» »ഏപ്രില്‍ ചൂടില്‍ നിന്നും ഓടി രക്ഷപെടാന്‍...!

ഏപ്രില്‍ ചൂടില്‍ നിന്നും ഓടി രക്ഷപെടാന്‍...!

Written By: Elizabath Joseph

ഓരോ ദിവസവും ഉയര്‍ന്നു വരുന്ന ചൂട് തണുപ്പിന്റെ പ്രതാപകാലം ഇനിയും വളരെ അകലെയാണ് എന്ന ഒരോര്‍മ്മപ്പെടുത്തലാണ്. കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ അവിടുന്ന ഓടി രക്ഷപെടാന്‍ തോന്നാത്തവരായി ആരും കാണില്ല.
എന്നാല്‍ കത്തിപ്പൊള്ളുന്ന ഏപ്രിലിലും കുളിരു സൂക്ഷിക്കുന്ന ചില ഇടങ്ങളുണ്ട് നമ്മുടെ രാജ്യത്ത്.
ഏപ്രിലിലെ ചൂടില്‍ നിന്നും രക്ഷപെടാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം.

ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്

ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം എന്ന ബഹുമതിയുള്ള ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക് ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. പൊതുവെ തണുപ്പു നിറഞ്ഞ കാലാവസ്ഥയുള്ള ഇവിടെ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. 1936ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് ജിം കോര്‍ബെറ്റിന്‍രെ സ്മരണാര്‍ഥം ഈ പേര് നല്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതമായ ഇവിടം കടുവകളുടെ സംരക്ഷണം എന്ന ലക്ഷ്യത്ത െമുന്‍നിര്‍ത്തി സ്ഥാപിതമായതാണ്. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍, പൗരി എന്നീ ജില്ലകളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

PC:Sayanti Sikder

ഋഷികേശ്

ഋഷികേശ്

യോഗയുടെ തലസ്ഥാനം എന്നു സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഋഷികേശ് ഏറ്റവും അധികം വിദേശികള്‍ എത്തുന്ന സ്ഥലം കൂടിയാണ്. ഹൈന്ജവ വിശ്വാസമനുസരിച്ച് പുണ്യനഗരങ്ങളിലൊന്നായ ഇവിടം ഹിമാലയത്തിലേക്കുള്ള കവാടം കൂടിയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇരട്ട പൈതൃക നഗരങ്ങളില്‍ ഹരിദ്വാറിനോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്ഥലം കൂടിയാണ് ഋികേശ്.
എല്ലായ്‌പ്പോഴും തണുപ്പു നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ഗംഗാനദിയും ആശ്രമങ്ങളും സന്യാസികളും ഒക്കെ സംഗമിക്കുന്ന ഒരു സ്ഥാനമാണ്. റിവര്‍ റാഫ്ടിങ്, കയാക്കിങ്, ട്രക്കിങ്, ക്യാംപിങ് തുടങ്ങിയ ആക്ടിവിറ്റികളാണ് ഇവിടെ എത്തുന്നവരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

PC:Amit.pratap1988

 കാശ്മീര്‍

കാശ്മീര്‍

നിറഞ്ഞ പച്ചപ്പും അതിന്റെ ഇടയിലെ മഞ്ഞുവീഴ്ചകളും അതിമനോഹരങ്ങളായ ഗ്രാമങ്ങളും ഒക്കെ ചേരുന്ന കാശ്മീര്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാണല്ലോ.. എല്ലായ്‌പ്പോഴും, പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ചൂടില്‍ നിന്നും രക്ഷപെടുവാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ്. മഞ്ഞില്‍ പൊതിഞ്ഞ പ്രഭാതങ്ങളും മനോഹരമായ കാഴ്ചകളും രുചിയേറിയ ഭക്ഷണപദാര്‍ഥങ്ങളും ആയി ഒന്നുകൂടി വരാന്‍ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന ഇവിടം എന്നും സഞ്ചാരികളുടെ ലിസ്റ്റിലെ ഇടമാണ്.

PC:KennyOMG

നൈനിറ്റാള്‍

നൈനിറ്റാള്‍

തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹില്‍സ്‌റ്റേഷനുകളില്‍ ഒന്നാണ്. കുമയണ്‍ മലനിരകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിദത്തമായ ചൂട് നീരുറവകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണ്. തലിതാല്‍ എന്നും മല്ലിത്താല്‍ എന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്. വേനല്‍ത്താലത്തെ നമ്മുടെ നാട്ടിലെ ചൂടില്‍ നിന്നും രക്ഷപെടാന്‍ നൈനിറ്റാളിനോളം പറ്റിയ വേറൊരു സ്ഥലം ഇല്ല എന്നുതന്നെ പറയാം.

PC:Ekabhishek

ഊട്ടി

ഊട്ടി

കേരളീയര്‍ക്ക ഊട്ടിയോളം ഗൃഹാതുരത്വം ഉണര്‍ത്തുന്ന മറ്റൊരു സ്ഥലമില്ല. അത്രയധികമാണ് മലയാളികളും ഊട്ടിയും തമ്മിലുള്ള ബന്ധം. കൊളോണിയല്‍ ആധിപത്യത്തിന്റെ അടയാളങ്ങള്‍ ഇന്നും പേറുന്ന ഇവിടം തടാകങ്ങള്‍ കൊണ്ടും വെള്ളച്ചാട്ടങ്ങള്‍കൊണ്ടും ഒക്കെ എന്നും സഞ്ചാരികളെ ഇവിടേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.

PC:Wikipedia

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...