» »ഒഡീഷയിലെ നൈർമല്യമായ കടൽ തീരങ്ങൾ

ഒഡീഷയിലെ നൈർമല്യമായ കടൽ തീരങ്ങൾ

Written By: Nikhil John

ഇന്ത്യയുടെ ഒരു പ്രധാന ഭാഗമായ ഒഡീഷ ദേശം അത്ഭുത വിസ്മയങ്ങളുടെ ഒരു നാടാണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. ഈ സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രകൃതിയുടെയും ചരിത്രത്തിന്റെയും വിശ്വ സൗന്ദര്യം കുടികൊള്ളുന്നു അപ്പോൾ പിന്നെ ഈ നഗരത്തിലേക്ക് ഒരു യാത്ര അനിവാര്യമല്ലേ..? കുന്നുകളുടെയും തടാകങ്ങളുടെയും കടലോരങ്ങളുടെയും ചരിത്ര സമുച്ചയങ്ങളുടെയുമൊക്കെ രൂപത്തിൽ ഇവിടെ ഈ ശ്യാമ ഭൂമിയിൽ മറഞ്ഞിരിക്കുന്ന വിസ്മയ ഹേതുക്കളെ തൊട്ടറിയേണ്ട..?

നിങ്ങൾ ഈ സീസണിൽ വ്യത്യസ്തതയാർന്ന സ്ഥലങ്ങളിലേക്ക് പോകാനും മൂടിവയ്ക്കപ്പെട്ട പ്രകൃതിയുടെ വശ്യതയെ തൊട്ടറിയാനും തീരുമാനിക്കുകയാണെങ്കിൽ ഈ ആർട്ടിക്കിൾ നിങ്ങൾക്കു വേണ്ടി മാത്രമുള്ളതാണ്. ഇവിടെ ഞങ്ങൾ നിങ്ങൾക്കായി ഒഡീഷയിൽ നിലകൊള്ളുന്ന നിർമ്മലമായ ചില ബീച്ചുകളെ പരിചയപെടുത്തുന്നു. ഇവിടെ വന്നെത്തുന്ന നിങ്ങൾ ഓരോരുത്തർക്കും തങ്ങളുടെ ജീവിത കാലയളവിൽ കാണാൻ കഴിയുന്നതിൽ വെച്ചേറ്റവും അനശ്വരമായ കാഴ്ചകൾ കണ്ടു വിശ്വസൗന്ദര്യത്തിന്റെ പ്രകൃതിയെ വാരിപ്പുണരാം

ബലിഗായ് ബീച്ച്

ബലിഗായ് ബീച്ച്

സമൃദ്ധമായ മണൽപ്പരപ്പിനാൽ വ്യാപൃതമായ ഈ കടലോരം പ്രകൃതി സ്നേഹികളായ ആർക്കും സന്തോഷമരുളുന്ന ഒരിടമാണ്. കടൽ ചിപ്പികളുടെ സജീവ സാന്നിധ്യം ഈ തീരത്തെ അതി മനോഹരമാക്കുന്നു. സൂര്യന്റെ ഉജ്ജ്വലമാർന്ന ദ്വീപ്ത പ്രഭയാൽ നിറഞ്ഞുനിൽക്കുന്ന ഈ ഭൂപ്രദേശം യാത്രീകർക്ക് ആശ്ചര്യജനകമായ ഒരു സൂര്യോദയവും അസ്തമയവും സമ്മാനിക്കുന്നു.
ബീച്ചിന്റെ ശാന്തമായ അന്തരീക്ഷത്തിലേക്ക് സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുമ്പോൾ ഇവിടമെല്ലാം ഒരു സ്വപ്ന ഭൂമി പോലെ കാണപ്പെടും. എന്നാൽ പിന്നെ എത്രയും പെട്ടെന്ന് ഇവിടെയെത്തി കടലോരത്തിന്റെ മടിയിൽ ഇരുന്നുകൊണ്ട് നിങ്ങളുടെ മനസ്സിനെ പ്രശാന്തമാക്കിക്കൂടേ...?

വിസ്മയങ്ങളുടെ ഒഡീഷ

റുഷികുല്യ ബീച്ച്

റുഷികുല്യ ബീച്ച്

ഒഡീഷയിലെ ഏറ്റവും മനോഹരമായ കടലോരങ്ങളിൽ ഒന്നായ റുഷികുല്യ കടൽത്തീരം തിരകളിൽ മതിമറന്ന് കളിക്കാൻ ഇഷ്ടപ്പെടുന്നവരുടേ പറുദീസയാണ്.

വേഗം ഇവിടേക്ക് വരൂ, എന്നിട്ട് നിങ്ങളുടെ ചിറകുകൾ വിടർത്തി സ്വർഗ്ഗത്തിന്റെ പ്രതിരൂപമെന്ന് തോന്നിപ്പിക്കുന്ന ഈ മനോഹരമായ ചുറ്റുപാടുകളുടെ സൗന്ദര്യതയെ നുകരു..?

പ്രകൃതിയുടെ കൈകളിൽ ആലിംഗനം ചെയ്തു നിൽക്കാൻ വെമ്പൽ കൊള്ളുകയാണോ...? നിങ്ങളുടെ തിരക്കുപിടിച്ച നഗര ജീവിതത്തിൽ നിന്ന് കുറച്ച് നേരം തെന്നിമാറി റുഷികുല്യ ബീച്ചിന്റെ സാഗര ഭൂവനത്തിലേക്ക് രക്ഷപ്പെടുക..

ഒറിയാക്കാരുടെ കരവിരുത് കാണാൻ രണ്ട് ഗ്രാമങ്ങൾ

ഭിതാർകനിക ബീച്ച്

ഭിതാർകനിക ബീച്ച്

ഒരിക്കൽ നിങ്ങൾ ഇവിടെയെത്തി ഭിതാർകനിക ബീച്ചിന്റെ വിശുദ്ധ സൗന്ദര്യത്തെ ദർശിച്ചാൽ പിന്നെ പെട്ടെന്നങ്ങ് തിരിച്ചു പോകാൻ പറ്റില്ല. നാമെല്ലാവരെയും ഇവിടുത്തെ പ്രകൃതിയുടെ ആത്മാവിനോട് ചേർത്തുനിർത്തുന്ന എന്തോ ഒന്ന് ഇവിടെ അദൃശ്യമായി നിലകൊള്ളുന്നു.. രസകരമായ പ്രകൃതി സൗന്ദര്യത്തിന്റെ അഴങ്ങളിലേക്കിറങ്ങാനും അലറുന്ന തിരമാലകളുമായി സംവാധത്തിലേർപ്പെടാനുമായി ഏവർക്കും ഇവിടെ എത്തിച്ചേരാം. എല്ലാത്തിനുമുപരിയായി ഈ കടലോരത്തിൽ അത്ഭുതജനകമായ സസ്യജാലങ്ങളുടെ അതീവ സാന്നിദ്ധ്യമുണ്ട്.


ഒഡീഷയിലെ ഹില്‍ സ്‌റ്റേഷനുകള്‍

ബേലേശ്വർ ബീച്ച്

ബേലേശ്വർ ബീച്ച്

പച്ചപ്പിനാൽ മുകരിതമായ ഒരു കടലോരത്ത് ചെന്ന് നിൽക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ..? അങ്ങനെയുള്ള ഏതാനും ചില കടലോരങ്ങളിൽ ഒന്നാണ് ഒഡീഷയിലെ ബേലേശ്വർ കടലോരം. ഇതുവരെ അധികമാരുടെയും കണ്ണിൽ പെടാതെ അകന്നുമാറി അപ്രത്യക്ഷമായി നിലകൊള്ളുന്ന ഈ കടലോരത്തിന്റെ ജനപ്രിയത ദിവസന്തോറും ഏറിവരികയാണ്.

കടലോളങ്ങളുടെയും തിരമാലകളുടേയും വിശ്വ സംഗീതത്തെ നെഞ്ചോട് ചേർത്ത് വച്ചുകൊണ്ട് ഈ ബീച്ചിൽ ഉച്ചവെയിൽ കായാനിറങ്ങണ്ടേ..? പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന വിശ്വ സൗന്ദര്യത്തെ കണ്ടെത്തുന്നതിൽ സന്തോഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ബേലേശ്വർ ബീച്ച് ആയിരിക്കണം നിങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം.


പുണ്യസ്ഥലങ്ങളില്‍ പകരം ചെയ്യാന്‍

അഷ്ടരംഗ ബീച്ച്

അഷ്ടരംഗ ബീച്ച്

സൂര്യാസ്തമയത്തിന്റെ മനോഹര ദൃശ്യങ്ങൾ കണ്ടു കൊണ്ട് വെറുതെയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അന്തിമ ലക്ഷ്യസ്ഥാനമായി അഷ്ടരംഗ കടലോരത്തേക്ക് ചെല്ലാം. സന്ധ്യാ സമയങ്ങളിലെ വർണശബളമായ ആകാശത്തിന്റെ മാസ്മരിക സൗന്ദര്യത്താൽ ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ വളരേ പ്രശസ്തമാണ് ഈ കടലോരം. നീല സമുദ്രത്തിൻറെ അനശ്വര ചക്രവാളത്തിൽ നിന്നു കൊണ്ട് സൂര്യാസ്തമയത്തെ ആദരപൂർവം നോക്കിക്കാണാനും ചിത്രങ്ങളായി പകർത്താനും നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇങ്ങോട്ടേക്ക് വരുമ്പോൾ നിങ്ങളുടെ ക്യാമറ എടുക്കാൻ ഒരിക്കലും മറന്നു പോകരുത്. എളുപ്പം തന്നെ ഇങ്ങോട്ടു വന്നെത്തി ലോകത്തിലെ ഒരു മിനുക്കു ലൈറ്റുകൾക്കും നൽകാനാകാത്ത അവിസ്മരണീയ ഷോട്ടുകളെ പകർത്തിയെടുക്കാം.

സുവര്‍ണ്ണ ത്രികോണത്തിലേക്കൊരു സഞ്ചാരം

Read more about: odisha beaches travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...