Search
  • Follow NativePlanet
Share
» »മനോഹരമായ ഇത്തരം സ്ഥലങ്ങൾ ഉള്ളപ്പോൾ എന്തിനു വിദേശ നാടുകളിലേക്ക് പോകണം

മനോഹരമായ ഇത്തരം സ്ഥലങ്ങൾ ഉള്ളപ്പോൾ എന്തിനു വിദേശ നാടുകളിലേക്ക് പോകണം

ഭൂമിയിലെ സ്വർഗ്ഗം എന്നല്ലാതെ നമ്മുടെ ഇന്ത്യയെ മറ്റെന്ത് പേരിൽ വിശേഷിപ്പിക്കാനാവും....! അതുകൊണ്ടുതന്നെയാണ് ലോകമെമ്പാടുമുള്ള എല്ലാവിധ സഞ്ചാരികളുടെയും ഇടയിൽ ഇന്ത്യ മഹാരാജ്യം ഏറ്റവുമധികം പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത്. ഇന്ന് ലോകം ചുറ്റി സഞ്ചരിക്കുന്ന ഏതൊരു യാത്രീകന്റെയും ഇഷ്ടസ്ഥലങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെ കൂടി കൂട്ടു ചേർക്കാതെ ആ പട്ടിക പൂർണമാകില്ല. പൗരാണികവും ചരിത്രപ്രസിദ്ധവുമായ ആശ്ചര്യങ്ങളോടൊപ്പം, പ്രകൃതിവൈഭവങ്ങളെല്ലാം മാന്ത്രികശോഭയോടെ കാത്തു സൂക്ഷിച്ചുവച്ചിരിക്കുന്ന അനവധി ലക്ഷ്യസ്ഥാനങ്ങൾ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലുമുണ്ട്,. ഇവയെല്ലാം സഞ്ചാരികളുടെ മനസ്സ് കീഴടക്കിയവയാണ്. പ്രകൃതി സൗന്ദര്യത്തിന്റെ ഹൃദ്യമായ മാറ്റൊലികൾ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. വിദേശനാടുകളിലെ അത്യാകർഷകമായ കാലാവസ്ഥകളെയും പ്രകൃതിചാരുതയേയും ഒക്കെ അനുസ്മരിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ ഇവിടെ ഉത്തരാഖണ്ഡിൽ ഉണ്ടെന്ന കാര്യം പലർക്കും അജ്ഞാതമാണ്.. അതുകൊണ്ടുതന്നെ ഈ സീസണിലെ നമ്മുടെ വിനോദയാത്ര അവിസ്മരണീയമാക്കാനായി ഇത്തരം സ്ഥലങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചാലോ..? ഭൂമിയിലെ ഏറ്റവും മനോഹരമായ പറുദീസയിലേക്ക് ചുവടുവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ആർട്ടിക്കിൾ നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. നാമേവരും ഒരിക്കലെങ്കിലും പോകാൻ കൊതിക്കുന്ന വിദേശനാടുകളിൽ ചെന്നെത്തിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഉത്തരാഖണ്ഡിലെ സ്ഥലങ്ങളെക്കുറിച്ച് കൂടുതലായി വായിച്ചറിയാം...

ചക്രത

ചക്രത

മറ്റു വിദേശ രാജ്യങ്ങളിലെ വിസ്മയാവഹമായ സൗന്ദര്യപ്രഭയെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ രാജ്യത്ത് ഏറ്റവും ആകർഷകമായി നിലകൊള്ളുന്ന ഒരു ലക്ഷ്യസ്ഥാനമാണ് ചക്രത. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലാണ് ചക്രതാ നഗരം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്നേഹികളെ മനസ്സറിഞ്ഞ് വരവേൽക്കുന്ന ഒരു സ്ഥലമെന്നതിനുപരി സാഹസികതയെ അതിരുകവിഞ്ഞ് പ്രണയിക്കുന്നവരുടെ ആവാസകേന്ദ്രം കൂടിയാണ് ഈ സ്ഥലം. സഹ്യാദ്രി നിരകളിലെ മനംമയക്കുന്ന കാടുകളും പച്ചപ്പു നിറഞ്ഞ പർവതനിരകളും ചിറകുവിരിച്ചു നിൽക്കുന്ന നീലാകാശവുമൊക്കെ ഒത്തു ചേർന്ന് കാഴ്ചവയ്ക്കുന്നത് ആരുടേയും കണ്ണുകൾക്ക് ആനന്ദം പകരുന്ന കാഴ്ചകളാണ്, മഞ്ഞുമൂടിയ മലനിരകളും വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള മഴമേഘങ്ങളും ഒക്കെ ഈ ദേശത്തെ മുഴുവനായുമൊരു പറുദീസയാക്കി മാറ്റുന്നു. എപ്പോഴും മഞ്ഞുമൂടി കിടക്കുന്ന റഷ്യയിലെ ക്രിമിയ എന്ന സ്ഥലത്തിന് സമാനമായ ഒരു കാലാവസ്ഥാ വ്യവസ്ഥിതിയാണ് ഇവിടെയുള്ളതെന്ന് പറയപ്പെടുന്നു.. ചക്രതയുടെ അതിർത്തികൾക്കുള്ളിൽ പ്രകൃതി ദൃശ്യങ്ങളെ കൂടാതെ ചരിത്രപരവും മതപരമുമായ ഒരുപാടു കാര്യങ്ങളെ ഏവർക്കും പര്യവേക്ഷണം ചെയ്യാൻ കഴിയും. ടൈഗർ ഫാൾസ്, ചിൽമിരി, മുണ്ടെലി പുൽമേടുകൾ, ലഖ്മണ്ഡൽ ഹിന്ദു തീർത്ഥാടന ക്ഷേത്രം എന്നിവയൊക്കെയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകർഷണതകൾ. ഇത്രയൊക്കെ ഉണ്ടെങ്കിൽ പിന്നെ എന്തിന് മടിച്ചു നിൽക്കുന്നു. നമുക്കെല്ലാവർക്കും സ്വർഗീയ അനുഭവം പകർന്ന് തരുന്ന ഈ പറുദീസയിലേക്ക് എത്രയും പെട്ടന്ന് തന്നെ യാത്രയാരംഭിക്കണ്ടേ...?

PC:Nipun Sohanlal

മുൻസിയാരി

മുൻസിയാരി

സ്വർഗങ്ങളിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലമാണ് മുൻസിയാരി. പർവ്വതങ്ങളുടെ രാജാവായ ഹിമാലയൻ മലനിരകകളുടെ താഴെ തട്ടിലൂടെ ഒഴുകിയെത്തുന്ന ഗംഗോത്രി പുഴയുടെ തീരങ്ങളിലാണ് മുൻസിയാരി പ്രദേശം കൂടുകൂട്ടിയിരിക്കുന്നത്. സഞ്ചാരികളുടെ ഇടയിൽ ദിനംപ്രതി പ്രസിദ്ധിയേറി വരുന്ന ഈ സ്ഥലം ഇന്ത്യയിലെ തന്നെ ഏറ്റവും ധന്യമായ പ്രദേശങ്ങളിലൊന്നായി കണക്കാക്കിയിരിക്കുന്നു. വശ്യചാരുതയാർന്ന മലഞ്ചെരിവുകളും മഞ്ഞുമൂടിയ മലയിടുക്കുകളുമെല്ലാം ഇവിടുത്തെ പ്രത്യേകതകൾ ആയതിനാൽ ട്രക്കിങ്ങിനും ക്യാമ്പിങ്ങിനും ഹൈക്കിങ്ങിനുമൊക്കെ വന്നെത്തുന്ന സഞ്ചാരികൾ എല്ലാവരും തന്നെ ഉല്ലാസഭരിതരായിട്ടാണ് ഇവിടെ നിന്ന് തിരിച്ചു പോകാറ്.. വേനൽക്കാലങ്ങളിൽ മുൻസിയാരി പ്രദേശത്തിന്റെ പരിസരങ്ങളിൽ വന്നെത്തിയാൽ നിങ്ങൾക്ക് പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന സസ്യജാലങ്ങളുടെ സമൃദ്ധിയും വൈവിധ്യമാർന്ന വന്യ ജീവകളുടെ ജീവിതശൈലിയും ഒക്കെ കാണാൻ കഴിയും. മഞ്ഞ് വീഴ്ചയുടെ കാലഘട്ടങ്ങളിലാണ് ഈ സ്ഥലം ഏറ്റവും കൂടുതൽ ആകർഷകമായും മനോഹരമായും അനുഭവപ്പെടുക. അതിനാൽ തന്നെ മുൻസിയാരി ദേശത്തിൻറെ മനോഹാരിതയെ മുഴുവൻ അതിനെ മുഴുവൻ ആർജ്ജവത്തോടെ ഹൃദയത്തിലേക്ക് വാഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും ശൈത്യകാലത്ത് തന്നെ ഇങ്ങോട്ട് യാത്ര തിരിക്കണം. ഇക്കാലയളവിൽ പ്രകൃതി ഈ ദേശത്തെയും അതിനുചുറ്റുമുള്ള പരിസര പ്രദേശങ്ങളെയും എല്ലാംതന്നെ വെള്ള നിറമാർന്ന പുതപ്പിനാൽ മൂടിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ സ്ഥലത്തിൽ ചുവടുറപ്പിച്ച് നിൽക്കുമ്പോൾ നമുക്ക് സ്വർഗത്തിലെത്തിയ പോലെ അനുഭവപ്പെടും. നീണ്ടുകിടക്കുന്ന ഹിമപർവതനിരകളും മഞ്ഞുമൂടിയ മലഞ്ചെരുവുകളും... മനോഹരമായ പുൽമേടുകളും... കൃഷിയിടങ്ങളും....വനാന്തരങ്ങളും.... പുഴയോരങ്ങളും....അങ്ങനെയങ്ങനെ എന്തൊക്കെയാണ് ഈ പ്രദേശം തന്റെ മടിയിൽ അതിഥികൾക്കായി കാത്ത് വച്ചിട്ടുള്ളത്..!

PC:wikimedia

https://commons.wikimedia.org/wiki/Category:Munsiyari#/media/File:To_Munsiyari_on_a_Maruti,_Uttarakhand.jpg

ഔലി

ഔലി

ഔലിയെക്കുറിച്ച് ഇതിനകം തന്നെ കേൾക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ...! ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്നറിയപ്പെടുന്ന ഈ സ്ഥലം ഏവരുടേയും ഇഷ്ടസ്ഥാനമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ....! മഞ്ഞുപാളികളുടെ നാടായ സ്വിറ്റ്സർലാന്റിനെ ഓർമ്മപ്പെടുത്തുന്ന പല വിസ്മയങ്ങളും നിങ്ങൾക്ക് ഇവിടെ കാണാനാവും. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഔലി പട്ടണത്തിൽ ഏറ്റവും മികച്ച സ്കീയിങ് വിനോദങ്ങളാണ് ഓരോരുത്തരേയും കാത്തിരിക്കുന്നത്. പൈൻ മരങ്ങളാൽ നിറഞ്ഞ മനോഹരമായ വനങ്ങളും, തടാകകരകളും ഇവിടുത്തെ പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന പ്രത്യേകതകളാണ്... ആൾതിരക്ക് കുറഞ്ഞ ഇവിടുത്തെ സ്ഥലങ്ങളിൽ സന്തോഷവാനായി ചെന്നു നിന്നുകൊണ്ട് നിങ്ങൾക്ക് പ്രകൃതിയുടെ സൗന്ദര്യത്തെ മുഴുവനായി ആസ്വദിക്കാനാവും. സഞ്ചാരികളായി അലഞ്ഞുതിരിയാൻ ആഗ്രഹിക്കുന്നവർ എല്ലാവർക്കും തന്നെ നൂറു ശതമാനവും ആസ്വദനം പകർന്നു നൽകുന്ന ഒരിടമാണ് ഔലിയെന്ന കാര്യം ഒരിക്കലും വിസ്മരിക്കാനാവില്ല.. കേബിൾ കാറുകളും സ്ക്കൈ ലിഫ്റ്റുകളും ചൈയർ ലിഫ്റ്റുകളിലും ഒക്കെ കയറിയുള്ള ട്രെക്കിങ് യാത്രകൾ നിങ്ങളെ ത്രില്ലടിപ്പിക്കുമെന്ന കാര്യം തീർച്ചയാണ്.

PC:Mandeep Thande

ബിൻസാർ

ബിൻസാർ

അമേരിക്കയിലെ ബ്ലൂ റിഡ്ജ് മലനിരകൾക്ക് പകരം വയ്ക്കാനായി നമ്മുടെ കയ്യിൽ ബിൻസാർ എന്ന അവിസ്മരണീയ നഗരം ഉള്ളപ്പോൾ നാം എന്തിന് മറ്റൊരു സ്ഥലം തേടി പോകണം.. അതേ...!, ഉത്തരാഖണ്ഡിലെ അൽമോറ നഗരത്തിന് അടുത്തായി ചെയ്യുന്ന ബിൻസാർ പ്രദേശം തീർച്ചയായും ഓരോരുത്തരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര അവിസ്മരണീയമായ സവിശേഷതകൾ ഇവിടുത്തെ ചുറ്റുപാടുകൾ കാത്തു സൂക്ഷിച്ചുവെച്ചിട്ടുണ്ട്.. ബിൻസാർ വന്യജീവി സങ്കേതത്തിന്റെ പേരിൽ വളരെയേറെ പ്രശസ്തമാണ് ഈ സ്ഥലം. ഇടതിങ്ങിയ വനങ്ങളും പടുകൂറ്റൻ മലകളുമൊക്കെ നിറഞ്ഞതാണ് ബിൻസാർ മേഖല. ആകാശത്തെ തൊട്ട് നിൽക്കുന്ന പർവ്വതശിഖരങ്ങളുടെ മഹത്വത്തെ നിങ്ങൾക്ക് കൈ നീട്ടി തൊടാനാകും. പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളുടെ മടിയിൽ വന്നെത്തിയിരിക്കുന്ന ഒരു അനുഭൂതി നിങ്ങൾക്കവിടെ അനുഭവിച്ചറിയാനാകും . ഇത്തരമൊരു സ്ഥലത്തേക്കക്ക് എല്ലാം മറന്ന് ഓടിയെത്താനായി നിങ്ങളോരോരുത്തരും ഒരിക്കലെങ്കിലും ആഗ്രഹിക്കില്ലേ...? ആകർഷകമായ പ്രകൃതിഭംഗിയെ പര്യവേഷണം ചെയ്യുന്നതിനോടൊപ്പം ചരിത്രാതീതമായ ക്ഷേത്ര സമുച്ചയങ്ങളേയും മറ്റ് പ്രാചീന സ്മാരകങ്ങളേയും വിപുലമായ വന്യജീവികളെയും ഒക്കെ നിങ്ങൾക്കവിടെ കാണാനാവും

PC:solarshakti

കേദാർതാൽ

കേദാർതാൽ

ശിവന്റെ തടാകം എന്ന പേരിൽ കൂടി അറിയപ്പെടുന്ന "കേദാർതാൽ " ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടുത്തെ ആകർഷകമായ തടാകത്തിന്റെ പേരിൽ ഈ സ്ഥലം യാത്രികർ ഓരോരുത്തരുടെയും മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു. ഇവിടെ വന്നെത്തുന്ന ഒരാൾക്ക് തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ മുഴുവൻ മഞ്ഞുപെയ്യുന്ന അവിസ്മരണീയമായ കാഴ്ചയെ അനുഭവിക്കാനാവും. ജീവിതത്തിൽ എന്നും ഓർക്കാനിഷ്ടപ്പെടുന്ന മനോഹരമായ കുറച്ച് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കേദാർതാൽ ദേശം നിങ്ങളെ അതിന് സഹായിക്കും. സമുദ്രനിരപ്പിൽ നിന്ന് 16000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത് എന്ന കാരണത്തിനാൽ തന്നെ ഉത്തരാഖണ്ഡിൽ വന്നെത്തുന്ന മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കാൻ മടിക്കുന്ന പ്രദേശങ്ങളിലൊന്നു കൂടിയാണ് ഇത്. നിങ്ങളൊരു ഓഫ്ബീറ്റ് യാത്രികനോ ഏതവസ്ഥയിലും വെല്ലുവിളികളെ നേരിട്ടുകൊണ്ട് സാഹസികതയെ വാരിപ്പുണരാൻ ഇഷ്ടപ്പെടുന്ന ഒരാളോ ആണെങ്കിൽ ഈ സീസണിലെ നിങ്ങളുടെ വാരാന്ത്യ നാളുകൾ ചിലവഴിക്കാനായി കേദാർതാൽ തിരഞ്ഞെടുക്കാം .

PC:SHUBHANSHU AGRE

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more