Search
  • Follow NativePlanet
Share
» »സിക്കിമിലെ ആരും എത്താത്ത മലനിരകള്‍

സിക്കിമിലെ ആരും എത്താത്ത മലനിരകള്‍

ആളുകളും ബഹളങ്ങളും ഒക്കെ ഒഴിവാക്കിയുള്ള ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സിക്കിമിലെ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

By Elizabath Joseph

മലകളുടെയും പര്‍വ്വതങ്ങളുടെയും താഴ്‌വരകളുടെയും ദേശീയോദ്യാനങ്ങളുടെയും ഒക്കെ നാട്. പ്രകൃതി ഇത്രയധികം കനിഞ്ഞ നാട് രാജ്യത്ത് വേറെ ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ സഞ്ചാരികളുടെ ഇടയില്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു ഉള്ള അത്രയും പ്രശസ്തിയും പ്രചാരവും ഇതുവരെയും സിക്കിമിനു ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അതില്‍ ഏറെയും ഇവിടുത്തെ മലനിരകളണ് മറഞ്ഞു കിടക്കുന്നത് എന്നത് മറ്റൊരു സത്യം. സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടുത്തെ മലനിരകള്‍ കീഴടക്കപ്പെടാന്‍ കാത്തിരിക്കുകയണ്.
എങ്കില്‍ ഈ വേനലില്‍ ഇവിടേക്ക് ഒരു യാത്ര ആയാലോ? ആളുകളും ബഹളങ്ങളും ഒക്കെ ഒഴിവാക്കിയുള്ള ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സിക്കിമിലെ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

രാവംഗ്ലാ

രാവംഗ്ലാ

പ്രശസ്ത മലനിരകളായ ഗാംഗ്‌ടോക്കിന്റെയും പെല്ലിങ്ങിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന രാവന്‍ഗ്ലാമലനിരകള്‍ സുദ്രനിരപ്പില്‍ നിന്നും ഏകദേശം ഏഴായിരം അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിയുടം മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഭംഗി ഇവിടെ വന്നാല്‍ അനുഭവിക്കാം.

ടെമി എന്നു പേരായ തേയിലത്തോട്ടങ്ങളുടെ പേരിലണ് ഇവിടം കുറച്ചുകൂടി പ്രശസ്തമായിരിക്കുന്നത്. മഞ്ഞു പുതച്ചു നില്‍ക്കുന്ന താഴ്വരകളും വിദൂരതയിലേക്കുള്ള കാഴ്ചകളും പച്ച പുതച്ചു നില്‍ക്കുന്നചുറ്റുപാടുകളും ചേര്‍ന്ന് ഈ പ്രദേശത്തെ സിക്കിമില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഇതിനടുത്തു തന്നെയാണ് പ്രശസ്തമായ പല ബുദ്ധാശ്രങ്ങളും സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലങ്ങളില്‍ ഈ ഹില്‍ സ്റ്റേഷന്റെ മുകള്‍ഭാഗം വിവിധ തരത്തിലുള്ള പുഷ്പങ്ങളാല്‍ നിറയുന്നത്മറ്റൊരു മനോഹരാമായ കാഴ്ചയാണ്. ഇക്കര്യത്താല്‍ വ്യത്യസ്തങ്ങളും ഹിമാലയത്തില്‍ മാത്രംകാണപ്പെടുന്നതുായ ഒട്ടേറെ പക്ഷികള്‍ ഇവിടെ എത്താറുണ്ട്. അതിനാല്‍ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.

PC- Soumya Kundu

ഫൊടോങ്

ഫൊടോങ്

ഗാംഗ്‌ടോക്കില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊര മനോഹരമായ ഇടമാണ് ഫൊടോങ്. വളരെ എളുപ്പത്തില്‍ ചെന്നെത്താവുന്ന ഇടമായതിനാല്‍ തന്നെ പ്രദേശവാസികളടക്കം ഒട്ടേറെ ആളുകള്‍ ഇവിടെ എത്താറുണ്ട്. രാവന്‍ഗ്ലയെ പോലെ തന്നെ ഇവിടെയും ധാരാളം ആശ്രങ്ങള്‍
ണ്ട.് അത് ഇവിടുത്തെ ടൂറിസത്തിന്റെ സാധ്യതയെ ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട് എന്നത് പറയാത വയ്യ.
സിക്കിമിലെ ഭൂപ്രകൃതിയെ ആസ്വദിക്കാനുള്ള ഒരു യാത്രയ്ക്കാണ് നിങ്ങള്‍ തയ്യാറെടുക്കുന്നതെങ്കില്‍
ഇവിടമാണ് ഏറ്റവും യോജിച്ചത് എന്ന കാര്യത്തില്‍ സംശയില്ല.

PC- dhillan chandramowli

നാംചി

നാംചി

ഗാംടോക്കില്‍ നിന്നും 80 കിലോീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നാംചി സിക്കിമിന്റെ തെക്കു വശത്താണ് ഉള്ളത്. മലകളും താഴ്വരകളും നിറഞ്ഞു നില്‍ക്കുന്ന നാംചി ബുദ്ധ മത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ്.
എല്ലാ തരത്തിലും പ്രത്യേകിച്ച് ചരിത്രത്തിലും പ്രകൃതി ഭംഗിയിലും ഒരുപോലെ താല്പര്യുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ് ഇത്.
ഗാംങ്‌ടോക്കില്‍ നിന്നും റോഡ് മാര്‍ഗം എത്തിപ്പെടാന്‍
സാധിക്കുന്ന ഇവിടെ മനോഹരങ്ങളായ കാഴ്ചകള്‍ ഒട്ടേറെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

PC- yuen yan

ലാചുങ്

ലാചുങ്

വടക്കന്‍ സിക്കിമിനോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്നും 9600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് ലാചുങ് മലനിരകള്‍. പുരാതനായ സംസ്‌കാരത്തിനും പാരമ്പര്യങ്ങള്‍ക്കും പേരുകേട്ട ഇവിടം ഗ്രാമീണ ജിവിതങ്ങള്‍ നേരിട്ടു കണ്ടറിയുന്നതിനു പറ്റിയ സ്ഥലം കൂടിയണ്.
ഗാംങ്‌ടോക്കില്‍ നിന്നും 100 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍
എത്തിച്ചേരാം. മലിനാകാത്ത കാലാവസ്ഥയും നദികളും പര്‍വ്വതങ്ങളുമൊക്കെയാണ് സഞ്ചാരികള്‍ക്ക്
ഇവിടെ കണാുവാനുള്ളത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ലാചുങ് ആശ്രമമാണ് ഇവിടുത്തെ വേറൊരു ആകര്‍ഷണം.

PC- Jaiprakashsingh

യുക്‌സോം

യുക്‌സോം

മഞ്ഞണിഞ്ഞ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സിക്കിമില്‍ കാണേണ്ട കാഴ്ചയാണ് ഇവിടുത്തെ
യുക്‌സോം. സിക്കിമിന്റെ ആദ്യ തലസ്ഥാനമായിരുന്ന ഇവിടം പ്രകൃതി സ്‌നേഹികളും സാഹസികതയെ ഇഷ്ടപ്പെടുന്നവരുമാണ് കൂടുതലായും സന്ദര്‍ശിക്കുന്നത്. തടാകങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

PC- Kothanda Srinivasan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X