Search
  • Follow NativePlanet
Share
» »മോക്ഷം നല്കുന്ന പുഷ്കറിലെ കാഴ്ചകൾ

മോക്ഷം നല്കുന്ന പുഷ്കറിലെ കാഴ്ചകൾ

ചരിത്രവും സംസ്കാരവും വിശ്വാസങ്ങളുമായി ചേർന്നു കിടക്കുന്ന പുഷ്കര്‍ ഇവിടെ എത്തുന്നവർക്കായി നല്കുന്ന കാഴ്ചകൾ പരിചയപ്പെ‌‌ടാം...

By Elizabath Joseph

പുഷ്കർ...പുഷ്കറെന്നു കേൾക്കുമ്പോൾ സഞ്ചാരികൾക്ക് അവരു‌ടെ താല്പര്യമനുസരിച്ച് പല കാര്യങ്ങളാണ് മനസ്സിലെത്തുക. തീർഥാടകരും വിശ്വാസികളും പുഷ്കർ തടാകവും അപൂർവ്വ ക്ഷേത്രങ്ങളും കാണാനായി ഇവിടെ എത്തുമ്പോൾ സാഹസികർക്കു വേണ്ടത് ഇവിടുത്തെ കാഴ്ചകഴാണ്. മറ്റൊരു കൂ‌ട്ടർ അന്വേഷിക്കുന്നതാവ‌‌ട്ടെ, ഇവിടുത്തെ നാ‌‌ട്ടു രുചികളും കാഴ്ചകളും... എങ്ങനെയൊക്കെ നോക്കിയാലും പുഷ്കർ ഒരുക്കുന്നത് കാഴ്ചകളു‌‌ടെ മേളം തന്നെയാണ്. ചരിത്രവും സംസ്കാരവും വിശ്വാസങ്ങളുമായി ചേർന്നു കിടക്കുന്ന പുഷ്കര്‍ ഇവിടെ എത്തുന്നവർക്കായി നല്കുന്ന കാഴ്ചകൾ പരിചയപ്പെ‌‌ടാം...

 പുഷ്കർ തടാകം

പുഷ്കർ തടാകം

തീർഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കുളമാണ് പുഷ്കർ ത‌ടാകം. ഇവിടെയെത്തി ഈ തടാകത്തിൽ ഒന്നു മുങ്ങിക്കുകുളിക്കുന്നത് നൂറു വർഷത്തെ പ്രാർഥനയ്ക്കും തപസ്സിനും തുല്യമാണത്രെ. അതുകൊണ്ടുതന്നെ ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെ‌ട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒരു പ്രധാന സ്ഥാനം പുഷ്കറിനുണ്ട്. എന്നാൽ ഒരു തീർഥാനട കേന്ദ്രം മാത്രമായി പുഷ്കറിനെ മാറ്റി നിർത്താനാവില്ല. പകരം ഈ പ്രദേശത്തിന്റെ ഭംഗി കാണാനെത്തുന്ന സഞ്ചാരികളു‌െ പ്രിയപ്പെട്ട ഇടം കൂടിയാണ് പുഷ്കർ. വർഷത്തിലൊരിക്കൽ നടക്കുന്ന പുഷ്കർ ഒട്ടക മേളയും അതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും കാണാനായി ലോകം തന്നെ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.
400 ക്ഷേത്രങ്ങൾ, അൻപതോളം കൊട്ടാരങ്ങൾ,ഗ്രാമീണ ജീവിതങ്ങൾ, നാടൻ രുചികൾ ഒക്കെയും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇത് കൂടാതെ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും മനോഹരമായ കാഴ്ചകളും ഇവിടെ കാണാം.

PC:Felipe Skroski

ബ്രഹ്മ ക്ഷേത്രം

ബ്രഹ്മ ക്ഷേത്രം

ലോകത്തിൽ തന്നെ വളരെ അപൂ‍ർവ്വമായാണ് സൃഷ്ടിയു‌ടെ ദേവനായ ബ്രഹ്മാവിനെ ആരാധിക്കുന്നത്. അദ്ദേഹത്തിനു സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും എണ്ണത്തിൽ വഴരെ കുറവാണ്. അത്തരത്തിൽ വളരെ അപൂർവ്വമായ ഒരു ക്ഷേത്രമാണ് പുഷ്കറിലെ ബ്രഹ്മ ക്ഷേത്രം. ഒ‌‌ട്ടേറെ ക്ഷേത്രങ്ങൾ ഇവി‌ടെ കാണുവാൻ സാധിക്കുമെങ്കിലും അപൂർവ്വ ക്ഷേത്രം എന്ന നിലയിൽ ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.
മാർബിളിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനെക്കുറിച്ച് കൂ‌ടുതൽ ചരിത്രം ലഭ്യമല്ല.

PC:wikipedia

സാവിത്രി ക്ഷേത്രം

സാവിത്രി ക്ഷേത്രം

പുഷ്കറിലേക്കുള്ള യാത്രകളിൽ സ‍ഞ്ചാരികളു‌ടെ കണ്ണ് കൂടുതലും ഉടക്കി നിൽക്കുക ക്ഷേത്രങ്ങളു‌ടെ ഭംഗിയിലാണ്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് സാവിത്രി ക്ഷേത്രം. രത്നഗിരി കുന്നുകളോ‌ട് ചേർന്ന് ബ്രഹ്മ ക്ഷേത്രത്തിനു സമീപം നിൽക്കുന്ന ഈ ക്ഷേത്രം ഒ‌ട്ടേറെ ആളുകൾ സന്ദർശിക്കുന്ന ഒരി‌ടമാണ്. ബ്രഹ്മാവിന്റെ ആദ്യഭാര്യയായ സാവിത്രിയെയാണ് ഇവിടെ ആരാധിക്കുന്നത്. ഏകദേശം അരമണിക്കൂറോളം സമയം ട്രക്ക് ചെയ്തു മാത്രമേ കുന്നിന്റെ മുകളിൽ നിൽക്കുന്ന ഈ ക്ഷേത്രത്തിൽ എത്താൻ സാധിക്കൂ. ഇവി‌ടെ നിന്നുള്ള കാഴ്ചകളും അതിമനോഹരമാണ്.

അപ്തേശ്വർ ക്ഷേത്രം

അപ്തേശ്വർ ക്ഷേത്രം

ശിവനെ പ്രീതിപ്പെടുത്താനായി ബ്രഹാമാവ് നിർമ്മിച്ച ക്ഷേത്രമാണ് അപ്തേശ്വർ ക്ഷേത്രം എന്നാണ് വിശ്വാസം. ബ്രഹ്മ ക്ഷേത്രത്തിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ അങ്ങോട്ടേയ്ക്കുള്ള യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഒരിടം കൂടിയാണിത്. ഒരു ചെറിയ ഗുഹയ്ക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകളുള്ളതിനാൽ ഒട്ടേറെ ശൈവ വിശ്വാസികൾ ഇവിടെ എത്താറുണ്ട്.
പുലർച്ചെ 6.30 മുതൽ രാത്രി 8.30 വരെയാണ് ക്ഷേത്രം തുറന്നിരിക്കുക.

വരാഹ ക്ഷേത്രം

വരാഹ ക്ഷേത്രം

വിഷ്ണുവിന്റെ അവകാരമായ വരാഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പുഷ്കകറിലെ വരാഹ ക്ഷേത്രം. ക്ഷേത്രത്തിന്റെ അപൂർവ്വത കൊണ്ടു മാത്രം ഇവിടം സന്ദർശിക്കാനെത്തുന്നവരാണ് അധികവും. ഒരിക്കൽ ഔറംഗസേബ് നശിപ്പിച്ച ഒരു പ്രധാന ക്ഷേത്രത്തിന്റെ ഭാഗം മാത്രമാണിതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. അതിന്റെ പല തെളിവുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ പുരാതന ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.

PC:mountainamoeba

രംഗ്ജി ക്ഷേത്രം

രംഗ്ജി ക്ഷേത്രം

മുഗൾ, രജ്പുത് വാസ്തു വിദ്യകളു‌ടെയും നിർമ്മാണ ശൈലികളുടെയും സമന്വയമാണ് രംഗ്ജി ക്ഷേത്രം. എല്ലായ്പ്പോഴും ഭക്ത ജനങ്ങളാൽ നിറഞ്ഞിരിക്കുന്ന ഈ ക്ഷേത്രത്തിൽ വിഷ്ണുവിന്റെ അവതാരമായ രംഗ്ജിയെയാണ് ആരാധിക്കുന്നത്.

PC: Siddharth429

മൻമഹൽ

മൻമഹൽ

സരോവരിന്റെ പ‌ടിഞ്ഞാറേ തീരത്തായി സ്ഥിതി ചെയ്യുന്ന മൻമഹൽ ആംബെറിലെ രാജാവായ രാജാ മാൻസിങ് നിർമ്മിച്ചതാണ്. രാജസ്ഥാന്റെ തനതായ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊ‌ട്ടാരം ചരിത്രത്തിലും ഫോട്ടോഗ്രഫിയിലും ഒക്കെ താല്പര്യമുള്ളവർ കണ്ടിരിക്കേണ്ട നിർമ്മിതി തന്നെയാണ്. ഇപ്പaോൾ ഇത് രാജസ്ഥാൻ ടൂറിസം ഡെലവപ്മെന്റ് കോർപ്പേറേഷന്റെ കീഴിലുള്ള ടൂറിസ്റ്റ് ബംഗ്ലാവായാണ് പ്രവർത്തിക്കുന്നത്.

നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുംബൈയിൽ...ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ നെപ്പോളിയനെ ഭയന്ന് ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കം മുംബൈയിൽ...ഇനിയുമുണ്ട് ഈ നഗരത്തിന്റെ നിഗൂഢതകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X