർമ്മിച്ചെടുത്ത നഗരങ്ങളിലൊന്നാണ്. പോർച്ചുഗീസുകാർ നിർമ്മിച്ച നഗരമായതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിന്റെ പല മാതൃകകകളും ഇന്നും പിന്തുടരുന്ന ഒരുപാടാളുകളെ ഇവിടെ കാണാൻ സാധിക്കും. പോര്‍ച്ചൂഗീസ് ശൈലിയിലുള്ള കെട്ടിടങ്ങളും ഇവിടെയുണ്ട്.

PC:Lalitsaraswat

വാസ്കോയിലെത്തിയാൽ

വാസ്കോയിലെത്തിയാൽ

സഞ്ചാരികൾക്കും പ്രദേശവാസികൾക്കുമിടയിൽ വാസ്കോ എന്നറിയപ്പെടുന്ന ഇവിടെ കണ്ടു തീർക്കുവാനായി ധാരാളം ഇടങ്ങളുണ്ട്. ബോഗ്മാലോ ബീച്ച്, വെൽസാവോ ബീച്ച്, മോർമുഗോവ ഫോർട്ട്, ജാപ്പനീസ് ഗാർഡൻ, സുവാരി നദി, നേവൽ ഏവിയേഷൻ മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Dinesh Bareja

കലൻഗുട്ട്

കലൻഗുട്ട്

ഗോവയുടെ വടക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കലൻഗുട്ടാണ് ഗോവയിൽ മറന്നു പോകാതെ ചെന്നെത്തേണ്ടയിടം. കാഴ്ചകളിലെ വിസ്മയങ്ങൾ കൊണ്ടും മനോഹരമായ കാലാവസ്ഥ കൊണ്ടും അറിയാതെ തന്നെ ഒരു പോസിറ്റിവ് എനർജി പകരുന്ന ഇവിടെ എത്തി തിരിച്ചു പോകുനന്തി പുതിയ ഒരാളായിട്ടായിരിക്കും. ഒരു കാലത്ത് ഹിപ്പികളുടെ പ്രധാന താവളങ്ങളിലൊന്നായിരുന്ന ഇവിടം ഇന്ന് എല്ലാ ആളുകളും വന്നെത്തുന്ന ഒരിടമായി മാറിയിട്ടുണ്ട്. ഭൂമിയിലെ സ്വർഗ്ഗമെന്നു തന്നെ കരുകാവുന്നത്ര സൗന്ദര്യമുള്ള ഒരിടം കൂടിയാണിത്.

PC:Sankarshan Mukhopadhyay

കലന്ഗുട്ട് സ്പെഷ്യൽ

കലന്ഗുട്ട് സ്പെഷ്യൽ

കലന്ഗുട്ട് ബീച്ച്, ബാഗാ ബീച്ച്, സെ കത്തീഡ്രൽ, അഗൗഡാ കോടട്, സെന്റ് അലക്സ് ചർച്ച്, ഔഷധ ഗുണമുള്ള ഉറവകൾ, ബാഗാ റിട്രീറ്റ് ഹൗസ് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Praveen

മാപുസ

മാപുസ

ബീച്ചുകളാണ് ഗോവൻ യാത്രയിൽ നിങ്ങളുടെ ലക്ഷ്യം എങ്കിൽ ഒട്ടും സംശയിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് മാപുസ. ഗോവയിലെ പ്രശസ്തങ്ങളായ ബീച്ചുകളോട് ചേർന്നു കിടക്കുന്ന ഈ ബീച്ചിൽ വെള്ളിയാഴ്ചകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാറുണ്ട്. അന്നു നടക്കുന്ന ഇവിടുത്ത ആഴ്ച ചന്ത സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്ന ഒന്നാണ്.

PC:Extempore

മാപുസയിൽ കാണാം

മാപുസയിൽ കാണാം

കലാചാ ബീച്ച്. അർപോറ, അൽഡോണ, ചപോര ഫോർട്ട്, ശ്രീ കലിക ക്ഷേച്രം, മപൂസ ഫ്രൈഡേ ബസാർ, ബസലിക്ക ഓഫ് ബോം ജീസസ് തുടങ്ങിയ ഇടങ്ങളാണ് ഇവിടെ കണ്ടിരിക്കേണ്ടത്.

PC:Andrey Fedoseev

മർഗാവോ

മർഗാവോ

ഗോവയിലെ ഏറ്റവും പഴക്കം ചെന്ന ഇടങ്ങളിലൊന്നായാണ് മർഗോവ അറിയപ്പെടുന്നത്. മഡ്ഗാവോൺ എന്നു പോർച്ചുഗീസ് ഭരണകാലത്ത് അറിയപ്പെട്ടിരുന്ന ഇവിടം ഇന്ന് തിരക്കേറിയ ഒരു വ്യാപാര കേന്ദ്രം കൂടിയാണ്. ഒട്ടേറെ സഞ്ചരികൾ എത്തിപ്പെടുന്ന ഇവിടെ പക്ഷേ, സീസണിൽ മാത്രമാണ് എല്ലായിടങ്ങളും ആക്ടീവാവുക.

PC:Nikhilb239

മർഗാവൻ കാഴ്ചകൾ

മർഗാവൻ കാഴ്ചകൾ

കാനോപി ഗോവ, കോൾവാ ബീച്ച്, കേവ്സ് ഓഫ് അക്വേം, വെൽസാവോ ബീച്ച്, ടൗൺ സ്ക്വയർ, മോണ്ടെ ഹിൽ,

PC:Trinidade

അതിരുകളില്ലാത്ത ആഘോഷം

അതിരുകളില്ലാത്ത ആഘോഷം

ഗോവയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ അതിരുകളില്ലാത്ത ആഘോഷങ്ങൾ തന്നെയാണ്, ഉറങ്ങാത്ത രാത്രികളും കടലിൽ നിന്നും കയറാത്ത ആഘോഷങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഗോവ എന്നും അടിപൊളിയാണ്.

കിണറിൽ ചാടി ഫെനി മുങ്ങിയെടുക്കുന്ന ആഘോഷം മുതൽ അങ്ങ് തുടങ്ങുകയാണ്. ഗോവയെപ്പറ്റി നിങ്ങൾക്കെന്തറിയാം?

ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!!

PC:Jaskirat Singh Bawa

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more