Search
  • Follow NativePlanet
Share
» »കടൽ കാഴ്ചകളൊരുക്കുന്ന ദേശീയോദ്യാനങ്ങൾ

കടൽ കാഴ്ചകളൊരുക്കുന്ന ദേശീയോദ്യാനങ്ങൾ

ഇന്ത്യൻ മഹാസമുദ്രത്തിൽ ചിതറിക്കിടക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്രധാനപ്പട്ട ദേശീയോദ്യാനങ്ങളെ പരിചയപ്പെടാം.

By Elizabath Joseph

കടലിന്റെ മായികക്കാഴ്ചകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന പവിഴ ദ്വീപാണ് സഞ്ചാരികൾക്ക് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. കടലിന്റെ കാഴ്ചകളെ പ്രണയിക്കുന്നവർക്ക് ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവിടം പക്ഷേ, അത്ര എളുപ്പത്തിലൊന്നും ചെന്നുപറ്റാവുന്ന ഇടമല്ല. പ്രകൃതി സൗന്ദര്യവും വർണ്ണിക്കുവാൻ കഴിയാത്ത കാഴ്ചകളും ഒക്കെയായി സഞ്ചാരികൾക്ക് പുതിയ വാതിലുകൾ തുറന്നു കൊടുക്കുന്ന ആന്‍ഡമാൻ എല്ലാ അർഥത്തിലും മനോഹരമായ ഒരിടമാണ്. എന്നാല്‍ മിക്കപ്പോഴും ഈ കാഴ്ചകളിൽ മാത്രമായി ആൻഡമാൻ ഒതുങ്ങിപ്പോകുന്നു എന്നത് യാഥാര്‍ഥ്യമാണ്.
കടലിനടിയിലെ കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന പവിഴപ്പുറ്റുകളും ഒക്കെയുള്ള ഇവിടുത്തെ ദേശീയോദ്യാനങ്ങൾ ഇന്നും സഞ്ചാരികൾക്ക് അപരിചിതമാണ്. ഫോട്ടോഗ്രാഫർമാരുടെയും പരിസ്ഥിതി സ്നേഹികളുടെയും ഒക്കെ പ്രിയപ്പെട്ട ഒട്ടേറെ ദേശീയോദ്യാനങ്ങൾ ആൻഡമാനിലുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചിതറിക്കിടക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്രധാനപ്പട്ട ദേശീയോദ്യാനങ്ങളെ പരിചയപ്പെടാം.

 മഹാത്മാ ഗാന്ധി മറൈൻ നാഷണൻ പാർക്ക്

മഹാത്മാ ഗാന്ധി മറൈൻ നാഷണൻ പാർക്ക്

കടലിന്റെ കളർഫുള്ളായ കാഴ്ചകൾ കാണുവാൻ ആൻഡമാനിലെത്തുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് മഹാത്മാ ഗാന്ധി മറൈൻ നാഷണൻ പാർക്ക്. കടലിനടയിലെ അത്ഭുതങ്ങളെ കൺമുന്നിലെത്തിക്കുന്ന ഇവിടം പോർട് ബ്ലെയറിനു സമീപത്തുള്ള വാൻഡൂർ ബീച്ചിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സിൻക്വൂ ദ്വീപുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം വണ്ടൂർ മറൈൻ ദേശീയോദ്യാനം എന്നും അറിയപ്പെടുന്നുണ്ട്.
വംശനാശ ബാഷണി നേരിട്ടുകൊണ്ടിരിക്കുന്നതടക്കമുള്ള ഒട്ടോറെ ജലജീവികളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
ലേബറിന്ത്യ ഐലൻഡ് എന്നു ട്വിൻ ഐലൻഡ് എന്നും പേരായ രണ്ടു ദ്വീപുകളും ഇതിന്റെ ഭാഗമാണ്.

PC:Nilanjan pathak

മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം

മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ദേശീയോദ്യാനങ്ങളിലൊന്നാണ് മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം. 46 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇത് പോർട് ബ്ലെയറിലെ ജയിലിന്റെ സൂപ്രണ്ടായിരുന്ന റോബർട് ക്രിസ്റ്റഫർ ടെയ്ലറുടെ ഭാര്യയുടെ പേരിലാണ് അറിയപ്പെടുന്നത്.
യഥാർഥത്തിൽ ഒരു സംരക്ഷിത വനമായിരുന്ന ഇതിനെ ഒരു ദേശീയോദ്യാനമാക്കി മാറ്റുകയായിരുന്നു അത്യപൂർവ്വങ്ങളായ ഒട്ടേറെ ജീവജാലങ്ങളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
രാവിലെ ഏഴു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടേക്ക് പ്രവേശനം.

PC:Tejasi Vashishtha

ക്യാംപ്ബെൽ വേ ദേശീയോദ്യാനം

ക്യാംപ്ബെൽ വേ ദേശീയോദ്യാനം

പ്രകൃതിയോട് കൂടുതൽ ഇണങ്ങി സമയം ചിലവഴിക്കണമെന്ന് താല്പര്യമുള്ളവർക്ക് പറ്റിയ ഇടങ്ങളിലൊന്നാണ് ക്യാംപ്ബെൽ വേ ദേശീയോദ്യാനം. ഇന്ത്യൻ മഹാസമുദ്രത്തിൽ സുമാത്രാ ദ്വീപസമൂഹത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം 426 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ്. 1992 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇവിടം ഗ്രേറ്റർ നിക്കോബാർ ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്. ഇന്തോനേഷ്യയിലെ സുമാത്രയിലേക്ക് ഇവിടെ നിന്നും 190 കിലോമീറ്റർ അകലമേയുള്ളൂ.

PC:Vardhan Patankar

നോർത്ത് ബട്ടൺ ഐലൻഡ് ദേശീയോദ്യാനം

നോർത്ത് ബട്ടൺ ഐലൻഡ് ദേശീയോദ്യാനം

എളുപ്പതതിൽ ചെന്നെത്തുവാനും കാഴ്ചകൾ കാണുവാനും സാധിക്കുന്ന കുറേ ദേശീയോദ്യാനങ്ങള്ഡ ആന്‍ഡമാനിലുണ്ടെങ്കിലും സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നാണ് നോർത്ത് ബട്ടൺ ഐലൻഡ് ദേശീയോദ്യാനം. മൃഗങ്ങളുടെ സമ്പന്നമായ കാഴ്ചകൾ കൊണ്ട് പ്രസശ്തമായ ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. ഇന്ത്യൻ കടൽത്തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഇത് പോർട് ബ്ലെയരിൽ നിന്നും 90 കിലോമീറ്റർ അകലെയാണുള്ളത്.
114 സ്ക്വയർ കിലോമീറ്റർ ദൂരത്തിലാണ് ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്.

PC:Skasish

സാഡിൽ പീക്ക് ദേശീയോദ്യാനം

സാഡിൽ പീക്ക് ദേശീയോദ്യാനം

അപൂർവ്വങ്ങളായ ഒട്ടേറെ പക്ഷിമൃഗാദികൾ കാണപ്പെടുന്ന സാഡിൽ പീക്ക് ദേശീയോദ്യാനം ആൻഡമാനിന്റെ വടക്കു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. 85 കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇവിടെ മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനത്തിലുള്ള ജീവികളെയും കാണാം.
ഒരു ദേശീയോദ്യാനം സന്ദർശിക്കുക എന്നതിലുപരിയായി ട്രക്കിങ്ങിനായും ആളുകൾ ഇവിടെ എത്തുന്നു. ഏകദേശം എട്ടു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടുത്തെ ട്രക്കിങ്ങ് റൂട്ടുള്ളത്.

PC:Debangana.mukherjee

ഗാലത്തിയ ദേശീയോദ്യാനം

ഗാലത്തിയ ദേശീയോദ്യാനം

ആൻഡമാനിലെ പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങളിലൊന്നാണ് ഗാലത്തിയ ദേശീയോദ്യാനം. ബംഗാൾ ഉൾക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഇവിടെ മാത്രം കാണപ്പെടുന്ന കുറേ സസ്യങ്ങളുണ്ട്. ക്യാംപെൽ ബേ ദേശീയോദ്യാനത്തിൽ നിന്നും വേർതിരിക്കപ്പെട്ട ഇത് 19932 ലാണ് നിലവിൽ വരുന്നത്. സ്നോർക്കലിങ്, സ്കൂബാ ഡൈവിങ്ങ്, സീ വാക്ക്, ബോട്ടിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...! എളുപ്പവഴിയില്‍ ആന്‍ഡമാനിലെത്താന്‍...!

കാണാക്കാഴ്ചകള്‍ കാണാന്‍ ജോളി ബോയ് ഐലന്‍ഡ്! </a><br /><a class=" title="കാണാക്കാഴ്ചകള്‍ കാണാന്‍ ജോളി ബോയ് ഐലന്‍ഡ്!
" />കാണാക്കാഴ്ചകള്‍ കാണാന്‍ ജോളി ബോയ് ഐലന്‍ഡ്!

ഹിപ്പികളെ കാണാന്‍ ഒരു ഹിപ്പി മോഡല്‍ യാത്രഹിപ്പികളെ കാണാന്‍ ഒരു ഹിപ്പി മോഡല്‍ യാത്ര

PC:Guillén Pérez

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X