Search
  • Follow NativePlanet
Share
» »പശ്ചിമഘട്ടം പോലെ തന്നെയാണോ പൂർവഘട്ടം?

പശ്ചിമഘട്ടം പോലെ തന്നെയാണോ പൂർവഘട്ടം?

By Maneesh

തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളെല്ലാം സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്. കേരളത്തിലേയും കർണാടകയിലേയും തമിഴ്നാട്ടിലേയും പേരുകേട്ട ഹിൽസ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് പശ്ചിമഘട്ടം എന്ന പേര് സുപരിചിതമാണ്.

എന്നാൽ പൂവർഘട്ടം (Eastern Ghat) എന്ന് അധികം ആരും കേട്ടിട്ടുണ്ടാകില്ല. പശ്ചിമഘട്ടം പോലെ തന്നെ സുന്ദരമായ മലനിരകളാണ് പൂർവഘട്ടവും എന്നാൽ പശ്ചിമ ഘട്ടം പോലെ തുടർച്ചയുള്ള മലനിരകളല്ല പൂർവഘട്ടം. മാത്രമല്ല പശ്ചിമ ഘട്ട മലനിരകളുടെ അത്രയ്ക്ക് ഉയരമൊന്നും പൂർവഘട്ട മലനിരകൾക്കില്ല.

ഒറീസ മുതൽ ആന്ധ്രാപ്രദേശ് വഴി തമിഴ് നാട് വരെ ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിക്കും സമാന്തരമായി നീളുന്ന പർവത നിരകളേയാണ് പൂർവഘട്ടം എന്ന് പറയുന്നത്. ഒറീസയിലെ മഹാനദിയിൽ നിന്നാണ് പൂർവഘട്ടം ആരംഭിക്കുന്നത്. അത് തമിഴ്നാട്ടിലെ വൈഗയിലാണ് അവസാനിക്കുന്നത്. പൂർവഘട്ടത്തിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

അരക്കുവാലി

അരക്കുവാലി

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നു കൂടിയാകും ഇത്. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്. പൂർവഘട്ടത്തിന്റെ അടിവാരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo: Ankitha veerepalli

ഏർക്കാട്

ഏർക്കാട്

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo: Jai Kumara Yesappa

മധുരവാഡ ഡോം

മധുരവാഡ ഡോം

പൂർവഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു മൊട്ടക്കുന്നാണ് ഇത്. വിശാഘപട്ടണം നഗരത്തിന് സമീപത്തായാണ് ഈ മലനിര സ്ഥിതി ചെയ്യുന്നത്.
Photo: Adityamadhav83

കൊല്ലിമല

കൊല്ലിമല

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ്‌ കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമായ സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ്‌ കൊല്ലി മല സ്ഥിതി ചെയ്യുന്നത്‌. കൂടുതൽ വായിക്കാം

Photo: Ravi S. Ghosh

സിരുമല

സിരുമല

പൂർവഘട്ടമലനിരകളിൽപ്പെട്ട സിരുമല സ്ഥിതി ചെയ്യുന്നത് തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ്. പൂർവഘട്ടത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തായാണ് ഈ മല. കരന്തമല എന്നും ഈ മല അറിയപ്പെടുന്നുണ്ട്.

Photo: Harish Kumar Murugesan

പാപി കൊണ്ടലു

പാപി കൊണ്ടലു

ആന്ധ്രപ്രദേശിലെ ഖമ്മത്തിനു സമീപമുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മല നിരകളാണ് പാപി കൊണ്ടലു . കാശ്മീര്‍ താഴ്വരയിലെ പ്രകൃതി ഭംഗിക്ക് സമമാണ് ഈ തെക്കേ ഇന്ത്യന്‍ താഴ്വരയില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ എന്ന് പറയുന്നു. കൂടുതൽ വായിക്കാം

Photo:Adityamadhav83

തിരുമല

തിരുമല

പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. കൂടുതൽ വായിക്കാം

Photo: Raj srikanth800

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X