Search
  • Follow NativePlanet
Share
» »വരു നമുക്ക് ഹൈദരബാദിലെ കാഴ്ചകള്‍ കാണാം

വരു നമുക്ക് ഹൈദരബാദിലെ കാഴ്ചകള്‍ കാണാം

By Maneesh

ഭക്ഷണപ്രിയര്‍ക്ക് ഇഷ്ടമാണ് ഹൈദരബാദി സ്‌റ്റൈല്‍. ഹൈദരബാദി ചിക്കന്‍കറി മുതല്‍ ബിരിയാണിവരെ നിരവധി വിഭവങ്ങളാണ് ഹൈദരബാദി സ്‌റ്റൈലില്‍ ലഭിക്കുന്നത്. ഹൈദരബാദിലെ ഭരണാധികാരികളായ നൈസാമുമാര്‍ ഭക്ഷണ പ്രിയരായിരുന്നു. ഇവരുടെ തീന്‍മേശകളില്‍ രുചി വൈവിധ്യങ്ങള്‍ തീര്‍ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാചക്കാരെ എത്തിച്ചിരുന്നു. ഇങ്ങനെ ഇവിടെ എത്തിയ പാചക്കാരാവണം, ഹൈദരബാദിനെ രുചിയുടെ ലോകത്ത് പേരുകേള്‍പ്പിച്ചത്.

രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍

ഹൈദരബാദില്‍ എത്തിയാല്‍ എന്തിനും ഒരു ഹൈദരബാദി സ്‌റ്റൈല്‍ കാണാന്‍ കഴിയും. ഹൈദരബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലെ ബുദ്ധപ്രതിമ മുതല്‍ ചാര്‍മിനാര്‍ വരെ എല്ലാ കാഴ്ചകളിലും നമുക്ക് ഈ കാണാന്‍ കഴിയും. കത്തീഡ്രലിന്റെ ആകൃതിയിലുള്ള സ്പാനിഷ് മോസ്‌ക്കും വിസഗോഡുമൊക്കെ ഹൈദരബാദില്‍ മാത്രമേ കാണുകയുള്ളു.

ഹൈദരബാദിനേക്കുറിച്ച് വായിക്കാം

ഹൈദരബാദിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം, അതും വെറും 250 രൂപ മുതല്‍

വരു നമുക്ക് ഹൈദരബാദിലെ കാഴ്ചകള്‍ കാണാം.

ചാര്‍മിനാര്‍

ചാര്‍മിനാര്‍

ഹൈദരാബാദിന്റെ മുഖമുദ്രയെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ് ചാര്‍മിനാര്‍. 1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. നാല് മിനാരങ്ങളുള്ള പള്ളി (ചാര്‍, മിനാര്‍ എന്നീ ഉറുദുവാക്കുകള്‍ ചേര്‍ന്നത്) എന്നാണ് ഇതിന്റെ അര്‍ഥം.
Photo Courtesy: Yashwanthreddy.g

ഗൊല്‍ക്കൊണ്ട കോട്ട

ഗൊല്‍ക്കൊണ്ട കോട്ട

ആട്ടിടയന്റെ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഒരിക്കല്‍ സമ്പല്‍സമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഈ ആസ്ഥാനം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1512 മുതല്‍ ഇവിടം ഭരിച്ച ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ നിര്‍മിച്ചത്.
Photo Courtesy: Samsat83

സുരേന്ദ്രപുരി

സുരേന്ദ്രപുരി

ഹിന്ദു,ഇന്ത്യന്‍ഐതിഹ്യങ്ങളെ കുറിച്ചും പൈതൃകങ്ങളെ കുറിച്ചും അറിയാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള സുരേന്ദ്രപുരി മ്യൂസിയം. ഒരു ‘മിതോളജിക്കല്‍ അവയര്‍നെസ് സെന്‍റര്‍' എന്ന നിലക്ക് പ്രശസ്തമായ ഇവിടം കുന്ദ സത്യനാരായണ്‍ എന്നയാള്‍ മകനായ സുരേന്ദ്രന്റെ സ്മരണക്കായി നിര്‍മിച്ചതാണ്.
Photo Courtesy: T.sujatha

മെക്കാമസ്ജിദ്

മെക്കാമസ്ജിദ്

ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദായ മെക്ക മസ്ജിദ് രാജ്യത്തെ ഏററ്റവും വലിയ മുസ്ലിം ദേവായങ്ങളില്‍ ഒന്നുകൂടിയാണ്. ചാര്‍മിനാറിനോടും ചൗവ്വാ മഹല്ലാ കൊട്ടാരത്തിനോടും ചേര്‍ന്നുനില്‍ക്കുന്ന ഈ ചരിത്രഗേഹം മുസ്ലിംങ്ങള്‍ ആരാധന നിര്‍മിക്കുന്ന സ്ഥലാണെന്നതില്‍ ഉപരി പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

Photo Courtesy: Suraj Garg

നൈസാമിന്റെ മ്യൂസിയം

നൈസാമിന്റെ മ്യൂസിയം

ഹൈദരാബാദ് സന്ദര്‍ശിക്കുന്നവരുടെ സന്ദര്‍ശക ഡയറിയില്‍ നിന്ന് ഒരിക്കലും ഒഴിവാക്കരുതാതത്ത സ്ഥലമാണ് നൈസാമിന്റെ മ്യൂസിയത്തിലെ സന്ദര്‍ശനം. നൈസാമിന്റെ കൊട്ടരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍ പെയ്ന്‍റിംഗുകള്‍,ആഭരണങ്ങള്‍, സമ്മാനങ്ങള്‍,ആയുധങ്ങള്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. നൈസാമുമാര്‍ക്ക് ലഭിച്ച സമ്മാനങ്ങളും മെമന്റോകളുമാണ് പ്രധാനമായും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

Photo Courtesy: Randhirreddy

സലര്‍ജംഗ് മ്യൂസിയം

സലര്‍ജംഗ് മ്യൂസിയം

ഹൈദരാബാദിന്റെ സമ്പന്നമായ ചരിത്രം സന്ദര്‍ശകരുമായി നേരിട്ട് സംവദിക്കുന്ന നിരവധി പൈതൃക സ്മാരകങ്ങളും വസ്തുക്കളുമാണ് സലര്‍ജംഗ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മൂന്ന് ദേശീയ മ്യൂസിയങ്ങളില്‍ ഒന്നാണ് സലര്‍ജംഗ് മ്യൂസിയം. ഹൈദരാബാദ് നവാബുമാരായിരുന്ന സലാര്‍ജംഗ് കുടുംബം കൈമാറിയ വസ്തുക്കളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്.
Photo Courtesy: Neeresh.kr

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് മ്യൂസിയം

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് മ്യൂസിയം

മൂന്നാമത്തെ നൈസാമിന്റെ ഭരണകാലത്ത് 1928ലാണ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥാപിതമായത്. ഹൈദരാബാദ് നഗരത്തില്‍ പബ്ളിക്ക് ഗാര്‍ഡനോട് ചേര്‍ന്ന് മനോഹരമായി രൂപകല്‍പ്പന ചെയ്ത കെട്ടിടം ആരെയും ആകര്‍ഷിക്കുന്നതാണ്. ബുദ്ധമതത്തിന്‍െറ ചരിത്രം പകര്‍ന്നുനല്‍കുന്ന പ്രദര്‍ശനമാണ് മ്യൂസിയത്തിലെ പ്രധാന വിഭാഗം.
Photo Courtesy: Randhirreddy

പബ്ലിക്ക് ഗാര്‍ഡന്‍

പബ്ലിക്ക് ഗാര്‍ഡന്‍

പൊതുജനങ്ങള്‍ക്കായി 1920ല്‍ നൈസാം നിര്‍മിച്ചതാണ് പബ്ളിക്ക് ഗാര്‍ഡന്‍. മുമ്പ് ഇത് ബാഗേ ആം (ജനങ്ങള്‍ക്കുള്ള പാര്‍ക്ക് ) എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി പൂന്തോട്ടങ്ങള്‍ ഉണ്ടെങ്കിലും പബ്ളിക്ക് ഗാര്‍ഡന്‍ കൂടി സന്ദര്‍ശിക്കാതെ ഹൈദരാബാദ് സന്ദര്‍ശനം പൂര്‍ത്തിയാകില്ലെന്നാണ് സഞ്ചാരികൾ വിശ്വസിക്കുന്നത്.
Photo Courtesy: Adityamadhav83

ബിര്‍ളാ മന്ദിര്‍

ബിര്‍ളാ മന്ദിര്‍

ബിര്‍ളാ പ്ളാനറ്റേറിയത്തിന് തൊട്ടുചേര്‍ന്നാണ് ബിര്‍ളാ മന്ദിര്‍ എന്നറിയപ്പെടുന്ന വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 280 മീറ്റര്‍ ഉയരമുള്ള നൗഭത് പഹാഡ് എന്ന കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന വെള്ള മാര്‍ബിള്‍ മാത്രം ഉപയോഗിച്ചാണ് നിര്‍മിച്ചതെന്നതാണ്. 1966ല്‍ നിര്‍മാണം തുടങ്ങിയ ഈ ക്ഷേത്രം 10വര്‍ഷത്തിന് ശേഷം 1976ല്‍ രാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാന്ദയാണ് കമീഷന്‍ ചെയ്തത്.
Photo Courtesy: Rahul563

ഹൈദരാബാദ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

ഹൈദരാബാദ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

ഹൈദരാബാദ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ഹൈടെക്ക് സിറ്റിക്ക് സമീപം ഹൈദരാബാദ്-മുംബൈ ഹൈവേയിലാണ് കോട്ട്ല വിജയഭാസ്കര റെഡ്ഡി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന ഹൈദരാബാദ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. മരങ്ങളുടെയും ചെടികളുടെയും വിത്ത്ശേഖരണത്തിനും മറ്റുമുള്ള കേന്ദ്രമായാണ് ഇത് തുടങ്ങിയത്.

Photo Courtesy: J.M.Garg

ലുംബിനി പാര്‍ക്ക്

ലുംബിനി പാര്‍ക്ക്

ഹുസൈന്‍സാഗര്‍ തടാകത്തിനോട് ചേര്‍ന്നാണ് പ്രശസ്തമായ ലുംബിനി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ മറ്റു ടൂറിസ്റ്റകേന്ദ്രങ്ങളോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടം 1994ലാണ് പൂര്‍ത്തീകരിച്ചത്. അതിന് ശേഷം വിവിധ സമയങ്ങളിലായി അറ്റകുറ്റപ്പണികളും നടന്നു. ഇതിന് പുറമെ ബോട്ടിംഗ് സൗകര്യം, പൂന്തോട്ടങ്ങള്‍, മ്യൂസിക്കല്‍ ഫൗണ്ടനുകള്‍ എന്നിവയും ഇവിടെയുണ്ട്.
Photo Courtesy: Neeresh.kr

എന്‍.ടി.ആര്‍ ഗാര്‍ഡന്‍

എന്‍.ടി.ആര്‍ ഗാര്‍ഡന്‍

ഹുസൈന്‍സാഗര്‍ തടാകത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എന്‍.ഡി.ആര്‍ ഗാര്‍ഡന്‍ പ്രാദേശിക ടൂറിസ്റ്റുകള്‍ക്കിടയിലെ ഇഷ്ട ലൊക്കേഷനാണ്. ചെറിയ പൂന്തോട്ടമാണെങ്കിലും മനോഹര കാഴ്ചകളാണ് ഇവിടെയുള്ളത്. 1999ലാണ് സിനിമാതാരവും രാഷ്ട്രീയക്കാരനുമായിരുന്ന എന്‍.ടി രാമറാവുവിന്റെ ഓര്‍മക്കായി ഈ പൂന്തോട്ടം നിര്‍മിക്കാന്‍ ആരംഭിച്ചത്. ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ച തോട്ടത്തിന്റെ നിര്‍മാണം 2001ലാണ് പൂര്‍ത്തിയായത്.
Photo Courtesy: Saikiranstuffguy

ഹുസൈന്‍സാഗര്‍ തടാകം

ഹുസൈന്‍സാഗര്‍ തടാകം

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഹൈദരാബാദിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ഹുസൈന്‍സാഗര്‍ തടാകം. 1562ല്‍ ഹസ്രത്ത് ഹുസൈന്‍ ഷാ വാലിയാണ് മൂസി നദിക്ക് അനുബന്ധമായി നഗരത്തിലെ ജലസേചനാവശ്യത്തിന് വെള്ളമത്തെിക്കാന്‍ ഹുസൈന്‍സാഗര്‍ തടാകം നിര്‍മിച്ചത്. ഹൈദരാബാദിനെയും ഇരട്ടനഗരമായ സെക്കന്തരാബാദിനെയും ബന്ധിപ്പിച്ച് നിര്‍മിച്ചിട്ടുള്ള ഈ തടാകത്തില്‍ വര്‍ഷത്തില്‍ എക്കാലത്തും വെള്ളമുണ്ടാകും.
Photo Courtesy: Cephas

ഉസ്മാന്‍ സാഗര്‍ തടാകം

ഉസ്മാന്‍ സാഗര്‍ തടാകം

ഹുസൈന്‍സാഗര്‍ പോലെയുള്ള കൃത്രിമ തടാകമായ ഉസ്മാന്‍ സാഗര്‍, മൂസി നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ രൂപപ്പെട്ടതാണ്. 1920 കളില്‍ അവസാനത്തെ നൈസാമായിരുന്ന ഉസ്മാന്‍ അലി ഖാന്റെ ഭരണകാലത്ത് നിര്‍മിച്ച ഈ തടാകത്തില്‍ നിന്നാണ് ഹൈദരാബാദിലെയും സമീപഗ്രാമങ്ങളിലെയും കുടിവെള്ള വിതരണം നടക്കുന്നത്.
Photo Courtesy: sankarshan sen

ഷാമിര്‍പേട്ട്

ഷാമിര്‍പേട്ട്

സെക്കന്തരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഷാമിര്‍പേട്ടിലാണ് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നല്‍സാര്‍ യൂനിവേഴ്സിറ്റി ഓഫ് ലോ,ജെനോം വാലി തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നൈസാമുമാരുടെ ഭരണകാലത്ത് നിര്‍മിച്ച ഷാമിര്‍പേട്ട് കൃത്രിമതടാകവും ഇവിടെയാണ്.
Photo Courtesy: abhiomkar

നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്

നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്

ഹൈദരാബാദ് -ബാംഗ്ളൂര്‍ ഹൈവേയിലെ മിര്‍ ആലം ടാങ്ക് കൃത്രിമതടാകത്തോട് ചേര്‍ന്നാണ് നെഹ്റുസുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ് നഗരത്തിലെ മൂന്ന് പ്രമുഖ ആകര്‍ഷണീയ കേന്ദ്രങ്ങളിലൊന്നായാണ് പാര്‍ക്കിനെ വിലയിരുത്തുന്നത്.
Photo Courtesy: Rameshng

കെ.ബി.ആര്‍ നാഷണല്‍ പാര്‍ക്ക്

കെ.ബി.ആര്‍ നാഷണല്‍ പാര്‍ക്ക്

നഗരത്തിലെ സമ്പന്നന്‍മാരുടെ ആവാസകേന്ദ്രമായ ജൂബിലി ഹില്‍സിലാണ് കാശു ബ്രഹ്മാനന്ദ റെഡ്ഡി (കെ.ബി.ആര്‍)നാഷനല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിന്റെ ഉള്ളിലാണ് നൈസാമായിരുന്ന മുഖറം ജായുടെ ചിരന്‍ പാലസ് സ്ഥിതി ചെയ്യുന്നത്. കോണ്‍ക്രീറ്റ് കാടിന് ഇടയിലെ വനം എന്നറിയപ്പെടുന്ന കൊട്ടാരത്തിനും പരിസരത്തിനും 1998ലാണ് നാഷനല്‍ പാര്‍ക്ക് പദവി ലഭിച്ചത്.
Photo Courtesy: Cephas 405

മൃഗവാണി നാഷണല്‍ പാര്‍ക്ക്

മൃഗവാണി നാഷണല്‍ പാര്‍ക്ക്

ഹൈദരാബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചില്‍ക്കൂരിലാണ് ഈ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാര്‍ന്ന ജൈവ വൈവിധ്യമാണ് ആയിരകണക്കിന് സന്ദര്‍ശകര്‍ എത്തുന്ന പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം. മുള,ചന്ദനം,തേക്ക് തുടങ്ങി 600ഓളം ഇനം വൃക്ഷങ്ങളും ചെടികളും ഇവിടെ കാണാം.
Photo Courtesy: J.M.Garg

മഹാവീര്‍ ഹരിണ വനസ്താലി നാഷണല്‍ പാര്‍ക്ക്

മഹാവീര്‍ ഹരിണ വനസ്താലി നാഷണല്‍ പാര്‍ക്ക്

ഹൈദരാബാദ് -വിജയവാഡ റോഡില്‍ വനസ്താലിക്ക് സമീപമാണ് മഹാവീര്‍ ഹരിണ വനസ്താലി നാഷനല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അടിസ്ഥാനപരമായി ഇത് ഒരു മാന്‍പാര്‍ക്ക് ആണെങ്കിലും കൃഷ്ണമൃഗം (ബ്ളാക്ക് ബക്ക്), മുള്ളന്‍പന്നി എന്നിവയെയും ഇവിടെ ധാരാളമായി കണ്ടുവരുന്നുണ്ട്. നീര്‍കാക്ക,നീലപൊന്‍മാന്‍ തുടങ്ങി ധാരാളം പക്ഷികളെയും ഇവിടെ കണ്ടുവരാറുണ്ട്.
Photo Courtesy: J.M.Garg

ഹൈടെക്ക് സിറ്റി

ഹൈടെക്ക് സിറ്റി

മധാപൂരിനും ഗൗച്ചിബൗളിക്കും സമീപം സ്ഥിതി ചെയ്യുന്ന ഒരു ടൗണ്‍ഷിപ്പാണ് ഹൈടെക്ക് സിറ്റി എന്നറിയപ്പെടുന്ന ഹൈദരാബാദ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സിറ്റി. ഇന്ത്യയിലെ ആദ്യ ഐ.ടി സെന്‍ററായുള്ള ബാംഗ്ലൂരിന്റെ വളര്‍ച്ച കണ്ട് മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുവിന്റെ തലയില്‍ വിരിഞ്ഞ ആശയമാണ് ഹൈടെക്ക് സിറ്റി.
Photo Courtesy: Bhargavinf

ഓഷ്യന്‍ പാര്‍ക്ക്

ഓഷ്യന്‍ പാര്‍ക്ക്

ഹൈദരാബാദ് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഉസ്മാന്‍സാഗര്‍ തടാകത്തിന് സമീപമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഓഷ്യന്‍പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന നിലവാരവും ശുചിത്വവും പാലിക്കുന്ന റെയ്ഡുകളാണ് ഇവിടത്തെ പ്രത്യേകത.
Photo Courtesy: Anand t83

സ്നോവേള്‍ഡ്

സ്നോവേള്‍ഡ്

മഞ്ഞുവീഴുന്ന താഴ്വരകളിലൂടെ നടക്കാനും മഞ്ഞുകട്ടകള്‍ പന്തുപോലെയാക്കി എറിഞ്ഞുകളിക്കാനും താല്‍പര്യമുള്ളവര്‍ക്കായി 2004ലാണ് ഇത് തുറന്നുകൊടുത്തത്. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ അമ്യൂസ്മെന്‍റ്പാര്‍ക്കാണ് ഇത്. ഒരു ദിവസം 2400 പേര്‍ക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുക.
Photo Courtesy: Rameshng

സെക്കന്ദരാബാദ്

സെക്കന്ദരാബാദ്

ഹുസൈന്‍സാഗര്‍ തടാകത്തിന് ഇരുകരകളിലുമുള്ള ഇരട്ടനഗരങ്ങളാണ് ഹൈദരാബാദും സെക്കന്ദരാബാദും. മൂന്നാമത്തെ നൈസാം ആയിരുന്ന സിക്കന്ദര്‍ജായുടെ പേരില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. 1806ല്‍ സ്ഥാപിതമായ സെക്കന്തരാബാദ് സ്വാതന്ത്ര്യലബ്ധി വരെ ബ്രിട്ടീഷ്സേനയുടെ താവളം ആയിരുന്നു. ഇരട്ടനഗരമാണെങ്കില്‍ ഇരുനഗരങ്ങളുടെയും ചരിത്രപാരമ്പര്യവും പൈതൃകവും തമ്മില്‍ വളരെയേറെ വ്യത്യസ്തത കണ്ടുവരുന്നുണ്ട് വരുന്നുണ്ട്.
Photo Courtesy: Sharath

ധോലാരി ധനി

ധോലാരി ധനി

ഹൈദരാബാദില്‍ നിന്ന് രാജസ്ഥാനില്‍ പോകാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ധോലാരിധനി. ഹൈദരാബാദ് നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരെ സെക്കന്തരാബാദില്‍ പുനരാവിഷ്കരിച്ചിരിക്കുന്ന ഈ പരമ്പരാഗത രാജസ്ഥാനി ഗ്രാമം സന്ദര്‍ശിക്കുന്നവര്‍ക്ക് രാജസ്ഥാനി നാടോടി കഥകളുടെയും സംഗീതത്തിന്റേയും ലോകത്തേക്ക് ഇറങ്ങിചെന്ന പ്രതീതിയാണ് ഉണ്ടാവുക.
Photo Courtesy: Ravikiran Rao

രാമോജി ഫിലിംസിറ്റി

രാമോജി ഫിലിംസിറ്റി

മായകാഴ്ചകളുടെ ലോകം, രാമോജിറാവു ഫിലിംസിറ്റിയെ ഒറ്റവാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം.
വിജയവാഡ ഹൈവേയില്‍ ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഹയാത്ത്നഗറില്‍ 2000ഏക്കറിലാണ് രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. 2012ല്‍ തുടങ്ങിയ കൊല്‍ക്കത്തയിലെ പ്രയാഗ് ഫിലിം സിറ്റിക്ക് ശേഷം വലുപ്പം കൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ ഫിലിം സിറ്റിയായ രാമോജി ഹൈദരാബാദിലത്തെുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ്.
Photo Courtesy: Rameshng

ചൗമൊഹല്ല കൊട്ടാരം

ചൗമൊഹല്ല കൊട്ടാരം

നൈസാമുമാരുടെ ഔദ്യോഗിക വസതിയായ ചൗമൊഹല്ല കൊട്ടാരം ചാര്‍മിനാറിന് സമീപം ഖിലാവത്ത് റോഡില്‍ മോട്ടിഗാലിയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കൊട്ടാരങ്ങള്‍ എന്നര്‍ഥം വരുന്ന ചഹര്‍,മഹല്ലത്ത് എന്നീ പേര്‍ഷ്യന്‍ വാക്കുകളില്‍ നിന്നാണ് ചൗമൊഹല്ല എന്ന പേരുണ്ടായത്.
Photo Courtesy: Ritwick Sanyal

ഫലക്ക്നാമ കൊട്ടാരം

ഫലക്ക്നാമ കൊട്ടാരം

‘ആകാശത്തിന്റെ കണ്ണാടി' എന്ന് ഉറുദുവില്‍ അര്‍ഥം വരുന്ന ഫലക്ക്നാമ കൊട്ടാരത്തിന്റെ നിര്‍മാണം 1884ലാണ് തുടങ്ങിയത്. ഹൈദരാബാദിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരം പിന്നീട് നൈസാമിന് കൈമാറുകയായിരുന്നു. ചാര്‍മിനാറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത് ഇംഗ്ളീഷുകാരനാണ്.
Photo Courtesy: Mohan.mssg

ദുര്‍ഗംചെരുവ്

ദുര്‍ഗംചെരുവ്

ഹൈദരാബാദിന്റെ സമീപജില്ലയായ രംഗറെഡ്ഡിയിലാണ് ദുര്‍ഗംചെരുവ് എന്നറിയപ്പെടുന്ന ശുദ്ധജലതടാകം. ജൂബിലിഹില്‍സിനും മധാപൂര്‍ഭാഗത്തിനും മധ്യെ ആരുടെയും കണ്ണില്‍ പെടാതെ കിടക്കുന്ന തടാകമായതിനാല്‍ ഇതിന് ‘സീക്രട്ട് ലേക്ക്' എന്നും പേരുണ്ട്. കുതുഖ്ഷാ രാജവംശത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള ഈ തടാകത്തില്‍ നിന്നാണ് അന്ന് ഗൊല്‍ക്കൊണ്ട കോട്ടയിലും പരിസരത്തും താമസിച്ചിരുന്നവര്‍ കുടിവെള്ളമെടുത്തിരുന്നത്.
Photo Courtesy: Nishantshah

പൈഗ ടോമ്പ്

പൈഗ ടോമ്പ്

ശംസുല്‍ഉമറാഹി എന്ന് അറിയപ്പെടുന്ന പൈഗ രാജാക്കന്‍മാരുടെ ശവകുടീരങ്ങളാണ് ഇവ. ഹൈദരാബാദിന്‍െറ പ്രാന്തപ്രദേശമായ പിസല്‍ ബന്ദയിലാണ് മഖ്ബറ ശംസുല്‍ ഉമറാഹി എന്നും അറിയപ്പെടുന്ന ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. 1787ല്‍ നവാബ് തൈഗ് ജംഗ് ബഹാദൂറിന്റെ കാലത്ത് നിര്‍മാണം തുടങ്ങിയ ഇവ അദ്ദേഹത്തിന്‍െറ മകനായ ആമിര്‍ ഇ കബീറിന്റെകാലത്താണ് പൂര്‍ത്തിയായത്.
Photo Courtesy: Vivek Rana

റെയ്മണ്ട്സ് ടോമ്പ്

റെയ്മണ്ട്സ് ടോമ്പ്

നൈസാമിന്റെ പട്ടാളത്തിലെ വിശ്വസ്ത ഫ്രഞ്ച് ജനറലായിരുന്ന മൈക്കല്‍ ജോയാച്ചിം മാരി റെയ്മണ്ടിന്റേതാണ് 200 വര്‍ഷം പഴക്കമുള്ള ഈ ശവകുടീരം. നൈസാമിന്റെ പട്ടാളത്തിലെ ധൈര്യവാനും മാന്യനുമായിരുന്ന ഈ ഫ്രഞ്ചുകാരന്‍ പ്രദേശവാസികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു.

Photo Courtesy: Bhaskaranaidu

ഹയാത് ബക്ഷി ബീഗം പള്ളി

ഹയാത് ബക്ഷി ബീഗം പള്ളി

നൂറ്റാണ്ടിന്റെ പഴക്കമുള്ള പള്ളി ഹയാത്ത്ബക്ഷി മൊസ്ക്ക് എന്നും ഹയാത്ത്നഗര്‍ ഗ്രാന്‍റ് മൊസ്ക്ക് എന്നും അറിയപ്പെടാറുണ്ട്. കുത്തുബ്ഷാഹി വംശത്തിലെ അഞ്ചാമത്തെ രാജാവായിരുന്ന അബ്ദുല്ല കുത്തുബ്ഷായുടെ കാലത്ത് നിര്‍മാണം തുടങ്ങിയ ഹൈദരാബാദ് നിവാസികള്‍ക്കിടയില്‍ മതപരമായി ഏറെ പ്രാധാന്യമുള്ള ഈ പള്ളിയുടെ നിര്‍മാണം 1672ലാണ് പൂര്‍ത്തിയായത്. Photo Courtesy: J.M.Garg

ഉജ്ജയിനി മഹാകാളി ക്ഷേത്രം

ഉജ്ജയിനി മഹാകാളി ക്ഷേത്രം

200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ശ്രീ ഉജ്ജയിനി മഹാകാളിക്ഷേത്രം സെക്കന്തരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. മഹാകളി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദിവസവും നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്. ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന ആഷാഡ ജതാര ദിനത്തിലാണ് ഇവിടെ ഏറെ ഭക്തരും എത്താറുള്ളത്. പ്രധാനമായും ഹൈദരാബാദിലും സെക്കന്തരാബാദിലും ആഘോഷിക്കുന്ന ബൊണാലു ഉല്‍സവദിനവും ഇവിടെ ഏറെ പ്രാധാന്യമുള്ളതാണ്.

Photo Courtesy: Sharath

സ്പാനിഷ് മൊസ്ക്ക്

സ്പാനിഷ് മൊസ്ക്ക്

1906ല്‍ പൈഗ നവാബായിരുന്ന സര്‍ ഇഖ്ബാലുദൗളയാണ് സ്പാനിഷ് മൊസ്ക്ക് നിര്‍മിച്ചത്. ഐവാന്‍ ഇ ബീഗംപേട്ട് എന്നും മസ്ജിദ് ഇഖ്ബാല്‍-ഉ-ദൗള എന്നും പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇന്തയയില്‍ ഇത്തരത്തിലുള്ള ഏക പള്ളിയാണ്. കൊര്‍ദോവയില്‍ പ്രശസ്തമായ കത്തീഡ്രല്‍ മൊസ്കിന്റെ മാതൃകയിലാണ് ഈ പള്ളി നിര്‍മിച്ചിച്ചിരിക്കുന്നത്. സ്പെയിനില്‍ സന്ദര്‍ശനത്തിന് പോയ നവാബ് കത്തീഡ്രല്‍ മൊസ്കിന്റെ ശില്‍പ്പചാരുതയില്‍ ആകൃഷ്ടനാവുകയും തിരിച്ചത്തെിയപ്പോള്‍ പള്ളിയുടെ നിര്‍മാണം തുടങ്ങിയെന്നുമാണ് ചരിത്രം.
Photo Courtesy: Nikkul

ആസ്മാന്‍ഗര്‍ കൊട്ടാരം

ആസ്മാന്‍ഗര്‍ കൊട്ടാരം

ഹൈദരാബാദ് ണഗരത്തില്‍ സെന്‍റ്.ജോസഫ് പബ്ളിക്ക് സ്കൂള്‍ വളപ്പിലെ കുന്നിന്‍മുകളില്‍ രാജകീയ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരമാണ് ആസ്മാന്‍ഗര്‍ കൊട്ടാരം. അസ്മാന്‍ഗര്‍ എന്ന ഉറുദുവാക്കിന് ആകാശവീട് എന്നാണ് മലയാളം. ഹൈദരാബാദ് പ്രധാനമന്ത്രിയായിരുന്ന അസ്മാന്‍ജാ 1885ല്‍ പണികഴിപ്പിച്ച കൊട്ടാരം ഇന്ന് നല്ലൊരു പുരാവസ്തു ശേഖരമുള്ള മ്യൂസിയമാണ്.
Photo Courtesy: Nayeem

ചില്‍ക്കുര്‍ ബാലാജി ക്ഷേത്രം

ചില്‍ക്കുര്‍ ബാലാജി ക്ഷേത്രം

ഹൈദരാബാദിലെ പുണ്യപുരാതനക്ഷേത്രങ്ങളിലൊന്നായ ഇത് വിസ ബാലാജി ക്ഷേത്രം എന്നും വിസ ഗോഡ് എന്നും അറിയപ്പെടാറുണ്ട്. മഹാവിഷ്ണുവിന്റെ രൂപങ്ങളിലൊന്നായ ബാലാജിയാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. ശ്രീദേവി, ഭൂദേവി എന്നിവര്‍ ഉപദേവതകളായുള്ള ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ യാതൊരു സംഭാവനകളും സ്വീകരിക്കാറില്ല എന്നതാണ്.
Photo Courtesy: Adityamadhav83

ലാഡ് ബസാര്‍

ലാഡ് ബസാര്‍

വര്‍ണങ്ങള്‍ വാരി വിതറിയ കുപ്പിവളകളുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ചൂഡി ബസാര്‍ എന്നും അറിയപ്പെടുന്ന പഴയ ഹൈദരാബാദ് നഗരത്തിലെ ഈ തെരുവ്. കുതുബ്ഷാഹി രാജാക്കന്‍മാര്‍ ഹൈദരാബാദിന്റെ ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ ഈ തെരുവ് ഉണ്ടായതായാണ് ചരിത്രം.
Photo Courtesy: Julia Gross

ശില്‍പ്പാരാമം

ശില്‍പ്പാരാമം

മധാപൂരില്‍ ഹൈടെക്ക് സിറ്റിക്ക് സമീപമുള്ള പരമ്പരാഗത ആന്ധ്രാഗ്രാമത്തിന്റെ പുനസൃഷ്ടിയാണ് ശില്‍പ്പാരാമം. ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. 65 ഏക്കറില്‍ പഴയ തെലുങ്ക് തറവാടുകളും ആളുകളും വസ്ത്രങ്ങളും കൊല്ലനും നെയ്ത്തുകാരനും, കടകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഇടക്കിടക്ക് പൂന്തോട്ടങ്ങളും തടാകങ്ങളും സംവിധാനിച്ചിട്ടുണ്ട്.
Photo Courtesy: రవిచంద్ర

താരാമതി ബരദ്വാരി

താരാമതി ബരദ്വാരി

ഗൊല്‍ക്കൊണ്ടയിലെ ഏഴാമത്തെ സുല്‍ത്താന്‍ ആയിരുന്ന അബ്ദുല്ല ഖുത്തുബ്ഷാ നിര്‍മിച്ച സരായ് (യാത്രികര്‍ക്കുള്ള വിശ്രമകേന്ദ്രം) ആണ് താരാമതി ബരദ്വാരി. മൂസി നദിക്കരയില്‍ ഇബ്രാഹീം ക്വിലി ഖുത്തുബ്ഷാ നിര്‍മിച്ച ഇബ്രാഹീംബാഗ് എന്ന പൂന്തോട്ടത്തോട് ചേര്‍ന്നാണ് ഈ വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Arvind.vindhu

പുരാനി ഹവേലി

പുരാനി ഹവേലി

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നൈസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്നു പുരാനി ഹവേലി എന്നറിയപ്പെടുന്ന ഈ പഴയ കൊട്ടാരം. മുമ്പ് ഹവേലി ഖദീം എന്നും അറിയപ്പെട്ടിരുന്ന ഇവിടം അലിഖാന്‍ ബഹാദൂര്‍ ആസഫ് ജാ രണ്ടാമനാണ് നിര്‍മിച്ചത്. ഇത് 1803 മുതല്‍ 1829 വരെ ഹൈദരാബാദ് ഭരിച്ചിരുന്ന മകനായ സിക്കന്ദര്‍ ജാ ആസഫ് ജാ മൂന്നാമന് സമ്മാനമായി നല്‍കുകയായിരുന്നു.യു ഷേപ്പിലാണ് കൊട്ടാരത്തിന്‍െറ നിര്‍മിതി. സമാന്തരമായി നിര്‍മിച്ച രണ്ട് ദീര്‍ഘവൃത്താകൃതിയിലുള്ള ഭാഗവും ഇതിനുണ്ട്.
Photo Courtesy: Randhirreddy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X