Search
  • Follow NativePlanet
Share
» »മാന്ത്രിക നഗരത്തിലെ മഹാകാലേശ്വര ക്ഷേത്രം, കാലസര്‍പ്പ നിവാരണവും ഭൂമിക്കടിയിലെ ഗോപുരവും

മാന്ത്രിക നഗരത്തിലെ മഹാകാലേശ്വര ക്ഷേത്രം, കാലസര്‍പ്പ നിവാരണവും ഭൂമിക്കടിയിലെ ഗോപുരവും

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്ന മഹാകാലേശ്വര്‍ ക്ഷേത്രത്തെക്കുറിച്ചും കാല സര്‍പ്പ ദോഷ പൂജകളെക്കുറിച്ചും

ഉജ്ജയിനെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുക വിക്രമാധിത്യനെയാണ്... ഒപ്പം വേതാളത്തെയും... വിശ്വാസത്തിന്‍റെയും ഐതിഹ്യങ്ങളുടെയും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരുകൂട്ടം മിത്തുകളുടെയും ഒക്കെ പേരില്‍ ഈ നഗരം പുരാതന കാലം മുതല്‍ തന്നെ ഏറെ പ്രസിദ്ധമാണ്. ഉജ്ജയിനിയെ പ്രസിദ്ധമാക്കുന്ന നിരവധി കാര്യങ്ങള്‍ ഇന്നും ഇവിടെയുണ്ട്. അതിലൊന്നാണ് ഇവിടുത്തെ , മഹാകാലേശ്വർ ക്ഷേത്രം. അതിവിശുദ്ധമായ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്ന മഹാകാലേശ്വര്‍ ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ കാല സര്‍പ്പ ദോഷ പൂജകളെക്കുറിച്ചും മറ്റു പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഉജ്ജയിന്‍

ഉജ്ജയിന്‍

പുരാതന കാലം മുതല്‍ തന്നെ ഏറെ പ്രസിദ്ധമായ നഗരമാണ് മഹാരാഷ്ട്രയിലെ ഉജ്ജയിന്‍. മാന്ത്രിക നഗരമെന്നും ജ്യോതിശാസ്ത്ര നഗരമെന്നും പഴയ കാലത്ത് പേരുകേട്ട ഇവിടം അക്കാലത്ത് തന്നെ ക്ഷേത്രങ്ങളുടെ നഗരം കൂടിയായിരുന്നു.ഒപ്പം തത്തെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളര്‍ന്നു വന്നിരുന്ന ഇവിടം ഇന്നും ചരിത്രക്കാഴ്ചകള്‍ സഞ്ചാരിക്ക് സമ്മാനിക്കുന്ന ഇടമായാണ് പ്രസിദ്ധമായിരിക്കുന്നത്.

PC- Prabhavsharma8

 മഹാകാലേശ്വർ ക്ഷേത്രം

മഹാകാലേശ്വർ ക്ഷേത്രം

ഉജ്ജയിനിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് മഹാകാലേശ്വർ ക്ഷേത്രം. 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ശിവലിംഗ രൂപത്തിലാണ് ശിവനെ ആരാധിക്കുന്നത്. കൂടാതെ, ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗക്ഷേത്രം കൂടിയാണിത്. ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും നിര്‍മ്മിതിയെക്കുറിച്ചും ഇന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു സമീപത്തു നിന്നും കാളിദാസ കാവ്യങ്ങളുടെ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

 മഹാകാലേശ്വര്‍ രാജാവ്

മഹാകാലേശ്വര്‍ രാജാവ്

ക്ഷേത്രത്തിന്റെ ചരിത്രപരമായ വസ്തുതകള്‍ ലഭ്യമല്ലെന്നിരിക്കിലും ധാരാളം വിശ്വാസങ്ങള്‍ ക്ഷേത്രത്തെ സംബന്ധിച്ച് പ്രബലമായി ഇവിടെ നിലനില്‍ക്കുന്നു. ഉജ്ജയിനിലെ രാജാവായിരുന്ന ചന്ദ്രസേനനു വേണ്ടി ശിവന്‍ മഹാകാലേശ്വരനായി അവതരിച്ചു എന്നാണ് വിശ്വാസം. ഉജ്ജൈനിൽ താമസിക്കുന്നവർ മഹാകാലേശ്വര്‍ തങ്ങളുടെ രാജാവാണെന്ന് വിശ്വസിക്കുന്നു. ദക്ഷിണ ദിക്കിലേക്കാണ് ക്ഷേത്രത്തിന്റെ ദര്‍ശനം.

ഭൂമിക്കടിയിലെ നില

ഭൂമിക്കടിയിലെ നില

അഞ്ച് നിലകളാണ് ക്ഷേത്രത്തിനുള്ളതെങ്കിലും അതില്‍ നാലെണ്ണം മാത്രമാണ് ഭൂമിക്ക് മുകളിലുള്ളത്. ഏറ്റവും താഴത്തെ നില ഭൂമിക്കടിയിലാണ്. പിച്ചള വിളക്കിലെ പ്രകാശത്തിന്‍റെ സഹായത്താലാണ് ഇവിടേക്ക് ആളുകള്‍ കട‌ക്കുന്നത്. ഇത് കൂടാതെ ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ കാണണമെങ്കില്‍ അതിന് നാഗപഞ്ചമി ദിനം മാത്രമേ അനുമതിയുള്ളൂ.

കാലസര്‍പ്പ ദോഷ നിവാരണ കേന്ദ്രം

കാലസര്‍പ്പ ദോഷ നിവാരണ കേന്ദ്രം

കാലസര്‍പ്പ ദോശം മാറ്റുന്ന വളരെ കുറച്ച് ക്ഷേത്രങ്ങള്‍ മാത്രമാണ് ഭാരത്തതിലുള്ളത്. അതിലൊന്നാണ് മഹാകാലേശ്വര ക്ഷേത്രം എന്നു വിശ്വസിക്കപ്പെ‌ടുന്നത്.
ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാനായി ആളുകൾ ഉജ്ജൈൻ ക്ഷേത്രത്തിലേക്ക് എത്തുന്നു. മഹാകാലയ്ക്ക് ഇഷ്ടപ്പെടാത്തതും ദോഷകരവുമായ എല്ലാ കൽ സർപ് ദോഷങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട് എന്നാണ് വിശ്വാസം.

 ഭസ്മ ആരതി

ഭസ്മ ആരതി

മഹാകാലേശ്വര ക്ഷേത്രത്തില്‍ മാത്രം നടക്കുന്ന വളരെ പ്രത്യേക തരം പൂജയാണ് ഭസ്മ ആരതി. ശവസംസ്കാര ചടങ്ങളില്‍ ബാക്കിയാവുന്ന ചാരവും മറ്റും ഉപയോഗിച്ച് നടത്തുന്ന പൂജയാണിത്. എല്ലാ ദിവസവും രാവിലെ 4 മണിക്ക് ഭാസ്മാ ആരതി പരമ്പരാഗത ചടങ്ങുകളോടെ നടത്തുന്നു.

ക്ഷേത്ര നിര്‍മ്മാണം

ക്ഷേത്ര നിര്‍മ്മാണം

നന്ദി മണ്ഡപം, കാർത്തികേ മണ്ഡപം, ഗണപതി മണ്ഡപം, മഹാകൽ (ഭസം ആരതി) മണ്ഡപം എന്നി നാലു മണ്ഡലങ്ങള്‍ ചേരുന്നതാണ് പ്രധാന ക്ഷേത്രം. ഈ നാല് പ്രധാന മണ്ഡപങ്ങളിൽ നന്ദ മണ്ഡപവും മഹാകൽ മണ്ഡപവും ക്ഷേത്ര വാസ്തുവിദ്യയുടെ ഉത്തമ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഗണപതി മണ്ഡപം അതിന്റേതായ രീതിയിൽ അതിമനോഹരമാണ്, കാരണം കേന്ദ്ര ശ്രീകോവിലിലെ (ഗർബ്-ഗ്രിഹ്) പ്രഭു-മഹാകലിന്റെ പ്രധാന ദേവത ഗണപതി മണ്ഡപത്തിൽ നിന്ന് എളുപ്പത്തിൽ കാണാം. ശിവലിംഗത്തോട് വളരെ അടുത്താണ് നന്ദി വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഗണപതി മണ്ഡപത്തിന് തൊട്ടടുത്താണ് കാർത്തികേയ മണ്ഡപം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്ര സമയവും ദര്‍ശനവും

ക്ഷേത്ര സമയവും ദര്‍ശനവും

മഹാകലേശ്വര ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം പുലർച്ചെ ആണ് . രാവിലെ 4 മണിക്ക് ഇവിടുത്തെ ഭസ്മ ആരതി സൂര്യോദയത്തിനു മുമ്പായി 3: 30 ഓടെ ക്ഷേത്രം തുറക്കും. ഭസ്മ ആരതി സമയത്ത് പുലർച്ചെ 4 മണിക്ക് ആരാധകരെ പ്രവേശിക്കാൻ അനുവദിക്കും. ക്ഷേത്രത്തിലെ പ്രമുഖ പൂജാരികളും പണ്ഡിറ്റുകളും നടത്തിയ പൂജയ്ക്കിടെ വൈകുന്നേരം സന്ദർശിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. രാത്രി 11 മണിക്ക് ക്ഷേത്രം അടയ്ക്കും.

PC:Mahakal Temple, Ujjain

താജ്മഹലിന്‍റെപ്രൗഢിയില്‍ മങ്ങിപ്പോയ ആഗ്രാ കോ‌ട്ട..അധികാരത്തിന്‍റെ ചരിത്രം പറയുന്ന സ്ഥാനംതാജ്മഹലിന്‍റെപ്രൗഢിയില്‍ മങ്ങിപ്പോയ ആഗ്രാ കോ‌ട്ട..അധികാരത്തിന്‍റെ ചരിത്രം പറയുന്ന സ്ഥാനം

പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X