Search
  • Follow NativePlanet
Share
» »ലക്ഷദ്വീപിലെ സഞ്ചാരികളുടെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം

ലക്ഷദ്വീപിലെ സഞ്ചാരികളുടെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം

By Elizabath Joseph

സൂര്യനെ മുത്തം വയ്ക്കുന്ന കടൽത്തീരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള പവിഴപ്പുറ്റുകളും കടലിനോട് ചേർന്ന കായലും സഹൃദയരായ ദ്വീപുവാസികളുമെല്ലാം ചേർന്ന് ഇരുകയ്യും നീട്ടി സഞ്ചാരികളെ സ്വീകരിക്കുന്ന സ്വർഗ്ഗം...കടമത്ത് ദ്വീപ്... ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കടമത്ത് ഇവിടെ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണ്. കണ്ണുനീർ തുള്ളിയുടെ രൂപത്തിൽ ഒരു ചെറിയ തുള്ളിയായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഒരിക്കൽ എത്തുന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിക്കും...

എവിടെയാണിത്.?

എവിടെയാണിത്.?

അഗത്തി ദ്വീപിൽ നിന്നും 77 കിലോമീറ്റർ അകലെയാണ് കടമത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കണ്ണുനീർ തുള്ളിയുടെ ആകൃതിയിൽ 3.5 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ദ്വീപുള്ളത്. കവരത്തി ദ്വീപിൽ നിന്നും 67 കിലോമീറ്ററും കിൽത്താൻ ദ്വീപിൽ നിന്നും 32 കിലോമീറ്ററും കൊച്ചിയിൽ നിന്നും 407 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്.

കടമത്ത് സന്ദർശിക്കുവാൻ പറ്റിയ സമയം

കടമത്ത് സന്ദർശിക്കുവാൻ പറ്റിയ സമയം

തണുപ്പുകാലം മുഴുവനും കൂടാതെ ചൂടുകാലത്തിന്റെ ആരംഭവുമാണ് ലക്ഷദ്വീപും കടമത്തും സന്ദർശിക്കുവാൻ ഏറ്റവും പറ്റിയ സമയം. അതായത് ഒക്ടോബർ മുതൽ മേയ് മാസത്തിന്റെ തുടക്കം വരെയുള്ള സമയത്താണ് ഇവിടം സ‍ഞ്ചാരികളെ സ്വീകരിക്കുവാൻ എല്ലാ അർഥത്തിലും ഒരുങ്ങി നിൽക്കുന്ന സമയം.

മറ്റുള്ള സമയങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രസന്നമായ കാലാവസ്ഥയും താരതമ്യേന കുറ‍ഞ്ഞ ചൂടുമാണ് ഈ സമയത്തിന്റെ പ്രത്യേകത. 12 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡെഗ്രി സെൽഷ്യസ് വരെ മാത്രമേ ഇവിടം ചൂട് ഈ സമയങ്ങളിൽ അനുഭവപ്പെടുകയുള്ളൂ. മണ്‍സൂൺ സമയത്തും ചൂടുകാലത്തും ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.

PC:Manvendra Bhangui

കടമത്തിലെത്താൻ

കടമത്തിലെത്താൻ

കടമത്ത് ദ്വീപിൽ എങ്ങനെ എത്താം എന്നതിനെക്കുറിച്ച് അധികം ഒന്നും ചിന്തിക്കേണ്ടതില്ല. പെർമിഷൻ കിട്ടി ലക്ഷദ്വീപിൽ എത്തിയാൽ കടമത്തിലേക്കുള്ള യാത്ര വളരെ എളുപ്പമാണ്.

77 കിലോ മീറ്റർ അകലെയുള്ള അഗത്തിയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്നും ചെന്നൈയിൽ നിന്നും ബെംഗളുരുവിൽ നിന്നും എല്ലാ ദിവസവും അഗത്തിയിലേക്ക് വിമാന സർവ്വീസ് ലഭ്യമാണ്. അഗത്തിയിലെത്തിയാൽ ഇവിടെ നിന്നും ഫെറിയിലും സ്പീഡ് ബോട്ടിലും ഒക്കെയായി കടമത്തെത്താം. അഗത്തിയിൽ നിന്നും ഇവിടേക്കുള്ള ബോട്ട് യാത്ര ഏകദേശം രണ്ടര മണിക്കൂർ സമയം നീളുന്നതാണ്. കൊച്ചിയിൽ നിന്നും പതിനാറ് മണിക്കൂർ നീളുന്ന ഫെറി യാത്ര നടത്തിയും ഇവിടെ എത്താം.

PC:lakshadweeptourism

കടമത്തിലെത്തിയാൽ

കടമത്തിലെത്തിയാൽ

മുൻപ് സൂചിപ്പിച്ചതുപോലെ ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് കടമത്ത്. ഇവിടെ എത്തിയാല്‍ ചെയ്യുവാനും അറിയുവാനും ഒക്കെയായി ഇഷ്ടംപോലെ പരിപാടികളുണ്ട്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത അപൂർവ്വം സ്ഥലങ്ങളിലൊന്നാണ്.

PC:lakshadweeptourism

കടമത്ത് ബീച്ച്

കടമത്ത് ബീച്ച്

നീലനിറത്തിൽ പരന്നു കിടക്കുന്ന ലഗൂണിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന കടമത്ത് ബീച്ചാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ ആദ്യ ഇടം. ഏതൊരാളെയും ഫോട്ടോഗ്രാഫറാക്കുന്നത്രയും ഭംഗിയുള്ള ഈ സ്ഥലം ഏതു കോണിൽ ക്യാമറ വെച്ചാലും സൂപ്പർ ഫ്രെയിമുകൾ തരുന്ന സ്ഥലമാണ്. ഏകദേശം 100 മീറ്റർ മാത്രമേ ഈ കടൽത്തീരത്തിനു നീളം ഉള്ളുവെങ്കിലും ഇവിടുത്തെ സൂര്യസ്തമയത്തിനും മറ്റു കാഴ്ചകൾക്കും ലഭിക്കുന്ന ഭംഗി ലക്ഷദ്വീപിന്റെ മറ്റൊരു ഭാഗത്തു നിന്നും ലഭിക്കില്ല എന്നതാണ് സത്യം.

PC:tourism.gov

സ്നോർക്കലിങ്ങും സ്കൂബാ ഡൈവിങ്ങും

സ്നോർക്കലിങ്ങും സ്കൂബാ ഡൈവിങ്ങും

കടമത്ത് ദ്വീപ് സഞ്ചാരികളെ വെല്ലുവിളിക്കുന്നത് ഒരേ ഒരു കാര്യത്തിൽ മാത്രമാണ്. അത് ഇവിടുത്തെം സാഹസികതയാണ്. ലക്ഷദ്വീപിലെ മറ്റൊരിടത്തും ലഭിക്കാത്തത്ര ആകർഷകമാണ് ഇവിടുത്തെ സാഹസങ്ങൾ. കടലിൽ കണ്ണെത്തുന്ന സ്ഥലങ്ങളിലെല്ലാം കാണുന്ന പവിഴപ്പുറ്റുകളും അവയ്ക്കിടയിലൂടെ നടത്തുന്ന സ്കൂബാ ഡൈവിങ്ങും സ്നോർക്കലിങ്ങും ആരെയും ആകർഷിക്കുന്നതാണ്. ഇനി സ്നോർക്കലിങ്ങും സ്കൂബാ ഡൈവിങ്ങിനും താല്പര്യം ഇല്ലെങ്കിൽ സ്വിമ്മിങ്ങിനും ഡീപ് സീ ഡൈവിങ്ങിനും ഇവിടെ സൗകര്യമുണ്ട്.

PC:tourism.gov

കയാക്കിങ്ങും സെയിലിങ്ങും

കയാക്കിങ്ങും സെയിലിങ്ങും

കരയ്ക്കിരുന്ന് കാഴ്ചകൾ കണ്ടു മടുത്തവർക്ക് ഇനി കടലിലേക്കിറങ്ങാം. ഗ്ലാസുകൊണ്ടു നിർമ്മിച്ച സെയിലിങ്ങ് ബോട്ടിലൂടെ കടലിനു നടുവിലൂടെയുള്ള യാത്ര ഒന്നാലോചിച്ചു നോക്കൂ. കയ്യെത്തുന്ന അകലത്തിലൂടെ നീന്തി പോകുന്ന മത്സ്യക്കൂട്ടങ്ങളും ബോട്ടിന്റെ അരികിലൂടെ ഒന്നുമറിയാത്ത പോലെ പോകുന്ന വ്യത്യസ്ത ഇനങ്ങളിലുള്ള ആമകളും ഒക്കെ ഈ യാത്രയിൽ കാണാം.

വൈകുന്നേരത്തെ കയാക്കിങ്ങിൽ കാണുന്ന സൂര്യസ്തമയമാണ് ഏറ്റവും മനോഹരമായ ദൃശ്യം.

PC:tourism.gov

 ഡീപ് സീ ഫിഷിങ്ങ്

ഡീപ് സീ ഫിഷിങ്ങ്

കടമത്ത് ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും പൂർത്തിയാകണമെങ്കിൽ മിസ് ചെയ്യരുതാത്ത വേറൊരു കാര്യം കൂടിയുണ്ട്. അത് ആഴക്കടലിലെ മീൻപിടുത്തമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ധാരാളം മത്സ്യങ്ങളെ ഇവിടെ എല്ലായിടത്തും കാണാം. ഇവിടുത്തെ പ്രദേശവാസികളും സഞ്ചാരികളും ഒരു പോലെ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണിത്.

PC:tourism.gov

ആവാസവ്യവസ്ഥ

ആവാസവ്യവസ്ഥ

ലക്ഷദ്വീപിലെ മറ്റൊരു ദ്വീപുകളിലും കാണാത്തത്ര വ്യത്യസ്തമായ ആവാസ വ്യവസ്ഥയാണ് ഇവിടെയുള്ളത്. പവിഴപ്പുറ്റുകൾ, സീഗ്രാസ്, കടലാമകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. അതുകൊണ്ടു ത്നനെ വിനോദ സ‍്ചാരം എന്നതിലുപരി ഇതിനെക്കുറിച്ച് പഠിക്കുവാനും ഗവേഷണത്തിനും മറ്റുമായി എത്തുന്നവരായിരിക്കും കൂടുതലും.

PC:Andreas März

ലക്ഷദ്വീപിലെത്താന്‍ കടക്കേണ്ട കടമ്പകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more