Search
  • Follow NativePlanet
Share
» »ദൈവത്തിന്റെ താഴ്വര കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ

ദൈവത്തിന്റെ താഴ്വര കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ

By Elizabath Joseph

മണാലി...സഞ്ചാരികൾക്കിടയിൽ ഏറ്റവും ഉയർന്നു കേട്ടിട്ടുള്ള പേര്...ഇന്ത്യയിലെ പ്രശസ്ത ഹിൽ സ്റ്റേഷൻ കൂടിയായ മണാലിയെ എന്താണ് സഞ്ചരികൾക്കിടയിൽ പ്രിയങ്കരമാക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന പർവ്വതങ്ങളുടെ മനോഹരങ്ങളായ അകലെക്കാഴ്ചകളും വായിൽ കപ്പലോടിക്കുവാൻ മാത്രം പോന്ന പഴത്തോട്ടങ്ങളും ട്രക്കിങ്ങ് പാതകളും പുരാതനമായ ക്ഷേത്രങ്ങളും കൊതിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും മാത്രമാണോ മണാലിയിലേക്ക് നമ്മളെ ആകർഷിക്കുന്നത്? നോക്കാം...

മണാലി സന്ദർശിക്കുവാൻ പറ്റിയ സമയം

മണാലി സന്ദർശിക്കുവാൻ പറ്റിയ സമയം

യാത്ര ചെയ്യുവാന്‌ ആഗ്രഹിക്കുന്നവർക്ക്എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ സാധിക്കുന്ന ഇടമാണ് മണാലി. എന്നാൽ കാലാവസ്ഥയുടെ കാര്യം കൂടി കണക്കിലെടുക്കുമ്പോൾ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.അപ്പോഴാണ് റോത്താങ് പാസിലേക്കുള്ള റോഡുകൾ അടച്ചിടുന്നത്
മണാലിയുടെ യഥാർഥ സൗന്ദര്യം കാണാൻ പറ്റിയ സമയം തണുപ്പു കാലം തന്നെയാണ്.

PC:Somild

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ ഇടമാണ് മണാലി. ഡെൽഹി, ഷിംല,ചണ്ഡിഗഡ്,അംബാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് എത്തിച്ചേരുവാൻ പൊതുവേ എളുപ്പമാണ്.
ഏറ്റവും അടുത്തുള്ള ബൂൻഡർ വിമാനത്താവളത്തിൽ നിന്നും 50 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

റോത്താങ് പാസ്

റോത്താങ് പാസ്

പ്രകൃതി സ്നേഹിയോ ഫോട്ടോഗ്രാഫറോ സാഹസികനോ ആരുമായിക്കോട്ടെ...നിങ്ങളെയെല്ലാം തൃപ്തിപ്പെടുത്തുവാൻ വേണ്ടതൊരുക്കിയിരിക്കുന്ന സ്ഥലമാണ് റോത്താങ്പാസ്. സമുദ്രനിരപ്പില്‍ നിന്നും 3978 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കുളു വാലിയെ ലാഹുൽ സ്പിതി വാലികളുമായി കൂട്ടിയോജിപ്പിക്കുന്ന പാതയാണ്യ
ഇതിന്റെ ഒരു വശത്ത് ഹിന്ദു സംസ്കാരവും മറുവശത്ത് ബുദ്ധസംസ്കാരവും ആണെന്നതാണ് മറ്റൊരു പ്രത്യേകത.
മേയ് മുതൽ നവംബർ വരെയാണ് ഈ പാത സഞ്ചാരത്തിനായി തുറന്നു കൊടുക്കുന്നത്.

PC:TheWanderer7562

സോളാങ് വാലി

സോളാങ് വാലി

സോളാങ് ഗ്രാമത്തിനും ബിയാസ് കുണ്ഡിനുമിടയിൽ സ്ഥിതി ചെയ്യുന്ന സോളാങ് വാലി മണാലിയിൽ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പാരാഗ്ലൈഡിങ്ങ്, സ്കേറ്റിങ്ങ്, പാരച്യൂട്ടിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കു പേരുകേട്ടിരിക്കുന്ന ഈ താഴ്വരയിലെ ഭീമാകാരങ്ങളായ പുൽമേടുകളാണ് പ്രധാന ആകർഷണം. മഞ്ഞുപൊഴിയുന്ന കാലങ്ങളിൽ ഇവിടെ സ്കീയിങ്ങിനും മറ്റും ഒരുപാട് ഏജൻസികൾ കോഴ്സുകൾ നടത്താറുണ്ട്.

PC:Amrita Biswas

ജോഗിനി വെള്ളച്ചാട്ടം

ജോഗിനി വെള്ളച്ചാട്ടം

പ്രകൃതിയിലലിഞ്ഞ് ഒരു ട്രക്കിങ്ങും അവസാനം വെള്ളച്ചാട്ടത്തിലൂടെയൊരു നടത്തവും ഒക്കെ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ. പക്ഷേ ഇവിടെ മണാലി വരെ വരേണ്ടി വരും നിങ്ങളുടെ ആഗ്രഹം സാധ്യമാക്കുവാൻ. ജോഗിനി വെള്ളച്ചാട്ടമാണ് ഇവിടെ സഞ്ചാരികൾക്കായി കാത്തിരിക്കുന്ന ഇടം. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉണർത്തുന്ന ഇവിടം വശിഷ്ഠ് ക്ഷേത്രത്തില്‍ നിന്നും മൂന്നു മണിക്കൂർ മാത്രം സഞ്ചരിച്ച് സാധിക്കുന്ന ഇടമാണ്.

കുളു

കുളു

മണാലിയോടൊപ്പം മാത്രം ചേർന്നിരിക്കുന്ന ഒരു പേരാണ് കുളു. ദേവതാരു മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാടുകളും ആകാശത്തെ തൊട്ടു നിൽക്കുന്ന പർവ്വതങ്ങളും ഗ്രാമത്തെ ചുറ്റിയൊഴുകുന്ന നദിയും ഒക്കെ ചേരുമ്പോൾ ചെറുതല്ലാതെ മനോഹരയാകുന്ന ഇടമാണ് കുളു താഴ്വര. ഹിമാചലിലെ ഏറ്റവും പ്രശസ്ത ഇടമായി കരുതപ്പെടുന്ന ഇവിടം റിവർ റാഫ്ടിങ്ങ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾക്ക് പറ്റിയ ഇടം കൂടിയാണ്.

PC:Rajarshi MITRA

വശിഷ്ഠ് വില്ലേജ്

വശിഷ്ഠ് വില്ലേജ്

രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വശിഷ്ഠ് വില്ലേജ് മണാലിയിലെ ഏറ്റവും ംമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ്. ഭൂമിക്കടിയിൽ നിന്നും വരുന്ന ചൂടുനീരുറവയും അതിൽ രോഗങ്ങൾ ഭേദമാക്കുവാനുള്ള ഔഷധങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് വിശ്വസിച്ചെത്തുന്ന ആളുകളുമാണ്. മണാലിയിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം സാഹസികമായ പല യാത്രകൾക്കും പേരുകേട്ട ഇടം കൂടിയാണ്.
രാമന്റെയും ലക്ഷ്മണന്റെയും ഗുരവായിരുന് വശിഷ്ഠനിൽ നിന്നുമാണ് ഗ്രാമത്തിന് ഈ പേരു ലഭിക്കുന്നത്. വശിഷ്ഠ് ക്ഷേത്രം എന്നു പേരായ ഒരു പ്രശസ്ത ക്ഷേത്രവും ഇവിടെയുണ്ട്.

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X