Search
  • Follow NativePlanet
Share
» »കാസര്‍കോട് ഒരുക്കി വച്ചിരിക്കുന്ന അതിശയങ്ങള്‍

കാസര്‍കോട് ഒരുക്കി വച്ചിരിക്കുന്ന അതിശയങ്ങള്‍

By Maneesh

കേരളത്തിലെ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന കാസര്‍കോട് സപതഭാഷ സംഗമഭൂമി എന്നാണ് അറിയപ്പെടുന്നത്. ഭാഷയുടെ മാത്രമല്ല സംസ്‌കാരങ്ങളുടേയും സംഗമ ഭൂമിയാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ കാസര്‍കോട് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അതിശയിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ കാസര്‍കോട് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കാസര്‍കോട് യാത്ര പോകുമ്പോള്‍ ആദ്യം എവിടെ പോകും എന്ന കാര്യത്തില്‍ ആളുകള്‍ക്ക് അധികം സംശയം ഉണ്ടാകില്ല. ബേക്കല്‍ തന്നെയാണ് കാസര്‍കോട് എത്തിച്ചേരുന്ന സഞ്ചാരികളില്‍ ഭൂരിഭാഗം പേരുടേയും ലക്ഷ്യസ്ഥലം. ബേക്കലില്‍ എത്തിച്ചേര്‍ന്നാല്‍ കണ്ടു തീര്‍ക്കാന്‍ നിരവധി സ്ഥലങ്ങള്‍ വേറെയും ഉണ്ട്. ബേക്കല്‍ ബീച്ച്, കാപ്പില്‍ ബീച്ച് അങ്ങനെ നിരവധി സ്ഥലങ്ങള്‍.

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയ്ക്ക് ഏറെ നാളത്തെ ചരിത്രം പറയാനുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Hari Prasad Nadig

ബേക്കൽ ബീച്ച്

ബേക്കൽ ബീച്ച്

ബേക്കലിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ബേക്കല്‍ ബീച്ച്. പ്രശാന്തസുന്ദരമായ കടല്‍ത്തീരത്ത് കളിക്കാനും ശാന്തമായ കടലില്‍ കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ കുടുംബസമേതം എത്തിച്ചേരുന്നത്. സൂര്യാസ്തമയസമയത്ത് എങ്ങുനിന്നെന്നില്ലാത്ത സൗന്ദര്യമാണ് ബേക്കലില്‍ അനുഭവപ്പെടുന്നത്. മനോഹരമായ അസ്തമയക്കാഴ്ചകള്‍ കാണാനും ഇവിടെ സഞ്ചാരികളെത്തുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Thejas Panarkandy

നിത്യാനന്ദാശ്രമം

നിത്യാനന്ദാശ്രമം

സ്വാമി നിത്യാനന്ദയാണ് നിത്യാനന്ദാശ്രമം നിര്‍മിച്ചത്. കാസര്‍കോട് ജില്ലയിലെ പേരുകേട്ട ഒരു ആത്മീയകേന്ദ്രവും വിനോദസഞ്ചാരികളുടെ ആകര്‍ഷണവുമാണ് നിത്യാനന്ദാശ്രമം. കാഞ്ഞങ്ങാട്ട് നഗരത്തില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിത്യാനന്ദാശ്രമത്തിലെത്താം. കൊടുംകാടായിരുന്ന ഇവിടെ നിത്യാനന്ദ സ്വാമി 45 ഗുഹകള്‍ നിര്‍മിച്ചു എന്നാണ് കരുതുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: tpms5
റാണിപുരം

റാണിപുരം

കാസർകോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുൽത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകൾക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും റാണിപുരം ഒരു സ്വർഗമായിരിക്കും. കൂടുതൽ വായിക്കാം

Photo Courtesy: Bibu Raj

മാലിക് ദിനാർ പള്ളി

മാലിക് ദിനാർ പള്ളി

കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: tpms5

അനന്തപുരം ക്ഷേത്രം

അനന്തപുരം ക്ഷേത്രം

പ്രശസ്തമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് കുംബ്ലൈ സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയിൽ ഈ ക്ഷേത്രം സന്ദർശിക്കാം. കാസർകോട് നിന്നാണ് ഈ ക്ഷേത്രത്തിലേക്ക് പോകുന്നതെങ്കിൽ മാഥൂർ റോഡ് വഴി പോയാൽ മതി. 13 കിലോമീറ്ററേയുള്ളു ഇവിടെ നിന്ന് ഈ ക്ഷേത്രത്തിലേക്കുള്ള ദൂരം. കൂടുതൽ വായിക്കാം

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

നെല്ലിക്കുന്ന് ജുമാ മസ്ജിദ്

കാസർകോട് നഗരത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷത്തിൽ ഒരിക്കൽ ഇവിടെ നടത്തപ്പെടാറുള്ള തങ്ങളുപ്പാപ്പ ഉറൂസ് ഏറെ പ്രശസ്തമാണ് ജനുവരി/ഫെബ്രുവരി മാസങ്ങളിലാണ് ഈ ഉറൂസ് നടത്തപ്പെടുന്നത്.
Photo Courtesy: tpms5
https://www.flickr.com/photos/malabar_magazine/4472451684

കാപ്പിൽ ബീച്ച്

കാപ്പിൽ ബീച്ച്

ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലത്താണ് പ്രശാന്തസുന്ദരമായ കാപ്പില്‍ ബീച്ച്. മനോഹരമായ ഈ ബീച്ച് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബേക്കല്‍ ഫോര്‍ട്ടിലെത്തുന്ന സഞ്ചാരികളില്‍ പലരും കാപ്പില്‍ ബീച്ചിലും വന്ന് സമയം ചെലവഴിക്കാറുണ്ട്. കാപ്പില്‍ ബീച്ചിന് സമീപത്തുള്ള കോടി കുന്നിന്‍മുകളില്‍ നിന്ന് അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിക്കാം.
Photo Courtesy: Ikroos

നീലേശ്വരം

നീലേശ്വരം

ബേക്കലില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് നീലേശ്വരത്തേക്ക്. നിരവധി ചരിത്രകഥകള്‍ പിണഞ്ഞുകിടക്കുന്ന നീലേശ്വരത്തിന് സാംസ്‌കാരികമായും കലാപരമായും ഒട്ടേറെ പെരുമകള്‍ പറയാനുണ്ട്. നീലകണ്ഠ, ഈശ്വര എന്നീ രണ്ടുപേരുകളില്‍ നിന്നാണ് നീലേശ്വരം എന്ന വാക്കിന്റെ ഉല്‍പ്പത്തി എന്നാണ് കരുതുന്നത്.
Photo Courtesy: Galoiserdos Prasad Pai

ഭഗവതി ക്ഷേത്രം

ഭഗവതി ക്ഷേത്രം

കാസർകോട്ടെ പള്ളിക്കുന്ന് ഭഗവതി ക്ഷേത്രം

Photo Courtesy: tpms5

നീലേശ്വരം പുഴ

നീലേശ്വരം പുഴ

നീലേശ്വരത്ത് കൂടെ ഒഴുകുന്ന നീലേശ്വരം പുഴ


Photo Courtesy: tpms5

കമുകിൻ തോട്ടം

കമുകിൻ തോട്ടം

കമുകിൻ തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കാസർകോഡ്

Photo Courtesy: Ananth BS

ചന്ദ്രഗിരിപുഴ

ചന്ദ്രഗിരിപുഴ

കാസർകോട്ടെ പ്രധാന നദിയാണ് ചന്ദ്രഗിരിപുഴ. ഇതിന് അടുത്തായാണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: ARUNKUMAR P.R

യക്ഷഗാനം

യക്ഷഗാനം

കാസർകോട്ടെ പ്രധാന കലകളിൽ ഒന്നാണ് യക്ഷഗാനം
Photo Courtesy: ARUNKUMAR P.R at en.wikipedia

അനന്തേശ്വര ക്ഷേത്രം

അനന്തേശ്വര ക്ഷേത്രം

കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പുരാതനക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ട് ഇതിനെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മൂന്നുവശത്തും കുന്നുകളാണ്.
Photo Courtesy: Sureshan at en.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X