Search
  • Follow NativePlanet
Share
» »വിജയത്തിന്റെ നാട് ശവകുടീരങ്ങളുടെ നാടായ കഥ!

വിജയത്തിന്റെ നാട് ശവകുടീരങ്ങളുടെ നാടായ കഥ!

വിജയത്തിന്റെ നഗരം ശവകുടീരങ്ങളുടെ നാടായി മാറിയ കഥയാണ് ബീജാപ്പൂരിന്റേത്. ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും ശവക്കല്ലറകളും കൊണ്ട് ചരിത്രത്തിൽ ഇടം നേടിയ ബീജാപ്പൂരിന്റേത് വ്യത്യസ്തമായ കഥയാണ്. പത്ത്-പതിനൊന്ന് നൂറ്റാണ്ടുകളിൽ ചാലൂക്യ രാജാക്കൻമാർ നിർമ്മിച്ച ഈ നാട് പിന്നീട് ഇന്നു കാണുന്ന രീതിയിൽ ഉയരുന്നത് ആദിൽ ഷാ വംശത്തിന്റെ സമയത്താണ്. വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുമായി ഇന്നും നിലനിൽക്കുന്ന ഇവിടുത്തെ ഓരോ നിർമ്മിതിയിലും അതിന്റെ വ്യത്യസ്തത അറിയാം. ഇന്ന് കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ബീജാപ്പൂരിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം..

ഗോൽ ഗുംബാസ്

ഗോൽ ഗുംബാസ്

ബീജാപ്പൂരിൽ എത്തിയാൽ മറക്കാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഗോൽ ഗുംബാസ്. ബീജാപ്പൂർ സുൽത്താൻ ആയിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമാണ് ഗോൽ ഗുംബസ് എന്നറിയപ്പെടുന്നത്. 1656 ലാണ് ഇത് നിർമ്മിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിർമ്മിതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഇതിന്റെ മകുടം ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മകുടം കൂടിയാണ്. മകുടത്തിന് മാത്രം 51 മീറ്റർ ഉയരവും 18000 സ്ക്വയർ ഫീറ്റ് അടി ഭൂമിയാണ് ഇതിനു വേണ്ടി വന്നിരിക്കുന്നത്.

ഇവിടെ തന്നെയുള്ള വിസ്പറിങ്ങാ ഗാലറിയാണ് ഗോൽ ഗുംബാസിന്റെ മറ്റൊരു ആകർഷണം. എത്ര കുറഞ്ഞ ശബ്ദത്തിൽ പറഞ്ഞാലും അത് കേൾക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

PC:IM3847

ഇബ്രാഹിം റൗസ

ഇബ്രാഹിം റൗസ

താജ്മഹലിന്റെ നിർമ്മാണ രീതിയോയും ശൈലിയോടും കിടപിടിച്ചിരിക്കുന്ന ബീജാപ്പൂരിലെ നിർമ്മിതിയാണ് ഇബ്രാഹിം റൗസ. സുൽത്താൻ ഇബ്രാഹം ആദിൽ ഷാ രണ്ടാമന്റെയും അദ്ദേഹത്തിന്റെ റാണിയുടെയും ശവകുടീരമാണ് ഇത്. പേർഷ്യൻ മുസ്ലീം വാസ്തുവിദ്യയിൽ നിന്നും കടംകൊണ്ട മാതൃകകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഇത് ഒരൊറ്റ കല്ലിന്റെ പാളിയിലാണ് തീർത്തിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മിനാരങ്ങലും കവാടങ്ങളും കല്ലിലെ കൊത്തുപണികളും അലങ്കരിച്ച വാതിലുകളും ജനലുകളും പിന്നെ കവാടങ്ങളും ഒക്കെ ഇവിടെ കാണാം...

PC:albert

 മാലിക് ഈ മൈദാൻ

മാലിക് ഈ മൈദാൻ

മധ്യകാലഘട്ടത്തിലെ ഇന്നു ലോകത്തിൽ നിലനിൽക്കുന് ഏറ്റവും വലിയ പീരങ്കികളിൽ ഒന്നാണ് മാലിക് ഈ മൈദാൻ എന്നറിയപ്പെടുന്നത്. 55 ടൺ ഭാരവും 4 മീറ്റര്‍ നീളവുമാണ് ഇതിനുള്ളത്.സിംഹത്തിന്റെ വായിൽ അകപ്പെട്ട ആനയുടെ തലയാണ് ഇതിന്റെ പുറത്ത് വരച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് പറയുമ്പോൾ പീരങ്കി ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ തീ പകരുന്ന ആൾ തീ കൊടുത്തതിനു ശേഷം പെട്ടന്നു തന്നെ അടുത്തുള്ള കുളത്തിലേക്ക് ചാടുമത്തെ. ഇത് പൊട്ടുമ്പോളുണ്ടാകുന്ന ഭീകരമായ ഒച്ചയിൽ നിന്നും ചെവികളെ സംരക്ഷിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്.

PC: Flickr

ജാമി മസ്ജിദ്

ജാമി മസ്ജിദ്

ബീജാപ്പൂരിലെ ഏറ്റവും ആകർഷകമായ നിർമ്മിതികളിൽ ഒന്നാണ് ജാമി മസ്ജിദ്. ഇന്ത്യയിലെ ഇന്നു നിലനിൽക്കുന്ന മുസ്ലീം ദേവാലയങ്ങളിൽ വലുപ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് ഇവിടുത്തെ ജാമി മസ്ജിദാണ്. വിജയനഗര രാജാക്കൻമാർക്കു ശേഷം ഇവിടെ വന്ന ആദിൽ ഷാ ഒന്നാമനാണ് ഇത് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ചിത്രപ്പണികൾ കൊണ്ടും ചുവർ ചിത്രങ്ങൾ കൊണ്ടും മനോഹരമായ അലങ്കരിച്ചിരിക്കുന്ന ചുവരുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC:Mukul Banerjee

ഉപ്ലി ബുരുജ്

ഉപ്ലി ബുരുജ്

ഹൈഗർ ഖാൻ 16-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു നീരീക്ഷണ ഗോപുരമാണ് ഉപ്ലി ബുരുജ് എന്ന പേരിൽ അറിയപ്പെടുന്നത്,. ബീജാപ്പൂർ നഗരത്തിന്റെ മൊത്തതിലുള്ള ഒരു പനോരമിക് ദൃശ്യമാണ് ഇതിന്റെ മുകളിൽ നിന്നും കാണാൻ കഴിയുന്നത്. ഇത്രത്തോള മനോഹരമായ ഒരു കാഴ്ചയും ബീജാപ്പൂരിൽ മറ്റൊരിടത്തും കാണുവാൻ സാധിക്കില്ല. തറനിരപ്പിൽ നിന്നും 24 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പിരിഞ്ഞു കിടക്കുന്ന ഗോവണി വഴിയാണ് ഇതിന്റെ ഉള്ളിൽ കയറുവാൻ പറ്റുക.

PC:wikipedia

ഗഗൻ മഹൽ

ഗഗൻ മഹൽ

ഗഗൻ മഹൽ എന്നറിയപ്പെടുന് ആകാശക്കൊട്ടാരം ആദിൽ ഷാ ഒന്നാമൻ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്.വലിയ കമാനങ്ങളും ഗോപുരങ്ങളും ഇതിനേ്‍രെ കവാടമായി നിലനിൽക്കുന്ന രീതിയിലുള്ള നിർമ്മിതിയാണ് ഇതിനുള്ളത്. ഏറ്റവും താഴത്തെ നിലയിൽ ദർഹാറും സഭാ ഹാളും പിന്നെ മുകളിലെ മുറികൾ കുടുംബാംഗങ്ങളുടെ മുറികളുമായാണ് തിരിക്കപ്പെട്ടിട്ടുള്ളത്...

ധോളാവീരയുടെ തിരുശേഷിപ്പുകൾ തേടിയ യാത്ര

ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more