ശബരിമല
മകരസംക്രാന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരളീയർക്ക് ഏറ്റവും പരിചിതമായ ഇടമാണ് ശബരിമല. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. മകരം ഒന്നിനാണ് ഇത് നടക്കുക. മകര ജ്യോതിയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഘോഷം. ധർമ്മശാസ്താക്ഷേത്രത്തിൻറെ അവിടെയുള്ള പൊന്നമ്പലമേടിന്റെ മുകളിലുള്ള വനക്ഷേത്രത്തിൽ അന്നോ ദിവസം പ്രത്യേക പൂജകളും ദീപാരാധനയും നടക്കും. ഇതിനെ മകരജ്യോതി എന്നാണ് പറയുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. ഇതു കാണുവാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുക.
പൊങ്കൽ
മകരവിളക്കു കഴിഞ്ഞാൽ പിന്നെ ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ആഘോഷം പൊങ്കലാണ്. തമിഴ്നാടുകാരാണ് ഉത്തരായന കാലത്തിന്റെ ആരംഭം പൊങ്കലായി ആചരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷം ഈ കാലയളവിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ നടത്താറുണ്ട്. നാലു ദിവസമാണ് ഇവിടെ സാധാരണയായി ആഘോഷങ്ങൾ നടക്കുക.
PC:Bill Bourne
വിളവെടുപ്പുത്സവം
തമിഴ്നാട്ടിൽ വിളവെടുപ്പുത്സവമായാണ് പൊങ്കലിനെ കാണുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തൈപ്പൊങ്കിൽ മകരസംക്രാന്തി ദിവസമാണ് തുടങ്ങുക. കാലത്തെ വിളവ് നല്ല രീതിയിൽ നല്കിയ സൂര്യ ഭഗവാന്‍ നല്കി നല്ല കാലാവസ്ഥയ്ക്ക് നന്ദി പറയുന്ന ചടങ്ങുകൂടിയാണിത്.
PC:Michael Clark
മാഘ് ബിഗു
കേരളീയരുടെ വിഷുവിന് സമാനമായ ആഘോഷമാണ് ആസാംകാർക്ക് ബിഗു ആഘോഷങ്ങൾ. വിളവെടുപ്പുത്സവമാണ് ബിഗു ആഘോഷമായി അറിയപ്പെടുന്നത്. മകരസംക്രാന്തി നാളിലാണ് ഇവിടുത്തെ ആ വിളവെടുപ്പുത്സവം നടക്കുക. ആസാമിലെ പുരാതനമായ കളികളൊക്കെ വീണ്ടും വെളിച്ചം കാണുന്ന സമയം കൂടിയാണിത്. കാളപ്പോര് ഉൾപ്പെടെയുള്ള കളിലകൾ ഈ സമയത്താണ് ഇവിടെ കാണാൻ സാധിക്കുക.
PC:Diganta Talukdar
ഉത്തരായനം
മകരംസക്രാന്തിയെ ഗുജറാത്തുകാരും മറ്റ് വടക്കെ ഇന്ത്യക്കാരും ആചരിക്കുന്നത് ഉത്തരായനം എന്ന പേരിലാണ്. ഗുജറാത്തിലെ വർഷത്തിലെ ഏറ്റവും വലിയ ആഘോഷം കൂടിയാണിത്. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നതിനാൽ ഉത്സവത്തിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുണ്ടായിരിക്കുക. അന്താരാഷ്ട്ര തലത്തിലുള്ള പട്ടംപറത്തലുമത്സരങ്ങളും ഈ സമയത്ത് ഇവിടെ നടക്കും. അതുകൂടാതെ പ്രാദേശിക തലത്തിലുള്ള മത്സരങ്ങളും ഭക്ഷണ മേളകളും ഒക്കെ ഇവിടെ നടക്കാറുണ്ട്.
അന്താരാഷ്ട്ര പട്ടംപറത്തൽ മത്സരം
അഹമ്മദാബാദിലെ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരമാണ് ഉത്തരായന കാലത്തിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്ന്. തുടർച്ചായായ 28-ാം വര്‍ഷമാണ് ഇത് ഇനിടെ നടക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങള്‍ എത്തിച്ചേരുന്ന ഈ ആഘോഷം ലോകം മുഴുവൻ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന കാര്യങ്ങളിലൊന്നാണ്.
ഉറങ്ങുന്ന ദൈവങ്ങളെ ഉണർത്തുക എന്ന ഒരു വിശ്വാസത്തിൽ നിന്നുമാണ് ഇവിടെ പട്ടം പറപ്പിക്കുന്ന പതിവ് ആരംഭിച്ചത്. എല്ലാ വര്‍ഷവും ജനുവരി 7 മുതല്‍ 15 വരെയാണ് ഇവിടെ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുക. ജനുവരി 14-നാണ് ഏറ്റവും വലിയ ആഘോഷം നടക്കുക.
ജെല്ലിക്കെട്ട്
തമിഴ്നാട്ടിൽ പൊങ്കലുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഒന്നാണ് ജെല്ലിക്കെട്ട്. പരമ്പരാഗതമായി തമിഴ്നാടുകാർ നടത്തുന്ന ആഘോഷങ്ങളിലൊന്നാണിത്. പൊങ്കലിലെ മാട്ടുപൊങ്കൽ നാളിലാണ് ഇത് നടക്കുക. മധുരയ്ക്ക് സമീപത്തെ അലങാനല്ലൂർ എന്ന സ്ഥലമാണ് ജല്ലിക്കെട്ടിന് ഏറ്റവും പേരുകേട്ടിരിക്കുന്ന സ്ഥലം. മതിപിടിച്ചു വരുന്ന കാളകളെ കൊമ്പിൽ പിടിച്ച് കീഴടക്കുന്ന അതിസാഹസികമായ വിനോദമാണിത്. ഉതിൽ പങ്കെടുക്കുന്നവർക്ക് ജീവൻ നഷ്ടമായിട്ടുള്ള അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
PC:Iamkarna'
കുംഭമേള
മകരസംക്രാന്തിയുടെ ഭാഗമല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ആ സമയത്ത് നടക്കാറുള്ള പ്രധാന മതപരിപാടികളിൽ ഒന്നാണ് കുംഭമേള. ഈവർഷം ജനുവരി 15 നാണ് പ്രയാഗിൽ കുംഭമേള നടക്കുക. 12 വർഷത്തിലൊരിക്കൽ ഇടവേളകളിൽ നാലു സ്ഥലങ്ങളിലായി നടക്കുന്ന തീർഥാടക സംഗമമാണ് കുംഭമേള എന്ന പേരിൽ അറിയപ്പെടുന്നത്. 2018 ജനുവരി 15 മുതൽ മാർച്ച് 4 വരെ വരെ 48 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് പ്രയാഗ് രാജ് കുംഭമേള അഥവാ അലഹബാദ് കുംഭമേളയിലുള്ളത്. മകരസംക്രാന്തി ദിനത്തിലാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം നടക്കുക.
ഗംഗേശ്വർ മേള
ഉത്തരായന കാലത്തിൽ അഥവാ മകര സംക്രാന്തിയിൽ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമാണ് ഗംഗേശ്വർ മേള. ഗംഗാ തടത്തിലെ സാഗർ ദ്വീപിൽ നടക്കുന്ന ഈ ആഘോഷം ജനുവരി 14നാണ് നടക്കുക. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ തീർഥാടന സ്ഥാനങ്ങളിൽ ഒന്നുകൂടിയായ ഇവിടെ ആയിരക്കണക്കിന് വിശ്വാസികളാണ് ഈ സമയത്ത് ഇവിടെ എത്തുക. പൗഷ് പൗർണ്ണമി നാളിലാണ് ഇവിടുത്തെ വലിയ ആഘോഷം.
PC:Vishakhalakkundi
മോഹ് ജുഗ്
നേരത്തെ പറഞ്ഞതുപോലെ ആസാമിൽ വിളവെടുപ്പു ഉത്സവത്തിന്റെ സമയത്ത് മാത്രം നടക്കുന്ന ആഗോഷമാണ് ഇവിടുത്തെ ജെല്ലിക്കെട്ടായ മോഹ് ജുഗ്. ഇവിടുത്തെ മോറിഗാവോൺ ജില്ലയിലെ അഹാത്ഗുരി എന്ന സ്ഥലത്താണ് പ്രധാനമായും ഇത് നടക്കുക, അഹാത്ഗുരി തന്നെയാണ് ആസമീസ് ജെല്ലിക്കെട്ട് കാണാൻ ഏറ്റവും യോജിച്ച സ്ഥലവും.
PC:Diganta Talukdar
മാഘി
പഞ്ചാബുകാർ മാഘി എന്ന പേരിലാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. കരിമ്പു ജ്യൂസും മധുര പലഹാരങ്ങളും കിച്ചടിയുമാണ് ഈ ദിവസങ്ങളിൽ ഇവർ ആഘോഷത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്നത്. ഇവിടെ എല്ലാവരും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നുകൂടിയാണിത്.
PC: Wikipedia