Search
  • Follow NativePlanet
Share
» »ത്രിപുരയില്‍ ഇതൊക്കെയാണ് സംഭവങ്ങള്‍!!

ത്രിപുരയില്‍ ഇതൊക്കെയാണ് സംഭവങ്ങള്‍!!

ത്രിപുരയിലെ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാര്യങ്ങള്‍ അറിയാം...

By Elizabath Joseph

ഇന്ത്യയില്‍ സഞ്ചാരികള്‍ വളരെ കുറച്ച് മാത്രം എക്‌സപ്ലോര്‍ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് വടക്കു കിഴക്കന്‍ ഇന്ത്യയിലെ സുന്ദര സംസ്ഥാനങ്ങളില്‍ ഒന്നായ ത്രിപുര. കാടുകള്‍ക്കും ഗോത്ര വിഭാഗങ്ങള്‍ക്കും ഏറെ പേരുകേട്ട ഈ സംസ്ഥാനം ആരും ഒന്നു യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഇടമാണ്. എന്നാല്‍ കാടുകള്‍ മാത്രമല്ല ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ത്രിപുരയിലെ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാര്യങ്ങള്‍ അറിയാം...

പരമ്പരാഗത മുളനൃത്തം

പരമ്പരാഗത മുളനൃത്തം

വടക്കു കിഴക്കന്‍ ഇന്ത്യയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഓടി വരുന്നത് അവിടുത്തെ ഗോത്രവിഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ ത്രിപുരയിലെ ആകര്‍ഷണങ്ങളില്‍ ഒന്ന് ഇവിടുത്തെ ഗോത്രവിഭാഗക്കാരുടെ പരമ്പരാഗത മുളനൃത്തമാണ്. മുളയുടെയും മറ്റ് പരമ്പരാഗത സംഗീത ഉപകരണങ്ങളുടെയും സഹായത്തോടെ നടക്കുന്ന ഈ നൃത്തം ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്.

PC: shankar s.

കുന്നുകളും മലകളും

കുന്നുകളും മലകളും

ഇന്ത്യയില്‍ ഏറ്റവും അധികം കാടുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ത്രിപുരയില്‍ ഏറ്റവും അധികം കാണുവാന്‍ സാധിക്കുന്ന കാഴ്ചകളാണ് കുന്നുകളുടെയും മലകളുടെയും. ഹില്‍ സ്റ്റേഷനുകളും പച്ച പുതച്ച കൃഷിയിടങ്ങളും നാടായ ഇവിടം പ്രകൃതി വിഭവങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ്. അതൂകൊണ്ടുതന്നെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ സ്വര്‍ഗ്ഗം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

സമ്പന്നമായ ജൈവവൈവിധ്യം

സമ്പന്നമായ ജൈവവൈവിധ്യം

എത്രയേറെ കാടുണ്ടായാലും ജീവികള്‍ അവിടെ വസിക്കുന്നില്ലെങ്കില്‍ അതിനൊരു വില കാണില്ല. എന്നാല്‍ ഉക്കാര്യത്തില്‍ ത്രിപുര ഏറെ ഭാഗ്യവതിയാണ്. മൃഗങ്ങളായും ഉരഗങ്ങളായും സസ്യങ്ങളായും ഒക്കെ ഇവിടുത്തെ ജൈവവവിധ്യം സഞ്ചാരികള്‍ക്ക് നേരിട്ട് അനുഭവിക്കുവാന്‍ സാധിക്കും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജിവജാലങ്ങള്‍ ഇവിടെ ഇള്‌ലതിനാല്‍ ഈ സംസ്ഥാന്തതിന്റെ മിക്ക ഭാഗങ്ങളും സംരക്ഷിത പ്രദേശങ്ങള്‍ കൂടിയാണ്.

പുരാതനമായ ക്ഷേത്രങ്ങള്‍

പുരാതനമായ ക്ഷേത്രങ്ങള്‍

ത്രിപുരയില്‍ മാത്രമല്, ഇന്ത്യയിലാകെ പ്രശസ്തമായ ഒട്ടേറെ പഴയ ക്ഷേത്രങ്ങളെ ഇവിടെ കാണുവാന്‍ സാധിക്കും. ത്രിപുര സുന്ദരി ക്ഷേത്രം, ബുദ്ധ മന്ദിര്‍, ദുര്‍ഗ്ഗാ ബാരി, ജഗനാഥ ബാരി, ശ്രീകൃഷ്ണ ക്ഷേത്രം, തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. കൂടാതെ ധാരാളം ദേവാലയങ്ങളും ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ത്രിപുരയിലെ ഉദയ്പൂര്‍ ഇവിടുത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.

PC: Soman

മുള വിഭവങ്ങള്‍

മുള വിഭവങ്ങള്‍

ത്രിപുരയിലെ പ്രശസ്തമായ മറ്റൊന്നാണ് ഇവിടുത്തെ മുളകൊണ്ടുണ്ടാക്കിയ വിഭവങ്ങളും പഴത്തോട്ടങ്ങളും. മുള കൊണ്ടുണ്ടാക്കിയ വീട്ടുപകരണങ്ങള്‍, വാടുകള്‍ തുടങ്ങിയവ പലയിടങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
പഴങ്ങളുടെ കൃഷി ഇവിടെ വ്യാപകമായ മറ്റൊന്നാണ്. ഓറഞ്ചും പൈനാപ്പിളുമാണ് ഇവിടെ കൃഷി ചെയ്യുന്ന മുഖ്യ പഴങ്ങള്‍. തേയിലത്തോട്ടങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.

പുരാതനമായ സ്ഥലങ്ങള്‍

പുരാതനമായ സ്ഥലങ്ങള്‍

വടക്കു കിഴക്കന്‍ ഇന്ത്യില്‍ ഏറ്റവും ആദ്യം ആളുകള്‍ താമസിച്ചു തുടങ്ങിയ സ്ഥലമാണ് ത്രിപുര. അതുകൊണ്ടു തന്നെ പുരാതനമായ കെട്ടിടങ്ങളും കൊട്ടാരങ്ങളും സ്വാഭാവീകമാണ്. ഉജ്ജയന്താ പാലസ് എന്നു പേരായ കൊട്ടാരമാണ് ഇവിടെ ഏറ്റവും പ്രശസ്തമായിട്ടുള്ളത്. അഗര്‍ത്തലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC: Sharada Prasad CS

ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍

ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍

പുരാവസ്തുക്കള്‍ക്കും പ്രാചീനമായ സംസ്‌കാരങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണല്ലോ ത്രിപുര. അതുകൊണ്ടുതന്നെ ചരിത്രത്തെ സ്‌നേഹിക്കുന്ന ആളുകള്‍ ഇവിടെ ഒരുപാട് എത്താറുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരിടമാണ് ഉനകോട്ടി.

PC: Atudu

Read more about: tripura temples monuments wildlife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X