Search
  • Follow NativePlanet
Share
» »2019 ലെ യാത്രകൾ സ്മാർട്ടാക്കാൻ ഇവ കരുതാം

2019 ലെ യാത്രകൾ സ്മാർട്ടാക്കാൻ ഇവ കരുതാം

സമയവും പണവും സ്ഥലവും ഒക്കെ ലാഭിക്കുവാൻ യാത്രയിൽ മറക്കാതെ കയ്യിൽ കരുതേണ്ട കുറച്ച് കാര്യങ്ങള്‍ നോക്കാം

സ്മാർട്ടായും സേഫായും പൂർത്തിയാക്കുകയാണ് ഓരോ യാത്രയുടെയും ലക്ഷ്യം. കയ്യിൽ ഒരു സ്മാർട് ഫോണും അതിൽ ഒരു മാപ്പും ഉണ്ടെങ്കിൽ യാത്ര പകുതിയും സേഫ് ആയി എന്നു പറയാം. അടുത്തുള്ള പെട്രോൾ പമ്പും താമസിക്കുവാനുള്ള ഹോട്ടലും എടിഎമ്മും അടുത്തു കാണേണ്ട സ്ഥലങ്ങളും ഒക്കെ കാണിക്കുന്ന സ്മാർട് ആപ്പുകൾ ഇല്ലാതെ ഇന്ന യാത്ര പോകുവാൻ കഴിയാത്ത സ്ഥിതിയാണ്.
സമയവും പണവും സ്ഥലവും ഒക്കെ ലാഭിക്കുവാൻ യാത്രയിൽ മറക്കാതെ കയ്യിൽ കരുതേണ്ട കുറച്ച് കാര്യങ്ങള്‍ നോക്കാം. അടുത്ത യാത്രയിൽ ഇതൊപ്പം കൂട്ടിയാൽ വരുന്ന മാറ്റങ്ങളു സൗകര്യങ്ങളും നമുക്ക് നേരിട്ടറിയാം...

ഡോക്യുമെന്റ് ഓർഗനൈസർ

ഡോക്യുമെന്റ് ഓർഗനൈസർ

യാത്രകളിൽ ഏറ്റവും അടിസ്ഥാനമായി കരുതേണ്ട വസ്തുക്കളിൽ ഒന്നാണ് ജോക്യുമെന്റ് ഓർഗനൈസർ. നിങ്ങൾ ആരാണെന്നും എന്താണെന്നും തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ യാത്രകളിൽ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്നതാണ് ഡോക്യുമെന്റ് ഓർഗനൈസർ. പാസ്പോർട്ടും തിരിച്ചറിയൽ കാർഡുകളും ഉൾപ്പെടെയുള്ള രേഖകൾ ബാഗിനുള്ളിൽ സൂക്ഷിക്കുന്നതിനു പകരം ഡോക്യുമെന്റ് ഓർഗനൈസറിൽ വച്ചാൽ കുറച്ചുകൂടി സുരക്ഷിതമായിരിക്കും.

പാക്കിങ്ങ് ക്യൂബ്സ്

പാക്കിങ്ങ് ക്യൂബ്സ്

നന്നായി പാക്ക് ചെയ്യുവാൻ അറിയാത്തവർ തീർച്ചയായും കയ്യിൽ കരുതേണ്ട ഒന്നാണ് പാക്കിങ് ക്യൂബുകൾ. സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ വലിച്ചുവായി ഇടുന്നതിനു പകരം ഓരോ ചെറിയ ക്യൂബുകൾ പോലെയുള്ള ബാഗിൽ ഓരോന്നു വെവ്വേറെ പാക്ക് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കൃത്യമായി അടുക്കിവെച്ചിരിക്കുന്നതുകൊണ്ട് എടുക്കുവാനും തിരികെ വയ്ക്കുവാനും വളരെ എളുപ്പമായിരിക്കുകയും ചെയ്യും.

ട്രാവൽ ബോട്ടിൽ

ട്രാവൽ ബോട്ടിൽ

യാത്രകളിൽ ഒരു ബോട്ടിൽ കരുതേണ്ടത് ഏറെ ആവശ്യമാണ്. എല്ലാ സ്ഥലങ്ങളിൽ നിന്നും വിശ്വസിച്ച് കുടിവെള്ളം എടുക്കുവാൻ സാധിക്കില്ല എന്നതാണ് ഇതിനു പ്രധാന കാരണം. അങ്ങനെയുള്ളപ്പോൾ പറ്റിയ സ്ഥലത്തു നിന്നും വെള്ളം ബോട്ടിലിനുള്ളിൽ ശേഖരിച്ചുവയ്ക്കാം. കൂടാകെ ധാരാളം പ്രത്യേകതകളുള്ള ബോട്ടിലുകളും വിപണിയിൽ ലഭ്യമാണ്. സൗകര്യവും ആവശ്യങ്ങളും അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം.

ഡിജിറ്റൽ ഓർഗനൈസർ

ഡിജിറ്റൽ ഓർഗനൈസർ

തിരിച്ചറിയൽ രേഖകളും മറ്റും സൂക്ഷിക്കുന്നതുപോലെ തന്നെ യാത്രകളിൽ നമ്മുടെ ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കണം. മെമ്മറി കാർഡുകൾ, കേബിളുകൾ, പവർ ബാങ്ക്, പ്ലഗുകൾ, പവർ ബാങ്ക് തുടങ്ങിയവയെല്ലാം വലിച്ചുവാരി ഇട്ടാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും അതുകൊണ്ടുണ്ടാവുക. മഴ നനയുകയോ മറ്റും ചെയ്താൽ നോക്കുകയേ വേണ്ട. പിന്നെ എങ്ങനെയാണ് ഇത് സൂക്ഷിക്കുക എന്നല്ലേ? ഇതിനായി ഡിജിറ്റൽ ഓർഗനൈസർ തിരഞ്ഞെടുക്കാം. ഇതിൽ ഓരോന്നും സൂക്ഷിച്ചു വയ്ക്കുവാനുള്ള സൗകര്യമുണ്ട്.

ട്രാവൽ ബാഗുകൾ

ട്രാവൽ ബാഗുകൾ

യാത്രകൾക്കു പോകുമ്പോൾ നിങ്ങൾക്കും പോകുന്ന സ്ഥലത്തിനും അനുയോജ്യമായ ബാഗുകൾ മാത്രം തിരഞ്ഞെടുക്കുക. മിക്കപ്പോഴും ട്രോളികളും മറ്റും എടുക്കുന്നത് ഒരു ബാധ്യതയായി മാറാൻ സാധ്യതയുണ്ട്. ബാക്ക്പാക്കുകൾ എടുക്കുന്നതാണ് യാത്രകൾക്ക അനുയോജ്യം.

ഒരു ചെറിയ ബാഗ്

ഒരു ചെറിയ ബാഗ്

സ്ഥലം കാണാനും മറ്റും ഇറങ്ങുമ്പോൾ ഉപയോഗിക്കാനായി ഒരു ചെറിയ ബാക്ക്പാക്കുകൂടി കരുതുക. വെള്ളവും അത്യാവശ്യം സ്നാക്സും പണവും ഒക്കെ ഇതിൽ സൂക്ഷിക്കുകയും വലിയ ബാഗ് റൂമിൽ വയ്ക്കുകയും ചെയ്യാം,

ഇന്‍റർനാഷണൽ ട്രാവൽ അഡാപ്റ്റർ

ഇന്‍റർനാഷണൽ ട്രാവൽ അഡാപ്റ്റർ

എവിടെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്‍റർനാഷണൽ ട്രാവൽ അഡാപ്റ്ററിൻറെ ഉപയോഗം. മറ്റു രാജ്യങ്ങളിലും മറ്റും പോകുമ്പോൾ അവിടുത്ത പവർ സോക്കറ്റുകൾ നമ്മുടേതിൽ നിന്നും വ്യത്യസ്തമായിരിക്കും. അങ്ഹനെയുള്ളപ്പോൾ അതിനു യോജിച്ച അഡാപ്റ്ററുകൾ കരുതിയില്ലെങ്കിൽ പണി പാളും എന്നതിൽ സംശയമില്ല.

 മൾട്ടി യുഎസ്ബി ചാർജർ

മൾട്ടി യുഎസ്ബി ചാർജർ

ഗ്രൂപ്പായും മറ്റും യാത്ര ചെയ്യുമ്പോൾ മൾട്ടി യുഎസ്ബി ചാർജർ കൂടി കരുതുവാന്‍ ശ്രദ്ധിക്കുക.

പവർ ബാങ്ക്

പവർ ബാങ്ക്

എന്തൊക്കെ എടുത്താലും പവർ ബാങ്ക് കരുതിയില്ലെങ്കിൽ പിന്നെ എല്ലാം കഴിഞ്ഞു. കറന്റ് ഇല്ലാത്ത സ്ഥലങ്ങളിലോ യാത്രയ്ക്കിടയിലോ ഒക്കെ ഫോൺ ഒന്നു ചാർജ് ചെയ്യണമെങ്കിൽ ആരെയും ആശ്രയിക്കാതിരിക്കുവാന്‍ പവർ ബാങ്ക് ഒരെണ്ണം കരുതാം. അ‍ഞ്ഞൂറ് രൂപ മുതൽ മുകളിലേക്ക് മികച്ച നിലവാരത്തിലുള്ള പവർ ബാങ്കുകൾ ലഭിക്കും.

 ഡിജിറ്റൽ ക്യാമറ

ഡിജിറ്റൽ ക്യാമറ

കണ്ണുകള്‍ കൊണ്ടു കാണുന്ന അത്രയും ഭംഗിയിൽ കാഴ്ചകൾ പകർത്തുവാൻ കഴിയില്ലെങ്കിലും യാത്രകളിൽ ഒഴിവാക്കുവാൻ കരുതാത് ഒന്നാണ് ക്യാമറകൾ. യാത്രകളുടെ ഓർമ്മകൾ സൂക്ഷിക്കണമെങ്കിൽ ഒരു ക്യാമറ തീർച്ചയായും കരുതാം. ക്യാമറയോളം തന്നെ വരുന്നതാണ് ഇന്നത്തെ സ്മാർട് ഫോണുകളെങ്കിലും ക്യാമറ തന്നെയാണ് ഫോട്ടോകൾ എടുക്കുവാൻ നല്ലത്.

ഗോ പ്രോ ക്യാമറ

ഗോ പ്രോ ക്യാമറ

ലൈവ് ആക്ഷനുകളും വണ്ടിയിൽ സഞ്ചരിച്ചുകൊണ്ടുള്ള ദൃശ്യങ്ങളും ഒക്കെ പകർത്തുവാൻ ഏറ്റവും നികച്ചതാണ് ഗോ പ്രോ ക്യാമറകൾ. മികച്ച ക്വാളിറ്റിയിൽ വീഡിയോകൾ പകർത്തുവാനാണ് ആളുകൾ ഇതുപയോഗിക്കുന്നത്.

 മണി ബെൽറ്റ്

മണി ബെൽറ്റ്

കയ്യും തൂക്കിയിട്ട് വളരെ ഫ്രീയായി യാത്രയ്ക്ക് പോകണമെങ്കിൽ മണി ബെൽറ്റ് ഉപയോഗിക്കാം. അത്യാവശ്യം പണവും മറ്റും ഈ മണിബെൽറ്റിൽ സൂക്ഷിക്കാം, മാത്രമല്ല, പോക്കറ്റടിയും മറ്റുമുള്ള ഇടമാണെങ്കിൽ മികച്ച തീരുമാനമായിരിക്കും ഇത്.

ഹെഡ്ഫോൺ ജാക്ക് സ്പ്ലിറ്റർ

ഹെഡ്ഫോൺ ജാക്ക് സ്പ്ലിറ്റർ

ഒരു ഹെഡ്സെറ്റില്ലാതെ യാത്രയ്ക്കാരും ഇറങ്ങാറില്ല. എന്നാൽ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഒരു സിനിമ കണ്ടേക്കാം എന്നു തോന്നിയാൽ എന്തുചെയ്യും? ഫോണിൽ ഹെഡ് സെറ്റ് ഉപയോഗിച്ച് സിനിമ കാണുമ്പോൾ അതുപയോഗിക്കുന്ന ആൾക്കു മാത്രമേ കാണാൻ സാധിക്കു. ഇത്തരം അവസരത്തിൽ ഹെഡ്ഫോൺ ജാക്ക് സ്പിറ്റർ ഉപയോഗിക്കാം. ഓഡിയോ സർവ്വീസ് ഉള്ള മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുമ്പോളും ഇത് സൗകര്യമാണ്.

ട്രാവൽ പില്ലോസ്

ട്രാവൽ പില്ലോസ്

ദീർഘദൂരം ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ കഴുത്തിന് വേദനയുണ്ടാകുന്നത് സ്വാഭാവീകമാണ്. ഇത്തരം അവസരങ്ങളിൽ ട്രാവൽ പില്ലോ ഉപയോഗിക്കാം. കഴുത്തിന് നല്കുന്ന സപ്പോർട്ടാണ് ഇതിന്റെ പ്രത്യേകത. വളരെ കുറഞ്ഞ നിരക്കിൽ ഇത് വിപണിയിൽ ലഭ്യമാണ്.

യാത്ര ചെലവ് താങ്ങാൻ കഴിയുന്നില്ലെ? ചെലവ് കുറഞ്ഞ യാത്രയ്ക്ക് 7 വഴികൾ യാത്ര ചെലവ് താങ്ങാൻ കഴിയുന്നില്ലെ? ചെലവ് കുറഞ്ഞ യാത്രയ്ക്ക് 7 വഴികൾ

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X