ബൈന്ദൂർ
കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ബൈന്ദൂർ സ്ഥിതി ചെയ്യുന്നത്. കൊല്ലൂരേയ്ക്ക് പോകാനുള്ള ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ ബൈന്ദൂരാണ് ഉള്ളത്. ദേശീയ പാത 17 കടന്നുപോകുന്നത് ഇതുവഴിയാണ്. കൊല്ലൂർ ബൈന്ദൂർ റോഡിലൂടെ 27 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ബൈന്ദൂരിൽ കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ പോകേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാൽ ഇവിടെ ക്ലിക്ക് ചെയ്യുക
Photo Courtesy: Dj7777
ഭട്കൽ
ബൈന്ദൂരിൽ നിന്ന് ദേശീയ പാത 17ലൂടെ 20 കിലോമീറ്റർ വടക്കോട്ട് യാത്ര ചെയ്താൽ ഭട്കൽ എന്ന മനോഹരമായ സ്ഥലത്ത് എത്തിച്ചേരാം. ഭട്കലിലെ പ്രധാന ആകർഷണങ്ങൾ എന്താണെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഭട്കലിൽ നിന്ന് ദേശീയ പാത വഴി 12 കിലോമീറ്റർ വടക്കോട്ട് യാത്ര ചെയ്താൽ നമ്മൾ തേടുന്ന ആ സ്ഥലത്ത് എത്തിച്ചേരും.
Photo Courtesy: Magiceye
മുരുഡേശ്വർ
ഭട്കലിൽ നിന്ന് ദേശീയപാത 17ലൂടെ പത്ത്കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ കായ്കിനി എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെ നിന്ന് ഇടത്തോട്ടേയ്ക്കുള്ള റോഡിലൂടെ മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ പ്രശസ്തമായ മുരുഡേശ്വർ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഭട്കലിൽ നിന്ന് 13 കിലോമീറ്റർ യാത്ര ചെയ്യണം ക്ഷേത്രത്തിൽ എത്തിച്ചേരാൻ. മുരുഡേശ്വർ ക്ഷേത്രത്തെക്കുറിച്ച് അടുത്ത സ്ലൈഡുകളിൽ വായിക്കാം.
Photo Courtesy: Vijayakumarblathur
ഉയരത്തിന്റെ കാര്യത്തിൽ ഉയരത്തിൽ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമമയുമാണ് മുരുഡേശ്വരം ശിവക്ഷേത്രത്തിന്റെ പ്രത്യേകത. 20 നിലകളുള്ള രാജഗോപുരത്തിന് 259 അടി ഉയരമുണ്ട്. മുരുഡേശ്വരത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട സ്ഥലമാണിത്.
Photo Courtesy: Rojypala at ml.wikipedia
കുന്ദഗിരി
അറബിക്കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം. ഗ്രാനൈറ്റ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മിതി പൂര്‍ണമായും തെക്കേ ഇന്ത്യന്‍ വാസ്തുവിദ്യാരീതിയിലാണ്. മൃഡേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
Photo Courtesy: Rojypala at ml.wikipedia
ഐതിഹ്യം
ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടയുകയും, മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും ചെയ്തതായി ഒരു കഥയുണ്ട്. അതില്‍ ഒരു ഭാഗം വന്ന് വീണ സ്ഥലമാണത്രെ മുരുഡേശ്വരം എന്നാണ് ഐതിഹ്യം.
Photo Courtesy: Rojypala at ml.wikipedia
ശിവപ്രതിമ
കടലിലേക്ക് തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണ് ഇവിടെയുള്ളത്. ലോകത്തെ ഉയരം കൂടിയ ശിവപ്രതിമകളില്‍ രണ്ടാമത്തേതാണ് മുരുഡേശ്വരത്തേത്. മുരുഡേശ്വരത്ത് എത്തുന്ന സഞ്ചാരികള്‍ ഈ ശിവപ്രതിമ കാണാതെ മടങ്ങാറില്ല. മുരുഡേശ്വരം സ്വദേശിയും വ്യവസായ പ്രമുഖനുമായിരുന്ന ആര്‍ എന്‍ ഷെട്ടിയാണ് ഈ കുറ്റന്‍ ശിവപ്രതിമ നിര്‍മിച്ചത്.
Photo Courtesy: Rojypala at ml.wikipedia
തിളങ്ങുന്ന പ്രതിമ
സൂര്യരശ്മികള്‍ പ്രതിമയ്ക്കുമേല്‍ പതിച്ച് പ്രതിമ തിളങ്ങുന്ന തരത്തിലാണ് മുരുഡേശ്വര പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചതുര്‍ബാഹുവായ പരമശിവനെ കാണാനായി വര്‍ഷാവര്‍ഷം നിരവധി ആളുകളാണ് ഇവിടെയത്തിച്ചേരുന്നത്.
Photo Courtesy: BeautifulEyes
മറ്റു പ്രതിമകൾ
നിരവധി കൊത്തുപണികളും പ്രതിമകളും ശില്‍പങ്ങളും ക്ഷേത്രപരിസരത്ത് ധാരാളമായി കാണാം.
Photo Courtesy: Rojypala at ml.wikipedia
സൂര്യദേവൻ
മുരുഡേശ്വര ക്ഷേത്ര പരിസരത്ത് നിർമ്മിച്ചിട്ടുള്ള സൂര്യദേവന്റെ ഒരു പ്രതിമ
Photo Courtesy: Rojypala at ml.wikipedia
മുരുഡേശ്വർ ബീച്ച്
മനോഹരമായ ബീച്ചുകളാണ് മുരുഡേശ്വരത്തെ മറ്റൊരു പ്രത്യേകത. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണിവിടെയുള്ളത്. ഇളം നീല കലര്‍ന്ന വെള്ളവും വെളുവെളുത്ത മണല്‍ത്തീരവും. ശാന്തമാണ് കടല്‍. കടലിന് ഇവിടെ അധികം ആഴവുമില്ല. കടലില്‍ നീന്താനും കുളിക്കാനുമായി നിരവധി യാത്രക്കാരാണ് ഇവിടെയത്തുന്നത്. ശാന്തമായ അറബിക്കടലിലൂടെ ഒരു ബോട്ട് യാത്രയും പ്രത്യേക അനുഭവം നല്‍കും. കമ്പാള എന്ന് പ്രദേശവാസികള്‍ വിളിക്കുന്ന പോത്തോട്ടമത്സരമാണ് ഇവിടെ കാണാനുള്ളത്.
Photo Courtesy: RNM at en.wikipedia
ഇഡഗുഞ്ചി
മുരുഡേശ്വറിൽ നിന്ന് 20 കിലോമീറ്റർ അകലെയായാണ് ഇഡഗുഞ്ചി സ്ഥിതി ചെയ്യുന്നത്. മുരുഡേശ്വർ മെയിൻറോഡിൽ നിന്ന് ദേശീയപാത 17ലൂടെ ഏകദേശം 13 കിലോമീറ്റർ യാത്ര ചെയ്താൽ വലത്തോട്ടേയ്ക്ക് ഇഡഗുഞ്ചി റോഡ് കാണാം. ഈ റോഡിലൂടെ ഏകദേശം അഞ്ചര കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ഇഡഗുഞ്ചിയുടെ വിശേഷങ്ങൾ വായിക്കാം
കുംത
മുരുഡേശ്വർ സന്ദർശനം കഴിഞ്ഞാൽ ഇനി പോകാനുള്ള സ്ഥലം കുംതയാണ്. മുരുഡേശ്വറിൽ നിന്ന് 47 കിലോമീറ്റർ യാത്ര ചെയ്താൽ കുംതയിൽ എത്തിച്ചേരാം. മുരുഡേശ്വർ മെയിൻറോഡിലൂടെ ദേശീയപാത 17ൽ കയറി നേരെ വടക്കോട്ട് യാത്ര ചെയ്താൽ കുംതയിൽ എത്തിച്ചേരാം. കുംതയേക്കുറിച്ച് കൂടുതൽ അറിയാം
Photo Courtesy: Kamat
കുംത ബീച്ച്
അറബിക്കടലിന്റെ തീരത്ത് അത്രയൊന്നും അറിയപ്പെടാതെ കിടക്കുന്ന കുംത ബീച്ചിലേക്ക് നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമുണ്ട്. കുംതയിലെ സമീപത്തുള്ള മറ്റ് ബീച്ചുകളെ അപേക്ഷിച്ച് വലുതാണ് കുംത ബീച്ച്. ഇവിടെ താരതമ്യേന ആഴവും കുറവാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മുനമ്പിലെത്താനായി ഇവിടെനിന്നും ഒരു റോഡുണ്ട്. കൂടുതൽ വായിക്കാം
Photo Courtesy: Kamat
മിർജാൻ കോട്ട
കുംതയിൽ നിന്ന് 12 കിലോമീറ്റർ അകലെയായി ഗോകർണത്തിലേക്ക് പോകുന്ന വഴിയിലാണ് മിർജാൻ കോട്ട സ്ഥിതി ചെയ്യുന്നത്. ദേശീയ പാത 17ലൂടെ യാത്ര ചെയ്യുമ്പോൾ മിർജാൻ ഫോർട്ട് റോഡ് കാണാൻ കഴിയും. കോട്ടയെക്കുറിച്ച് കൂടുതൽ അടുത്ത സ്ലൈഡുകളിൽ വായിക്കാം
Photo Courtesy: Sydzo
ചെങ്കല്ലിൽ തീർത്ത ശിൽപ്പം
ആഗനാശിനി നദിക്കരയിലാണ് മിരിജന്‍ കോട്ട സ്ഥിതിചെയ്യുന്നത്. കുംതയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാഴ്ചയാണ് 4.1 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മിരിജന്‍ കോട്ട. നിര്‍മാണത്തിലെ മനോഹാരിതയ്ക്ക് പേരുകേട്ട ഈ കോട്ടയുടെ ചുമരുകള്‍ ചെങ്കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
Photo Courtesy: Nvvchar
ഭിത്തികളും കവാടങ്ങളും കഥകളും
ഉയരത്തിലുള്ള ഇരട്ടഭിത്തിയും ഗോപുരവും താഴികക്കുടവുമുണ്ട് കോട്ടയ്ക്ക്. ഒരുപ്രധാന കവാടവും മറ്റ് മൂന്ന് വശങ്ങളിലായി ചെറുകവാടങ്ങളുമുണ്ട്. നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് മിരിജന്‍ കോട്ട എന്നാണ് കരുതപ്പെടുന്നത്. കോട്ടയുമായി ചുറ്റിപ്പറ്റി ഒരുപാട് കഥകളും പ്രചരിച്ചിട്ടുണ്ട്.
Photo Courtesy: Nvvchar
കിണറുകൾക്ക് ഒരു പ്രത്യേകതയുണ്ട്
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നിരവധി കിണറുകളും അവയെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളുമാണ് കോട്ടയുടെ മറ്റൊരു പ്രത്യേകത. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ കോട്ട ഇപ്പോള്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പിന്റെ കീഴിലാണ്.
Photo Courtesy: Nvvchar
കോട്ടയുടെ നിർമ്മാണത്തെക്കുറിച്ച്
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജെര്‍സോപ്പയിലെ രാജ്ഞിയായിരുന്ന ചെന്നഭൈരദേവിയാണ് ഈ കോട്ട നിര്‍മിച്ചത് എന്നാണ് കരുതുന്നു, 54 വര്‍ഷം ഇവിടെ താമസിച്ചതായും കരുതപ്പെടുന്നുണ്ട്. കോട്ടയുടെ പ്രധാന ആകര്‍ഷണങ്ങളും ദര്‍ബാര്‍ ഹാളും രഹസ്യവഴികളും മറ്റും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
Photo Courtesy: Nvvchar
കൽപ്രതിമകൾ
ഹിന്ദു ദേവീ ദേവന്മാരുടെ കല്‍പ്രതിമകളും ഒരു കൂറ്റന്‍ മരവും കോട്ടയുടെ പരിസരത്തായി കാണാം. ആലേഖനം ചെയ്യപ്പെട്ട 1652 സ്വര്‍ണനാണയങ്ങള്‍, 50 ഇരുമ്പ് വെടിയുണ്ടകള്‍, സര്‍പ്പമല്ലിക വംശത്തിന്റെ കാലത്തെ നാണയങ്ങള്‍, മണ്‍കുടങ്ങള്‍ തുടങ്ങിയവ ഇവിടെനിന്നും കണ്ടെടുത്തിരുന്നു.
Photo Courtesy: Nvvchar
ഗോകർണം
മിർജാൻ കോട്ടയിൽ നിന്ന് 21 കിലോമീറ്റർ യാത്ര ചെയ്താൽ ഗോകർണത്തിൽ എത്തിച്ചേരാം. മിർജാൻ കോട്ടയിൽ നിന്ന് ദേശീയപാത 17ൽ പ്രവേശിച്ചതിന് ശേഷം നേരെ ഏകദേശം 10 കിലോമീറ്റർ യാത്ര ചെയ്താൽ മദൻഗിരി എന്ന സ്ഥലത്ത് എത്തിച്ചേരാം. ഇവിടെ നിന്ന് ഇടത്തോട്ട് ഗോകർണത്തിലേക്കുള്ള റോഡ് കാണാം ഈ റോഡിലൂടെ ഏകദേശം 11 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. ഗോകർണത്തേക്കുറിച്ച് വായിക്കാം
Photo Courtesy: Axis of eran
മഹാബലേശ്വര ക്ഷേത്രം
ഉത്തരകര്‍ണാകടയിലെത്തന്നെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് മഹാബലേശ്വരക്ഷേത്രം. ശിവലിംഗപ്രതിഷ്ഠയിലെ പ്രത്യേകതയും അതുമായി ബന്ധപ്പെട്ട ഐതിഹ്യവും തന്നെയാണ് ക്ഷേത്രത്തെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുന്നത്. പരമലിംഗം അല്ലെങ്കില്‍ ആത്മലിംഗരീതിയിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. കാശിയിലെ ശിവക്ഷേത്രത്തോളം തന്നെ പുണ്യമാണ് മഹാബലേശ്വര ക്ഷേത്രവുമെന്നാണ് വിശ്വാസം. ഗോകർണാ ബീച്ചിന് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vedamurthy.j
ആത്മലിംഗം
ഏഴ് പുണ്യ മുക്തിക്ഷേത്രങ്ങളിലൊന്നാണ് മഹാബലേശ്വര ക്ഷേത്രം. ദ്രാവിഡ വാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. വെളുത്ത ഗ്രാനൈറ്റാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയ്ക്കടിയിലായുള്ള സാളഗ്രാമത്തിലാണ് ആത്മലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്റെ മുകള്‍ഭാഗത്തിന്റെ ചെറിയൊരു അംശം മാത്രമേ പുറത്തേയ്ക്ക് കാണുകയുള്ളു, ഇതിലാണ് പൂജകള്‍ നടത്തുന്നത്.
Photo Courtesy: Nvvchar
ശിവ പ്രതിമ
ഇതിന് പുറമേ 1500 വര്‍ഷം പഴക്കമുള്ള കല്ലില്‍ത്തീര്‍ത്ത ശിവപ്രതിമയും ഇവിടത്തെ പ്രത്യേകതയാണ്. ഹൈന്ദവവിശ്വാസപ്രകാരം ബന്ധുക്കളുടെ മരണാനന്തരച്ചടങ്ങുകള്‍ക്കായി ഇവിടെയെത്തുന്നവരും ഏറെയുണ്ട്. ശിവലിംഗം ചെറുതായെങ്കിലും ദര്‍ശിയ്ക്കുന്നവര്‍ക്ക് അനുഗ്രഹലബ്ധിയുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവരാത്രിസമയത്ത് ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്.
Photo Courtesy: Nvvchar
ബീച്ചുകൾ
അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്. മനോഹരമായ കടല്‍ത്തീരങ്ങളാണ് ഗോകര്‍ണത്തേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഗോകർണത്തെ പ്രധാനപ്പെട്ട ബീച്ചുകൾ അടുത്ത സ്ലൈഡുകളിൽ പരിചയപ്പെടാം.
Photo Courtesy: Axis of eran
ഗോകർണം ബീച്ച്
ഒരുഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകര്‍ണം ബീച്ചിലേത്. ബീച്ചില്‍ രുചികരമായ ഭക്ഷണം ലഭിയ്ക്കുന്ന ഏറെ ചെറു കടകളുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സിനും, സണ്‍ബാത്തിനുമെല്ലാം ബീച്ചില്‍ സൗകര്യമുണ്ട്. നഗരവല്‍ക്കരണത്തിന്റെ വൃത്തികേടുകളും അസ്വസ്ഥതകളുമില്ലാത്ത തീരത്ത് സഞ്ചാരികള്‍ക്കായി സംഗീതവിരുന്നുകളും പതിവാണ്.
Photo Courtesy: Jacob.abraham at English Wikipedia
ഓം ബീച്ച്
ഗോകര്‍ണത്തെ അഞ്ച് ബീച്ചുകളില്‍ ഏറ്റവും ജനപ്രിയമായത് ഓം ബീച്ചാണ്. ഓം ആകൃതിയില്‍ കിടക്കുന്ന തീരത്ത് കടലില്‍ നീന്താനും കുളിയ്ക്കാനുമൊന്നും ഭയംവേണ്ട. ഏറെ സുരക്ഷിതമാണ് ഇവിടെ. സ്‌കീയിങ്, സര്‍ഫിങ്, ബനാനബോട്ട് ക്രൂയിസിങ് എന്നിവയ്‌ക്കെല്ലാം ഓം ബീച്ചില്‍ സൗകര്യമുണ്ട്. വാട്ടര്‍സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായവും നല്‍കാനായി പരിശീലനം നടിയ ഗൈഡുകളുണ്ട്. പ്രാദേശിക രുചികള്‍ പരീക്ഷിയ്ക്കുന്നതിനൊപ്പം രാത്രിയില്‍ കഴിയാന്‍ കുടിലുകളും ലഭ്യമാണ്.
Photo Courtesy: Axis of eran
ഹാഫ് മൂൺ ബീച്ച്
ഓം ബീച്ചില്‍ നിന്നും നടന്നോ ബോട്ടിലോ ഇവിടെയെത്താം. കീഴ്ക്കാംതൂക്കായ ഒരു കുന്നിനാല്‍ വിഭജിക്കപ്പെട്ടുകിടക്കുകയാണ് ഹാഫ്മൂണ്‍ ബീച്ചും ഓം ബീച്ചും. കുന്നിന് മുകളില്‍ കയറിയും മനോഹരദൃശ്യങ്ങള്‍ ആസ്വദിയ്ക്കാം. ഹാഫ് മൂണ്‍ ബീച്ചില്‍ സഞ്ചാരികള്‍ക്കായി ചെറു കുടിലുകളുണ്ട്. ക്യാംപിങിനൊപ്പം പെഡല്‍ ബോട്ടുകളില്‍ ഒരു യാത്രയും ഇവിടെ തരപ്പെടും. കടലില്‍ നീന്താനും സൗകര്യമുണ്ട്. എന്നാല്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങളില്ല. വെയിലേറ്റു കിടക്കാന്‍ തൊട്ടിലുപോലുള്ള ഊഞ്ഞാലുകളുമുണ്ട് ഇവിടെ.
Photo Courtesy: Infoayan
കുഡ്‌ലെ ബീച്ച്
ഗോകര്‍ണം നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കുഡ്‌ലെ ബീച്ച്. ഗണപതി ക്ഷേത്രത്തിന് സമീപത്തുകൂടിയും ബീച്ചിലെത്താം. നഗരത്തില്‍ നിന്നും റിക്ഷയിലും കുഡ്‌ലെ ബീച്ചിലെത്താവുന്നതാണ്. വെളുത്ത മണല്‍ നിറഞ്ഞ തീരത്ത് വളര്‍ന്നു നില്‍ക്കുന്ന പനകള്‍ മനോഹരമായ കാഴ്ചയാണ്. നല്ല ഭക്ഷണശാലകളും ഗോകര്‍ണത്തിന്റെ തനത് രുചികളും ഇവിടെ ലഭ്യമാണ്. തീരത്തുള്ള ചെറിയ കുടിലുകളില്‍ ഒന്ന് വാടകയ്‌ക്കെടുത്താല്‍ രാത്രിയിലും കടല്‍ സൗന്ദര്യം ആസ്വദിയ്ക്കാം. കുഡ്‌ലെയില്‍ നിന്നും നടന്നാല്‍ പാരഡൈസ് ബീച്ചിലെത്തുകയും ചെയ്യാം.
Photo Courtesy: Infoayan
മാപ്പ്
യാത്രയുടെ മാപ്പ് ഇതാണ്.