Search
  • Follow NativePlanet
Share
» »ആനേഗു‌ന്ധി; രാമായണ കാലത്തേക്ക് ഒരു യാത്ര

ആനേഗു‌ന്ധി; രാമായണ കാലത്തേക്ക് ഒരു യാത്ര

ആനേഗുന്ധി എന്ന കന്നഡവാക്കി‌ന്റെ അർത്ഥം ആനക്കുഴി എന്നാണ്. വിജയനഗര സാമ്രജ്യത്തിന്റെ ഭരണകാലത്ത് ആനകളെ കുളിപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇത്

By Maneesh

മൂന്ന് വശത്തായി ഉയർന്ന് നി‌ൽക്കുന്ന മലനിരകൾക്ക് നടുവിലായി, തുംഗഭദ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ആനേഗുന്ധി എന്ന സ്ഥലത്തിന് ‌ചരിത്രത്തിനപ്പുറത്ത് നിന്ന് രാമയണ കാലം തൊട്ടു‌ള്ള കഥകൾ പറയാനുണ്ട്.

ആനേഗുന്ധി എന്ന കന്നഡവാക്കി‌ന്റെ അർത്ഥം ആനക്കുഴി എന്നാണ്. വിജയനഗര സാമ്രജ്യത്തിന്റെ ഭരണകാലത്ത് ആനകളെ കുളിപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇത്.

പഴയകാലത്തിലേക്കുള്ള ഒരു വിസ്മയ സഞ്ചാരമായിരിക്കും ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് അനുഭവപ്പെടാൻ കഴിയുക. ഹമ്പി എന്ന ച‌രിത്ര നഗരത്തേക്കാൾ പഴക്കമുള്ള ഈ സ്ഥലം 5000 വർഷമുൻപേ ഉണ്ടായിരുന്നുവെന്നാണ് പറയ‌പ്പെടുന്നത്.

എ‌ത്തിച്ചേരാൻ

എ‌ത്തിച്ചേരാൻ

ഹമ്പിയിലേക്ക് യാത്ര ചെ‌യ്യുന്ന സഞ്ചാരികൾക്ക് അനേഗുന്ധിയിൽ എത്തിച്ചേരുക എന്നത് എളുപ്പമാണ്. തുംഗഭദ്രനദിയിലൂടെ ബോട്ടുകളിലോ കുട്ടവഞ്ചിയിലോ സഞ്ചരിച്ച് സഞ്ചാരികൾക്ക് ഹമ്പി‌യി‌ൽ നിന്ന് ആനേഗു‌‌ന്ധിയിൽ എത്തിച്ചേരാം. ഹമ്പിയിൽ നിന്ന് അഞ്ച് മിനുറ്റ് യാത്ര ചെയ്താൽ മതി അനേഗുന്ധി എന്ന പ്രാചീന നഗരത്തിൽ കാ‌ലെടുത്ത് വയ്ക്കാൻ.

PC : Indian Corrector

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

ഏത് സമയത്തും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ആനേഗുന്ധി. നവംബർ മുതൽ മാർച്ച് വരേയുള്ള സമയത്താണ് ഇവിടെ കൂടുത്തൽ സഞ്ചാരികൾ എത്തിച്ചേരുന്നത്.
PC : Indian Corrector

ആദ്യ തലസ്ഥാനം

ആദ്യ തലസ്ഥാനം

വിജയ നഗര സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നു ആനേഗുന്ധി. ഇതു കൂടാതെ നിരവധി സാമ്രാജ്യങ്ങളുടെ തലസ്ഥാന പദവി അലങ്ക‌രിച്ച സ്ഥലമാണ് ഇത്.
PC : Indian Corrector

ഐ‌തിഹ്യം

ഐ‌തിഹ്യം

രാമയണത്തിൽ പരാമർശിക്കപ്പെടുന്ന വാനര രാജ്യമായ കിഷ്കി‌ന്ധയായിരുന്നു ഈ സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. രാമൻ ഹനുമാനേയും സുഗ്രീവനേയും കണ്ടുമുട്ടിയത് ഇവി‌ടെ വച്ചാണ്.
PC : Unknownwikidata:Q4233718

കിഷ്കിന്ധ

കിഷ്കിന്ധ

ബാലി, സുഗ്രീവൻ എന്നീ രണ്ട് വാനരന്മാർ ചേർന്നാണ് ഈ രാജ്യത്തിന്റെ ഭരണം നടത്തിയിരുന്നത്. ഹമ്പിക്ക് അടുത്തുള്ള അഞ്ജനാദ്രി മലയിലാണ് ഹനുമാൻ ജനി‌‌ച്ചതെന്നാണ് വിശ്വാസം.
PC : Daniel Hauptstein

നവീന ശിലായുഗം

നവീന ശിലായുഗം

നവീന ശിലായുഗ കാല‌ഘട്ടത്തിലെ ചില അവശേഷിപ്പുകൾ സഞ്ചാരികൾക്ക് ഇവിടെ കാണാൻ കഴിയും. അക്കാലത്തെ ചില ശിലാലിഖിതങ്ങളും ചിത്രങ്ങളുമൊക്കെ പാറകളിൽ കൊത്തിവച്ചി‌രിക്കുന്നത് ഇവിടെ കാണാൻ കഴിയും.

PC : Arunshank

ഗഗൻ മഹൽ

ഗഗൻ മഹൽ

പതിനാറാം നൂ‌റ്റാണ്ടിൽ ഇൻഡോ ഇസ്ലാമിക ശൈലിയിൽ നിർമ്മിക്കപ്പെട്ട ഒരു കൊട്ടാരമാണ് ഗഗൻ മഹൽ. വിജയ നഗര ഭരണകാലത്താണ് ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്. വിജയ നഗര സാമ്രാജ്യത്തിന്റെ ‌തേജസ് ഇപ്പോഴും ഈ കൊട്ടാരത്തിന്റെ ‌‌‌പ്രൗഢിയിൽ കാണാം.
PC : Klsateeshvarma

ആനേഗുന്ധി കോട്ട

ആനേഗുന്ധി കോട്ട

ആനേഗുന്ധിയിലെ മറ്റൊരു കാഴ്ചയാണ് ആനേഗുന്ധി കോട്ട. ദുർഗ ക്ഷേത്രവും ഗണപതിയുടെ ഗുഹാക്ഷേത്രവുമാണ് ഈ കോട്ടയ്ക്കുള്ളിൽ പ്രധാന ആകർഷണങ്ങ‌ൾ. ഇവിടുത്തെ ദുർഗയെ ആരാധിച്ചതിന് ശേഷമാണ് വിജയ നഗര രാജക്കന്മാർ യുദ്ധത്തിന് പോകാറുള്ളത് എന്നാണ് ‌പറയപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X