Search
  • Follow NativePlanet
Share
» »സൗത്ത് ഇന്ത്യയിലെ ഹണിമൂണ്‍ പറുദീസകള്‍

സൗത്ത് ഇന്ത്യയിലെ ഹണിമൂണ്‍ പറുദീസകള്‍

By Elizabath

പുതുതായി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളും ഏറെ വിലയേറിയതാണ്. പരസ്പരം മനസ്സിലാക്കാനും അറിയാനും ഉള്ള ഈ സമയം എവിടെ ചിലവഴിക്കുന്നു എന്നും പ്രധാനമാണ്.
ഇക്കാര്യത്തില്‍ കേരളവും സമീപ സംസ്ഥാനങ്ങളും ഏറെ ഭാഗ്യം ചെയ്തവയാണ്. ആരെയും ആകര്‍ഷിക്കുന്ന രണ്ടാമതൊന്നുകൂടി ഹണിമൂണിനു പോയാലോ എന്ന് തോന്നിപ്പിക്കുന്നത്ര മനോഹരമായ സ്ഥലങ്ങളാണ് ഇവിടെയുള്ളത്.
സൗത്ത് ഇന്ത്യയിലെ കൊതിപ്പിക്കുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെ അറിയാം...

 മൂന്നാര്‍

മൂന്നാര്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മൂന്നാര്‍ അല്ലാതെ മറ്റൊരു ഉത്തരം കാണില്ല. ഇന്ത്യയില്‍ പ്രണയിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമായി സഞ്ചാരികള്‍ മൂന്നാറിനെ തിരഞ്ഞെടുത്തും ഈ അടുത്ത കാലത്താണ്.
മൂന്നാറില്‍ കാണാന്‍
തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അണക്കെട്ടുകളും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന സുന്ദരന്‍ കാഴ്ചകളുമാണ് മൂന്നാറിനെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നത്.

PC:mohamedudhuman05

ഊട്ടി

ഊട്ടി

മൂന്നാറില്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഊട്ടി. ഹണിമൂണ്‍ ആയാലും കൂട്ടുകാരുടെ കൂടെ ട്രിപ്പ് ആയാലും മൂന്നാര്‍ അല്ലെങ്കില്‍ ഊട്ടി നിര്‍ബന്ധമാണ്. മൂന്നാറിനോളം സൗന്ദര്യം ഊട്ടിക്കില്ലെങ്കിലും വ്യത്യസ്തമായ കാഴ്ചകളും സ്ഥലങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

PC:Flickr

ഇടുക്കി

ഇടുക്കി

ഇടുക്കിയോളം മിടുക്കിയായ മറ്റൊരു സ്ഥലവും കേരളത്തിലില്ല എന്നുതന്നെ പറയാം. കാണുന്നിടത്തെല്ലാം കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകളും മനംമയക്കുന്ന സ്ഥലങ്ങളുമായി നില്‍ക്കുന്ന ഇടുക്കി ഒറ്റക്കാഴ്ചയില്‍ തന്നെ മനംമയക്കുന്ന സുന്ദരിയാണ്.
കേരളത്തില്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന ഇടുക്കിയിലേക്കാണ് ഹണിമൂണിനായി ഏറ്റവുമധികം ആളുകള്‍ എത്തുന്നത്.

PC:Jan J George

കൊടൈക്കനാല്‍

കൊടൈക്കനാല്‍

കൊടൈക്കനാല്‍ ഒഴിവാക്കിയുള്ള യാത്രകള്‍ മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടിയാവില്ല. ഇപ്പോഴും സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള വിനോദയാത്രകള്‍ക്കും ഫാമിലി ടൂറുകള്‍ക്കും ഏറ്റവുമദികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലവും ഇതുതന്നെയാണ്. തണുപ്പുള്ള കാലാവസ്ഥയും എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

PC:Ramkumar

കൂര്‍ഗ്

കൂര്‍ഗ്

സൗത്തിന്റെ സ്‌കോട്‌ലന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗ് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ പ്രധാനപ്പെട്ട മറ്റൊരിടമാണ്. എല്ലാ സമയത്തും സഞ്ചാരികലെത്തുന്ന ഇവിടെ ഹണിമൂണിനായി എത്തുന്നവരാണ് കൂടുതലും.ഇവിടുത്തെ വ്യത്യസ്തമായ ആചാരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഇവിടെയെത്തി വിവാഹിതരാകാറും ഉണ്ട്.

PC:Srichakra Pranav

കുനൂര്‍

കുനൂര്‍

തേയിലത്തോട്ടങ്ങള്‍കൊണ്ട് മനോഹരമായ കൂനൂര്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റിലേക്ക് മെല്ലെയാണ് എത്തുന്നത്. വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള ചെടികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC: Google

ദേവികുളം

ദേവികുളം

ആളുകളുടെ ഇടയില്‍ അറിയപ്പെടാത്ത ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് ഇടുക്കി ജില്ലയിലെ ദേവികുളം. തേയിലത്തോട്ടങ്ങളും തണുപ്പ് നിറഞ്ഞ കാലാവസ്ഥയുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ജൈവവൈവിധ്യത്താല്‍ സമ്പന്നം കൂടിയാണിവിടം.

PC:Wikipedia

 അരാകുവാലി

അരാകുവാലി

നിശബ്ദതയുടെ താഴ്‌വരയെന്നറിയപ്പെടുന്ന അരാകുവാലി ആന്ധ്രയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. വര്‍ഷത്തില്‍ എല്ലായ്‌പ്പോഴുമുള്ള പ്രസന്നമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയുമാണ് ഇവിടം സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറ്റുന്നത്.

PC:Arkadeepmeta

യേര്‍ക്കാട്

യേര്‍ക്കാട്

പാവങ്ങളുടെ ഊട്ടി എന്ന പേരില്‍ അറിയപ്പെടുന്ന യേര്‍ക്കാട് തമിഴ്‌നാട്ടിലെ അതിമനോഹരമായ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ്. തടാകങ്ങളും വെള്ളച്ചാട്ടങ്ങളും പാര്‍ക്കുകളും കൊണ്ട് മനോഹരമായ ഇവിടെ കൊളോണിയല്‍ കാലത്തെ ധാരാളം കെട്ടിടങ്ങളും കാണാന്‍ സാധിക്കും. ഒരിക്കലും 30 ഡിഗ്രിയില്‍ കൂടാത്ത ചൂടും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Riju K

അനന്തഗിരി ഹില്‍സ്

അനന്തഗിരി ഹില്‍സ്

ആന്ധ്രാപ്രദേശിലെ മനോഹര സ്ഥലങ്ങളിലൊന്നായ അനന്തഗിരി ഹില്‍സ് കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. മലിനീകരണം ഒട്ടുമെത്താത്ത അപൂര്‍വ്വം ചില ഹില്‍സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണിത്.

PC:Sandip Bhattacharya

കോട്ടാഗിരി

കോട്ടാഗിരി

അലഞ്ഞുതിരിയാന്‍ ഇഷ്ടപ്പെടുന്ന നവദമ്പതികള്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ് കോട്ടാഗിരി. നീലഹിരിയിലെ ഏറ്റവും പഴയ കുന്നുകളിലൊന്നായ ഇവിടെ എല്ലായ്‌പ്പോഴും ഹണിമൂണിനെത്തുന്നവരെ കാണാന്‍ സാധിക്കും.

PC:Google

കുദ്രേമുഖ്

കുദ്രേമുഖ്

കുതിരയുടെ മുഖം എന്നര്‍ത്ഥമുള്ള കുദ്രേമുഖ് കര്‍ണ്ണാടകയിലെ ഉയരം കൂടിയ മലനിരകളിലൊന്നാണ്. ട്രക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയകേന്ദ്രമായ ഇവിടം കര്‍ണ്ണാചകയിലെ ചിക്കമംഗളുരുവിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Kousik Nandy

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

വിവാഹിതരായ ശേഷം നടത്തുന്ന യാത്രകള്‍ക്ക് പറ്റിയ സ്ഥലമാണ് ബെംഗളുരുവിന് സമീപമുള്ള നന്ദി ഹില്‍സ്. കാണാനുള്ള കാഴ്ചകളേക്കാളധികം നടന്നു കയറേണ്ട വഴികളാണ് ഇവിടുത്തെ പ്രത്യേകത. സൂര്യാസ്തമയവും സൂര്യോദയവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Youtube

പഞ്ച്ഗനി

പഞ്ച്ഗനി

മഹാരാഷ്ട്രയുടെ മെക്ക എന്നറിയപ്പെടുന്ന പഞ്ച്ഗനി വിസ്മയിപ്പിക്കുന്ന ഒരിടമാണ്. ആഡംബരം തോന്നുന്ന ഗ്രാമങ്ങളും ഗ്രാമീണ കാഴ്ചകളും മാത്രമല്ല ഒറ്റപ്പെട്ട സ്ഥലങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Akhilesh Dasgupta

പൊന്‍മുടി

പൊന്‍മുടി

കേരളത്തിലെ ഗോള്‍ഡന്‍ പീക്ക് എന്നറിയപ്പെടുന്ന ഇവിടം തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. തേയിലത്തോട്ടങ്ങളും ഹെയര്‍പിന്‍ പാതകളും കാട്ടുചോലകളും മലകളും ഒക്കെ നിറഞ്ഞതാണ് ഇവിടം.

PC: Youtube

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more