Search
  • Follow NativePlanet
Share
» »ആകാശത്തില്‍ നിന്നും അപ്പൂപ്പന്‍ താടി പോലെ പറന്നിറങ്ങാം.. ധൈര്യം മാത്രം മതി

ആകാശത്തില്‍ നിന്നും അപ്പൂപ്പന്‍ താടി പോലെ പറന്നിറങ്ങാം.. ധൈര്യം മാത്രം മതി

സാഹസിക വിനോദങ്ങള്‍ എന്നു പറയുമ്പോള്‍ സ്കൂബാ ഡൈവിങും റാഫ്ടിങ്ങുമടക്കം പല കാര്യങ്ങളും മനസ്സിലെത്തുമെങ്കിലും കൂട്ടത്തിലെ താരം സ്കൈ ഡൈവിങ് തന്നെയാണ്. ആകാശത്തില്‍ നിന്നും ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരമേതുമില്ലാതെ ഒഴുകിയിറങ്ങുന്ന ആ അനുഭവം!! എത്ര വിവരിച്ചാലും മതിവരാത്ത ഈ സംഭവം ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കണം പ്രത്യേകിച്ച് സാഹസിക കാര്യങ്ങളില്‍ താല്പര്യമുള്ളവര്‍. ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ സ്കൈ ഡൈവിങ്ങിനുള്ള അവസരങ്ങള്‍ ലഭ്യമാണ്.

ടാന്‍ഡം ജംപ്

ടാന്‍ഡം ജംപ്

സ്കൈ ഡൈവിംഗ് സാങ്കേതികതയുടെ ഏറ്റവും ലളിതമായ രൂപം എന്നത് ഇന്‍സ്‌ട്രക്‌ടറു‌ടെ ഒപ്പം ചാടുന്നതാണ്. വളരെ കുറഞ്‍ പരിശീലനം മാത്രമാണ് ഇതില്‍ ആവശ്യമായുള്ളത്. ഇതില്‍ . ചരട് വലിക്കുന്നതും ഇൻസ്ട്രക്ടറുടെ ഉത്തരവാദിത്തമാണ്. ആദ്യമായി സ്കൈഡൈവിങ് ചെയ്യുന്നവര്‍ക്ക് ഇത് ധൈര്യമായി പരീക്ഷിക്കാം.

സ്റ്റാറ്റിക് ലൈൻ ജമ്പ്

സ്റ്റാറ്റിക് ലൈൻ ജമ്പ്

പ്രത്യേക പരിശീലനവും തയ്യാറെടുപ്പും ഉണ്ടെങ്കില്‍ മാത്രം ചെയ്യുവാന്‍ സാധിക്കുന്ന ഒന്നാണ് സ്റ്റാറ്റിക് ലൈൻ ജമ്പ്. മൂവായിരം അടി മുകളില്‍ നിന്നുമാണ് ഇത് ചെയ്യുന്നത്. ഈ ജമ്പില്‍ എയര്‍ക്രാഫ്ടുമായി നിങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നും താഴേക്ക് ചാടിയ ശേഷം പാരച്യൂട്ട് തുറക്കാൻ സജ്ജമായിരിക്കണം. പാരച്യൂട്ട് തുറന്നുകഴിഞ്ഞാൽ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്യണം. ധൈര്യമില്ലെങ്കില്‍ ഇത് പരീക്ഷിക്കാതിരിക്കുന്നതാവും നല്ലത്.

ആക്സിലറേറ്റഡ് ഫ്രീ ഫാള്‍

ആക്സിലറേറ്റഡ് ഫ്രീ ഫാള്‍

ഈ ജമ്പിന്റെ ഏറ്റവും കുറഞ്ഞ ഉയരം 13000 അടിയാണ്. നിങ്ങൾ സ്വയം ശ്രമിക്കുന്നതിനാൽ ഇത് പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് കർശനമായ പരിശീലന സെഷനുകളും പ്രായോഗിക പരിശീലന പാഠങ്ങളും നൽകും. അത്യധികം അപകടകരമായ സാഹസിക പ്രവര്‍ത്തികള്‍ തേടുന്നവര്‍ക്കാണ് ഇത് ഉപകാരപ്രദമാവുക.

 മൈസൂർ

മൈസൂർ

ഇന്ത്യയിലെ മികച്ച സ്കൈ ഡൈവിംഗ് സ്ഥലങ്ങളിലൊന്നാണ് മൈസൂർ. ചാമുണ്ഡി കുന്നുകളുടെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മനോഹരമായ കാഴ്ചകള്‍ നല്കുന്നു.. ടാൻഡെം, ആക്‌സിലറേറ്റഡ് ഫ്രീ ഫാൾ എന്നിവ ഇവിടെ ചെയ്യാം. സ്കൈ ഡൈവിംഗ് ഇവിടെ ശ്രമിക്കുന്നതിന് മുമ്പ് ഇതില്‍ അത്യാവശ്യം പരിചയമുണ്ടായിരിക്കേണ്ടത് നല്ലതാണ്.

ചെലവ്:
ടാൻഡെം - 35,000 രൂപ (3 മണിക്കൂർ)
ആക്‌സിലറേറ്റഡ് ഫ്രീ ഫാൾ - 2,50,00 രൂപ (5-7 ദിവസം, 10 ജമ്പുകൾ)

ഡീസ, ഗുജറാത്ത്

ഡീസ, ഗുജറാത്ത്

സ്കൈ ഡൈവിംഗിനുള്ള ഡ്രോപ്പ് സോണായി അറിയപ്പെടുന്ന ഇടമാണ് ഗുജറാത്തിലെ ഡീസ. ഇന്ത്യൻ പാരച്യൂട്ടിംഗ് ഫെഡറേഷന്റെ സ്കൈഡൈവ് ക്യാമ്പുകള്‍ നടക്കുന്ന ഇവിടം മനോഹരമാ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. . നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ചയും പ്രദേശത്തെ മനോഹരമായ തണ്ണീർത്തടങ്ങളും ഇവിടെ ഒരു സ്കൈഡൈവ് അനുഭവിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ആദ്യമായി സ്കൈഡൈവ് ചെയ്യുന്നവര്‍ക്ക് അവിസ്മരണീയമായ അനുഭവം നേടാൻ അനുവദിക്കുന്ന ഒരു ടാൻഡം ജമ്പ് ഇവിടെ തിരഞ്ഞെടുക്കാം, ഒരു സ്റ്റാറ്റിക് ലൈൻ ജമ്പും ഇവിടെ ലഭ്യമാണ്. എന്നാല്‍ അത് ചെയ്യുന്നതിനു മുന്‍പ് ഇവിടെ തന്നെ നല്കുന്ന ഒന്നര ദിവസതത്െ പരിശീലനത്തില്‍ പങ്കെടുക്കണം.

നിരക്കുകൾ: ടാൻഡം ജമ്പിന് Rs. 33,500 / -, സ്റ്റാറ്റിക് ലൈൻ ജമ്പുകൾക്ക് Rs. 16,500 / - ആക്‌സിലറേറ്റഡ് ഫ്രീ ഫാൾ Rs. 37,500 / -

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ടാൻഡെം, സ്റ്റാറ്റിക് ജമ്പ് എന്നിവ തേടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ മറ്റൊരിടമാണ് പോണ്ടിച്ചേരി. ബീച്ച് കാഴ്ചകളിലേക്കുള്ല പറന്നിറങ്ങള്‍ വളരെ വ്യത്യസ്തമായ ഒന്നായിരിക്കും, സ്കൈഡൈവിങ് ക്യാംപുകളും ഇവിടെ നടത്താറുണ്ട്.
ചെലവ്:
സ്റ്റാറ്റിക് ജമ്പുകൾ - INR 18,000 (1 ജമ്പ്) മുതൽ 62,000 വരെ (5 ജമ്പുകൾ)
ടാൻഡെം ജമ്പ് - 27,000 രൂപ

 ബിര്‍ ബില്ലിങ്

ബിര്‍ ബില്ലിങ്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കൈ ഡൈവിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഹിമാചല് പ്രദേശിലെ ബിര്‍ ബില്ലിങ്. ലാൻഡ്‌സ്കേപ്പിനും മനോഹരമായ കാഴ്ചകൾക്കും ഇവിടം പ്രസിദ്ധമാണ്. ഒക്ടോബർ മാസത്തിൽ അവർ പാരാഗ്ലൈഡിംഗ് പ്രീ-ലോകകപ്പും ഇവി‌ടെ നടക്കാറുണ്ട്.

നര്‍നോള്‍, ഹരിയാന

നര്‍നോള്‍, ഹരിയാന

നർ‌നോളിലെ ബച്ചോഡ് എയർസ്ട്രിപ്പിൽ ആവേശകരമായ സ്കൈ ഡൈവിംഗ് അനുഭവവും ഹരിയാന നൽകുന്നു. സ്കൈഹൈ ഡൈവിംഗ് കമ്പനി ഓഫർ ചെയ്യുന്ന ഇത് സാഹസിക താൽപ്പര്യക്കാർക്കിടയിൽ ഇന്ത്യയിൽ സ്കൈ ഡൈവ് ചെയ്യുന്നതിനുള്ള ഒരു ജനപ്രിയ സ്ഥലമാക്കി മാറ്റുന്നു.
സ്റ്റാറ്റിക് ലൈൻ ജമ്പുകൾ - INR 18,500
ടാൻഡം ജമ്പുകൾ - INR 27500

 ആംബി വാലി, മഹാരാഷ്ട്ര

ആംബി വാലി, മഹാരാഷ്ട്ര

ടാൻഡെം ജമ്പ് ചെയ്യുവാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ ആംബി വാലി, 10,000 അടി മുകളില്‍ നിന്നുള്ള ടാൻഡം ജംപ് ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഡൈവ് ചെയ്യുന്തിനു മുന്‍പ് ദിവസം ഒരു മണിക്കൂർ പരിശീലനമുണ്ട്. ‌ടാന്‍ഡം ഡ്രൈവ് 40 മുതൽ 45 മിനിറ്റ് വരെ നീണ്ടുനിൽക്കും.

ചെലവ്:
സ്റ്റാറ്റിക് ജമ്പുകൾ - INR 18,000 (1 ജമ്പ്) മുതൽ 62,000 വരെ (5 ജമ്പുകൾ)
ടാൻഡെം ജമ്പ് - 27,000 രൂപ

 ധന, മധ്യപ്രദേശ്

ധന, മധ്യപ്രദേശ്

4000 അടി ഫ്രീഫാൾ ആസ്വദിക്കാൻ സന്ദർശകരെ അനുവദിക്കുന്ന ഒരു എയർസ്ട്രിപ്പാണ് മധ്യപ്രദേശിലെ ധാന. . ഇന്ത്യയിലെ സ്കൈ ഡൈവിംഗിന് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമായാണ് ഇവിടം ഡൈവേഴ്സ് കണക്കാക്കുന്നത്,സ്കൈ ഡൈവിങ്ങില്‍ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിന് നിങ്ങൾക്ക് ഒരു ടാൻഡം ഇൻസ്ട്രക്ടർ ഉണ്ടാകും.

ചെലവ്:
ടാൻഡം ജമ്പ്
പ്രവൃത്തിദിവസം: 35,000 രൂപ
വാരാന്ത്യം: 37,500 രൂപ
സ്റ്റാറ്റിക് ജമ്പുകൾ - INR 24,000

ഹൈദരാബാദ്

ഹൈദരാബാദ്

നാഗാർജുന സാഗർ വിമാനത്താവളമാണ് ഇവിടുത്തെ സ്കൈ ഡൈവിങ്ങിന്റെ കേന്ദ്രം. ഇവിടത്തെ പരിശീലകർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് പാരച്യൂട്ട് അസോസിയേഷനും ലൈസൻസ് ഉണ്ടെങ്കിലും ടാൻഡെം ജമ്പുകൾ മാത്രമേ ഇവിടെ അനുവദിക്കാറുള്ളൂ.
നിരക്കുകൾ:
ടാൻഡം ജമ്പ് Rs. 19,500 / -

Read more about: adventure travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X