Search
  • Follow NativePlanet
Share
» »ചിത്രങ്ങളിൽ കാണുന്ന വാരണാസിയല്ല. ഇതാണ് ഇവിടെ കാണേണ്ട കാഴ്ചകൾ

ചിത്രങ്ങളിൽ കാണുന്ന വാരണാസിയല്ല. ഇതാണ് ഇവിടെ കാണേണ്ട കാഴ്ചകൾ

പ്രത്യേകിച്ച് ഒരു മുഖവുരയുടെയും ആവശ്യമില്ലാത്ത നാടാണ് വാരണാസി. തീർഥാടകരും സഞ്ചാരികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ഇടം. വിശ്വാസികൾക്ക് ഇവിടം പുണ്യനഗരവും ജ്യോതിർലിംഗ സ്ഥാനവും ഒക്കെയാകുമ്പോൾ സഞ്ചാരികൾക്കിവിടം സംസ്കാരങ്ങളുടെ സമ്മേളന കേന്ദ്രമാണ്. കഥകളൊരുപാടു പറയുവാനുള്ള ഇവിടുത്തെ കൽപ്പടവുകളും പ്രാർഥനകൾ ആകാശത്തേയ്ക്കുയർത്തുന്ന ഗംഗാ ആരതിയും ഒക്കെ ചേരുന്ന വാരണാസിയിൽ എത്ര ബുദ്ധിമുട്ടിലായും കാണ്ടേണ്ട പത്തു കാര്യങ്ങളുണ്ട്.

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

ഹിന്ദുവും ജൂതനും ബുദ്ധനും ഒന്നിക്കുന്ന വാരണാസിയിലെ ഏറ്റവും പ്രധാന ഇടമാണ് കാശി വിശ്വനാഥ ക്ഷേത്രം. ശിവ ചരിതങ്ങളുമായും പുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം ഗംഗയുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 100 കിലോ സ്വർണ്ണം പൂശിയിരിക്കുന്ന ഈ ക്ഷേത്രത്തിന് തകർച്ചയുടെയും അതിൽ നിന്നുള്ള ഉയർച്ചയുടെയും നൂറുകണക്കിന് കഥകൾ പറയുവാനുണ്ട്. കുത്തബ്ബുദ്ദീൻ ഐബക്കും മുഹമ്മദ് ഗോറിയും ഒക്കെ തകർത്ത ഈ ക്ഷേത്രം ഇന്ന് ഭാരതത്തിലെ പ്രധാന ശിവ ക്ഷേത്രങ്ങളിലൊന്നായാണ് നിലകൊള്ളുന്നത്.

 മണികർണ്ണിക ഘട്ട്

മണികർണ്ണിക ഘട്ട്

ഗംഗയിലെത്തുന്ന മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഇടമാണ് മണികർണ്ണിക ഘട്ട്. അല്പം മനക്കട്ടിയുണ്ടെങ്കിൽ മാത്രം ഇവിടെ പോയാൽ മതി. ശിവനും പാർവ്വതിയും ഇവിടെ എത്തിയപ്പോൾ അവർ ഇവിടെ സ്നാനം ചെയ്തുവെന്നും അപ്പോൾ പാർവ്വതിയുടെ മൂക്കുത്തിയും കമ്മലും ഇവിടെ വെള്ളഴത്തിൽ വീണു പോയെന്നുമാണ് വിശ്വാസം. അതുകൊണ്ടാണത്രെ ഇവിടം മണികർണ്ണിക ഘട്ട് എന്നറിയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് സംസ്കരിക്കപ്പെടുന്ന മൃതദേഹങ്ങൾ വ്യത്യസ്മായ ഒരു സംസ്കാരമാണ് കാണിച്ചു കൊടുക്കുന്നത്.

PC:Dennis Jarvis

അസി ഘട്ട്

അസി ഘട്ട്

വാരണാസിയിലെ ഏറ്റവും മനോഹരമായ ഘട്ടുകളിൽ ഒന്നാണ് അസി ഘട്ട്. വാരണാസിയിലെ വൈകുന്നേരങ്ങള്‍ മനോഹരമാക്കുവാൻ പറ്റിയ ഇവിടം മിക്കവാറും സന്ദർശകരാൽ നിറഞ്ഞിരിക്കും. ശിവന് ആരാധന നടത്തുന്ന പ്രമുഖ ഇടങ്ങളിലൊന്നാണ് അസി ഘട്ട്. വാരണാസിയിലെ പ്രധാന കാഴ്ചകളിലൊന്നായ ഗംഗാ ആരതി നടത്തുന്ന ഇടവും ഇവിടെയാണ്.

PC:Shiv Ram

ഗംഗാ ആരതി

ഗംഗാ ആരതി

വാരണാസിയിൽ മറ്റൊന്നും കണ്ടില്ലെങ്കിലും ഗംഗാ ആരതി കണ്ടിരിക്കണം. കയ്യിൽ ഉയർത്തിപ്പിടിച്ച നീളത്തിലുള്ല ആരതിയുമായെത്തുന്ന നർത്തരാൺണ് വാരണാസിയുടെ വൈകുന്നേരങ്ങളെ ജീവസ്സുള്ളതാക്കുന്നത്. കത്തിച്ച തിരികളുള്ള വിളക്കുകൾ ഉയർത്തി ഗംഗാ തീരത്തെ പ്ലാറ്റ്ഫോമുകളിലേക്ക് കയറി ഇവർ നിൽക്കുന്നതു മുതൽ സംഗാതം നിറഞ്ഞ ആരതി കഴിയുന്നതുവരെ മറ്റൊരു ലോകത്തിലെന്ന പോലെ ചുറ്റുംകൂടി നിന്ന് ആസ്വദിച്ച് നിൽക്കുന്ന ആളുകളെ ഇവിടെ കാണാം. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് ഇവിടുത്തെ ഈ കാഴ്ച.

PC:Eric Laurent

ദശാശ്വമേധ് ഘട്ട്

ദശാശ്വമേധ് ഘട്ട്

ഗംഗയുടെ തീരത്തെ മനോഹരമായ മറ്റൊരു ഘട്ടാണ് ദശാശ്വമേധ് ഘട്ട്. പത്ത് കുതിരകളെ ബ്രഹ്മാവ് യാഗത്തിന് സമര്‍പ്പിച്ച ഇടം എന്നാണ് ഈ പേരിന് അര്‍ഥം. ഇവിടെ എത്തി പ്രാർഥിക്കുവാനും ആരതിയിൽ പങ്കെടുക്കുവാനുമാണ് വിശ്വാസികളെത്തുന്നത്.

PC:Deepak Pathak

ദുര്‍ഗാ കുണ്ഡ് മന്ദിര്‍

ദുര്‍ഗാ കുണ്ഡ് മന്ദിര്‍

ശാന്തമായി കിടക്കുന്ന ദുര്‍ഗാ കുണ്ഡ് മന്ദിര്‍ വാരണാസിയിലെ മറ്റൊരു പ്രധാന ഇടമാണ്. വാരണാസിയിലേക്കുള്ള യാത്രയില്‍ സമാധാനും ശാന്തതയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ ഇടം ദുര്‍ഗാ കുണ്ഡ് മന്ദിര്‍ ആണ്. ദുര്‍ഗാ ദേവിയാണ് ഇവിടപത്തെ പ്രതിഷ്ഠ. 18-ാം നൂറ്റാണ്ടില്‍ ഒരു ബംഗാളി രാജ്ഞിയാണ് ക്ഷേത്രത്തിന്റെ നവീകരണം നടത്തിയത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു കുളവും സ്ഥിതി ചെയ്യുന്നുണ്ട്. വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ഈ കുളം ക്ഷേത്രത്തില്‍ ഒരു തണുത്ത അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദുര്‍ഗാ പൂജയും നവരാത്രി ആഘോഷവുമാണ് ഇവിടെ ഏറ്റവും അധികം കൊണ്ടാടുന്നത്.

PC- Juan Antonio

ബനാറസ് പാൻ

ബനാറസ് പാൻ

ബനാറസിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട, അല്ലെങ്കിൽ പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ് ബനാറസ് പാൻ. അത്രയധികം പ്രശസ്തമാണ് ഇവിടുത്തെ ബനാറസ് പാൻ. വ്യത്യസ്തമായ രുചിയാണ് ഇതിനെ പ്രസിദ്ധമാക്കുന്നത്. ഇതിനു മാത്രമായി ഒരു ഗല്ലി പോലും ഇവിടെയുണ്ട്.

PC:Nico Crisafulli

മാർക്കറ്റുകൾ

മാർക്കറ്റുകൾ

പ്രത്യേകിച്ച് ഒന്നും മേടിക്കുവാനില്ലെങ്കിൽ പോലും വളരെ വ്യത്യസ്തമാ ഒരനുഭവം നല്കുന്ന ഒന്നാണ് വാരണാസിയിലെ മാർക്കറ്റുകളിലൂടെയുള്ള നടത്തം. തിരക്കിട്ടോടി കാഴ്ചകൾ കണ്ടു തീർക്കുന്ന സന്ദർശകരും ഈ തിരക്കുകൾ ഒന്നും ബാധിക്കാതെ തങ്ങളുടെ ലോകത്തിരിക്കുന്ന വാരണാസിക്കാരും ഒക്കെ ഇവിടെ നിന്നും ഫ്രെയിമിലാക്കാം. പാൻ ചവച്ചും വസ്ത്രങ്ങൾക്കു വില പേശിയും കളിച്ചും ഒക്കെ തിരക്കിൽ നിൽക്കുന്ന ആയിരക്കണക്കിനാളുകൾ ഇവിടെയുണ്ട്. കയ്യിലുള്ള സാധനങ്ങള്‍ വളരെ സുരക്ഷിതമായി കൊണ്ടു നടക്കണം ഇവിടെ എത്തിയാൽ. അല്ലെങ്കിൽ എപ്പോഴാണ് അതെല്ലാം കയ്യിൽ നിന്നും അപ്രത്യക്ഷമാകുന്നത് എന്നു പറയുവാൻ സാധിക്കില്ല.

 സാരാനാഥ്

സാരാനാഥ്

വാരണാസിയ്ക്കു പുറമേ ഇവിടെ കണ്ടിരിക്കേണ്ട സ്ഥലമാണ് സാരാനാഥ്. വാരണാസിയിലെ ബുദ്ധ വിശ്വാസികളുടെ കേന്ദ്രമാണിത്. വാരണാസിയിൽ നിന്നും 30 മിനിട്ട് സഞ്ചരിച്ചാൽ സാരാനാഥിലെത്താം. തകർന്നു കിടക്കുന്ന ബുദ്ധമത കേന്ദ്രങ്ങളും ആശ്രമങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

മാൽവിയ പാലം

മാൽവിയ പാലം

രണ്ടു നിലകളുള്ള ഇരുമ്പ് പാലമാണ് മാൽവിയ പാലം. ഗംഗാ നദിയ്ക്ക് കുറുകെ 1887 ലാണ് ഈ പാലം നിർമ്മിക്കുന്നത്. ഇവിടെ നിന്നും വാരണാസിയെ നോക്കി കാണുക എന്നത് വ്യത്യസ്തമായ ഒരനുഭവമായിരിക്കും. വാരണാസിയേയും മുഗള്‍സരായിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്.

ജീവൻ പണയംവെച്ച് പോകാൻ ഡണ്ടേലിയിലെ റാഫ്ടിങ്ങ് ജീവൻ പണയംവെച്ച് പോകാൻ ഡണ്ടേലിയിലെ റാഫ്ടിങ്ങ്

മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC: Sujayadhar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X