Search
  • Follow NativePlanet
Share
» »കണ്ണൂരിന്റെ മലയോരങ്ങൾ കാണാം...

കണ്ണൂരിന്റെ മലയോരങ്ങൾ കാണാം...

കടുത്ത വേനലിലും ആശ്വാസത്തിന്റെ വിരുന്നൊരുക്കിയാണ് കണ്ണൂരിന്റെ മലയോരം നമ്മെ കാത്തിരിക്കുന്നത്.

By Belbin Baby

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വടക്കെ അറ്റത്തെ തിലകക്കുറിയാണ് കണ്ണൂര്‍ ജില്ല. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി തനതായ ഭൂപ്രകൃതിയും കാഴ്ച്ചകളും ഒരുക്കി വച്ചാണ് കണ്ണൂര്‍ നമ്മെ ക്ഷണിക്കുന്നത്. കണ്ണൂര്‍ കാഴ്ച്ചകളില്‍ കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ്മ നല്കുന്നതാണ് കണ്ണൂരിന്റെ മലയോര ഭംഗി. കേരളത്തിലെ തന്നെ മലയോര ഗ്രമങ്ങളില്‍ ഏറ്റവും മനോഹരമായത് കണ്ണൂര്‍ ജില്ലയിലായിരിക്കും.

കടുത്ത വേനലിലും ആശ്വാസത്തിന്റെ വിരുന്നൊരുക്കിയാണ് കണ്ണൂരിന്റെ മലയോരം നമ്മെ കാത്തിരിക്കുന്നത്.

ഇരിട്ടി സുന്ദരിയാണ്

ഇരിട്ടി സുന്ദരിയാണ്

കണ്ണൂരിന്റെ മലപ്രദേശങ്ങളില്‍ ഏറ്റവും സുന്ദരി ഇരിട്ടി തന്നെയാണ്. ഇരിട്ടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെയും പരിസരങ്ങളുടെയും ദൃശ്യഭംഗി ഒന്ന് വേറെ തന്നെയാണ്. പാലക്കയം തട്ട് എന്ന വിസ്മക്കാഴ്ച്ചയാണ് ഇരിട്ടിയിലെ ഏറ്റവും വലിയ ആകര്‍ഷണം. കണ്ണൂരിന്റെ കിഴക്കന്‍ മലയോരത്ത് പ്രകൃതി അണിയിച്ചൊരുക്കിയ വശ്യമനോഹരമായ മലമ്പ്രദേശമാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500ലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടില്‍ നിന്നും 40 കിലോമീറ്റര്‍ വരെയുളള ദൂരകാഴ്ചകള്‍ കാണാന്‍ സാധിക്കും. നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം, പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി വിവിധ പ്രദേശങ്ങള്‍ വളരെ വ്യക്തമായി ഇവിടെ നിന്നും കാണാവുന്നതാണ്. അപൂര്‍വ്വ സസ്യങ്ങളായ വട്ടേലം, കണ്ണാന്താളി എന്നിവ പാലക്കയംതട്ടിലെ കുന്നുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചെങ്കുത്തായ കുന്നുകളിലൂടെ പ്രദേശത്തേക്കുളള യാത്രതന്നെ സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നു.

PC- Vinayaraj

ചരിത്രം ഉറങ്ങുന്ന എഴിമല

ചരിത്രം ഉറങ്ങുന്ന എഴിമല

വര്‍ഷത്തില്‍ ഏതു സമയവും സന്ദര്‍ശിച്ച് മടങ്ങാവുന്ന സുന്ദര തീരമാണ് എഴിമല ബീച്ച്. പനം തലപ്പുകള്‍ അതിര് കാക്കുന്ന ഇവിടം ഏതൊരു സഞ്ചാരിയുടെയും മനം മയക്കുമെന്നത് സത്യം. അനന്തമായി നീണ്ട് കിടക്കുന്ന മണല്‍ തീരം, അലയടിച്ചുയരുന്ന പാല്‍ തിരമാലകള്‍, അസ്തമയ സൂര്യന്റെ വെളിച്ചം കടത്തിവിടുന്ന ഇലച്ചാര്‍ത്തുകള്‍... ഇവയെല്ലാം സഞ്ചാര പ്രിയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണ്. ഏഴിമല ബീച്ചിനടുത്തുള്ള മല മറ്റൊരു ആകര്‍ഷണമാണ്. ഈ മലയിലേക്ക് നടക്കുമ്പോള്‍, ചരിത്രം ചിതറിക്കിടക്കുന്നു എന്ന സങ്കല്‍പ്പമുണ്ടായാല്‍ കുറ്റം പറയേണ്ടതില്ല. പാറയില്‍ മിനുക്കിയെടുത്ത തൂണുകള്‍, പഴയ മുസ്ലീം പള്ളിയുടെ ഭാഗങ്ങള്‍ തുടങ്ങിയവ ഗതകാലത്തിന്റെ കഥ പറയാനായി കാത്തിരിക്കുകയാണിവിടെ.

PC- Sreejithk2000

കൊട്ടിയൂര്‍ കാഴ്ച്ചകള്‍

കൊട്ടിയൂര്‍ കാഴ്ച്ചകള്‍

കണ്ണൂരില്‍ നിന്ന് 65 കിലോ മീറ്റര്‍ അകലെയുള്ള കൊട്ടിയൂര്‍ എന്ന ഗ്രാമപ്രദേശം കണ്ണൂര്‍ ജില്ലയില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് നില്ക്കുന്ന ഏറ്റവും മനോഹരായ ഗ്രാമാണ്. കൊട്ടിയൂരില്‍ നിന്ന് പാല്‍ച്ചുരം വഴി വയനാടിലേക്ക് എത്താം എന്ന് കൊട്ടിയൂരിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകമാണ്. ശുദ്ധമായ വായുവും വയനാടിന്റെ ചെറുതണുപ്പുള്ള കാലാവസ്ഥയും സസ്യലതാധികളുടെ മനോഹരിതയും കൊട്ടിയൂരിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

PC- Shagil Kannur

 കാഴ്ച്ചകളൊരുക്കി പൈതല്‍മല

കാഴ്ച്ചകളൊരുക്കി പൈതല്‍മല

കട്ടികൂടിയ കോടമഞ്ഞിനാല്‍ സമൃദ്ധം, അപൂര്‍വ്വമായ പച്ചമരുന്നുകളുടെ ശേഖരം... പൈതല്‍മലയെ വിനോദസഞ്ചാരികളുടെ പ്രിയ ദേശമാക്കുന്നത് ഈ പ്രത്യേകതകളാണ്. കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പൈതല്‍മല.കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 500 ഏക്കര്‍ പ്രദേശത്ത് പൈതല്‍മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളില്‍ ഉള്ളത്.കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലായാണ് പൈതല്‍മല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതല്‍ മലയ്ക്ക് 2 കിലോമീറ്റര്‍ വടക്കാണ് കുടക് വനങ്ങള്‍.ഏഴിമലരാജ്യം മൂഷികരാജാക്കന്‍മാര്‍ ഭരിച്ചിരുന്ന കാലത്ത് നാടുവാഴികളായ വൈതല്‍കോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ഇന്നത്തെ പൈതല്‍മല എന്നു ചരിത്രം പറയുന്നു.വൈതല്‍കോന്മാരുടെ പ്രദേശത്തെ വൈതല്‍മലയെന്ന് വിളിക്കുകയും പിന്നീട് അത് പൈതല്‍മലയാകുകയും ചെയ്തു.കണ്ണുര്‍ ടൗണില്‍ നിന്നും 65 കിലോമീറ്ററും തളിപ്പറമ്പില്‍ നിന്നും 35 കിലോമീറ്ററുമാണ് ഇവിടേക്ക്.

PC- Vinayaraj

Read more about: kannur trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X