Search
  • Follow NativePlanet
Share
» »ചുളുവിൽ കാണാം കട്ടലോക്കലായ ഇന്ത്യൻ സ്വിറ്റ്സർലൻഡിലെ കാഴ്ചകൾ

ചുളുവിൽ കാണാം കട്ടലോക്കലായ ഇന്ത്യൻ സ്വിറ്റ്സർലൻഡിലെ കാഴ്ചകൾ

ചുളുവിൽ സ്വിറ്റ്സർലൻഡിലേക്ക് ഒരു യാത്ര കൊതിക്കാത്തവരായി ആരും കാണില്ല. അത്രയൊളുപ്പത്തിൽ പോകാൻ പറ്റില്ലെങ്കിലും ആഗ്രഹം അത്ര തീവ്രമാണെങ്കിൽ വേറൊരു വഴിയുണ്ട്. വളരെ കുറഞ്ഞ ചിലവിൽ നമ്മുടെ നാട്ടിലെ തന്നെ സ്വിറ്റ്സർലൻഡിലേക്ക് പോകാം. നീലമലനിരകളും കുന്നുകളും ഒക്കെയായി വടക്കു കിഴക്കൻ ഇന്ത്യയിൽ എത്തിച്ചേരുന്നവരെ സന്തോഷിപ്പിക്കുന്ന മണിപ്പൂർ എന്നും സഞ്ചാരികളുടെ സ്വർഗ്ഗമാണ്. ഇന്ത്യയുടെ ആഭരണം എന്ന് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച മണിപ്പൂരിൻറെ അർഥം തന്നെ അതാണ്. മണിപ്പൂരിലെത്തിയാൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ പരിചയപ്പെടാം...

ഇംഫാൽ

ഇംഫാൽ

മണിപ്പൂരിന്‍റെ തലസ്ഥാനമാണെങ്കിലും ആ വിശേഷണത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത സ്ഥലമാണ് ഇംഫാൽ. മണിപ്പൂരിന്റെ നഗരഹൃദയത്തിൽ കുന്നുകളാലും സമതലങ്ങളാലും ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടെ പ്രകൃതിയുടെ വശ്യതയാർന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. തിങ്ങിനിറഞ്ഞ കാടുകളും പുൽമേടുകളുമെല്ലാം ഇംഫാലിനെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നു.

ലോക്താക്ക് തടാകം, റെഡ്ഹിൽ ലോക്പാച്ചിങ്ങ്, കാംഗ്ലാ കോട്ട, സിരോഹി ദേശീയോദ്യാനം, മണി്പൂർ സ്റ്റേറ്റ് മ്യൂസിയം, മണിപ്പൂർ സുവോളജിക്കൽ ഗാർഡൻ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ

ഉക്രുൽ

ഉക്രുൽ

ഒരു ക്യാൻവാസിൽ വരച്ചതുപോലെ മനോഹരമായ ഇടമാണ് ഉക്രുൽ. കണ്ണുകൾക്ക് ഇമ്പം പകരുന്ന ഇവിടുത്തെ കാഴ്ചകൾ യാത്രയുടെ ആവേശത്തെ ഒരുപടി കൂടി മുകളിൽ കയറ്റും എന്ന കാര്യത്തിൽ തർക്കമില്ല. താഴ്വരകളും വെള്ളച്ചാട്ടങ്ങളും അരുവികളും ഒക്കെയുള്ള ഇവിടം ഒരു സ്വപ്നഭൂമി തന്നെയാണ്,

ഖയാങ് പീക്ക്, കാച്ചൗപുങ് ലേക്ക്, നില്ലായ് ടീ എസ്റ്റേറ്റ്, തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ടത്.

ബിഷ്ണുപൂർ

ബിഷ്ണുപൂർ

മണിപ്പൂരിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന സ്ഥലമാണ് ബിഷ്ണുപൂർ. നിരവധിയായ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് മണിപ്പൂരിലെത്തുന്നവർ ഒരിക്കലും ഒഴിവാക്കാത്ത സ്ഥലങ്ങളിലൊന്നുകൂടിയാണിത്. നൂറ്റാണ്ടുകൾ പഴക്കത്തിൽ കളിമണ്ണിലാണ് ഇവിടെ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

രാമൻചാ, ജോർമാംഗലാ ക്ഷേത്രം, ദാൽ മാണ്ഡോൽ, രാധാ ശ്യാം ക്ഷേത്രം, ശ്രീധരാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍.

തൗബാൽ

തൗബാൽ

മണിപ്പൂരിലെ മറ്റൊരു പ്രകൃതി മനോഹരമായ സ്ഥലമാണ് തൗബാൽ. മലനിരകൾക്കിടയിൽ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും വളരെ യോജിച്ച ഇവിടം പച്ചപ്പിനാൽ സമൃദ്ധം കൂടിയാണ്. സമൃദ്ധമായ പച്ചപ്പിനെ സ്നേഹിക്കുന്ന ഇവിടുത്തെ ആളുകൾ റോഡിന്റെ വക്കിലും വീടിന്റെ അടുത്തും ഒക്കെ ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്. ഫലവൃക്ഷങ്ങളും ആലുകളും ഇത്തരത്തിൽ ധാരാളം ഇവിടെ കാണുവാൻ സാധിക്കും.

തൗബാൽ നദി, ഉംഫാൽ നദി, പീപ്പിൾസ് മ്യൂസിയം, ലൗസി തടാകം, തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്.

ചാന്ദേൽ

ചാന്ദേൽ

മ്യാൻമാറിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് ചാന്ദേൽ. ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ട് സ‍്ചാരികൾ നെഞ്ചിലേറ്റിയ സ്ഥലമാണിത്. അപൂർവ്വങ്ങളായ സസ്യജന്തുജാലങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

PC:Bernard DUPONT

സേനാപതി

സേനാപതി

പുറമേനിന്നുള്ളവർക്ക് മുന്നിൽ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങൾ കൊണ്ട് പ്രസിദ്ധമാണ് സേനാപതി. നിദകൾ, മലകൾ, അരുവികൾ, തുടങ്ങി ഒരു പ്രകൃതി സ്നേഹിക്ക് ഒരിടം സന്ദർശിക്കുവാൻ എന്തൊക്കെ വേണമോ അതെല്ലാം ഇവിടെയുണ്ട്. ഏകദേശം 80 ശതമാനത്തോളം ഭാഗം കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ അതുകൊണ്ടുതന്നെ പ്രകൃതിയുടെ മലിനമാകാത്ത കാഴ്ചകൾ കാണാം.

തമെൻഗ്ലോങ്

തമെൻഗ്ലോങ്

വേഴാമ്പലുകളുടെ നാട് എന്നറിയപ്പെടുന്ന തമെൻഗ്ലോങ്ചാന്ദേലുമായി വളരെയധികം സാമ്യം പുലർത്തുന്ന ഇടമാണ്. ആരും കടന്നു കയറിയിട്ടില്ലാത്ത കാടുകൾ, അപൂർവ്വങ്ങളായ ചെടികൾ, പക്ഷികളും മൃഗങ്ങളും ഒക്കെയായി ആരുടെയും മനസ്സിനെ പിടിച്ചു കുലുക്കുന്ന കാഴ്ചകളും ഒക്കെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ.

സെയ്ലാൻഡ് തടാകം, സെയ്ലാൻഡ് വന്യജീവി സങ്കേതം, ബേർണിങ് മെഡോ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ

ചുരാചന്ദ്പൂർ

ചുരാചന്ദ്പൂർ

മണിപ്പൂരിന്റെ മറ്റെല്ലാ പ്രദേശങ്ങളെയും പോലം പ്രകൃതി ഭംഗിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ഇടമാണ് ചുരാചന്ദ്പൂരും. പാറക്കൂട്ടങ്ങൾക്കും താഴ്വരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമ്മാനിക്കുന്നത് സമ്പന്നമായ കാഴ്ചകളാണ്.

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ ആദ്യമായി പരാജയപ്പെടുത്തിയ ഇന്ത്യൻ നഗരം

മണിപ്പൂരിലെ സാഹസികതകള്‍!!

നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more