» » പുതുമയിലും പഴമസൂക്ഷിക്കുന്ന നഗരങ്ങള്‍

പുതുമയിലും പഴമസൂക്ഷിക്കുന്ന നഗരങ്ങള്‍

Written By: Elizabath

ചിലരങ്ങനെയാണ്.. എത്ര പുരോഗമിച്ചെന്നു പറഞാലും തങ്ങളുടെ ഉള്ളിലെ പഴമയെ അവര്‍ വിടില്ല. ചില പട്ടണങ്ങളും അങ്ങനെയാണ്‌.

നാടുമുഴുവന്‍ എത്ര വളര്‍ന്നെന്നറിഞ്ഞാലും ഒരു മാറ്റവുമില്ലാതെ നില്ക്കും. ആ പഴയ സൗന്ദര്യവും ഭംഗിയും പുതിയ ഒന്നിനും തരാന്‍ കഴിയില്ലെന്ന് അത്രയും ഉറപ്പുള്ളതുകൊണ്ടായിരിക്കണം അവര്‍ കാലാകാലങ്ങളിലായി അങ്ങനെത്തന്നെ നിലകൊള്ളുന്നത്.

ഇന്ത്യയിലുമുണ്ട് ഇത്തരത്തില്‍ കുറച്ച് സ്ഥലങ്ങള്‍. നാടുമുഴുവന്‍ ഓടുമ്പോഴും ഒന്നും അറിയാതെ നിലക്കുന്ന കുറച്ച് മനോഹര നഗരങ്ങള്‍.

ഹംപി

ഹംപി

ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ നിറഞ്ഞ സ്ഥലമാണ് തുംഗഭദ്രാ നിദിക്കരയിലെ ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടെ ചരിത്രം വിശ്വാസങ്ങളുമായും കെട്ടുകഥകളുമായും കൂടിപ്പിണഞ്ഞു കിടക്കുകയാണ്.
ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കോട്ടയും മറ്റു നിര്‍മ്മിതികളുമെല്ലാം അന്നത്തെപോലെ ഇന്നും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പുരാതന പട്ടണത്തിന്റെ എല്ലാവിധ ശേഷിപ്പുകളും ഇവിടെ ഇന്നും കാണാന്‍ സാധിക്കും.

pc: Apadegal

ജോധ്പൂര്‍

ജോധ്പൂര്‍


ഒരു വീരയോദ്ധാവിന്റെ പ്രൗഢിയോടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന നഗരമാണ് രാജസ്ഥാനിലെ ജോധ്പൂര്‍. സൂര്യനഗരമെന്നും നീലനഗരമെന്നും അറിയപ്പെടുന്ന ജോധ്പൂര്‍ താര്‍ മരുഭൂമിയുടെ കവാടം കൂടിയാണ്.
ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ ജോധ്പൂര്‍ നല്കുന്നത് ഒരു വീരയോദ്ധാവിന്റെ പരിവേഷമാണ്.


PC: wrlord2001

 ഖജുരാവോ

ഖജുരാവോ


പുരാതന ക്ഷേത്രങ്ങള്‍ക്കു പേരുകേട്ടയിടമാണ് മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലെ ഖജുരാവോ. നൂറ്റാണ്ടുകളോളം വനത്തിനുള്ളില്‍ ആരാലും അറിയപ്പെടാത്ത നിലയിലായിരുന്നു ക്ഷേത്രങ്ങള്‍.
പ്രകൃതി ദുരന്തങ്ങളെയും വിദേശാധിപത്യങ്ങളെയും അതിജീവിച്ച ഖജുരാവോയില്‍ ഇന്ന് ബാക്കിയായത് 22 ക്ഷേത്രങ്ങള്‍ മാത്രമാണ്. രതിശില്പങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC: Liji Jinaraj

കൊല്‍ക്കത്ത

കൊല്‍ക്കത്ത


ചരിത്രത്തില്‍ താല്പര്യമുള്ളര്‍ ഒരിക്കലെങ്കിലും കൊല്‍ക്കത്ത സന്ദര്‍ശിച്ചിരിക്കണം. കോളോണിയല്‍ രീതിയിലുള്ള വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങള്‍ ഈ നഗരത്തില്‍ നിന്നു കണ്ടെത്താന്‍ കഴിയും. ബിര്‍ള പ്ലാനറ്റേറിയം, ഇന്ത്യന്‍ മ്യൂസിയം, സയന്‍സ് സിറ്റി തുടങ്ങിയവ ഇവിടുത്തെ കാണേണ്ടയിടങ്ങളാണ്.

PC: McKay Savage

 ലേപാക്ഷി

ലേപാക്ഷി


നിലംതൊടാ തൂണുകളുള്ള ആന്ധ്രയിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം വാസ്തുവിദ്യയുടെ അത്ഭുതമാണ്.
കൊത്തുപണികള്‍ നിറഞ്ഞ എഴുപതിലധികം തൂണുകളും നിലത്ത് സ്പര്‍ശിക്കുന്നില്ല എന്നതാണ് പ്രത്യേകത.

തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

PC:Indi Samarajiva

പോണ്ടിച്ചേരി

പോണ്ടിച്ചേരി


ഫ്രഞ്ച് അധിനിവേശത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്ന നഗരമാണ് പോണ്ടിച്ചേരി. ഇവിടുത്തെ ആളുകളുടെ ജീവിത രീതിയിലും കെട്ടിടങ്ങളുടെ നിര്‍മ്മാണ ശൈലിയിലും ഒക്കെ ഒരു ഫ്രഞ്ച് ടച്ച് ഇപ്പോഴുമുണ്ട്.

PC: Aleksandr Zykov

സാഞ്ചി

സാഞ്ചി


ബുദ്ധമതത്തിന്റെ സ്വീകാര്യത വെളിവാക്കുന്നതാണ് മധ്യപ്രദേശിലെ സാഞ്ചിയിലെ സ്തൂപങ്ങള്‍. സ്തൂപങ്ങളും സ്മാരകങ്ങളും തൂണുകളിലെ കൊത്തുപണികളുമെല്ലാം ഒരു കാലത്തെ സമ്പന്നമായ ബുദ്ധ സംസ്‌കാരത്തെ സൂചിപ്പിക്കുന്നു.

PC: Arian Zwegers

തഞ്ചാവൂര്‍

തഞ്ചാവൂര്‍

ക്ഷേത്രനഗരമായ തഞ്ചാവൂര്‍ ഒട്ടേറെ രാജവംശങ്ങള്‍ക്കു കീഴില്‍ വളര്‍ന്നു വന്ന നഗരമാണ്. നഗരത്തിലുള്ള വ്യത്യസ്ത വാസ്തുവിദ്യയിലുള്ള കെട്ടിടങ്ങള്‍ ഓരോ രാജവംശത്തിന്റെയും അടയാളങ്ങളാണ്.

സമ്പന്നമായ ചരിത്രമുള്ള തഞ്ചാവൂര്‍ ഇന്ത്യയിലെ പ്രശസ്തമായ പുരാതന നഗരം കൂടിയാണ്.

PC: Jean-Pierre Dalbéra

ജയ്പൂര്‍

ജയ്പൂര്‍

വാസ്തുവിധി പ്രകാരം നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ നഗരമായ ജയ്പൂര്‍ കോട്ടകളും കൊട്ടാരങ്ങളും ചേര്‍ന്ന് കവിത രചിക്കുന്ന ഒരിടം കൂടിയാണ്.
ഹിന്ദു-മുസ്ലീം വാസ്തുവിദ്യയുടെ മനോഹരമായ കൂടിച്ചേരലാണ് ഇവിടുത്തെ
ആംബര്‍ കോട്ടയ്ക്ക പറയാനുള്ളത്. മധ്യകാല ഇന്ത്യയുടെ സമ്പന്നമായ ചരിത്രമാണ് ജയ്പൂരിനുള്ളത്.

PC: Christian Haugen

ഗോവ

ഗോവ


ബീച്ചുകളും പാര്‍ട്ടികളും നിറഞ്ഞ ഗോവയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. ഇപ്പോഴും ഒരു കോട്ടവും തട്ടാതെ സംരക്ഷിക്കപ്പെടുന്ന പള്ളികളും ചാപ്പലുകളും ഭവനങ്ങളുമെല്ലാം നിറഞ്ഞ മറ്റൊരു മുഖം. നാലു നൂറ്റാണ്ടോളം ഗോവ ഭരിച്ചിരുന്ന പോര്‍ച്ചുഗീസുകാരുടെ സംഭാവനകളാണ് ഗോവയുടെ പാരമ്പര്യത്തിനു പിന്നില്‍.

PC: Adam Jones