» »വില പേശാൻ അറിയുന്നവർ‌ക്ക് ബാംഗ്ലൂരിലെ 5 ഷോപ്പിംഗ് സ്ട്രീറ്റുകൾ

വില പേശാൻ അറിയുന്നവർ‌ക്ക് ബാംഗ്ലൂരിലെ 5 ഷോപ്പിംഗ് സ്ട്രീറ്റുകൾ

Written By:

എല്ലാ സാധനങ്ങ‌‌ളും വലിയ വിലകൊടുത്ത് വാങ്ങേണ്ടി വരും എന്നതാണ് നഗര ജീ‌വിതത്തിന്റെ ഏറ്റവും വലിയ പ്രശ്നം. മാളുകളിലും വ്യാപാര ശൃംഖലകളിലും ഡിസ്കൗണ്ട് പെരുമകണ്ട് എത്തിച്ചേരുന്നവർക്ക് വിലയുടെ കാര്യത്തിൽ വലിയ സംതൃ‌പ്തിയൊന്നും കി‌ട്ടാൻ വഴിയില്ല. അതുകൊണ്ട് തന്നെ കുറഞ്ഞ ‌ചെലവിൽ ഷോപ്പിംഗ് നടത്താൻ കഴിയുന്ന സ്ഥലങ്ങൾ ആളുകൾ അന്വേക്ഷിച്ചുകൊണ്ടിരിക്കും.

വിലപേശാനും നല്ലത് സാധനങ്ങൾ തെരഞ്ഞെടുത്ത് വാങ്ങാനും അറിയാ‌വുന്ന ആർ‌ക്കും നിങ്ങൾ വാങ്ങാൻ ആഗ്രഹി‌ക്കുന്ന എന്തും വിലകുറച്ച് വാങ്ങാൻ കഴിയുന്ന ഷോപ്പിംഗ് സ്ട്രീറ്റുകൾ ബാംഗ്ലൂ‌രിലു‌ണ്ട്. 500 ‌രൂപ‌യ്ക്ക് ലൂയി ഫിലിപ്പിന്റെ ഷർട്ട് കിട്ടുമോയെന്ന് ചോദിക്കുന്നവരെയൊക്കെ പറഞ്ഞ് വിടാൻ പറ്റിയ ബാംഗ്ലൂരിലെ 5 സ്ഥലങ്ങൾ പരിചയപ്പെടാം.

01. ചിക്‌‌പേട്ടേ

01. ചിക്‌‌പേട്ടേ

ചിക്‌പേ‌ട്ടയിൽ സാരി മാത്രമേ കിട്ടുകയു‌ള്ളൂ എന്ന തെറ്റായ ഒരു ധാരണ ആളുകൾ‌ക്കുണ്ട്. എന്നാ‌ൽ എല്ലാ സാധനങ്ങ‌ളും ഹോൾസെയിൽ ആയും റീട്ടേയിൽ ആയും വാ‌ങ്ങാൻ പറ്റിയ സ്ഥലമാണ് ബാംഗ്ലൂരിലെ ചിക്‌പേട്ടെ. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ, അലങ്കാ‌ര വസ്തുക്കൾ തുടങ്ങി പൂജാ വസ്തുക്കൾ വരെ ഇവിടെ ലഭിക്കും
Photo Courtesy: Ilias Bartolini

02 ബ്രിഗേഡ് റോഡ്

02 ബ്രിഗേഡ് റോഡ്

ബ്രാൻഡുകളിൽ വിശ്വസിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് എം ജി റോഡിന് സമീപത്തുള്ള ബ്രിഗേഡ് റോഡ്. ബ്രാൻഡ് ഷോ‌പ്പുകൾ മാത്രമേ ഇവിടെയുള്ളു എന്ന് വിചാരിച്ച് ബ്രിഗേഡ് റോഡിൽ പോകാതിരിക്കരുത്. നിങ്ങൾക്ക് വിലപേശി വാങ്ങാൻ കഴിയുന്ന ചെറിയ ഷോപ്പുകൾ നി‌രവ‌ധിയുണ്ട് ഇവിടെ.

Photo Courtesy: Charles Haynes

03. മാറത്തഹള്ളി

03. മാറത്തഹള്ളി

ബാംഗ്ലൂരിലെ മാറത്തഹള്ളിയാണ് ഷോപ്പിംഗ് പ്രിയരുടെ മ‌റ്റൊരു ഇഷ്ട സ്ഥലം. നിരവധി തരത്തിലുള്ള തുണിത്തരങ്ങ‌ളും ഷൂസ്, ബാഗുകൾ, ജാക്കറ്റുകൾ എന്നിവ വിലപേശി ‌വാങ്ങാൻ കഴിയുന്ന ഷോപ്പുകൾ ഇവിടെയു‌ണ്ട്.
Photo Courtesy: Ashwin Kumar

04. ജയനഗർ ഫോർത്ത് ബ്ലോക്ക്

04. ജയനഗർ ഫോർത്ത് ബ്ലോക്ക്

ജയനഗർ ഫോർത്ത് ബ്ലോക്കിലെ ബി ഡി എ കോംപ്ലക്സ് ആണ് ഷോപ്പിംഗ് പ്രിയരുടെ മ‌റ്റൊരു പറുദീസ. നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം ഇവിടെ ലഭിക്കും. ആഭരണങ്ങൾ, വിധതരത്തിലുള്ള വസ്ത്രങ്ങൾ, ബാഗുകൾ, അലങ്കാര വസ്തുക്കൾ എന്നിവ ഇവിടെ ലഭിക്കും.

Photo Courtesy: screaming monkey

05. കൊമേഴ്സ്യൽ സ്ട്രീറ്റ്

05. കൊമേഴ്സ്യൽ സ്ട്രീറ്റ്

ഷോപ്പിംഗിന്റെ പറുദീസയാണ് കമേഴ്‌സ്യല്‍ സ്ട്രീറ്റ്. ചുരുങ്ങിയ ചെലവിലുള്ള ഷോപ്പിംഗ് ഉദ്ദേശിയ്ക്കുന്നവര്‍ക്കും ബ്രാന്റഡ് ഷോപ്പിംഗ് വേണ്ടവര്‍ക്കും ഇവിടെ സൗകര്യമുണ്ട്. നീണ്ട തെരുവുകളില്‍നിന്നും വിവിധതരം വസ്തുക്കള്‍ കാണാനും വാങ്ങാനും കഴിയും. വസ്ത്രങ്ങളും ചെരുപ്പുകളും, തുകല്‍ ഉല്‍പ്പന്നങ്ങളും എന്നുവേണ്ട അങ്ങനെ എന്തും കമേഴ്‌സ്യല്‍ സ്ട്രീറ്റില്‍ കിട്ടും.
Photo Courtesy: John Johnston

വില പേശി വാങ്ങാം

വില പേശി വാങ്ങാം

കോലാപ്പൂരി ചെരുപ്പുകള്‍ മാത്രം കിട്ടുന്ന കടകളും, ട്രെന്‍ഡി ബാഗുകളും അലങ്കാരവസ്തുക്കളുമെല്ലാം കിട്ടുന്ന കടകളും ഈ തെരുവിലുണ്ട്. വിലപേശാമെന്ന സൗകര്യവുമുണ്ടിവിടെ. കാലത്ത് പത്തു മണിയോടെ ഇവിടെ കടകളെല്ലാം തുറക്കും, അവധി ദിവസങ്ങളിലില്‍ തെരുവുകളില്‍ ആളുകളെ തട്ടിവീഴാതെ നോക്കണമെന്നുമാത്രം.
Photo Courtesy: Ananth BS

സുന്ദരം

സുന്ദരം

സ്വന്തം വാഹനത്തിലാണ് കറക്കമെങ്കില്‍ സ്ട്രീറ്റിന് പുറത്ത് പാര്‍ക്കിങ് സൗകര്യമുണ്ട്. ചെറു റോഡുകളായതിനാല്‍ വാഹനവും കൊണ്ട് അകത്തുപോകാന്‍ കഴിയില്ല. ഒരു ദിവസം മുഴുവന്‍ നടന്നാലും പിന്നെയും തെരുവുകള്‍ ബാക്കിയാവും അത്രയേറെ വിസ്തൃതിയുണ്ട് ഈ ഷോപ്പങ് സ്ട്രീറ്റിന്. ഒരുവട്ടം കൂടി വന്നുകളയാം എന്നു മനസ്സില്‍ ഉറപ്പിയ്ക്കാതെ ആര്‍ക്കുമിവിടുന്ന് തിരിച്ചുപോകാന്‍ കഴിയില്ല
Photo Courtesy: Chase Venters

Please Wait while comments are loading...