Search
  • Follow NativePlanet
Share
» »തലതൊട്ടപ്പന്മാരില്ലാത്ത കോയമ്പത്തൂർ...

തലതൊട്ടപ്പന്മാരില്ലാത്ത കോയമ്പത്തൂർ...

തലതൊട്ടപ്പന്മാർ ആരുമില്ലാതെ സ്വന്തമായി വഴിവെട്ടി മുന്നേറുന്ന കോയമ്പത്തൂർ എന്ന നാടിനെക്കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

പിടിച്ചു നിർത്തുവാനാത്തത്രയും വേഗത്തിൽ വളരുന്ന നഗരം... തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന കോയമ്പത്തൂരിനെ ഏറ്റവും എളുപ്പത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അതിവേഗത്തിൽ വളരുമ്പോളും തമിഴ് സംസ്കാരത്തിന്റെ ഇനിയും മാറിയിട്ടില്ലാത്ത ഒരു മുഖം ഈ നാടിനുണ്ട്. തലതൊട്ടപ്പന്മാർ ആരുമില്ലാതെ സ്വന്തമായി വഴിവെട്ടി മുന്നേറുന്ന കോയമ്പത്തൂർ എന്ന നാടിനെക്കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

കോയമ്പത്തൂർ

കോയമ്പത്തൂർ

തമിഴ്നാട്ടിലെ വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് കോയമ്പത്തൂർ. ചേരന്മാരും ചോളന്മാരും പാണ്ഡന്യന്മാരുമുള്‍പ്പെടെയുള്ള രാജവംശങ്ങള്‍ കോയമ്പത്തൂര്‍ ഭരിച്ചിട്ടുണ്ട്. ഒരുകാലത്ത് വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. നായക രാജവംശത്തിലെ രാജാവായിരുന്ന കോയന്റെ പേരില്‍ നിന്നാണ് കോയമ്പത്തൂര്‍ എന്ന സ്ഥലനാമമുണ്ടായതെന്നാണ് കരുതുന്നത്. അങ്ങനെയല്ല, മൗര്യന്മാർ ഇവിടം അക്രമിച്ച കാലത്ത് വടക്കു നിന്നും കുടിയേറിയ കോശർ എന്ന ജനവിഭാഗം താമസമാക്കിയ ഇടം എന്ന അർഥത്തിൽ കോശൻപൂത്തൂർ വന്നുവെന്നും അത് വികസിച്ച് കോയമ്പത്തൂർ ആയി എന്നുമൊരു വാദമുണ്ട്.

PC:Fwdzpradeep

സൗത്ത് ഇന്ത്യയുടെ മാഞ്ചസ്റ്റർ

സൗത്ത് ഇന്ത്യയുടെ മാഞ്ചസ്റ്റർ

തുണി വ്യവസായ കേന്ദ്രം എന്ന നിലയിലാണ് കോയമ്പത്തൂർ പ്രശസ്തമായിരിക്കുന്നത്. ഇവിടെ നഗരത്തിലും പരിസരങ്ങളിലുമായി ചെറുതും വലുതുമടക്കം 25000 ഓളം തുണിവ്യവസായ കേന്ദ്രങ്ങളാണുള്ളത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോട്ടണ്‍ റിസര്‍ച്ച്, സൗത്ത് ഇന്ത്യ ടെക്‌സ്‌റ്റൈല്‍സ് റിസര്‍ച്ച് അസോസിയേഷന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്‌സ്‌റൈല്‍ മാനേജ്‌മെന്റ് തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തക്കുന്നത് കോയമ്പത്തൂരിലാണ്. ടെക്‌സ്റ്റൈലുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നും വിദ്യാര്‍ഥികള്‍ ഇവിടെ എത്താറുണ്ട്.

മെട്രോ അല്ലെങ്കിലെന്താ

മെട്രോ അല്ലെങ്കിലെന്താ

മെട്രോ നഗരമല്ലെങ്കിൽ കൂടിയും വികസനത്തിന്റെ കാര്യത്തിൽ ഒരു മുടക്കവുമില്ലാത്ത നാടാണിത്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച നോൺ മെട്രോ സിറ്റിയെന്നാണ് കോയമ്പത്തൂർ അറിയപ്പെടുന്നത്.

23 ശതമാനം മലയാളികൾ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കുടിയേറി പാർക്കുന്ന ഒരു നാടാണ് കോയമ്പത്തൂർ. ഇവിടെ ആകെയുള്ള ജനസംഖ്യയുടെ 23 ശതമാനം മലയാളികളാണത്ര. അതിൽ 18 ശതമാനത്തോളം പാലക്കാട് നിന്നുള്ളവരാണെന്നാണ് മറ്റൊരു കാര്യം. ഇത് കൂടാടെ കന്നഡക്കാർ, തെലുഗർ, ഗുജറാത്തികൾ, വടക്കേ ഇന്ത്യക്കാർ വരെ ഇവിടെയുണ്ട്.

ഹാർഡ്വെയർ കേന്ദ്രം

ഹാർഡ്വെയർ കേന്ദ്രം

സോഫ്റ്റ് വെയറിന്റെ പേരില്‍ ചെന്നൈ അറിയപ്പെടുമ്പോൾ കോയമ്പത്തൂർ പ്രശസ്തമായിരിക്കുന്നത് ഹാർഡ് വെയറിന്റെ പേരിലാണ്. ഹാർഡ് വെയർ കാപ്പിറ്റൽ എന്നാണ് ടെക്ക് ലോകത്ത് കോയമ്പത്തൂരിന്റെ പേര് തന്നെ. ചെറിയ ചൈന എന്നും ഇവിടം അറിയപ്പെടുന്നു.

വിദ്യാഭ്യാസ തലസ്ഥാനം

വിദ്യാഭ്യാസ തലസ്ഥാനം

നമ്മുടെ നാട്ടിൽ നിന്നു മാത്രം കോയമ്പത്തൂരിന് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവരെ മാത്രം നോക്കിയാൽ അറിയാം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കോയമ്പത്തൂരിന്റെ പേര്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോട്ടണ്‍ റിസര്‍ച്ച്, സൗത്ത് ഇന്ത്യ ടെക്‌സ്‌റ്റൈല്‍സ് റിസര്‍ച്ച് അസോസിയേഷന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്‌സ്‌റൈല്‍ മാനേജ്‌മെന്റ് , എണ്ണിത്തീർക്കാവുന്നതിലുമധികം എൻജിനീയറിംഗ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ തുടങ്ങി ഒരുപാട് സ്ഥാപനങ്ങൾ ഇവിടെ കാണാം. പിഎസ്ജി, അമൃത വിശ്വ വിദ്യാപീഠം, സിഐടി, കാരുണ്യ യൂണിവേഴ്സിറ്റി, ജിആർഡി കോളേജ് ഓപ് ആർട്സ്, തുടങ്ങിയവ പേരുകേട്ട ചിലത് മാത്രമാണ്.

മലനിരകളാൽ ചുറ്റപ്പെട്ട കോയമ്പത്തൂർ

ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് ചെന്നെത്തുവാൻ കഴിയുന്ന ഹിൽ സ്റ്റേഷനുകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഊട്ടി, വാൽപ്പാറ, മൂന്നാർ, നെല്ലിയാമ്പതി തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.

ലോകത്തിലെ ഏറ്റവും രുചിയേറിയ വെള്ളമൊഴുകുന്ന സിരുവാണി

ലോകത്തിലെ ഏറ്റവും രുചിയേറിയ വെള്ളമൊഴുകുന്ന സിരുവാണി

തമിഴ്നാട്ടിലെ മറ്റു നഗരങ്ങളെപ്പോലെ കുടിവെള്ളത്തിന്റെ കാര്യത്തിൽകോയമ്പത്തൂർ മുന്നിലാണ്. വെള്ളച്ചാട്ടങ്ങളും നദികളും ഒക്കെയായി ഇവിടം സമ്പന്നമാണ്. കോയമ്പത്തൂരുകാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് സിരുവാണി . ലോകത്തിലെ തന്നെ ഏറ്റവും മാധുര്യമേറിയ വെള്ളം ഒഴുകുന്ന വെള്ളച്ചാട്ടമാണത്രെ ഇത്. കോയമ്പത്തൂരിൽ നിന്നും 22 കിലോമീറ്റർ അകലെയാണിതുള്ളത്.
PC:VasuVR
https://commons.wikimedia.org/wiki/Category:Siruvani_Falls#/media/File:Siruvani_Falls_lower_cascades.jpg

ഇന്ത്യയിലെ സുരക്ഷിതമായ സ്ഥാനം

ഇന്ത്യയിലെ സുരക്ഷിതമായ സ്ഥാനം

സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിലെ ആദ്യ സ്ഥാനങ്ങളിൽ കോയമ്പത്തൂരിനെ കാണാം. വെള്ളപ്പൊക്കം, ഭൂമികുലുക്കം, ഭൂകമ്പം തുടങ്ങിയവയൊന്നും ഈ നാടിനെ ബാധിക്കില്ല. സ്ത്രീ സുരക്ഷയുടെ കാര്യത്തിലും കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്കിന്റെ കാര്യത്തിലും കോയമ്പത്തൂർ മുന്നിലാണ്. ഈ അടുത്ത കാലത്തു നടത്തിയ ഒരു സർവ്വേ അനുസരിച്ച് 60.4 ശതമാനമാണ് ഇവിടുത്തെ സേഫ്ടി ഇൻഡെക്സ്.

സ്റ്റാർട് അപ് നഗരം

സ്റ്റാർട് അപ് നഗരം

പുതിയ ബിസിനസുകാരെയും മറ്റും പ്രോത്സാഹിപ്പിക്കുന്നതിൽ കോയമ്പത്തൂരിനോളം മികച്ച മറ്റൊരു നാടില്ല. സ്റ്റാർട്ടപ്പുകൾ പ്ലാൻ ചെയ്യുവാനും തുടങ്ങുവാനും പറ്റിയ ഇടമാണിത്. വളരെ ചെറിയ മുതൽ മുടക്കൽ ഇവിടെ ഇത്തരം കാര്യങ്ങൾ തുടങ്ങുവാനും സാധിക്കും.

മലയാളികളുടെ നൊസ്റ്റാൾജിയ ഉറങ്ങുന്ന കോയമ്പത്തൂരിലൂടെ!! മലയാളികളുടെ നൊസ്റ്റാൾജിയ ഉറങ്ങുന്ന കോയമ്പത്തൂരിലൂടെ!!

ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായിലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി

ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ! ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X